Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

മണിപ്പുരിൽ വീണ്ടും ചോരപ്പുഴ; ബോംബേറിൽ പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു

​ഇംഫാൽ: മണിപ്പുരിലെ ബിഷ്ണുപുർ ജില്ലയിൽ വീടിനുനേരെയുണ്ടായ ബോംബ് ആക്രമണത്തിൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞും അഞ്ചു വയസ്സുകാരനും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം അർധരാത്രിയോടെ മൊയ്രാങ്ങിലായിരുന്നു സംഭവം. ആക്രമണത്തിൽ പരുക്കേറ്റ കുട്ടികളുടെ അമ്മ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനത്തിന് പിന്നാലെ പ്രകോപിതരായ ജനക്കൂട്ടവും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും വെടിവയ്പിലും രണ്ട് പേർ കൂടി കൊല്ലപ്പെട്ടതോടെ മരണം നാലായി. കുട്ടികൾ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതോടെ ജനക്കൂട്ടം അടുത്തുള്ള സിആർപിഎഫ് ക്യാംപിലേക്ക് ഇരച്ചുകയറി. രണ്ട് ഓയിൽ ടാങ്കറുകൾക്കും ക്യാംപിലെ വാഹനങ്ങൾക്കും പ്രതിഷേധക്കാർ […]
Read more

വോട്ട് ചെയ്യാൻ ജാമ്യം ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കോടതിയിൽ

എറണാകുളം: വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അപേക്ഷിച്ചു സംവിധായകൻ രഞ്ജിത്ത് കോടതിയെ സമീപിച്ചു. യുവനടിയുടെ ലൈം​ഗിക പീഡന പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്. രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ കോടതിയുടെ പരി​ഗണനയിലാണ്. അതിനിടെ പൊലീസ് രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രഞ്ജിത്തിൻ്റെ കസ്റ്റഡി അപേക്ഷ 3 മണിക്ക് പരിഗണിക്കാനിരിക്കെയാണ് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്തിൻ്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരിക്കുന്നത്. വോട്ട് ചെയ്യുക എന്നുള്ളത് ഒരു പൗരന്റെ അവകാശമാണെന്നും അതിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാണ് രഞ്ജിത്ത് ആവശ്യപ്പെട്ടിട്ടുള്ളത്. രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും […]
Read more

അച്ഛന്റെ കൊലപാതകത്തിന് സാക്ഷ്യം വഹിച്ച് അഞ്ചുവയസ്സുകാരൻ; കൊലനടത്തിയത് അമ്മയുടെ കാമുകൻ

തിരുപ്പതി: അഞ്ചുവയസ്സുള്ള മകന്റെ മുന്നിൽ അച്ഛനെ അമ്മയുടെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലാണ് നടുക്കുന്ന സംഭവം. തമിഴ്‌നാട് സ്വദേശിയായ ഗാന്ധി (45)യാണ് കൊല്ലപ്പെട്ടത്. ഗാന്ധിയുടെ ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലുവും ഇയാളുടെ കൂട്ടാളികളുമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ നരസിംഹലുവിനെയും രണ്ട് കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമീപകാലത്ത് രാസാത്തി ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് നരസിംഹലുവിനൊപ്പം താമസം ആരംഭിച്ചിരുന്നു. ഭാര്യയെ തേടി ഗാന്ധിയും അഞ്ചുവയസ്സുള്ള മകനും അന്നമയ്യയിലെത്തിയിരുന്നു. തുടർന്ന് നരസിംഹലുവിനെ കണ്ട ഗാന്ധിയോട് ഭാര്യയെ കണ്ടെത്താൻ […]
Read more

12-കാരന് നേരേ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ 63-കാരന് ഏഴുവർഷം കഠിനതടവ്

കോഴിക്കോട്: ബാലനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാഹി പാറക്കൽ സ്വദേശി മുകുന്ദമാല രാജീവനെയാണ് നാദാപുരം പോക്‌സോ കോടതി ശിക്ഷിച്ചത്. ജഡ്ജി ദേവൻ കെ. മേനോനാണ് വിധി പ്രഖ്യാപിച്ചത്. 12 വയസ്സുകാരനെ ബൈക്കിൽ കയറ്റി പല സ്ഥലങ്ങളിലേക്കു കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് പല ദിവസങ്ങളിലും കുട്ടിയെ ഉപദ്രവിച്ചതായും കണ്ടെത്തി. ചോമ്പാല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്‌പെക്ടർ വി.കെ. […]
Read more

അമേരിക്കയിൽ യുവതി 3 പേരെ വെടിവച്ച് കൊലപ്പെടുത്തി

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ 30 വയസ്സുകാരിയായ യുവതി മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തി. ജെന്ന സ്ട്രോബിൾ എന്ന യുവതിയാണ് തന്റെ പങ്കാളിയായ ജേക്കബ് ലാംബെർട്ടിനെയും അദ്ദേഹത്തിന്റെ മാതാപിതാക്കളായ പാട്രിക് ഫോർഡിനെയും സ്റ്റേസി ഫോർഡിനെയും കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. മാർച്ച് 22-നാണ് സംഭവം നടന്നത്. ജെന്നയും ജേക്കബും കുട്ടികളെ ഒരുമിച്ച് വളർത്തിയിരുന്നുവെങ്കിലും, അവർ വേർതിരിച്ച വീടുകളിലായിരുന്നു താമസം. സംഭവ ദിവസം ‘സർപ്രൈസ്’ ഉണ്ടെന്ന് പറഞ്ഞ് ജേക്കബിനെ ഡ്രൈവിന് കൂട്ടിക്കൊണ്ടുപോയ ജെന്ന, ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി. പുറംവേദനയുണ്ടെന്ന് പറഞ്ഞ ജേക്കബിന് […]
Read more

സന്ദീപ് വാരിയരെ ആക്രമിച്ച സംഭവം; 25 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

കാസർകോട്: നെഹ്റു കോളേജിൽ യു.ഡി.എഫ്. സ്ഥാനാർഥി സന്ദീപ് വാരിയർക്കെതിരായ ആക്രമണത്തിൽ 25 എസ്എഫ്ഐ പ്രവർത്തകർക്കെതിരേ വധശ്രമക്കേസ് രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച വൈകീട്ട് നാലോടെ കോളേജ് കാമ്പസിനകത്ത് സന്ദീപ് വാരിയർ ഉൾപ്പെടെ അഞ്ചുപേരെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാക്കളും പ്രവർത്തകരുമടങ്ങിയവരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, എസ്എഫ്ഐ പ്രവർത്തകനായ ശ്രീഹരിയുടെ പരാതിയിൽ സന്ദീപ് വാരിയർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയും ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. വിദ്യാർഥികൾക്കുനേരെ ആക്രമണം നടത്തിയെന്നാണ് ആരോപണം. സംഭവത്തിൽ ഇരുവിഭാഗവും പരസ്പരം ആരോപണങ്ങളുയർത്തി. […]
Read more

തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനം വിദ്യാർഥിനികളെ ഇടിച്ചു

കൊല്ലം: വിദ്യാർഥിനികളെ കാർ ഇടിച്ച് പരിക്കേൽപ്പിച്ച ഡ്രൈവർ പിടിയിൽ. ചൊവ്വാഴ്ച വൈകീട്ട് 6.30-ഓടെയാണ് അപകടം നടന്നത്. കായികപരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വള്ളിക്കീഴ് ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ചിന്നുലക്ഷ്മിയെയും ധനലക്ഷ്മിയെയും അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നടപ്പാതയിലൂടെ നടന്നുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ചിന്നുലക്ഷ്മി അഷ്ടമുടിക്കായലിലേക്ക് തെറിച്ചുവീണു. സമീപത്തുണ്ടായിരുന്നവർ ഉടൻ കുട്ടിയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ധനലക്ഷ്മി നടപ്പാതയിൽ വീണ് പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനാൽ സ്വകാര്യ […]
Read more

ലൈം​ഗികാതിക്രമ കേസ്; രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ രഞ്ജിത്തിനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിടണമെന്ന് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടു. അന്വേഷണത്തോട് രഞ്ജിത്ത് സഹകരിക്കുന്നില്ലെന്നാണ് പൊലീസിന്റെ ആരോപണം. മുമ്പ് മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ നൽകിയിരുന്നെങ്കിലും, അടുത്ത ദിവസം തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഇപ്പോൾ രഞ്ജിത്ത് എറണാകുളം സബ് ജയിലിലാണ് കഴിയുന്നത്. നടിയുടെ അഭിനയത്തിൽ പ്രതീക്ഷിച്ച നിലവാരം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിക്കുകയും ചില രംഗങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തതിനെ തുടർന്നാണ് പരാതിയുണ്ടായതെന്നതാണ് കേസുമായി ബന്ധപ്പെട്ട് രഞ്ജിത്ത് പറയുന്നത്. രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും […]
Read more

സ്ത്രീധനപീഡന പരാതി; വൃക്ക ധാനം ചെയ്യാൻ നിർബന്ധിച്ച് ഭർത്താവ്

ലഖ്നൗ: കാൺപുരിൽ സ്ത്രീധനപീഡനത്തിന്റെ പേരിൽ വൃക്ക ദാനം ചെയ്യാൻ നിർബന്ധിതയായതായി ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ യുവതിയുടെ പരാതി. 30 ലക്ഷം രൂപ നൽകുകയോ അല്ലെങ്കിൽ വൃക്ക ദാനം ചെയ്യുകയോ വേണമെന്ന ഭീഷണിയിൽ പീഡനം നേരിട്ടതായി യുവതി ആരോപിച്ചു. 2023 ജൂൺ 22-നാണ് ലഖ്‌നൗ സ്വദേശിയായ നിഷാന്ത് കുമാറുമായി വിവാഹം നടന്നത്. വിവാഹസമയത്ത് സ്വർണ്ണാഭരണങ്ങൾ, 8 ലക്ഷം രൂപ, കൂടാതെ മഹീന്ദ്ര ഥാർ എന്നിവ സ്ത്രീധനമായി നൽകിയതായി യുവതി പറയുന്നു. തുടക്കത്തിൽ പ്രശ്നങ്ങളില്ലായിരുന്നെങ്കിലും പിന്നീട് പീഡനം ആരംഭിച്ചുവെന്നാണ് ആരോപണം. ഭർത്താവ് […]
Read more

ഉറങ്ങിക്കിടന്ന അമ്മയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ

കുവൈത്ത് സിറ്റി: ഉറങ്ങിക്കിടന്ന സ്വന്തം അമ്മയുടെ കഴുത്തുമുറിച്ചു കൊലപ്പെടുത്തിയ കേസിൽ കുവൈത്ത് സ്വദേശിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സാദ് അൽ-അബ്ദുല്ല പ്രദേശത്തെ വീട്ടിൽ വെച്ചായിരുന്നു സംഭവം. ഉറങ്ങിക്കൊണ്ടിരുന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് 37 വയസ്സുള്ള മകൻ കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. സംഭവത്തിന് ശേഷം സഹോദരി അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിന്നീട പോലീസ് അന്വേഷണത്തിൽ ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. മയക്കുമരുന്നിന്‍റെ സ്വാധീനത്തിൽ ഇയാൾ തന്നെയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix