Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ഇന്ത്യൻ വംശജയായ യുവതിയുടെ കൊലപാതകം; വിദേശത്തേക്ക് കടന്ന കനേഡിയൻ പങ്കാളി അറസ്റ്റിൽ

ടൊറൻ്റോ: ഇന്ത്യൻ വംശജയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ. ടൊറന്റോ സ്വദേശിയായ അബ്ദുൾ ഗഫൂറി (32)യെയാണ് കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നാലെ വിദേശത്തേക്ക് കടന്ന ഇയാളെ വിവിധ ഏജൻസികൾ സംയുക്തമായി നടത്തിയ നീക്കത്തിലൂടെ കാനഡയിലേക്ക് തിരികെ എത്തിച്ചശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏത് രാജ്യത്തുനിന്നാണ് ഗഫൂറിയെ പിടികൂടിയതെന്ന് ടൊറന്റോ പൊലീസ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച ടൊറന്റോ വിമാനത്താവളത്തിൽവച്ചാണ് ഗഫൂറിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച കോടതിയിൽ ഹാജരാകാനിരിക്കെയാണ് അറസ്റ്റ്. കഴിഞ്ഞ […]
Read more

കടലില്‍ കാണാതായവരെ കിട്ടിയോ?; കസ്റ്റഡിയിലും സര്‍ക്കാരിനെ പരിഹസിച്ച് അര്‍ജുന്‍ ആയങ്കി

കണ്ണൂർ: പൊലീസ് കസ്റ്റഡിയിലും സർക്കാരിനെതിരെ വിമർശനം തുടർന്ന് അർജുൻ ആയങ്കി. കടലിൽ കാണാതായവരെ കിട്ടിയോ എന്നായിരുന്നു അർജുൻ ആയങ്കി ചോദിച്ചത്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി തിരികെ കൊണ്ടുവരുമ്പോഴായിരുന്നു അർജുന്റെ പരിഹാസം. ഒപ്പം സ്‌റ്റേഷനിൽ സ്വാഭാവികമായി പത്രവായനയിൽ മുഴുകുകയും ഇയാൾ ചെയ്തു. അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നും, അറസ്റ്റു ചെയ്യാൻ സാധിച്ചത് പൊലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടാണെന്നും കണ്ണൂർ പൊലീസ് കമ്മീഷണർ ബി വി വിജയ് ഭരത് റെഡ്ഡി വ്യക്തമാക്കി. അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ ശനിയാഴ്ച […]
Read more

കുപ്രസിദ്ധ ഗുണ്ടാ തലവൻ സാഗേഷ് കുമ്പാളി പോക്‌സോ കേസിൽ അറസ്റ്റിൽ

സുൽത്താൻ ബത്തേരി: പോക്സോ കേസിൽ ഒളിവിലായിരുന്ന ഗുണ്ടാ തലവൻ സാഗേഷ് കുമ്പാളിയെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരിയിൽ റിസോർട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. കോഴിക്കോട് സ്വദേശിയായ 16 വയസുകാരിയെ ലഹരി നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഒന്നര മാസമായി പൊലീസ് ഇയാളെ അന്വേഷിച്ചുവരികയായിരുന്നു. റിസോർട്ട് വളഞ്ഞാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച സാഗേഷിനെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. അന്തർസംസ്ഥാന ലഹരി സംഘത്തിലെ പ്രധാന കണ്ണിയാണ് സാഗേഷെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കെതിരെ […]
Read more

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് ഉത്തരവ്

മുംബൈ: മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവന പണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കഴിഞ്ഞ അഞ്ച് വർഷത്തെ ക്ഷേത്രത്തിലെ സാമ്പത്തിക രേഖകൾ പരിശോധിക്കാനാണ് നിർദേശം. ക്ഷേത്രത്തിൽനിന്ന് പ്രതിവർഷം 18 കോടിയിലധികം രൂപ നഷ്ടപ്പെട്ടതായി മഹാരാഷ്ട്ര നവനിർമ്മാൺ സേന അധ്യക്ഷൻ രാജ് താക്കറെ ആരോപിച്ചിരുന്നു. ക്ഷേത്രത്തിലെ കാണിക്കപ്പണത്തിൽ കോടികളുടെ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി ട്രസ്റ്റിലെ എട്ട് അംഗങ്ങൾ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അയച്ച കത്തും രാജ് താക്കറെ പുറത്തുവിട്ടു. സംഭാവന […]
Read more

സവർക്കറെ പുകഴ്ത്തിയ വിവാദ ക്വിസ്; കർശന നടപടിക്ക് നിർദേശം നൽകി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: വി.ഡി. സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയ വിവാദ ക്വിസിൽ കർശന നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർദേശം നൽകി. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് മന്ത്രി നിർദേശിച്ചത്. കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ ചില സ്കൂളുകളിൽ ഓഗസ്റ്റ് ആറിന് ‘ഫ്രീഡം ക്വിസ്’ എന്ന പേരിലാണ് മത്സരം സംഘടിപ്പിച്ചത്. എന്നാൽ ഈ പരിപാടി സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിൽ ഉൾപ്പെട്ടിരുന്നില്ലെന്ന് മന്ത്രി […]
Read more

കൊച്ചി ഇന്ത്യൻ ബാങ്കിൽ 29 കോടിയുടെ തട്ടിപ്പ്; 27 പേർക്കെതിരെ കേസ്

കൊച്ചി: ഇന്ത്യൻ ബാങ്കിന്റെ എറണാകുളം എം.ജി. റോഡ് ശാഖയിൽ വൻ തട്ടിപ്പ് നടന്നതായി പരാതി. ബാങ്കിന്റെ ഡയറക്ട് സെല്ലിംഗ് ഏജന്റായ മൈമോ ഫിനാൻഷ്യൽ സർവീസ് എന്ന കമ്പനിയാണ് 29 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. എൻആർഐ ഹൗസിംഗ് ലോൺ വഴിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ. റിയാദിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും മസ്കറ്റ് എംബസിയുടെയും പേരിൽ വ്യാജ അറ്റസ്റ്റേഷൻ രേഖകൾ കമ്പനി തയ്യാറാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വ്യാജ രേഖകൾ ഉപയോഗിച്ച് ലോൺ നേടിയെടുത്താണ് തട്ടിപ്പ് നടത്തിയതെന്നാണ് കേസ്. സംഭവത്തിൽ […]
Read more

വടകര ലഹരിക്കേസ്; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കാൻ പൊലീസ്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി കൂടുതൽ പേർ അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ആദ്യഘട്ടത്തിൽ കർണാടകയിലെ മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിലായിരിക്കും പൊലീസ് അന്വേഷണം നടത്തുക. ഈ പ്രദേശങ്ങളിലെ വലിയ ലഹരി സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. റിമാൻഡിൽ കഴിയുന്ന പ്രതി കീർത്തനയുടെ ഫോണിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് പൊലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസിലെ […]
Read more

ഫ്രഷ്കട്ട് സമരം; പൂട്ടാനുള്ള ഉത്തരവ് മുൻപ് തന്നെ കമ്പനിക്ക് കിട്ടി

കോഴിക്കോട്: താമരശേരിയിലെ ഫ്രഷ്കട്ട് കമ്പനിക്കെതിരായ സമരത്തിൽ മലിനീകരണ നിയന്ത്രണ ബോർഡും കമ്പനിയും തമ്മിൽ ഒത്തുകളി നടന്നതായി ആരോപണം. സമരസമിതി നേതാവ് സലീം മടവൂരാണ് ആരോപണം ഉന്നയിച്ചത്. കമ്പനി അടച്ചുപൂട്ടണമെന്ന ഉത്തരവ് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ കമ്പനിക്ക് ലഭിച്ചിരുന്നുവെന്നാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനിക്ക് പെട്ടെന്ന് ഹൈക്കോടതിയെ സമീപിക്കാനും സ്റ്റേ നേടാനും കഴിഞ്ഞതെന്നും സലീം മടവൂർ പറഞ്ഞു. കമ്പനി അടച്ചുപൂട്ടാനുള്ള കാരണം ഉത്തരവിൽ വ്യക്തമായി രേഖപ്പെടുത്താതിരുന്നത് കമ്പനിയെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിന് പിന്നിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ […]
Read more

മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല: വീണ്ടും അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: പൊലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കെ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി വീണ്ടും ഫേസ്ബുക്കിൽ പോസ്റ്റുമായി രംഗത്ത്. സർക്കാരിനെയും കേരള പൊലീസിനെയും പരിഹസിച്ചും തനിക്കെതിരായ കേസുകളെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചുമാണ് അർജുൻ ആയങ്കി പോസ്റ്റ് പങ്കുവെച്ചത്. കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താൻ ഉള്ളതെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിൽ റോഡിൽ കാത്തിരുന്ന ആ സഹോദരിക്ക് ഭർത്താവിനെ നേരത്തെ കണ്ടെത്താൻ കഴിയുമായിരുന്നുവെന്നാണ് അർജുൻ ആയങ്കിയുടെ പരിഹാസം. തനിക്കെതിരെ അവശേഷിക്കുന്നത് നാല് കേസുകൾ മാത്രമാണെന്നും ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തന്നെ തീവ്രവാദിയാക്കി വെടിവെക്കാൻ വരെ […]
Read more

പൊലീസിനെ വെല്ലുവിളിച്ചു, രണ്ടും കൽപ്പിച്ച് ചെന്നിത്തല; ചുറ്റും ഫാൻസ്, സോഷ്യൽ മീഡിയ സ്റ്റാർ, പഴയ സൈബർ സഖാവ്- ആരാണ് അർജുൻ ആയങ്കി?

പൊലീസിനേയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും പോലും വെല്ലുവിളിച്ച അർജുൻ ആയങ്കിയാണ് ഇപ്പോൾ വാർത്തകളിൽ വൈറൽ. ഒരുകാലത്ത് സി.പി.എമ്മിന്റെ സൈബർ പോരാളികളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന സംഘത്തിലെ പ്രധാനിയായ ആകാശ് തില്ലങ്കേരിയെ പോലും ഒരു പരിധി വരെ വരുതിയിലാക്കാൻ സി.പി.എമ്മിന് സാധിച്ചെങ്കിൽ അക്കൂട്ടത്തിലെ മറ്റൊരാളായ അർജുൻ ആയങ്കി ഇപ്പോഴും മാഫിയാ വഴികളിൽ ആർക്കും പിടികൊടുക്കാതെ തുടരുകയാണ്. കേരളത്തിലുടനീളം ആരാധകക്കൂട്ടമുള്ള ഇയാൾ നിലവിൽ വിവിധ ക്വട്ടേഷൻ-സ്വർണ്ണക്കടത്ത് കേസുകളിൽ പോലീസിന്റെ തെരച്ചിൽ പട്ടികയിലുള്ള പ്രധാനിയാണ്. കഴിഞ്ഞ ദിവസമാണ് ഒളിവിൽ കഴിയുന്നതിനിടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix