Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

യാത്രക്കാരുടെ ബാഗുകൾ മോഷ്ടിച്ച റെയിൽവേ ജീവനക്കാരൻ പിടിയിൽ

ചെന്നൈ: മധുരൈയിൽ യാത്രക്കാരുടെ ബാഗുകൾ മോഷ്ടിക്കുന്ന റെയിൽവേ ജീവനക്കാരൻ പോലീസ് പിടിയിൽ. ഈറോഡ് സ്റ്റേഷനിലെ മെക്കാനിക്കൽ അസിസ്റ്റൻ്റ് സെന്തിൽ കുമാറാണ് പിടിയിലായത്. ഇരുന്നൂറിലധികം ബാഗുകൾ ഇയാളുടെ മുറിയിൽ നിന്ന് പൊലീസ് കണ്ടെത്തിക്കഴിഞ്ഞു. മക്കളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചതിന് ശേഷം കഴിഞ്ഞ ശനിയാഴ്ച മധുര സ്റ്റേഷനിൽ ട്രെയിനിറങ്ങിയ വയോധികയുടെ ബാഗാണ് ഇയ്യാൾ മോഷ്ടിച്ചത്. 2 ബാഗുകളുമായി പടികൾ കയറാൻ ബുദ്ധിമുട്ടിയ 75കാരിയെ ഇയ്യാൾ സഹായിക്കാൻ എന്ന വ്യാജേന എത്തുകയും ബാഗുകളിലൊന്നുമായി കടന്നുകയുകയുമായിരുന്നു. സെന്തിൽ കുമാറിൻ്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് ശരിക്കും കണ്ണുതള്ളിയത്. […]
Read more

ന്യൂ ഇയർ ആശംസ പറഞ്ഞില്ല, തൃശൂരിൽ യുവാവിനെ കുത്തിവീഴ്ത്തി; കുത്തിയത് 24 തവണ

തൃശൂർ മുള്ളൂർക്കരയിൽ യുവാവിനെ കുത്തിവീഴ്ത്തി കഞ്ചാവ് കേസിലെ പ്രതി. ആറ്റൂർ സ്വദേശി സുഹൈബിനാണ് 22ക്കാരനാണ് 24 തവണ കുത്തേറ്റത്. യുവാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അർധരാത്രി സുഹൈബ് ബൈക്കിൽ പോകുമ്പോൾ ഷാഫിയും കൂട്ടരും ബസ് സ്റ്റോപ്പിൽ ഇരുന്നിരുന്നു. ഷാഫിയ്ക്കൊപ്പം ബസ് സ്റ്റോപ്പിൽ ഇരുന്നവരെ സുഹൈബ് ആശംസിച്ചിരുന്നു. ഷാഫിയോടൊഴികെ മറ്റെല്ലാവരൊടും സുഹൈബ് ന്യൂ ഇയർ ആശംസ പറഞ്ഞു. ഇതിൽ പ്രകോപിതനായാണ് ഷാഫി സുഹൈബിനെ ആക്രമിച്ചത്. കാപ്പ ചുമത്തപ്പെട്ട പ്രതിയാണ് ഷാഫി.
Read more

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
Read more

വാഹനങ്ങളുടെ മുകളിൽ അഭ്യാസപ്രകടനം; 3 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് എംവിഡി

കൊച്ചി: വാഹനങ്ങളുടെ മുകളിൽ അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനം. എറണാകുളം മാറമ്പിള്ളിയിൽ ക്രിസ്മസ് ആഘോഷത്തിനിടെയാ അഭ്യാസ പ്രകടനം. 1 വർഷത്തേക്കാണ് ഈ 3 ‍ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുക. അതേസമയം, ഇന്ന് പുതുവർഷാഘോഷത്തിനിടെ ഇത്തരത്തിൽ വാഹനമോടിച്ചാൽ കർശനമായ നിയമ നടപടികളുണ്ടാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന്‍റെ പ്രത്യേക സ്ക്വാഡ് പരിശോധന പുലച്ചെ 6 വരെയുണ്ടാകും.
Read more

തിരുവനതപുരത്ത് പണി തീരാത്ത ഹാളിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി . കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹം. മൃതദേഹം കോളേജ് ഉടമയായ അബ്ദുള്‍ അസീസിന്‍റേത് എന്നാണ് പോലീസ് സംശയിക്കുന്നത്.ഉടമയുടെ മൊബാള്‍ ഫോണും കാറും കണ്ടെത്തിയതിനാലാണ് ഈ സംശയം .ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. കോളേജ് ഉടമയായ അസീസിന് കടബാധ്യതയുള്ളതായാണ് വിവരം […]
Read more

പൂട്ടിയിട്ട വീട്ടിൽ മോഷണം; 14 പവനും 88,000 രൂപയും നഷ്ടമായി

കണ്ണൂർ: പൂട്ടിയിട്ട വീട്ടിൽനിന്ന്‌ 14 പവനും 88,000 രൂപയും മോഷണം പോയി. തളാപ്പ് ജുമാമസ്ജിദിന് സമീപമുള്ള ഉമയാമി വീട്ടിൽ പി.നജീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിൽ വിവാഹത്തിനായി പോയി തിങ്കളാഴ്ച പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് മുൻവാതിൽ തകർന്നു കിടക്കുന്നത് കണ്ടത്. തുടർന്ന് പോലീസിൽ അറിയിച്ചു. ഇരുമ്പ് പാര ഉപയോഗിച്ച് മുൻവാതിൽ തകർത്ത മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 സ്വർണനാണയങ്ങളും രണ്ടുപവൻ മാലയും പണവും കവർച്ചചെയ്തു. സ്വർണത്തിന് ഏകദേശം 7,70,000 രൂപ വിലവരും. സാധനങ്ങളെല്ലാം […]
Read more

ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവം: മൃദംഗ വിഷന്റെ സിഇഒ അറസ്റ്റിൽ

കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ പരിപാടി സംഘടിപ്പിച്ച ‘മൃദംഗ വിഷ’ന്റെ സിഇഒ അറസ്റ്റിൽ. കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് സിഇഒ ആയ ഷമീർ അബ്ദുൽ റഹീം പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റിരുന്നു.
Read more

തൃക്കൊടിത്താനത്ത് എം.ഡി.എം.എ.യുമായി യുവാക്കള്‍ പിടിയില്‍

തൃക്കൊടിത്താനം: ലോഡ്ജിനുള്ളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് പിടികൂടി. ചങ്ങനാശ്ശേരി വാഴപ്പള്ളി വെട്ടിത്തുരുത്തു ഭാഗത്ത് വട്ടപറമ്പില്‍ വീട്ടില്‍ നിസ്സല്‍ ആന്റണി (19), ചങ്ങനാശ്ശേരി പനച്ചിക്കാവ് ഇലഞ്ഞുമൂട്ടില്‍ വീട്ടില്‍ അഖില്‍ ജോണ്‍ (26), എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ഹമീദും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും തൃക്കൊടിത്താനം പോലീസും ചേര്‍ന്ന് പരിശോധന നടത്തുന്നതും പ്രതികളെ അറസ്റ്റ് ചെയ്തതും. […]
Read more

അല്ലു അർജുനെതിരായ പൊലീസ് നടപടികളെ പിന്തുണച്ച് പവൻ കല്യാൺ

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുനെതിരായ തെലങ്കാന പോലീസിന്റെ നടപടികളെ പിന്തുണച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. പുഷ്പ 2 റിലീസിനെ തുടർന്ന് തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിക്കാനിടയായ സംഭവത്തിലാണ് നടനെതിരായി ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി തിരിഞ്ഞിരിക്കുന്നത്. നിയമം എല്ലാവര്‍ക്കും ഒരേ പോലെയാണെന്നും പോലീസ് പൊതുജന സുരക്ഷ കണക്കിലെടുത്ത് പ്രവര്‍ത്തിക്കണമെന്നും രാഷ്ട്രീയ നേതാവും സിനിമാ നടനും കൂടിയായ പവന്‍ കല്യാണ്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ ആന്ധ്രയിലെ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായ പവന്‍ തെലങ്കാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേവന്ത് […]
Read more

തിരുവനന്തപുരത്ത് ബീവറേജസ് മദ്യവിൽപ്പന ശാലയിൽ വൻ കവർച്ച; ഒരുലക്ഷം രൂപയുടെ മദ്യവും പണവും നഷ്ടപ്പെട്ടു

തിരുവനന്തപുരം: ബീവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന ശാലയിൽ വൻ കവർച്ച. തിരുവനന്തപുരം ആര്യനാടിലെ മദ്യവിൽപ്പന ശാലയിൽ ഒരുലക്ഷത്തോളം രൂപയുടെ മദ്യവും മുപ്പതിനായിരത്തോളം രൂപയും നഷ്ടപ്പെട്ടതായി വിവരം. രണ്ടംഗ സംഘം ചേർന്ന് ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ബിവറേജസ് ഷട്ടറിന്‍റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് കവർച്ച നടത്തിയത്. മുഖം മൂടി ധരിച്ച മോഷ്ടാക്കൾ കവർച്ചയ്ക്ക് ശേഷം സിസിടിവി ക്യാമറയുടെ കേബിളുകളും നശിപ്പിച്ചിട്ടുണ്ട്. ആര്യനാട് പൊലീസ്, ഫോറൻസിക് സംഘം എന്നിവർ പ്രദേശത്ത് പരിശോധന നടത്തി. മോഷ്ടാക്കൾക്കായുള്ള പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer