Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പോലീസിന്റെ കൺമുന്നിൽ ബൈക്ക് അഭ്യാസം; സംഭവം ഡൽഹിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: റോഡിൽ അപകടകരമായി ബൈക്ക് ഓടിച്ച് സ്റ്റണ്ട് നടത്തിയ യുവാക്കൾക്കെതിരെ പോലീസ് നടപടി. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഡൽഹിയിലെ തീസ് ഹസാരി–സുഭാഷ് പാർക്ക് ഭാഗത്തെ തിരക്കേറിയ റോഡിലാണ് സംഭവം നടന്നത്. ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ സീറ്റിന് മുകളിൽ കയറി നിൽക്കുകയും കൈവിട്ട് വാഹനം ഓടിക്കുകയും ചെയ്തതാണ് വീഡിയോയിൽ കാണുന്നത്. ബൈക്കിന്റെ പിന്നിൽ മറ്റൊരാൾ ഇരിക്കുന്നതും ശ്രദ്ധേയമാണ്.

രണ്ടു ബൈക്കുകളിലായാണ് യുവാക്കൾ എത്തിയതെന്നും, പോലീസിന്റെ സാന്നിധ്യത്തിൽ തന്നെയാണ് ഇവർ സ്റ്റണ്ട് നടത്തിയതെന്നും വീഡിയോയിൽ വ്യക്തമാണ്. റോഡിലൂടെ പോയ മറ്റൊരു യാത്രക്കാരനാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

ഈ വീഡിയോ ഡൽഹി പോലീസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവന്നു. തുടർന്ന് യുവാക്കളെ തിരിച്ചറിഞ്ഞ പോലീസ് വിവിധ നിയമലംഘനങ്ങൾക്ക് കേസെടുത്തു. ഹെൽമറ്റ് ധരിക്കാതിരിക്കുക, അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, ഇൻഷുറൻസ് ഇല്ലാത്തത്, പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്തത് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ബൈക്കിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും ഡ്രൈവർമാരെ റോഡ് സുരക്ഷ ക്ലാസിൽ പങ്കെടുക്കാൻ നിർദേശിക്കുകയും ചെയ്തു. റോഡ് സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer