സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

വര്‍ക്കല ട്രെയിന്‍ അതിക്രമം ; പെണ്‍കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: വര്‍ക്കലയില്‍ കേരള എക്‌സ്പ്രസില്‍ നിന്ന് മദ്യപന്‍ ചവിട്ടി തള്ളിയിട്ട പെണ്‍കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രാവിലെ വിദഗ്ധ ഡോക്ടേഴ്‌സ് സംഘം ശ്രീക്കുട്ടിയെ പരിശോധന നടത്തും. റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കേരള എക്‌സ്പ്രസ്സിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. പെണ്‍കുട്ടികളെ സുരേഷ് ആക്രമിക്കുന്നത് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വീഴ്ചയുടെ ആഘാതത്തില്‍ പെണ്‍കുട്ടിയുടെ തലയില്‍ പലയിടത്തും ചതവുകള്‍ വീണിട്ടുണ്ട് ഉണ്ട്, തലച്ചോറിനേറ്റ പരിക്ക് ഗുരുതരമാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്‌തെന്ന് […]
Read more

ഗ്രില്ലും ആൾമറയും ഉള്ള കിണറ്റിൽ കുഞ്ഞ് എങ്ങനെ വീണു?; അമ്മ കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ടിനു സമീപം 2 മാസം പ്രായമുള്ള കുഞ കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ കൂടുതൽ അന്വോഷണ റിപ്പോർട്ടുകൾ പുറത്ത്. കുഞ്ഞിനെ അമ്മ കിണറ്റിൽ എറിഞ്ഞു കൊന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൊക്കുണ്ട് ഡെയറി ജുമാ മസ്ജിദിനു സമീപം സയലന്റ് റോഡ് സ്ട്രീറ്റ് നമ്പർ 2ൽ ഹിലാൽ മൻസിൽ ടി.കെ. ജാബിറിന്റെയും മൂലക്കൽ പുതിയ പുരയിൽ മുബഷിറയുടെയും മകൻ ആമിഷ് അലൻ ആണ് ഇന്നലെ രാവിലെ 10 മണിയോടെ വീടിന്റെ കുളിമുറിയോടു […]
Read more

19കാരിയെ കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി കുറ്റക്കാരണെന്ന് കോടതി

കോട്ടയം: തിരുവല്ലയിൽ 19 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ. പ്രതി അജിൻ റെജി മാത്യുവിനെതിരെ അഡീഷണൽ ജില്ലാ കോടതി നവംബർ 6ന് ശിക്ഷ വിധിക്കും. 2019 മാർച്ച് 12ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്, അജിൻ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കവിതയെ വഴിയിൽ തടഞ്ഞുനിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കൈയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാരടക്കം ഓടിയെത്തി […]
Read more

കോളജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 3 പ്രതികളെ വെടിവച്ചിട്ട് പൊലീസ്

കോയമ്പത്തൂർ: സുഹൃത്തിനൊപ്പം കാറിൽ സംസാരിച്ചിരിക്കുകയായിരുന്ന കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പേരെ പോലീസ് അറസ്റ്റു ചെയ്തു. തവസി, കാർത്തിക്, കാളീശ്വരൻ എന്നിവരെ ചെറിയ ഏറ്റുമുട്ടലിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഏറ്റുമുട്ടലിൽ പ്രതികളുടെ കാലിൽ പോലീസ് വേദി വെക്കുകയും ചെയ്തിരുന്നു. കോയമ്പത്തൂർ നഗരത്തിലാണ് ഒന്നാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയെ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തി, ആക്രമിച്ചു പീഡിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വെട്ടിപ്പരുക്കേൽപിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി 11 മണിയോടെ നടന്ന സംഭവം പുറത്തറിഞ്ഞതു തിങ്കളാഴ്ച […]
Read more

ബാലമുരുകന്‍റെ രക്ഷപ്പെടലിൽ ഗുരുതരവീഴ്ച; തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും

തൃശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ തമിഴ്നാട് പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് കേരള പൊലീസ്. സംഭവത്തിൽ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും. തമിഴ്നാട് ബന്ദൽകുടി എസ്ഐ നാഗരാജനും മറ്റു രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെയാണ് കേസെടുക്കുക. തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറിലാണ് തിരികെ എത്തിച്ചത്. ഇതുകൂടാതെ കൈവിലങ്ങണിയിക്കാതെ പ്രതിയെ പുറത്തുവിട്ടു. ഇതെല്ലാം പൊലീസിന്‍റെ ഗുരുതര വീഴ്ചയെന്നാണ് കണ്ടെത്തൽ. അതേസമയം, രക്ഷപ്പെട്ട ബാലമുരുകനെ കണ്ടെത്താൻ കേരള പൊലീസ് വ്യാപക തെരച്ചിലാണ് നടത്തുന്നത്. […]
Read more

11 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രധാന അധ്യാപകൻ പിടിയിൽ

കാസർകോട്: ഗൃഹപ്രവേശന ചടങ്ങിന് എത്തിയ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രധാന അധ്യാപകൻ പിടിയിൽ. കണ്ണൂർ ബ്ലാത്തൂർ സ്വദേശിയായ സുധീർ (48) ആണ് പിടിയിലായത്. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ എയ്‌ഡഡ്‌ സ്കൂളിലെ പ്രധാന അധ്യാപകനാണ് സുധീർ. കഴിഞ്ഞ ദിവസം സീതാംഗോളിക്കു സമീപത്തായിരുന്നു സംഭവം. പരാതിക്കാരിയായ പെൺകുട്ടിയെ മൂന്നാം ക്ലാസ് വരെ ആരോപണ വിധേയനായ സുധീർ പഠിപ്പിച്ചിരുന്നു. ഗൃഹപ്രവേശന ചടങ്ങിനെത്തിയപ്പോൾ കുട്ടിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
Read more

കോയമ്പത്തൂർ കൂട്ട ബലാത്സംഗം; 3 പ്രതികളേയും കാലിൽ വെടിവെച്ച് വീഴ്ത്തി പൊലീസ്

ചെന്നൈ: കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പ്രതികൾ അറസ്റ്റിൽ. ശിവഗംഗ സ്വദേശികളായ ഗുണ, സതീഷ്, കാർത്തിക്ക് എന്നിവരാണ് പിടിയിലായത്. സതീഷും കാർത്തിക്കും സഹോദരങ്ങളാണ്. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാലിൽ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ പ്രതികളെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പൊലീസ് കോൺസ്റ്റബിളിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിവച്ചതായിയാണ് പോലീസ് വ്യക്തമാക്കുന്നത്. കൈയ്ക്ക് പരിക്കറ്റ കോൺസ്റ്റബിളും ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു എംബിഎ വിദ്യാർത്ഥിനിയെ കൂട്ട […]
Read more

ബാങ്കോക്കിൽ നിന്ന് എത്തിച്ച 6.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ആറര കോടിയോളം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്ദുൽ സമദ് പിടിയിൽ. ബാങ്കോക്കിൽ നിന്ന് കൊച്ചിയിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാളെ കസ്റ്റംസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ ബാങ്കോക്കിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയത്. വിമാനത്താവളത്തിൽ നിന്ന് യുവാവ് പുറത്തിറങ്ങിയ ഉടനെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. സമദിന്‍റെ പെട്ടി പരിശോധിച്ചപ്പോഴാണ് വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തത്. ആറര കിലോ കഞ്ചാവാണ് ചെറിയ പാക്കറ്റുകളിലാക്കി ഒളിപ്പിച്ചിരുന്നത്. […]
Read more

കോയമ്പത്തൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്തു

ചെന്നൈ: കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. രാത്രി 11 മണിയോടെ വിമാനത്താവളത്തിന് സമീപം കാറിൽ സുഹൃത്തിനൊപ്പം ഇരിക്കുമ്പോഴാണ് മൂന്ന് യുവാക്കൾ ബൈക്കിൽ എത്തി ആക്രമിച്ചത്. കാറിന്റെ ജനൽ കല്ലെറിഞ്ഞ് തകർത്ത പ്രതികൾ, യുവാവിനെ വാളുകൊണ്ടു വെട്ടിയതിന് ശേഷം പെൺകുട്ടിയെ ബലമായി കൊണ്ടുപോയിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടന്ന തിരച്ചിലിൽ, രാവിലെ നാലു മണിയോടെ വിമാനത്താവളത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ […]
Read more

പ്രണയം നടിച്ച് ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിന് 30 വർഷ കഠിന തടവ്

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ചാറ്റിലൂടെ പരിചയപ്പെട്ട ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 30 വര്‍ഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി സുജിത്തിനെയാണ് (26) ആറ്റിങ്ങല്‍ അതിവേഗ സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ മാതാവിനെ ഉറക്ക ഗുളികകള്‍ നല്‍കി മയക്കിയ ശേഷമായിരുന്നു പ്രതിയുടെ ലൈംഗികാതിക്രമം. പീഡനത്തിനു ശേഷം വിവാഹ വാഗ്ദാനം നല്‍കി വര്‍ക്കലയിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയും നിരവധി തവണ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. വിദ്യാര്‍ഥിനിയുടെ ഫോണ്‍ ബന്ധു പരിശോധിച്ചതോടെയാണ് സംഭവം […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.