Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

അതിജീവതയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

കൊച്ചി: എറണാകുളം നോർത്ത് വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന കേസിലെ പരാതിക്കാരിയുടെ പേര് തന്റെ യൂട്യൂബ്, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിൽ വെളിപ്പെടുത്തിയതിന് യുവാവ് അറസ്റ്റിൽ. കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ, പോലീസ് പ്രത്യേക അന്വേഷണസംഘം രൂപപ്പെടുത്തി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിൻ്റെ നിർദേശപ്രകാരം ഡിസിപി അശ്വതി ജിജി, സൈബർ പൊലീസ് സ്റ്റേഷൻ എസിപി അനിൽ കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ അന്വേഷണം നടന്നിരുന്നു. […]
Read more

നടിയുടെ അഭിനയത്തെ വിമർശിച്ചതിനുള്ള വൈരാഗ്യമാണ് പരാതിക്ക് കാരണം: രഞ്ജിത്ത്

കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്ത് പരാതിക്കാരിക്കെതിരെ ആരോപണവുമായി കോടതിയിൽ. നടിയുടെ അഭിനയം പ്രതീക്ഷിച്ചതുപോലെ ഉയരാത്തതിനാൽ വിമർശിക്കുകയും ചില സീനുകൾ ഒഴിവാക്കുകയും ചെയ്തതാണ് പരാതിക്ക് കാരണമായതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജനുവരിയിൽ നടന്ന സംഭവത്തിൽ മാർച്ചിലാണ് പരാതി നൽകിയതെന്നും, ചിലരുടെ നിർദ്ദേശത്തെ തുടർന്ന് തനിക്കെതിരെ പരാതി നൽകിയതാണെന്നും രഞ്ജിത്ത് ജാമ്യഹർജിയിൽ വ്യക്തമാക്കി. അതേസമയം, രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഡോക്ടർമാർ നിർദേശിച്ച മരുന്ന് പോലും കഴിക്കാൻ തയ്യാറാകുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതിനാലാണ് കസ്റ്റഡി […]
Read more

ബസില്‍ 14 വയസ്സുകാരിയെ ശല്യം ചെയ്തു; 54 കാരന് 11 വര്‍ഷം കഠിന തടവ്

മലപ്പുറം: പതിനാല് കാരിയെ ബസിൽ വെച്ച് ശല്യം ചെയ്ത 54കാരന് 11 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവാലി കൊളക്കാട്ടിരി സ്വദേശിയെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ഡി കെ എസ് വരുണ്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ എട്ടുമാസം അധിക കഠിന തടവും അനുഭവിക്കണം.പിഴയായി ലഭിക്കുന്ന സംഖ്യ അതിജീവിതക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 2023 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. കുടുംബാംഗങ്ങളുടെ ഉല്ലാസയാത്രക്കിടെയായിരുന്നു പെൺകുട്ടിക്ക് നേരെ അതിക്രമം നടന്നത്. എടവണ്ണ […]
Read more

രാജ്യത്ത് വ്യാജമരുന്നുകൾ വ്യാപകം; 3104 വ്യാജ സാംപിളുകൾ കണ്ടെത്തി

ന്യൂഡൽഹി: രാജ്യത്ത് ഇപ്പോഴും വ്യാജ ജീവൻരക്ഷാ മരുന്നുകൾ വലിയ തോതിൽ വിറ്റഴിക്കപ്പെടുന്നുവെന്ന് കണക്കുകൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പരിശോധിച്ച 1,16,324 മരുന്ന് സാംപിളുകളിൽ 3104 എണ്ണം ഗുണനിലവാരമില്ലാത്തതായിരുന്നു. ഇതിൽ 245 എണ്ണം പൂർണമായും വ്യാജമരുന്നുകളായിരുന്നു. കഫ് സിറപ്പുകളിൽ മാത്രം 3349 എണ്ണം ഗുണനിലവാരമില്ലെന്ന് ആരോഗ്യമന്ത്രാലയം പാർലമെന്റിൽ അറിയിച്ചു. ഇതിനിടെ, ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ ഫാർമസി നടത്തിവന്ന നിഖിൽ അറോറ (47)യെ വ്യാജമരുന്ന് മൊത്തക്കച്ചവട കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഫാർമസി വഴി ഇയാൾ വർഷംതോറും 3.5 കോടിമുതൽ […]
Read more

മദ്യപിക്കാൻ ഭാര്യ പണം നൽകിയില്ല; യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു

ആലപ്പുഴ: ആലപ്പുഴ കൊമ്മാടിയിൽ മദ്യപിക്കാൻ ഭാര്യ പണം നൽകാത്തതിന് യുവാവ് തീ കൊളുത്തി മരിച്ചു. ആലപ്പുഴ കളപ്പുര ചക്കാലയ്ക്കൽ സന്തോഷ് (45) ആണ് മരിച്ചത്. കയർ ഫാക്ടറി ജീവനക്കാരനാണ് സന്തോഷ്. രാവിലെ മദ്യപിച്ച ശേഷം വീട്ടിലെത്തിയ സന്തോഷ് വീണ്ടും മദ്യപിക്കാൻ പണം ആവശ്യപ്പെട്ടിട്ടും ഭാര്യ നൽകിയില്ല. തുടർന്ന് വീട്ടിൽ നിന്ന് മണ്ണെണ്ണ എടുത്ത് ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

കാട്ടാക്കടയിലെ നവജാതശിശുവിന്റെ മരണം; കൊലപാതകമെന്ന് തെളിഞ്ഞു

തിരുവനന്തപുരം: കാട്ടാക്കട പൂഴനാട്ടിൽ നവജാത ശിശുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അമ്മയായ ഷംനക്കെതിരെ കൊലക്കുറ്റം ചുമത്തും. ഞായറാഴ്ച വീട്ടിൽ പ്രസവിച്ച കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശ്വാസം മുട്ടിയാണ് മരണമെന്ന് തെളിഞ്ഞിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ഇവർക്കു ഒന്നര വയസ്സുള്ള മറ്റൊരു കുട്ടിയുണ്ട്. മറ്റൊരു കുഞ്ഞിനെ കൂടി നോക്കാൻ കഴിയില്ലെന്ന ബുദ്ധിമുട്ടാണ് സംഭവം നടത്താൻ കാരണമായതെന്നുമാണ് മൊഴി.
Read more

മണിപ്പൂരിൽ ബോംബ് ആക്രമണം; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂരിൽ ഉണ്ടായ ബോംബ് ആക്രമണത്തിൽ രണ്ട് കുട്ടികൾ ദാരുണമായി കൊല്ലപ്പെട്ടു. അഞ്ച് വയസ്സുകാരനും ആറുമാസം പ്രായമുള്ള പെൺകുഞ്ഞുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ മൊയ്‌രാങ് ട്രോങ്‌ലാവോബിയിലെ വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുന്നതിനിടെ ഇവർക്കെതിരെ ആക്രമണം നടന്നതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. 2023 മുതൽ വംശീയ സംഘർഷം തുടരുന്ന ചുരാചന്ദ്പൂർ അതിർത്തിയോട് ചേർന്ന പ്രദേശമാണ് സംഭവം നടന്ന മൊയ്‌രാങ് ട്രോങ്‌ലാവോബി.
Read more

ബെംഗളൂരുവിൽ ഞെട്ടിക്കുന്ന കൊലപാതകം; കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തി യുവാവ്

ബെംഗളൂരു: കാമുകിയുടെ ഭർത്താവുമായി ബന്ധം സ്ഥാപിച്ചു, സൗഹൃദം നടിച്ച് ബാറിലെത്തിച്ചതിന് പിന്നാലെ കൊലപാതകം. 42കാരനായ സുനിൽ നായക് ആണ് കൊല്ലപ്പെട്ടത്. സൗഹൃദം നടിച്ച് ബാറിലേക്ക് വിളിച്ചുവരുത്തിയ ശേഷം കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് ബാറിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബസുദേവ് മാലിക് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സുനിലിന്റെ ഭാര്യയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. മാർച്ച് 26-നാണ് കൊലപാതകം […]
Read more

ജീവനക്കാരന്റെ കുത്തേറ്റ് ഹോട്ടൽ ഉടമ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

കൊല്ലം: ജോലിക്കെത്താതിരുന്ന ജീവനക്കാരനെ അന്വേഷിച്ച് എത്തിയ ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തിക്കൊന്നു. എം.സി. റോഡിൽ കുരിയോട്ട് പ്രവർത്തിക്കുന്ന ‘സ്പൈസി’ ഹോട്ടലിന്റെ ഉടമ ആക്കൽ പുള്ളിപ്പച്ചയിൽ സക്കീർ ഹുസൈൻ ആണ് കൊല്ലപ്പെട്ടത്.സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയായ ഹോട്ടൽ ജീവനക്കാരൻ മംഗളൂരു ബെൽത്തങ്ങാടി പേരിമെന്താടി ഹൗസിലെ ഇർഷാദിനെ പിന്നീട് തിരുവനന്തപുരം മണ്ണന്തലയിൽ നിന്ന് പൊലീസ് പിടികൂടി. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഹോട്ടലിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പാഴ്സൽ സേവനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്ഥിരം ജീവനക്കാരൻ നാട്ടിലായതിനാൽ, അദ്ദേഹത്തിന്റെ ബന്ധുവായ […]
Read more

സാത്താൻകുളം കസ്റ്റഡി മരണ കേസ്; പ്രതികളായ പോലീസുദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ സാത്താൻകുളം കസ്റ്റഡി മരണ കേസിൽ നിർണായക വിധി പ്രസ്താവിച്ച് കോടതി. അച്ഛനും മകനുമായ ജയരാജ് (59)നും ബെന്നിക്‌സ് (31)നും കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഒൻപത് പോലീസുദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. കൂടാതെ, ഇരകളുടെ കുടുംബത്തിന് 1.40 കോടി രൂപ നഷ്ടപരിഹാരം നൽകാനും മധുര ഫസ്റ്റ് അഡിഷണൽ ജില്ലാ കോടതി ഉത്തരവിട്ടു. 2020 ജൂൺ 19-ന് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് രാത്രി കട തുറന്നെന്നാരോപിച്ച് ജയരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ അച്ഛനെ അന്വേഷിച്ച് എത്തിയ മകൻ ബെന്നിക്‌സിനെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix