Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

കട്ടിലിനടിയിലെ തുണിക്കെട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം; പൂഴനാട് സംഭവത്തിൽ നടുക്കുന്ന വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം: ​തിരുവനന്തപുരം ജില്ലയിലെ മണ്ഡപത്തിൻകടവ് പൂഴനാട് സ്വദേശിനിയായ യുവതി പ്രസവിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ പുറത്തുവരുന്നത് സിനിമയെപ്പോലും വെല്ലുന്ന അവിശ്വസനീയമായ വിവരങ്ങൾ. പത്തുമാസം ഗർഭിണിയായിരുന്ന വിവരം കൂടെക്കഴിഞ്ഞ ഭർത്താവോ വീട്ടുകാരോ അറിഞ്ഞില്ലെന്ന മൊഴിയാണ് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ കുഴപ്പിക്കുന്നത്. പൂഴനാട് പ്ലാവിള വീട്ടിൽ ഷംനയുടെ (21) കുഞ്ഞാണ് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടത്. സംഭവത്തിൽ കൊലപാതക സാധ്യതയുണ്ടെന്ന നിഗമനത്തിൽ ആര്യങ്കോട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ​ഇറച്ചിക്കട തൊഴിലാളിയായ അൽത്താഫ് ജോലി കഴിഞ്ഞ് ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് ഷംന അതിശക്തമായ വയറുവേദന […]
Read more

സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്തു; 3 പേർ പിടിയിൽ

സുൽത്താൻ ബത്തേരി: സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി കുപ്പാടി സ്വദേശിയായ സി.ബി. പ്രവീൺ (26), സുഹൃത്തുക്കളായ ബേസിൽ വർഗീസ് (26), പി.ആർ. അശ്വിൻ രാജ് (25) എന്നിവരാണ് പിടിയിലായത്. 2023 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ ബത്തേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളിലാണ് തട്ടിപ്പ് നടന്നത്. കമ്പനികളുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്ന പ്രവീൺ, ജി.എസ്.ടി, തൊഴിലാളികളുടെ പി.എഫ്, […]
Read more

രഞ്ജിത്ത് കേസ്; വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും

എറണാകുളം: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച ശേഷമാവും കസ്റ്റഡിയിൽ ആവശ്യപ്പെടുക. കാരവാനിൽ രഞ്ജിത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അതാണ് തെളിവായിട്ടുള്ളത്. വേറെ ആരെങ്കിലുമുണ്ടെന്ന് അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയാൽ ഭാവിയിൽ നടപടി സ്വീകരിക്കും. കാരവാന് പുറത്തെ സിസിടിവിയിൽനിന്ന് തെളിവുകൾ ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തും. അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് നടിയെ ഫോണിൽ വിളിക്കാൻ ശ്രമം നടത്തിയിരുന്നു. നടി […]
Read more

സിപിഎം പ്രവർത്തകൻ യു കെ സലിം വധക്കേസ്; ആറ് എസ്‌ഡിപിഐ പ്രവർത്തകരെ വെറുതെവിട്ടു

കണ്ണൂർ: തലശേരി ഉസൻമെട്ടയിലെ സിപിഎം പ്രവർത്തകൻ യു കെ സലിം വധക്കേസിൽ ആറ് എസ്‌ഡിപിഐ പ്രവർത്തകരെ കോടതി വെറുതേവിട്ടു. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2008 ജൂലായ് 23നായിരുന്നു സലിമിന്റെ കൊലപാതകം. കൊലപാതകത്തിന് പിന്നിൽ സിപിഎം പാർട്ടിയാണ് എന്ന് സലിമിന്റെ പിതാവ് നേരത്തെ ആരോപിച്ചിരുന്നു. ഫസൽ വധക്കേസിലെ ചില രഹസ്യ വിവരങ്ങൾ സലിം പുറത്തു പറയുമോ എന്ന ഭയമാണ് കൊലപാതകത്തിനുള്ള കാരണം, കേസ് പുനരന്വേഷണം വേണം എന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. കേസിൽ സിബിഐ അന്വേഷണം […]
Read more

ബാറിലെ വാക്കുതർ‍ക്കം; യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ 4 പേർ അറസ്റ്റിൽ

കൊല്ലം: ബാറിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്നു യുവാവിനെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വയലാ ശരത് ഭവനിൽ ശരത് (38) ആണ് കഴിഞ്ഞ ദിവസം നടുറോഡിൽ കൊല്ലപ്പെട്ടത്. കോവൂർ പ്രദേശവാസികളായ രാഹുൽ (31), അജേഷ് (33), ലിജോ (28), ജയേഷ് (31) എന്നിവരാണ് പിടിയിലായത്. ജയേഷിന് ശരത്തിനോട് മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വിദേശത്ത് ജോലി ചെയ്തിരുന്ന ശരത് ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. മുൻപ് സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്നു. അന്ന് […]
Read more

സുരേഷ് ഗോപിയിൽ നിന്ന് 8 കോടി വാങ്ങി വോട്ട് മറിച്ചു; ടിഎൻ പ്രതാപനെതിരേ ഗുരുതര ആരോപണം

തൃശ്ശൂർ: മണലൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപനെതിരെ കോൺഗ്രസ് നേതാവ് പി കെ ഫിറോസ് ഗുരുതര ആരോപണം ഉന്നയിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ജയിപ്പിക്കാൻ പ്രതാപൻ ബിജെപിയുമായി കോടികളുടെ ഇടപാട് നടത്തിയെന്ന് ഫിറോസ് ആരോപിച്ചു. പ്രതാപൻ എട്ട് കോടി രൂപ വാങ്ങി ബിജെപിക്ക് വോട്ടുമറിച്ച്, രാവിലെ കോൺഗ്രസും വൈകിട്ട് ബിജെപിയുമാണ് പിന്തുടർന്നത്. സീപിഎമ്മിന്റെ തൃശ്ശൂർ ജില്ലാക്കമ്മിറ്റി ഓഫീസിൽ എൽഡിഎഫ് നടത്തിയ വാർത്താ സമ്മേളനത്തിൽ ഫിറോസ് ഈ […]
Read more

കലബുറഗിയിൽ സർക്കാർ സ്കൂൾ അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തി

കലബുറഗി: കർണാടകയിൽ സർക്കാർ സ്കൂൾ അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച നിലയിൽ കണ്ടെത്തി. കലബുറഗി ജില്ലയിലെ കമലാപുരം താലൂക്കിലെ കൽമൂഡ് ഗ്രാമത്തിലാണ് സംഭവം. 57 വയസ്സുള്ള ജ്യോതി കപാലെയാണ് കൊല്ലപ്പെട്ടത്. കലബുറഗിയിലെ ആനന്ദ് കോളനിയിൽ താമസിച്ചിരുന്ന ജ്യോതി, ബീദർ ജില്ലയിലെ ഭാൽക്കി താലൂക്കിലെ വഞ്ചാരഖേഡ ഗ്രാമത്തിലെ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. ജോലിയുടെ സൗകര്യാർത്ഥം ബീദറിലായിരുന്നു താമസം. ആഴ്ചയിൽ ഒരിക്കൽ കലബുറഗിയിലെ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. കലബുറഗിയിൽ നിന്ന് ബീദറിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു ജ്യോതിയുടെ മൃതദേഹം […]
Read more

പേരയ്ക്ക പറിച്ചെന്ന് ആരോപിച്ച് മർദനം; വിമുക്തഭടനെതിരേ കേസ്

ഷിംല: വീട്ടുവളപ്പിൽ നിന്നു പേരയ്ക്ക പറിച്ചെന്നാരോപിച്ച് പെൺകുട്ടിയെ കെട്ടിയിട്ട് മർദിച്ച സംഭവം ഹിമാചൽ പ്രദേശിലെ ഉനാ ജില്ലയിൽ പുറത്തുവന്നു. സംഭവത്തിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രദേശവാസിയായ ഒരു വിമുക്തഭടനാണ് പെൺകുട്ടിയെ മർദിച്ചത്. പേരയ്ക്ക എടുത്തുവെന്നാരോപിച്ച് കുട്ടിയെ വീട്ടിലെ ഗോവണിയോട് ചേർത്ത് ചങ്ങല ഉപയോഗിച്ച് കെട്ടിയിടുകയും ചെയ്തതായി പറയുന്നു. സംഭവം കണ്ട ഒരു മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ വീഡിയോ പകർത്തുകയും വിമുക്തഭടനെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ, കുട്ടിയെ കെട്ടിയിട്ടതിനെ ഇയാൾ ന്യായീകരിക്കുന്നതും വീഡിയോയിൽ കാണാം. രക്ഷിക്കണമെന്ന് […]
Read more

വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡനം; യുവ വ്യവസായി അറസ്റ്റിൽ

ബെംഗളൂരു: വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ യുവ വ്യവസായി അറസ്റ്റിൽ. ബെംഗളൂരുവിലെ ഇന്ദിരാനഗറിൽ താമസിക്കുന്ന 36കാരനായ കൃപലാനിയെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വകാര്യ വീഡിയോകളും ഫോട്ടോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥയെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. ഉദ്യോഗസ്ഥ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇലക്ട്രോണിക് സാധനങ്ങളുടെ ഇറക്കുമതി-കയറ്റുമതി ബിസിനസ് നടത്തുന്ന ആളാണ് കൃപലാനി. കസ്റ്റംസ് […]
Read more

പോലീസിന്റെ കൺമുന്നിൽ ബൈക്ക് അഭ്യാസം; സംഭവം ഡൽഹിയിൽ

ഡൽഹി: റോഡിൽ അപകടകരമായി ബൈക്ക് ഓടിച്ച് സ്റ്റണ്ട് നടത്തിയ യുവാക്കൾക്കെതിരെ പോലീസ് നടപടി. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഡൽഹിയിലെ തീസ് ഹസാരി–സുഭാഷ് പാർക്ക് ഭാഗത്തെ തിരക്കേറിയ റോഡിലാണ് സംഭവം നടന്നത്. ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ സീറ്റിന് മുകളിൽ കയറി നിൽക്കുകയും കൈവിട്ട് വാഹനം ഓടിക്കുകയും ചെയ്തതാണ് വീഡിയോയിൽ കാണുന്നത്. ബൈക്കിന്റെ പിന്നിൽ മറ്റൊരാൾ ഇരിക്കുന്നതും ശ്രദ്ധേയമാണ്. രണ്ടു ബൈക്കുകളിലായാണ് യുവാക്കൾ എത്തിയതെന്നും, പോലീസിന്റെ സാന്നിധ്യത്തിൽ തന്നെയാണ് ഇവർ സ്റ്റണ്ട് നടത്തിയതെന്നും വീഡിയോയിൽ വ്യക്തമാണ്. റോഡിലൂടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix