Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

കട്ടച്ചിറ പള്ളിയിൽ സംസ്കാരത്തിനിടെ സംഘർഷം; പോലീസുകാർക്കും വിശ്വാസികൾക്കും പരിക്ക്

ആലപ്പുഴ: കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ കുട്ടികളടക്കം 10 വിശ്വാസികൾക്കും പോലീസുകാർക്കും പരിക്ക്. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയായ ബേസിൽ ബിനുമോന്റെ മൃതദേഹം സംസ്കരിക്കാൻ യാക്കോബായ വിശ്വാസികൾ സെമിത്തേരിയിൽ എത്തി. എന്നാൽ, ബന്ധുക്കളായ വൈദികരെ സെമിത്തേരിയിൽ പ്രവേശിപ്പിക്കാൻ പോലീസ് അനുവദിച്ചില്ല. ഇതാണ് സംഘർഷത്തിന് കാരണമായത്. വിശ്വാസികളെ പോലീസ് ക്രൂരമായി മർദിച്ചുവെന്നാണ് പള്ളി മാനേജിങ് കമ്മിറ്റി ആരോപിച്ചത്. പെൺകുട്ടികളടക്കം […]
Read more

സാമ്പത്തിക തർക്കം;ബെംഗളൂരുവിൽ ഭാര്യയുടെ കഴുത്തിൽ ചവിട്ടിക്കൊന്ന് ഭർത്താവ്

​ബെംഗളൂരു: സാമ്പത്തിക തർക്കത്തെത്തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടിക്കൊലപ്പെടുത്തി ഭർത്താവ്. കർണാടകയിലെ നാഗസന്ദ്രയിൽ താമസിക്കുന്ന കാവ്യ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ധാര്യപ്പയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ​സഹോദരന് നൽകാനായി ധാര്യപ്പ കരുതിയിരുന്ന രണ്ട് ലക്ഷം രൂപയെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കം നിലനിന്നിരുന്നു. സംഭവദിവസം തർക്കം രൂക്ഷമായതോടെ ധാര്യപ്പ കാവ്യയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തിൽ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാവ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ​കൊലപാതകത്തിന് ശേഷം രണ്ട് മണിക്കൂറോളം മൃതദേഹത്തിനൊപ്പം വീട്ടിൽ തന്നെ […]
Read more

എം.വിന്‍സെന്റിന്റെ ഓഫീസ് ആക്രമിച്ചെന്ന് പരാതി; ലാപ്ടോപ്പും പ്രിന്ററും തകർത്തു

തിരുവനന്തപുരം: കോവളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം. വിൻസെന്റിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടതായി പരാതി. ഉച്ചക്കടയിലുള്ള ഓഫീസാണ് അജ്ഞാതർ അടിച്ചുതകർത്തത്. ആക്രമണത്തിൽ ലാപ്ടോപ്പും പ്രിന്ററും നശിപ്പിച്ചതായും ഓഫിസിന് മുന്നിലെ വലിയ ഫ്ലെക്സ് ബോർഡുകൾ വലിച്ചു കീറിയതായും വിവരം. സുരക്ഷാ ജീവനക്കാരൻ രാവിലെ വീട്ടിലേക്ക് പോയ സമയത്താണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. സുരക്ഷാ ജീവനക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് എം. വിൻസെന്റ് സ്ഥലത്തെത്തി. പിന്നീട് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമികളെ […]
Read more

ദുരഭിമാനക്കൊല; മകളെ ശ്വാസംമുട്ടിച്ച് കൊന്ന പിതാവ് അറസ്റ്റിൽ

മാച്ചർല: ആന്ധ്രാപ്രദേശിലെ മാച്ചർലയിൽ പ്രണയിച്ചയാളെ വിവാഹം കഴിച്ചതിനെ തുടർന്ന് 22കാരിയായ ചൗഡേശ്വരി കൊല്ലപ്പെട്ട സംഭവത്തിൽ പിതാവിനെയും ഒരു ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള എതിർപ്പാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. മാർച്ച് 4-നാണ് ചൗഡേശ്വരി വീട്ടുകാരുടെ സമ്മതമില്ലാതെ കാമുകനെ വിവാഹം കഴിച്ചത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മാർച്ച് 15-ന് ദമ്പതികളെ കണ്ടെത്തി. എന്നാൽ മാച്ചർല ടൗൺ സർക്കിൾ ഇൻസ്‌പെക്ടർ യുവതിയെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവം മാതാപിതാക്കളുടെ […]
Read more

ഡൽഹിയിൽ യുവാവിനെ കൊന്ന് കത്തിച്ച ഭാര്യ ഉൾപ്പടെയുള്ള പ്രതികൾ പിടിയിൽ

ആഗ്ര: യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിൽ ആഗ്രയിൽ ഭാര്യ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ആഗ്ര സ്വദേശിയായ ലോകേന്ദ്രയെ കൊലപ്പെടുത്തിയ കേസിൽ ഇയാളുടെ ഭാര്യയും കാമുകൻ മഹേഷും അറസ്റ്റിലായിട്ടുണ്ട്. മഹേഷിന്റെ സുഹൃത്തായ ധരംവീറും പ്രതികളിൽ ഒരാളാണ്. ലോകേന്ദ്രയുടെ മൃതദേഹം റോഡരികിലെ ആളൊഴിഞ്ഞ സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. മുഖം തിരിച്ചറിയാൻ കഴിയാതെ കത്തിക്കരിഞ്ഞതിനാൽ, ഇയാളുടെ കൈയിലെ ടാറ്റുവാണ് തിരിച്ചറിയാൻ സഹായിച്ചത്. കൈയിൽ ലോകേന്ദ്രയുടെ പേരാണ് ടാറ്റൂ ചെയ്തിരിക്കുന്നത്. മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് ലോകേന്ദ്രയെ കാണാനില്ലെന്ന് […]
Read more

യുവാവിനെ സൗഹൃദം നടിച്ച് പണവും മൊബൈൽ ഫോണും കവർന്നു

കൊച്ചി: പാലാരിവട്ടത്ത് യുവാവിനെ അപ്പാർട്മെന്റിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും പണവും മൊബൈൽ ഫോണും കവർന്നു. പെരുമ്പാവൂർ വെങ്ങോല സ്വദേശി കെ.വി. സന്ദീപ് ആണ് ആക്രമണത്തിന് ഇരയായത്. പാലാരിവട്ടം സ്വദേശി മനുവും മറ്റ് മൂന്ന് പേരും ചേർന്ന് സന്ദീപിനെ മർദിച്ചെന്നാണ് പരാതി. മനു മാർച്ച് 30ന് വൈകിട്ട് 4 മണിക്ക് സന്ദീപിനെ പാടിവട്ടയിലെ അപ്പാർട്മെന്റിലേക്ക് വിളിച്ചു. വൈകിട്ട് 6 മണിയോടെ മടങ്ങാൻ തുടങ്ങിയ സന്ദീപിനെ പ്രതികൾ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചു. മനു സന്ദീപിന്റെ വയറ്റിൽ ചവിട്ടുകയും മറ്റ് പ്രതികൾ ചേർന്ന് […]
Read more

വാടകവീട്ടിലെ അനധികൃത പടക്കനിർമാണം; ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്കനിർമാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പടക്കനിർമാണത്തിനായി വീട് വാടകയ്‌ക്കെടുത്ത കോഴിക്കോട് മുണ്ടിക്കൻത്താഴം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. സ്‌ഫോടനം നടന്ന സമയത്ത് ഇയാളും വീട്ടിലുണ്ടായിരുന്നു. പരിക്കേറ്റ വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെ കുന്നമംഗലം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. വിഷ്ണുവിന്റെ സുഹൃത്ത് ഹിജിത്തിനെയും കേസിൽ പ്രതിയാക്കി. ശനിയാഴ്ച രാത്രി പത്തുമണിയോടെ നടന്ന സ്‌ഫോടനത്തിൽ കോഴിക്കോട് […]
Read more

ഗൾഫ് ബിസിനസ് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; ദമ്പതികൾ പിടിയിൽ

കൊല്ലം: ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് ആരംഭിക്കാമെന്ന് വിശ്വസിപ്പിച്ച് സംസ്ഥാനത്തുടനീളം കോടികൾ തട്ടിയെടുത്ത ദമ്പതികളെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര സ്വദേശിയായ ബിജു ബാലൻ ഭാര്യ രശ്മി ബിജു എന്നിവരാണ് പിടിയിലായത്. ഗൾഫ് രാജ്യങ്ങളിൽ വ്യാജ കമ്പനികൾ രൂപീകരിച്ച് സാധനങ്ങൾ വാങ്ങി പിന്നീട് അവ മറിച്ചുവിൽക്കി കമ്പനി പൂട്ടുന്നതായിരുന്നു ഇവരുടെ തട്ടിപ്പുരീതി. കൂടാതെ വിവാഹവാഗ്ദാനം നൽകി സ്ത്രീകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായും കണ്ടെത്തി. ഓസ്ട്രേലിയയിൽ ജോലി, സിറ്റിസൺഷിപ്പ് എന്നിവ വാഗ്ദാനം ചെയ്ത് ഓയൂർ സ്വദേശിയിൽ നിന്ന് 10.5 […]
Read more

ലൈംഗിക പീഡന പരാതി; സംവിധായകൻ രഞ്ജിത്തുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

കൊച്ചി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും. നടിയെ ഉപദ്രവിച്ചെന്ന ആരോപണമുള്ള കാരവാനിൽ എത്തിച്ചാണ് തെളിവുകൾ ശേഖരിക്കുക. സംഭവസമയത്ത് ഷൂട്ടിങ് സെറ്റിൽ ഉണ്ടായിരുന്ന രണ്ട് കാരവാനുകളും ഇതിനകം പൊലീസിന്റെ കസ്റ്റഡിയിലാണ്. യുവനടിയുടെ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തിങ്കളാഴ്ച വരെ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ വെക്കാനാണ് എറണാകുളം സിജെഎം കോടതി അനുമതി നൽകിയിരിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ, രഞ്ജിത്ത് ഗുരുതര കുറ്റകൃത്യം നടത്തിയെന്നാണ് പ്രോസിക്യൂഷന്റെ വാദം. […]
Read more

ലക്ഷങ്ങൾ വിലയുള്ള എംഡിഎംഎയുമായി ഫോർട്ട് കൊച്ചി സ്വദേശികൾ പിടിയിൽ

കൊച്ചി: ലക്ഷങ്ങൾ വില വരുന്ന 550 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. ഫോർട്ട് കൊച്ചി സ്വദേശികളായ മുഹ്സിൻ (മൂസിൻ 28), മുഹമ്മദ് സഹിൽ (25) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്. പ്രതികൾ ബെംഗളൂരുവിൽ നിന്നും രാസ ലഹരി വാങ്ങി ബൈക്കിൽ വാണിയംപാറ വരെ സഞ്ചരിച്ചു. തുടർന്ന് ടാക്സി കാറിൽ അവിടെ നിന്നും കൊച്ചി സിറ്റിയിൽ വില്പന നടത്തുന്നതിനായി പോകുന്ന വഴി അങ്കമാലിയിൽ വച്ച് സാഹസികമായി വണ്ടി തടഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix