Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം

ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. കായംകുളംയിൽ ഈ മാസം നാലിന് പുലർച്ചെയുണ്ടായ സംഭവത്തിൽ വ്യാപാരി സംഘടനാ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റായ സിനിൽ സബാദിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. രക്ഷകനെന്ന നിലയിൽ എത്തിയ ഇയാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അതിക്രമം നടത്തിയതെന്നാണ് ആരോപണം. സംഭവം പുറത്തുപറയരുതെന്ന് പ്രതിയും അനുയായികളും ഭീഷണിപ്പെടുത്തിയതായും, പരാതി പിന്‍വലിക്കാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തതായും യുവതി വ്യക്തമാക്കി. സംഭവദിവസം […]
Read more

കളിച്ചുകൊണ്ടിരുന്ന 10 വയസുകാരനെ ക്രൂരമായി ആക്രമിച്ച് യുവാവ്

ലക്നൗ: സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന 10 വയസുകാരനെ യുവാവ് ക്രൂരമായി ആക്രമിച്ചു. ലക്നൗയിലാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വസീർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടിയെ 22 വയസുകാരൻ കഴുത്തിലും കാലുകളിലും പിടിച്ചുയർത്തി സമീപത്തെ സിമന്റ് ഓടയിലേക്ക് എറിഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ കുട്ടി അബോധാവസ്ഥയിലായി. സംഭവത്തിന് ശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ പ്രതി സ്ഥലത്ത് നിന്ന് നടന്നു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ […]
Read more

കണ്ണൂരിൽ ഡെന്റൽ വിദ്യാർത്ഥിയുടെ മരണം; നിതിൻ താമസിച്ച ഹോസ്റ്റൽ തടവറപോലെയെന്ന് ആരോപണം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. നിതിൻരാജ് താമസിച്ചിരുന്ന ഹോസ്റ്റൽ തടവറപോലെയായിരുന്നുവെന്ന് സഹോദരി രാഖിയുടെ ഭർത്താവ് എസ്.എം. അശോക് കുമാർ ആരോപിച്ചു. രണ്ടുമാസം മുമ്പ് പനി ബാധിച്ചപ്പോൾ നിതിൻരാജിനെ ഒറ്റമുറിയിലേക്ക് മാറ്റിയതായും ആ സമയത്ത് സഹപാഠികളുമായി ബന്ധപ്പെടാൻ പോലും അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കോളേജ് അധികൃതരിലും ചില വിദ്യാർത്ഥികളിലും നിന്നു നിതിൻരാജ് കടുത്ത പീഡനങ്ങൾ നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. റാഗിംഗ്, ജാതി അധിക്ഷേപം, നിറം പറഞ്ഞുള്ള പരിഹാസം […]
Read more

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണം; അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ അന്വേഷണ വിധേയരായ അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന നെടുമങ്ങാട് സ്വദേശിയായ നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ വകുപ്പ് മേധാവി റാമിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് നിതിന്‍ രാജിന്റെ മരണത്തിന് കാരണമെന്നായിരുന്നു കുടുംബത്തിന്റെ […]
Read more

ബിഹാറിൽ അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി

പാട്ന: ബിഹാറിലെ ജെഹാനാബാദിൽ അഞ്ചുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ സ്കൂൾ കാന്റീൻ ജീവനക്കാരൻ മുകേഷ് അറസ്റ്റിൽ. റസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടിയെ ഞായറാഴ്ച രാത്രി പ്രതി തന്റെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് മൊഴി. തുടർന്ന് കുട്ടി നിലവിളിച്ച് പുറത്തുപോകുമെന്ന് ഭയന്ന പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹം പിന്നീട് ഹോസ്റ്റലിലെ ഗോവണിപ്പടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിറ്റേന്ന് രാവിലെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകത്തിന് ഉപയോഗിച്ച ബ്ലേഡ് […]
Read more

ഓപ്പറേഷന്‍ ഡി ഹണ്ട്; 4 പേർ അറസ്റ്റിൽ, പിടിച്ചെടുത്തത് കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ ഡിഹണ്ടിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1038 പേരെ പൊലീസ് പരിശോധിച്ചു. നാലു കേസുകൾ രജിസ്റ്റർ ചെയ്തതോടൊപ്പം നാലുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ നിന്ന് രണ്ടുഗ്രാം കഞ്ചാവും കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണവും വിൽപ്പനയും തടയുന്നതിനായി ഏപ്രിൽ 10 ന് സംസ്ഥാനതലത്തിൽ പ്രത്യേക ഡ്രൈവ് നടത്തുകയായിരുന്നു. മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂം […]
Read more

വിസക്കായി വ്യാജ കവർച്ചാ നാടകം; പത്ത് ഇന്ത്യക്കാർക്കെതിരെ അമേരിക്കയിൽ കേസ്

ന്യൂയോർക്ക്: അമേരിക്കയിൽ നിയമവിരുദ്ധമായി താമസിച്ചിരുന്ന പത്ത് ഇന്ത്യൻ പൗരന്മാർ വ്യാജ കവർച്ചകൾ ആസൂത്രണം ചെയ്ത് യു-വിസ തട്ടിപ്പിന് ശ്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി. ബോസ്റ്റണിലെ ഫെഡറൽ ഗ്രാൻഡ് ജൂറിയാണ് ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. കടകളിൽ ആയുധധാരികളായ കവർച്ചക്കാരെ എത്തിച്ച് ആക്രമണം നടന്നു എന്ന് അഭിനയിപ്പിച്ച്, തങ്ങൾ ഇരകളാണെന്ന് കാണിച്ച് യു-വിസ നേടാനായിരുന്നു ശ്രമമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഗുരുതര കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്ക് യുഎസിൽ താമസാനുമതി നൽകുന്ന പ്രത്യേക വിസയാണ് യു-വിസ. പണം നൽകി വാടകയ്ക്ക് എടുത്ത ഒരാളെ ഉപയോഗിച്ച് […]
Read more

താമരശ്ശേരി കോടതിയ്ക്ക് മുന്നിൽ കൂട്ടത്തല്ല്

കോഴിക്കോട്: താമരശ്ശേരി കോടതിക്ക് മുന്നിൽ കാമുകനും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ സംഘർഷം. മുക്കം ചെറുവാടി സ്വദേശിനിയായ നിദ ഷെറിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം നൽകിയ പരാതിയുമായി ബന്ധപ്പെട്ടാണ് സംഭവം. കഴിഞ്ഞ നാലാം തീയതി മുതൽ പെൺകുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. ഇന്ന് രാവിലെ നിദ ഷെർ കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പൊലീസ് സ്റ്റേഷനിൽ ഹാജരായി. തുടർന്ന് ഇരുവരെയും പൊലീസ് കോടതിയിൽ ഹാജരാക്കി. പ്രായപൂര്‍ത്തിയായതിനാൽ പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം പോകാൻ കോടതി അനുമതി നൽകി. കോടതിക്ക് പുറത്ത് […]
Read more

യൂത്ത്കോൺഗ്രസ് നേതാവിനെ നാലംഗസംഘം കൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ അജ്ഞാതസംഘം വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി. ധാർവാഡ് സ്വദേശിയും യൂത്ത് കോൺഗ്രസ് സെക്രട്ടറിയുമായ ഫൈറോസ് പഠാൻ (32) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് ഏകദേശം ആറരയോടെയായിരുന്നു സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വീടിന്റെ പോർച്ചിൽ ഇരിക്കുകയായിരുന്ന ഫൈറോസിന്റെ അടുത്തേക്ക് നീല-വെള്ള ചെക്ക് ഷർട്ട് ധരിച്ച ഒരാൾ എത്തി സമീപത്ത് ഇരുന്ന് സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതേസമയം വീടിന്റെ ഗേറ്റിന് പുറത്തായി മറ്റ് രണ്ട് പേർ നിൽക്കുന്നുവെന്നും കാണാം. ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഫൈറോസിനെ ചെക്ക് […]
Read more

പട്ടാപകൽ നടുറോഡിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം

ജയ്പൂരിലെ തിരക്കേറിയ റോഡിൽ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്തിരുന്ന യുവതിക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധത്തിന് കാരണമായി. എക്‌സിൽ പങ്കുവെച്ച വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. പട്ടാപ്പകൽ പോലും സ്ത്രീകൾക്ക് സുരക്ഷയില്ലെന്ന ആശങ്കയും ശക്തമായ രോഷവുമാണ് ആളുകളിൽ ഉയർന്നത്. സംഭവം നടന്നത് ഇസ്‌കോൺ റോഡിന് സമീപമുള്ള ന്യൂ സാങ്കനേർ റോഡിലാണ്. ബൈക്ക് ടാക്സിയിൽ സഞ്ചരിച്ചിരുന്ന യുവതിക്ക് പിന്നാലെ മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് യുവാക്കളാണ് അതിക്രമം നടത്തിയത്. വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ, പിന്നിലിരുന്ന യുവാവ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix