Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

വ്യാജ രസീത് കാണിച്ച് തട്ടിപ്പ്; അസിസ്റ്റന്‍റ് മാനേജർ പിടിയിൽ

മലപ്പുറം: സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ നിക്ഷേപിക്കാമെന്ന് വിശ്വസിപ്പിച്ച് 44 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. വെട്ടത്തൂർ സ്വദേശിനിയായ പുളിക്കാതൊടി വീട്ടിൽ പ്രിയ മോൾ (43) ആണ് മേലാറ്റൂർ പോലീസിന്റെ പിടിയിലായത്. ഇൻഷുറൻസ് കമ്പനിയിൽ നിക്ഷേപം നടത്താമെന്ന് പറഞ്ഞ് വെട്ടത്തൂർ തേലക്കാട് സ്വദേശിയിൽ നിന്ന് 44 ലക്ഷം രൂപ കൈവശപ്പെടുത്തിയ ശേഷം പണം നിക്ഷേപിച്ചില്ലെന്നും വ്യാജ രസീതുകൾ നൽകി വിശ്വാസ വഞ്ചന നടത്തിയെന്നുമാണ് പരാതി. മേലാറ്റൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് നടന്നത്. […]
Read more

ലോട്ടറിയടിച്ചെന്ന് തെറ്റിദ്ധരിച്ച് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി

പാലക്കാട്: കഞ്ചിക്കോട് വ്യാപാരിയെ ലോട്ടറി അടിച്ചെന്ന തെറ്റിദ്ധാരണയില്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് മര്‍ദിച്ചെന്ന് പരാതി. കഞ്ചിക്കോട് കെ.ടി.സി ജംഗ്ഷന് സമീപത്തെ തേജസിലെ ബിനു എന്ന വ്യാപാരിയെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. മെയ് 28ന് രാത്രിയാണ് അകത്തേത്തറയില്‍ നിന്ന് കാറിലെത്തിയ സംഘം ബിനുവിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ചാവടി ചിമ്മണാംപതിയിലെ ഒരു ഒഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി കെട്ടിയിട്ട് 15 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട് മര്‍ദിച്ചുവെന്ന് ബിനു പൊലീസിന് മൊഴി നല്‍കി. ലോട്ടറി അടിച്ചതിലൂടെ ലഭിച്ച പണത്തില്‍ നിന്ന് 15 […]
Read more

ഒന്നര വയസ്സുകാരന്റെ കൊലപാതകം; അമ്മയും പങ്കാളിയും റിമാന്‍ഡില്‍

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അമ്മ അഖിലയെയും പങ്കാളി അഷ്‌കറിനെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിലെ അന്വേഷണത്തിൽ പുറത്തുവരുന്നത് നടുക്കുന്ന ക്രൂരതയുടെ വിവരങ്ങളാണ്. കുഞ്ഞിന്റെ ശരീരത്തിൽ ആകെ 91 മുറിവുകൾ കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു. ഇതിൽ അമ്പതിലധികം പുറംമുറിവുകളും നാൽപ്പതോളം ആന്തരിക പരിക്കുകളും ഉൾപ്പെടുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായ പരിക്കുകളാണിവയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞതിനെ […]
Read more

ബാറിലെ തർക്കം; പെൺകുട്ടിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തി

ചെന്നൈ: ബാറിൽ ഉണ്ടായ തർക്കത്തെ തുടർന്ന് സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിയെ കാർ ഇടിച്ചുകൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ. വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കൻ അഭയാർഥിയായ യാൻസി (18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന 17-കാരിക്ക് ഗുരുതര പരിക്കേറ്റു. കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു സ്വകാര്യ ബാറിൽ യാൻസിയും സുഹൃത്തുക്കളും നൃത്തം ചെയ്യുന്നതിനിടെ മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായി. പിന്നീട് തർക്കം രൂക്ഷമായതോടെ ബൗൺസർമാർ ഇടപെട്ട് പ്രശ്നം അവസാനിപ്പിച്ചു. എന്നാൽ ബാറിന് പുറത്തും ഇരുസംഘങ്ങളും തമ്മിൽ വാക്കുതർക്കം തുടരുകയായിരുന്നു. സംഭവത്തിന് ശേഷം യാൻസിയും […]
Read more

മലയോരപാതയുടെ മറവിൽ നടന്നത് വൻ മരംകൊള്ള; അന്വേഷണ റിപ്പോർട്ട് പുറത്ത്

തൃശ്ശൂർ: മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ വൻ മരംമുറിയും ക്രമക്കേടുകളും നടന്നതായി വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. വെള്ളിക്കുളങ്ങര മുതൽ വെറ്റിലപ്പാറ വരെ 18 കിലോമീറ്റർ ദൂരത്തിൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള പട്ടയഭൂമികളിലെ മരങ്ങളാണ് ചട്ടങ്ങൾ ലംഘിച്ച് മുറിച്ചുമാറ്റിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. എറണാകുളം വിജിലൻസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് തൃശ്ശൂർ സെൻട്രൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് സമർപ്പിച്ചു. തേക്ക്, ചന്ദനം, ഈട്ടി തുടങ്ങിയ വിലമതിപ്പുള്ള മരങ്ങൾ മുറിച്ചതിലും അവയുടെ വില നിശ്ചയിച്ചതിലും ഗുരുതര […]
Read more

ക്ഷേത്രത്തിലെത്തിയ യുവതിയുടെ സ്കൂട്ടർ മോഷ്ടിച്ചയാൾ പിടിയിൽ

പത്തനംതിട്ട: ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ ഒരാളെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ മുളക്കുഴ അരീക്കര സ്വദേശിയായ രഞ്ജിത്ത് (42) ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കോട്ട ഗന്ധർവമുറ്റം ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ യുവതി സ്കൂട്ടർ ക്ഷേത്രത്തിന് മുന്നിൽ പാർക്ക് ചെയ്ത് അകത്തേക്ക് പോയിരുന്നു. ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ സ്കൂട്ടർ കാണാതായതിനെ തുടർന്ന് യുവതി ആറന്മുള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് സമീപ പ്രദേശങ്ങളിലെ […]
Read more

കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവം; രണ്ട് എസ്ഐമാർക്ക് സസ്പെൻഷൻ

കണ്ണൂർ: കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവത്തിൽ രണ്ട് എസ്.ഐ.മാരെ സസ്പെൻഡ് ചെയ്തു. കണ്ണൂർ എ.ആർ. ക്യാമ്പിലെ എസ്.ഐ.മാരായ രജീവൻ, ബിനുകൃഷ്ണൻ എന്നിവരെയാണ് അന്വേഷണവിധേയമായി സിറ്റി പോലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മുൻ കോർപ്പറേഷൻ കൗൺസിലറുമായ ആർ. രഞ്ജിത്തിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കണ്ണൂർ കവിത തിയേറ്ററിന് സമീപത്തെ ഒരു തട്ടുകടയിലാണ് സംഭവം നടന്നത്. എസ്.ഐ.മാരും അവരുടെ സുഹൃത്തും ഭക്ഷണത്തിനൊപ്പം ഉള്ളി ആവശ്യപ്പെട്ടെങ്കിലും കടയിലെ തിരക്കിനെ തുടർന്ന് ജീവനക്കാർ അത് ശ്രദ്ധിച്ചില്ല. […]
Read more

പെണ്‍കുട്ടിയെ കടന്ന് പിടിച്ചു; പോക്‌സോ കേസില്‍ വയോധികന് തടവ് ശിക്ഷ

കോഴിക്കോട്: ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ വയോധികനെ കോടതി ശിക്ഷിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് സ്വദേശി എടവലത്ത് വിശ്വനാഥൻ ആണ് പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ടത്. കോഴിക്കോട് പോക്‌സോ അതിവേഗ കോടതി ഇയാൾക്ക് 5 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. വീട്ടിൽ വൈദ്യുതി പോയ സമയത്ത് പ്രതി വീട്ടിൽ എത്തിയ പെൺകുട്ടിയെ കടന്നുപിടിച്ചാണ് അതിക്രമം നടത്തിയത് എന്ന് കേസ് […]
Read more

പിഎസ്‌ജിയുടെ കിരീടനേട്ടം ആഘോഷം പരിധിവിട്ടു; 219 പേർക്ക് പരുക്ക്

പാരിസ്: ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ പിഎസ്ജി വിജയം ആഘോഷിക്കാൻ ഒത്തുകൂടിയ ആരാധകരും പൊലീസും ഏറ്റുമുട്ടിയതോടെ പാരിസ് കലാപഭൂമിയായി. സംഭവത്തിൽ 219 പേർക്ക് പരിക്കേറ്റതായും ഇതിൽ 8 പേരുടെ നില ഗുരുതരമാണെന്നും ഫ്രാൻസ് ആഭ്യന്തര മന്ത്രി ലോറൻ ന്യൂനെസ് അറിയിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് 780 പേരെ അറസ്റ്റ് ചെയ്തതായും 450ലേറെ പേരെ കസ്റ്റഡിയിലെടുത്തതായും അദ്ദേഹം വ്യക്തമാക്കി. കലാപം നിയന്ത്രിക്കാൻ ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് പാരിസിലെ ബസ്, ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. ശനിയാഴ്ച ആഴ്സനലിനെ […]
Read more

കൗണ്‍സലിംഗിനെത്തിയ കൗമാരക്കാരിയെ പീഡിപ്പിച്ച കേസ്; സൈക്യാട്രിക് കൗണ്‍സിലർ റിമാൻഡിൽ

കോഴിക്കോട്: മാനസിക സമ്മർദ്ദത്തെ തുടർന്ന് കൗൺസലിംഗിനായി എത്തിയ 18 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സൈക്യാട്രിക് കൗൺസലറെ പൊലീസ് റിമാൻഡ് ചെയ്തു. കോഴിക്കോട് തൊണ്ടയാട് സ്വദേശിയായ ഡോ. യഹിയ ഖാൻ (54) ആണ് കേസിൽ റിമാൻഡിലായത്. തൃശൂർ സ്വദേശിനിയായ പെൺകുട്ടി അമ്മയോടൊപ്പം ചികിത്സയ്ക്കായി കോഴിക്കോട് പാലാഴിയിലെ കൗൺസലിംഗ് കേന്ദ്രത്തിൽ എത്തിയതായിരുന്നു. ചികിത്സയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ മാത്രം സ്വന്തം വാഹനത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയ ശേഷം ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തെ തുടർന്ന് മാനസികമായി തകർന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix