സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

അതിർത്തി തർക്കം;തിരുവനന്തപുരത്ത് വയോധികയ്ക്ക് ക്രൂര മർദ്ദനം

തിരുവനന്തപുരം: അതിർത്തി തർക്കത്തിന്റെ പേരിൽ വയോധികയ്ക്ക് ക്രൂര മർദനം. ഉള്ളൂർ പുലയനാർക്കോട്ട സ്വദേശി ഉഷയ്ക്കാണ് മർദ്ദനമേറ്റത്. അയൽവാസിയായ സന്ദീപിന്റെ മർദ്ദനത്തിൽ ഉഷയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഉഷയെ സന്ദീപ് ക്രൂരമായി ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. പ്രതിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി അയൽവാസികൾ തമ്മിൽ അതിർത്തി തർക്കം നിലനിന്നിരുന്നു. ഇന്നലെ രാവിലെ 9:40നാണ് അക്രമം നടന്നത്. ഉഷയുടെ വീടിന് മുന്നിൽ മതിൽ കെട്ടിയപ്പോൾ വഴിയുടെ വീതി കുറഞ്ഞുപോയെന്ന ആരോപിച്ചായിരുന്നു മർദനം. വീട്ടിനുമുന്നിൽ നിന്ന ഉഷയെ […]
Read more

കുടുംബ പ്രശ്നം പരിഹരിക്കാനെത്തിയ 60കാരനെ ഭാര്യയുടെ സഹോദരങ്ങൾ വെട്ടിക്കൊന്നു

അമ്രേലി: കുടുംബ പ്രശ്നം പരിഹരിക്കാൻ എത്തിയ 60കാരനെ ഭാര്യയുടെ സഹോദരങ്ങൾ ക്രൂരമായി വെട്ടിക്കൊന്നു. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ അർജൻസുഖ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന ദിനേശ് സോളങ്കിയാണ് കൊല്ലപ്പെട്ടത്. ഏകദേശം ഒരു മാസം മുമ്പ് തർക്കത്തെ തുടർന്ന് വീട്ടുവിട്ടുപോയ ഭാര്യ മനീഷയുമായി പൊരുത്തപ്പെടാനാണ് മൂന്ന് മക്കളുടെ പിതാവായ സോളങ്കി വീട്ടിലെത്തിയത്. സംഭവസമയത്ത് ഭാര്യയുടെ സഹോദരന്മാരായ കാഞ്ചി സവാലിയ, ഹക്കു സവാലിയ, നാണു, ബാഗ, ജാദവ് എന്നിവരും മൂന്നു പേരടങ്ങുന്ന മറ്റൊരു സംഘവുമാണ് സ്ഥലത്തെത്തിയത്. തർക്കത്തിനിടെ […]
Read more

‎സിനിമയിൽ അവസര വാഗ്ദാനം; നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ‎‎

കോഴിക്കോട്: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വ്യാജേന പത്താം ക്ലാസ് വിദ്യാർഥിനിയുടെ നഗ്നഫോട്ടോകൾ ആവശ്യപ്പെട്ട യുവാവിനെ ബേപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് കാട്ടിപ്പളം നാരായണീയത്തിൽ ഷിബിൻ (29) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. ബേപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദ്യാർഥിനിയുടെ ഫോണിലേക്ക് വിളിച്ച് താൻ സിനിമാ സംവിധായകനാണെന്ന് പരിചയപ്പെടുത്തിയ പ്രതി, സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വാട്‌സാപ്പിലൂടെ തുടർച്ചയായി സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തുകയും, നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ബേപ്പൂർ പോലീസ് കേസ് രജിസ്റ്റർ […]
Read more

റോഡിന് സൈഡ് കൊടുത്തില്ല; ദമ്പതികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 26 ന് സദാശിവനഗർ പൊലീസ് സ്റ്റേഷന്‍റെ പരിധിയിലുണ്ടായ വാഹനാപകട കേസാണ് പൊലീസ് ഇപ്പോൾ കൊലപാതക ശ്രമ കേസായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫ്രീ ലെഫ്റ്റ് ഇല്ലാത്ത സിഗ്നലിൽ കാറിന് മുന്നിൽ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട ത‍‍‍ർക്കമാണ് പിന്നീട് കൊലപാതക ശ്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് […]
Read more

വാഹന പരിശോനക്കിടെ 10 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസക്ക് സമീപം നടത്തിയ വാഹന പരിശോധനയിൽ ഓട്ടോറിക്ഷയിൽ ഒളിപ്പിച്ച നിലയിൽ 10 കിലോയിലേറെ കഞ്ചാവ് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണാടിക്കൽ സ്വദേശി തോട്ടുകടവ് വീട്ടിൽ സി കെ ഷാജി(45), വാഴക്കാട് സ്വദേശി ചെറുവായൂർ തലേക്കുന്നുമ്മൽ കെ അബ്ദുൽ കരീം (52) എന്നിവരെ ഡാൻസാഫ് സംഘവും പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്ന് കോഴിക്കോട്ടേക്ക് കഞ്ചാവ് എത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡാൻസ് സംഘത്തിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിയത്. […]
Read more

മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; കൊലപാതകത്തിൽ കലാശിച്ചു

തൃശ്ശൂർ :മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; കൊലപാതകത്തിൽ കലാശിച്ചു. മേലൂര്‍ കുന്നപ്പിള്ളി ആലക്കപ്പിള്ളിയില്‍ സുഹുൃത്തുക്കള്‍ തമ്മില്‍ മദ്യപാനത്തെ തുടർന്നുള്ള തർക്കം കൊലപാതകത്തില്‍ കലാശിച്ചു. കുന്നപ്പിള്ളി മംഗലത്ത് സുധാകരന്‍ (60)ആണ് കൊല്ലപ്പെട്ടത്.സംഭവുമായി ബന്ധപ്പെട്ട് സുധാകരന്റെ സുഹുത്തും അയല്‍വാസിയുമായ കേവീട്ടില്‍ ശോഭനനനെ (59)കൊരട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. ആലക്കപ്പിള്ളിയിലുള്ള പാണേലി രാജന്റെ വീട്ടിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നിരിക്കുന്നത്..രാജന്റെ വീട്ടില്‍ ഇരുന്ന് മദ്യപിച്ചു കൊണ്ടിരുന്ന സുധാകരനും ശോഭനനും മദ്യ ലഹരിയില്‍ വഴക്കാവുകയും ഭക്ഷണം കഴിക്കുന്നതുമായി തര്‍ക്കം ഉണ്ടയാതായി പറയപ്പെടുന്നു..ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് […]
Read more

ബെംഗളൂരു- കോഴിക്കോട് സ്വിഫ്റ്റ് ബസിൽ 87 ലക്ഷം രൂപയുമായി 2 യുവാക്കൾ പിടിയിൽ

മാനന്തവാടി: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പണവുമായി രണ്ടു യുവാക്കൾ പിടിയിൽ. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റിന്റെ ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ 86,58,250 രൂപ പിടിച്ചെടുത്തത്. സംഭവത്തില്‍ പണം കടത്തിക്കൊണ്ടുവന്ന ഇതരസംസ്ഥാനക്കാരായ രണ്ട് യുവാക്കളും കസ്റ്റഡിയിലായിട്ടുണ്ട്. ബെംഗളുരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന മഹാരാഷ്ട്ര സംഗ്ലീ ജില്ലയിലെ ഖാനപ്പൂര്‍ കര്‍വ ചിന്‍ഞ്ചനി സാന്‍കേത് തുക്കാറാം നിഗം (24), മഹാരാഷ്ട്ര സംഗ്ലീ ടാന്‍ഗാവ് സൊര്‍ഗാവ് നിംബ്ലാക്ക് ഉമേഷ് പട്ടേല്‍ (25) പിടിയിലായത്. […]
Read more

വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി വിൽപ്പന; കാമുകൻ അറസ്റ്റിൽ

കോഴിക്കോട് : പ്രണയം നടിച്ച് വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി വിൽപ്പന. കാമുകൻ അറസ്റ്റിൽ. കോഴിക്കോട് കൂടരഞ്ഞി സ്വദേശി ക്ലമൻറാണ് സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. ഇൻസ്പെക്ടർ സി.ആർ രാജേഷ് കുമാറാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരാതി നൽകിയ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് പ്രണയം നടിച്ച് വീഡിയോ കോൾ ചെയ്യുന്നത് പതിവായിരുന്നു. വീഡിയോ കോളിങ്ങിന് യുവതിയുടെ സ്വകാര്യ ഭാഗങ്ങൾ സ്ക്രീൻ റെക്കോർഡ് ഓണാക്കി ഇയാൾ പകർത്തി. പിന്നീട് സമൂഹമാധ്യമങ്ങളിലെ പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിച്ച് […]
Read more

ക്ഷേത്രദർശനത്തിന് എത്തിയ വയോധികയുടെ മാലകവർന്നു

പാലക്കാട്: ക്ഷേത്ര ദർശനത്തിനെത്തിയ എഴുപത്തിമൂന്നുകാരിയുടെ കഴുത്തിൽ നിന്നു സ്വർണമാല പിടിച്ചുപറിച്ചു. അമ്പലപ്പാറ ചെറുമുണ്ടശ്ശേരി നെടിയങ്കൽ ബേബി സരോത്തിൻ്റെ 3 പവനോളം തൂക്കം വരുന്ന മാലയാണു   പിടിച്ചുപറിച്ചത്.  പ്രതിയുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു ബുധനാഴ്ച രാവിലെ നഗരത്തിലെ സുന്ദരയ്യർ റോഡിൽ നിന്നു ബസ് സ്റ്റാൻഡ് പരിസരത്തേക്കുള്ള റോഡ് തുടങ്ങുന്ന ഭാഗത്തായിരുന്നു പിടിച്ചുപറി. ക്ഷേത്രത്തിൽ തൊഴുതു വീട്ടിലേക്കു മടങ്ങാനായി ബസ് സ്റ്റാൻഡിലേക്കു നടന്നു പോകുന്നതിനിടെയാണ് നടന്നു വന്നയാൾ മാല പിടിച്ചുപറിച്ച് ഓടി രക്ഷപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലീസും ചേർന്ന് […]
Read more

യുവതിക്ക് നേരെ ഭർത്താവിന്റെ മർദനം; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് യുവതിക്ക് ഭർത്താവിന്റെ ക്രൂര മർദനം. 39കാരി രമ്യ മോഹനെയാണ് ഭർത്താവ് ജയൻ ശ്രീധരൻ തല്ലിച്ചതച്ചത്. കോട്ടയം വെസ്റ്റ് പൊലീസ് കേസ് എടുത്തതിനു പിന്നാലെ ജയൻ ശ്രീധരൻ ഒളിവിൽ പോക്കുകയായിരുന്നു. ഭാര്യയും മക്കളും സ്വത്ത്‌ തട്ടിയെടുക്കും എന്നാരോപിച്ചാണ് ജയൻ മർദിച്ചതെന്നും രമ്യ പറഞ്ഞു. ശനിയാഴ്ച രാത്രിയിലാണ് ഏറ്റവും ഒടുവിൽ ജയൻ ശ്രീധരൻ രമ്യയെ മർദിച്ചത്. കുമാരനെല്ലൂരിലെ വീട്ടിൽ വെച്ച് നടന്ന ആക്രമണത്തിൽ രമ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മുഖത്തും ശരീരമാസകലവും ആഴത്തിലുള്ള മുറിവുകളാണുള്ളത്. മർദ്ദനത്തിൽ കാഴ്ചമങ്ങുകയും കേൾവി […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.