Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ടെലിഫോൺ എക്സ്ചേഞ്ചിലെ കോപ്പർ കേബിൾ മോഷണം; 2 പേർ പിടിയിൽ

കോഴിക്കോട്: മാവൂരിൽ ടെലിഫോൺ എക്സ്ചേഞ്ചിൽ നിന്നുള്ള കോപ്പർ കേബിളുകൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ആലപ്പുഴ വലിയകുളങ്ങര സ്വദേശി വിനോദ് കുമാർ (40)യും നെന്മാറ പെഴുമ്പാറ സ്വദേശി നാസറുദ്ദീൻ (34) എന്നിവരെയാണ് മാവൂർ പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ മാവൂർ പൈപ്പ് ലൈൻ റോഡിലെ ടെലിഫോൺ എക്സ്ചേഞ്ചിൽ സൂക്ഷിച്ചിരുന്ന ഏകദേശം 35 മീറ്റർ നീളമുള്ള കോപ്പർ കേബിളുകൾ ഇവർ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. മോഷണം നടത്തിയ ശേഷം പ്രതികൾ കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം ഓട്ടോ […]
Read more

ഉറങ്ങിക്കിടക്കുന്നവർക്കുനേരേ ആസിഡ് ആക്രമണം; യുവതിക്ക് ദാരുണാന്ത്യം

യുപി: ഉത്തർപ്രദേശിലെ മോർവാനിൽ ഉണ്ടായ ആസിഡ് ആക്രമണത്തിൽ യുവതി മരിച്ചു. 23 വയസ്സുള്ള കാജൽ ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി രാംകോള പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വീട്ടിൽ ഉറങ്ങവേ മേൽക്കൂര വഴി അകത്ത് കയറിയ അജ്ഞാതൻ കാജലിനും അമ്മയായ ലീലാവതി ദേവിക്കും നേരെ ആസിഡ് ഒഴിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ഗോരഖ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച രാവിലെ കാജൽ മരിച്ചു. 58 വയസ്സുള്ള അമ്മ ലീലാവതി […]
Read more

വോട്ടിന് നോട്ട് ആരോപണം; എന്‍ഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട്: വോട്ട് നേടുന്നതിനായി പണം നൽകിയെന്ന ആരോപണത്തിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻക്കെതിരെ അന്വേഷണം ശക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ആരോപണവുമായി ബന്ധപ്പെട്ട് ആർഡിഒ ഓഫീസിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ബിജെപിക്ക് വോട്ട് ചെയ്യാൻ കണ്ണാടി പഞ്ചായത്തിലെ വയോധികയ്ക്ക് പണം നൽകിയതായി കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. തരുവാക്കുറിശ്ശിയിൽ നടന്ന പ്രചാരണത്തിനിടെയാണ് പണം കൈമാറിയതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പണം ലഭിച്ചതായി ആദ്യം സ്ഥിരീകരിച്ച വയോധിക പിന്നീട് അത് തിരുത്തിയതും വിവാദമായി. സംഭവത്തിന്റെ ദൃശ്യങ്ങൾ […]
Read more

സുഹൃത്തിനെ വെട്ടിപരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

​തിരുവനന്തപുരം: മുൻവൈരാഗ്യത്തെ തുടർന്ന് സുഹൃത്തിനെ മർദ്ദിക്കുകയും കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവിനെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. നേമം ചുമട്ടുതാങ്ങിവിള സ്വദേശി രഞ്ജിത്ത് (29) ആണ് പിടിയിലായത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന റോഡ്തർക്കത്തിൽ സുഹൃത്ത് തന്റെ പക്ഷം ചേർന്ന് സംസാരിക്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി 10.30 ഓടെ പിക്കപ്പ് വാനിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. വാക്കുതർക്കത്തിനിടെ രഞ്ജിത്ത് സുഹൃത്തിനെ അസഭ്യം പറയുകയും മർദ്ദിക്കുകയും തുടർന്ന് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് […]
Read more

കുഞ്ഞിക്കൃഷ്ണനെ പിന്തുണച്ച സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം

പയ്യന്നൂർ: മാവിച്ചേരിയിൽ സിപിഎം പ്രവർത്തകന്റെ വീടിന് നേരെ അതിക്രമം. സിപിഎം ബ്രാഞ്ച് അംഗമായ ടി. പുരുഷോത്തമന്റെ വീടിനെയാണ് അക്രമികൾ ലക്ഷ്യമിട്ടത്. അദ്ദേഹം യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞിക്കൃഷ്ണൻ നെ പിന്തുണയ്ക്കുന്നയാളാണ്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. അക്രമിസംഘം വീട്ടിലെ ജനൽ ഗ്ലാസുകൾ തകർത്തതോടൊപ്പം മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന് തീ വെച്ചു. വീടിനുള്ളിൽ പുകയും തീയും പടരുന്നത് കണ്ട കുടുംബാംഗങ്ങൾ ഉടൻ വെള്ളമൊഴിച്ച് തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. തീപിടുത്തത്തിൽ കാറിന്റെ […]
Read more

ചന്തിരൂരിലെ ആക്രിക്കടയ്ക്ക് സമീപം ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ആലപ്പുഴ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരക്കിനിടയിലും പൊലീസിന്റെ മിന്നൽ പരിശോധനയിൽ 1.20 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ഝാർഖണ്ഡ് സ്വദേശിയായ ഹർഥൻ മാതോ (26) ആണ് ചന്തിരൂരിൽ അറസ്റ്റിലായത്. ഉച്ചയ്ക്ക് മൂന്നുമണിയോടെ ചന്തിരൂരിലെ ഒരു ആക്രിക്കടയ്ക്ക് സമീപം കഞ്ചാവുമായി ഇയാൾ നിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഏഴ് മാസമായി ചെമ്മീൻ സംസ്കരണശാലയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. ജാർഖണ്ഡിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളാക്കി സമീപ പ്രദേശങ്ങളിലെ […]
Read more

അപായപ്പെടുത്തിയതാണ്, അവിടെ വെച്ചല്ല കാണാതായത്; ദുരൂഹത ആരോപിച്ച് കുടുംബം

പാലക്കാട്: ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കുട്ടിയെ കാണാതായ പ്രദേശത്ത് നിന്നല്ല മൃതദേഹം കിട്ടിയതെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍ ശശി കുമാര്‍ പറഞ്ഞു. ആ സ്ഥലത്ത് രണ്ട് മൂന്ന് തവണ തിരച്ചില്‍ നടത്തിയതാണ്. 300,400 അടി വരെ ഞങ്ങള്‍ ഇറങ്ങി പരിശോധിച്ചതാണ്. ആ പ്രദേശത്ത് വെച്ചല്ല കുട്ടിയെ കാണാതായത് എന്ന് കുടുംബം ഉറപ്പിച്ച് പറയുകയാണ്. 50 മീറ്റര്‍ അപ്പുറത്ത് മറ്റൊരു മലയുടെ ചെരിവില്‍ വെച്ചാണ് കാണാതായത്. ഡോഗ് […]
Read more

സിപിഒ ദിവ്യശ്രീയുടെ കൊലപാതകം; ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ

കണ്ണൂർ: കരിവെള്ളൂരിലെ സിപിഒ ദിവ്യശ്രീയുടെ കൊലപാതകത്തിൽ പ്രതിയായ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചു. കൊലപാതകം, ദിവ്യശ്രീയുടെ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നിങ്ങനെ മൂന്ന് കുറ്റങ്ങളിലാണ് അപൂർവ വിധി. രണ്ടുലക്ഷം രൂപ പിഴയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. 2024 നവംബർ 21ന് വൈകിട്ടാണ് വീട്ടിൽ വച്ച് പെട്രോൾ ഒഴിച്ച് ശേഷം ദിവ്യശ്രീയെ വെട്ടി കൊലപ്പെടുത്തിയത്. വിവാഹമോചന കേസിൽ തലേദിവസം കോടതിയിൽ ഹാജരായി ബന്ധം വേർപിരിയണമെന്ന് ദിവ്യശ്രീ പറഞ്ഞതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. അതേസമയം […]
Read more

യശ്വന്ത് വർമ്മ രാജിവെച്ചു; പണം കത്തിക്കരിഞ്ഞ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ രാജി

ന്യൂഡൽഹി: കെട്ടുകണക്കിന് കത്തിക്കരിഞ്ഞ പണം കണ്ടെത്തിയ സംഭവത്തിൽ വിവാദത്തിലായ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു. അന്വേഷണം പുരോഗമിക്കുമ്പോഴാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമ്മ, മുൻപ് ഡൽഹി ഹൈക്കോടതിയിൽ സേവനമനുഷ്ഠിച്ചിരുന്ന സമയത്താണ് വിവാദ സംഭവം ഉണ്ടായത്. അദ്ദേഹത്തിന്റെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്നാണ് കത്തിക്കരിഞ്ഞ നിലയിൽ കെട്ടുകണക്കിന് പണം കണ്ടെത്തിയത്. ഇതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ ഓം ബിർള അന്വേഷണ സമിതി നിയോഗിച്ചിരുന്നു. സുപ്രീം കോടതി ജഡ്ജിയുടെ […]
Read more

സത്‌കാരത്തിനിടെ പ്രവാസി കൊല്ലപ്പെട്ടു; സുഹൃത്ത് അറസ്റ്റിൽ

തൃശ്ശൂർ: ഗൾഫിൽ നിന്ന് നാട്ടിലെത്തിയ പ്രവാസിയായ സുഹൃത്തിനെ സത്കാരത്തിനിടെ കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി തേറാട്ടിൽ ജോർജ്ജിന്റെ മകൻ രാജു ആണ് മരിച്ചത്. ദുബായിലെ ഒരു സ്ഥാപനത്തിൽ ഇലക്ട്രീഷ്യനായിരുന്ന രാജു, മരം ഫ്രെയിമുകളിൽ ഘടികാരം നിർമിക്കുന്ന ചെറിയ വ്യാപാരവും നടത്തി വരികയായിരുന്നു. സംഭവത്തിൽ സുഹൃത്തും അയൽവാസിയുമായ പുത്തൂർ ഫ്രിന്റോയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ നാലിന് ദുബായിൽ നിന്ന് നാട്ടിലെത്തിയ രാജു മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. രാജുവിന്റെ വീടിന് പിന്നിലെ ഘടികാര നിർമാണ ശാലയിൽ ബുധനാഴ്ച രാത്രി സത്‌കാരം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix