സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

കരളലിയിച്ച് അലൻ യാത്രയായി

തിരുവനന്തപുരം: നഗരത്തിൽ ഒരുമാസമായി തുടരുന്ന സംഘർഷം പൊലീസിനു തടയാൻ കഴിയാത്തത് കലാശിച്ചത് അലന്റെ കൊലപാതകത്തിൽ. സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിന് തൊട്ടടുത്തുള്ള സ്ഥലത്ത് നടന്ന കൊലപാതകം പൊലീസിനെയും പ്രതിസന്ധിയിലാക്കി. ആസൂത്രിത കൊലപാതകമാണോ എന്നു പൊലീസ് സംശയം ഉന്നയിച്ചു. ആറ് പേരടങ്ങുന്ന സംഘമാണ് അലന്റെ സംഘത്തോട് ഏറ്റുമുട്ടിയത്. ഇതിൽ റൗഡി ലിസ്റ്റിൽ ഉള്ളവർ ഉൾപ്പെടുന്നു. ഇതേസ്ഥലത്ത് ഇരു സംഘങ്ങൾ തമ്മിൽ ഒരുമാസത്തിനിടെ പലതവണ ഏറ്റുമുട്ടിയിരുന്നു. കമ്മിഷണർ ഓഫിസിനു സമീപത്തു നടന്ന സംഘർഷം പോലും പൊലീസിന് തടയാനായില്ല. ക്രിമിനൽ, കാപ്പാ […]
Read more

വാഹനമിടിപ്പിച്ച് മാലകവരാൻ ശ്രമിച്ച യുവാവ് പിടിയിൽ

കോഴിക്കോട്: പന്തീരങ്കാവിൽ സ്ത്രീയും മകളും സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് തള്ളിയിട്ട് മാലകവർച്ചക്ക് ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കല്ലായി പുളിക്കൽ വീട്ടിൽ ആദിൽ മുഹമ്മതാണ് പിടിയിലായത്. പന്തീരങ്കാവ് മണക്കടവ് പാറക്കണ്ടി മീത്തൽ നാരായണി അപ്പാർട്ട്മെന്റ് സമീപത്ത് വെച്ച് ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് ബൈക്കിൽ വന്ന യുവാവ് മാല പിടിച്ചുപറിക്കാൻ ശ്രമിച്ചത്. പന്തീരങ്കാവ് മണക്കടവ് ഊരാട്ടുകുന്ന് നൂഞ്ഞിയിൽ മേത്തൽ പ്രസീതയും മകളും സ്കൂട്ടറിൽ പോകുമ്പോഴാണ് പ്രതി ഇവരെ ഇടിച്ചു വീഴ്ത്തിയത്. തെറിച്ചുവീണ പ്രസീത മാല പൊട്ടിക്കാൻ ശ്രമിക്കുന്ന […]
Read more

നിർമാണ തൊഴിലാളിയെ കസ്റ്റഡിയിൽ വച്ച് മർദിച്ച സംഭവം; എസ്ഐ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റ നിർമാണ തൊഴിലാളിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം. കൊല്ലം ചാത്തന്നൂർ സ്വദേശി സുരേഷിനാണ് നഷ്ടപരിഹാരം ലഭിക്കുക. തുക ആദ്യം സർക്കാർ നൽകണമെന്നും പിന്നീട് ഇത് വർക്കല എസ്.ഐ, പി.ആർ. രാഹുലിൽ നിന്ന് ഈടാക്കാമെന്നും  മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സന്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് വിധിച്ചു. രണ്ടു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8 % പലിശ കൂടി ചേർത്തു നൽകണം. ഉത്തരവ് നടപ്പാക്കി  2 മാസത്തിനകം ആഭ്യന്തര വകുപ്പ് റിപ്പോർട്ട് സമർപ്പിക്കണം. 2022 ഓഗസ്റ്റ് 30 നാണ് […]
Read more

ചാലക്കുടിയിൽ കഞ്ചാവ് വേട്ട 9 കിലോ കഞ്ചാവുമായി  വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ

തൃശൂർ: 9 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളും വർക്ക്‌ഷോപ്പ് ജീവനക്കാരുമായ രണ്ട് പ്രതികളെ  പോലീസ്‌ അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ ഹിറ്റ്‌ലർ ഷെയ്ക്ക് , നൂർ ഇസ്ലാം എന്നിവെരയാണ് അന്വേഷണ സംഘം പിടികൂടിയത്. നമ്പർ വ്യക്തമല്ലാത്ത മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ മുൻവശത്ത് നമ്പർ ഇല്ലാത്തതായി കണ്ടത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലും പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗുകളിലും സഞ്ചികളിലുമായി ഒൻപത് കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. […]
Read more

16 കിലോ കഞ്ചാവുമായി സ്കൂ‌ൾ ബസ് ഡ്രൈവർ പിടിയിൽ

മലപ്പുറം: കോട്ടയ്ക്കലിൽ 5.1 കിലോ കഞ്ചാവുമായി സ്‌കൂൾ ബസ് ഡ്രൈവർ പിടിയിലായി. കോട്ടയ്ക്കൽ ഔഷധി റോഡിലെ വെള്ളക്കാട് വീട്ടിൽ വി.കെ. ഷഫീർ ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽനടത്തിയ പരിശോധനയിൽ 11.5 കിലോ കഞ്ചാവും 20.88 ലക്ഷം രൂപയും കണ്ടെടുത്തു. കോട്ടയ്ക്കലിലും പരിസരപ്രദേശങ്ങളിലും വിൽക്കാൻ സൂക്ഷിച്ച കഞ്ചാവാണ് കുറ്റിപ്പുറം പോലീസ് ഇയാളിൽ നിന്ന് പിടികൂടിയത്. കോട്ടയ്ക്കലിലെ ഒരു സ്‌കൂളിൽ ബസ് ഡ്രൈവറാണ് ഇയാൾ. കുറ്റിപ്പുറം എക്സൈസ് റേഞ്ചും എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി കോട്ടയ്ക്കൽ ടൗൺ കേന്ദ്രീകരിച്ചു നടത്തിയ […]
Read more

സ്തനാർബുദം മൂർച്ഛിച്ച് യുവതി മരിച്ച സംഭവത്തിൽ അക്യുപങ്ചർ സ്ഥാപനത്തിനെതിരെ വീണ്ടും പരാതി

കോഴിക്കോട് : കുറ്റ്യാടി മരുതോങ്കര സ്വദേശിനി ഹാജറയുടെ മരണത്തെ തുടർന്ന് അക്യുപഞ്ചർ സ്ഥാപനത്തിനെതിരെ കുടുംബം വീണ്ടും പരാതി നൽകി. കനാർബുദം ബാധിച്ച ഹാജറ ഞായറാഴ്ചയാണ് മരിച്ചത്. ശരീരവേദനയെ തുടർന്നാണ് യുവതി കുറ്റ്യാടിയിലെ അക്യുപങ്ചർ സ്ഥാപനത്തിൽ ചികിത്സ തേടിയത്. ഹാജറക്ക് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞിട്ടും അത് മറച്ചുവെച്ചു. സ്തനാർബുദം മൂർച്ഛിച്ചപ്പോഴും എന്താണ് അസുഖം എന്ന് പറയാതെ തെറ്റിദ്ധരിപ്പിക്കുകയും ചികിത്സ തുടരുകയാണ് ചെയ്തതു. ചില പ്രതികരണങ്ങൾ രോഗം ഭേദമാകുന്ന ലക്ഷണമെന്നാണ് പറഞ്ഞത് എന്ന് കുടുംബം പറയുന്നു. പിന്നീട് എംബിആർ കാൻസർ […]
Read more

തിരുവനന്തപുരത്ത് 40 ലക്ഷം രൂപ തട്ടിയ കേസിൽ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് 40 ലക്ഷം രൂപ തട്ടിയ കേസിൽ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ. അഭിഭാഷക സുലൈഖ, സുഹൃത്ത്‌ അരുൺദേവ് എന്നിവരാണ് പിടിയിലായത്.വിവാഹമോചന സെറ്റിൽമെന്റ് ആയി എൽപ്പിച്ച പണമാണ് തട്ടിയെടുത്തത്. സുലൈഖയുടെ ഭർത്താവ് ഒളിവിലാണ്. അഭിഭാഷകക്ക് എതിരെ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.
Read more

തടവുകാരനെ മർദിച്ച ജീവനക്കാർക്കെതിരെ നടപടി വേണം; ജസ്റ്റിസ് ഫോർ പ്രിസണേഴ്‌സ് സംഘടന

തൃശൂര്‍: വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ മാവോയിസ്റ്റ് തടവുകാരനെ ജയില്‍ ഉദ്യോഗസ്ഥര്‍ മർദിച്ച കേസിൽ പ്രതിഷേധവുമായി ജസ്റ്റിസ് ഫോര്‍ പ്രിസണേഴ്സ് സംഘടന. ജയിലിനുള്ളില്‍ നടന്ന ക്രൂര മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷിക്കുകയും കാരണക്കാരായ ജയില്‍ ജീവനക്കാരുടെ പേരില്‍ ക്രിമിനല്‍ നടപടിയുള്‍പ്പെടെ സ്വീകരിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഇതു സംബന്ധിച്ച് കത്തു നല്‍കി. ‘തൃശൂര്‍ വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ രണ്ട് തടവുകാര്‍ ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ ആക്രമിച്ചു എന്ന വാര്‍ത്ത കണ്ട് അതില്‍ പറയുന്ന തടവുകാരില്‍ ഒരാള്‍ […]
Read more

ഹണിട്രാപ്പിൽപെടുത്തി ഭീഷണി, മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ യുവതിയും ഭർത്താവുമടക്കം 4 പേർ അറസ്റ്റിൽ

മലപ്പുറം: എടക്കര പള്ളിക്കുത്ത് സ്വദേശി തോണ്ടുകളത്തിൽ രതീഷ് (42) എന്നയാൾ ആത്മഹത്യ ചെയ്ത കേസിൽ യുവതിയും ഭർത്താവുമടക്കം 4 പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പള്ളിക്കുത്ത് സ്വദേശിനി ഇടപ്പലം സിന്ധു (41) ഭർത്താവ് ശ്രീരാജ്(44), സിന്ധുവിന്റെ ബന്ധുവായ പള്ളികുത്ത് കൊന്നമണ്ണ മടുക്കോലിൽ പ്രവീൺ(38), നാട്ടുകാരനും ശ്രീരാജിന്റെ സുഹൃത്തുമായ കാക്കനാട്ടു പറമ്പിൽ മഹേഷ്(25) എന്നിവരെയാണ് സിഐ ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പള്ളിക്കുത്ത് സ്വദേശിയും ഡൽഹിയിൽ വ്യവസായിയും സ്ഥിരതാമസക്കാരനുമായ രതീഷ് പള്ളിക്കുത്തുള്ള വീട്ടിൽ വെച്ച് […]
Read more

അരക്കോടിയോളം രൂപ വില വരുന്ന ആഭരണങ്ങൾ കവർന്ന അന്തർ സംസ്ഥാന മോഷണ സംഘം പിടിയിൽ

കോഴിക്കോട്: ട്രെയിനിൽ വെച്ച് കൊയിലാണ്ടി സ്വദേശിയുടെ അരക്കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച അന്തർ സംസ്ഥാന മോഷണ സംഘം ഇരുപത്തിനാലു മണിക്കൂറിനകം കോഴിക്കോട് റെയിൽവേ പൊലീസിന്റെ പിടിയിലായി. സാസി മോഷണ സംഘത്തിൽ പെട്ട നാല് ഹരിയാന സ്വദേശികളാണ് പിടിയിലായത്. മോഷ്ടിച്ച സ്വർണാഭരണങ്ങളും ഇവരിൽ നിന്നും കണ്ടെടുത്തു. ചെന്നൈ മംഗലൂരു സൂപ്പർ ഫാസ്റ്റ് എക്സപ്രസിൽ വെച്ചാണ് അതിവിദഗ്‌ധമായ കവർച്ച നടന്നത്. കൊയിലാണ്ടി സ്വദേശികൾ വിവാഹ ആവശ്യത്തിനായി ചെന്നൈയിൽ നിന്നും സ്വർണ വജ്രാഭരണങ്ങൾ വാങ്ങി നാട്ടിലേക്ക് വരുന്നതിനിടയിലാണ് കവർച്ച നടന്നത്. […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.