Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ഭാര്യയും മുൻ കാമുകനും ചേർന്ന് ഭർത്താവിനെ കൊന്നു; മൃതദേഹം കോൺക്രീറ്റിനടിയിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറിൽ രണ്ട് വർഷം പഴക്കമുള്ള കൊലപാതകക്കേസിന്റെ ചുരുളഴിച്ച് പൊലീസ്. യുവാവിനെ ഭാര്യയും മുൻ കാമുകനും ചേർന്ന് കൊലപ്പെടുത്തി 12 അടി താഴ്ചയിൽ കുഴിച്ചുമൂടിയ ശേഷം മുകളിൽ കോൺക്രീറ്റ് പാളി നിർമ്മിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ജിഗ്നേഷ് മാവാഡിയയാണ് കൊല്ലപ്പെട്ടത്. കേസിൽ ഭാര്യ പൃഥ്വി, മുൻ കാമുകൻ നിതേഷ് കച്ചാത്തിയ, സഹായി ബൽവീർ വർമ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 2024 മെയ് 31-നാണ് കൊലപാതകം നടന്നതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി […]
Read more

കോഴിക്കോട്ട് വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

കോഴിക്കോട്: വാക്കുതർക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂർ റോഡിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്താണ് സംഭവം നടന്നത്. കോഴിക്കോട് സ്വദേശിയായ ആദിൽ റോഷൻ (39) ആണ് മരിച്ചത്. വാക്കുതർക്കം രൂക്ഷമായതിനെ തുടർന്ന് പ്രതി കത്തി ഉപയോഗിച്ച് ആദിലിനെ കുത്തുകയായിരുന്നു. പരിക്കേറ്റ ആദിലിനെ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികളും യാത്രക്കാരും ചേർന്ന് ഉടൻ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Read more

ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് വിതരണ ക്രമക്കേടുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം നടത്തിയ അന്വേഷണത്തിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. മിൽമയിൽ നിന്ന് ശബരിമലയിലേക്ക് നെയ്യ് എത്തിച്ച രീതിയും പരിശോധനാ നടപടികളും ക്രൈംബ്രാഞ്ച് പരിശോധിക്കും. ഇനി മുതൽ ശബരിമലയിൽ ഉപയോഗിക്കുന്ന നെയ്യ് ഓരോ ബാച്ചായും പരിശോധിക്കുമെന്ന് സർക്കാർ അറിയിച്ചു. പുറത്തുനിന്ന് നെയ്യ് വാങ്ങുകയാണെങ്കിൽ നിർമ്മാണ കേന്ദ്രം മുതൽ ശബരിമലയിൽ എത്തുന്നതുവരെ ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തും. അന്വേഷണ റിപ്പോർട്ട് […]
Read more

കൊച്ചിയിൽ വൻ ലഹരിവേട്ട; രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചി സിറ്റി പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ പരിശോധനയിൽ കളമശ്ശേരിയിലും ഇടപ്പള്ളിയിലും നിന്ന് വൻതോതിൽ കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശി സിക്കന്ദർ മൊല്ല (47), തൃക്കാക്കര സ്വദേശി സുർജിത്ത് ടി.എസ്. (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി ഗ്രാൻഡ് മാളിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് 20.272 കിലോഗ്രാം കഞ്ചാവുമായി സിക്കന്ദർ മൊല്ല പിടിയിലായത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ ഇയാൾ ഇടപ്പള്ളിയിൽ ആക്രിക്കച്ചവടത്തിന്റെ മറവിൽ വൻതോതിൽ കഞ്ചാവ് വിൽപ്പന […]
Read more

ഓപ്പറേഷൻ സ്റ്റീൽ ബേഡ്; രണ്ട് കുപ്രസിദ്ധ കുറ്റവാളികൾ കൂടി പിടിയിൽ

കൊച്ചി: ഓപ്പറേഷൻ സ്റ്റീൽ ബേഡിന്റെ ഭാഗമായി അങ്കമാലി പൊലീസ് നടത്തിയ പരിശോധനയിൽ ഹൈവേ കൊള്ള ആസൂത്രണം ചെയ്തിരുന്ന രണ്ട് കുപ്രസിദ്ധ കുറ്റവാളികൾ കൂടി പിടിയിലായി. അന്തിക്കാട് പെരിങ്ങോട്ടുകര സ്വദേശി കായ്ക്കുരു രാഗേഷ് (42), വാടാനപ്പള്ളി സ്വദേശി ജുഗൽ (21) എന്നിവരെയാണ് സാഹസികമായി അറസ്റ്റ് ചെയ്തത്. അറുപതോളം കേസുകളിലെ പ്രതിയായ രാഗേഷ്, ഹൈവേ കൊള്ളക്കേസിൽ കർണാടക ജയിലിൽ നിന്ന് കഴിഞ്ഞ ജൂൺ അവസാനം മോചിതനായ ആളാണ്. ജുഗലിനെതിരെ 11 കേസുകളുണ്ടെന്നും കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നുവെന്നും പൊലീസ് […]
Read more

കോഡ് ഭാഷയിലെ ലഹരിക്കച്ചവടം പൊളിച്ച് എക്സൈസ്; പ്രതി പിടിയിൽ

ഇടുക്കി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഉടുമ്പൻചോല എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ടൗണിലെ ടീഷോപ്പിലും വ്യാപാരിയുടെ വീട്ടിലും നിന്ന് 22 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും മൂന്ന് ഗ്രാം കഞ്ചാവും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 106 പായ്ക്കറ്റ് ഒ.സി.ഡി. പേപ്പറുകളും പിടിച്ചെടുത്തു. സംഭവത്തിൽ നെടുങ്കണ്ടം സ്വദേശി കാരിശ്ശേരി മജീദ് ഹാസിമിനെ അറസ്റ്റ് ചെയ്തു. ടൗണിൽ രാത്രി വൈകിയും പ്രവർത്തിക്കുന്ന കടകളെ കേന്ദ്രീകരിച്ച് ഷാഡോ എക്സൈസ് സംഘം നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് ലഹരിവിൽപ്പന കണ്ടെത്തിയത്. പ്രത്യേക കോഡ് ഭാഷ ഉപയോഗിച്ചായിരുന്നു […]
Read more

സംശയത്തെ തുടർന്ന് തർക്കം; അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി

ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കാഞ്ചീപുരം സ്വദേശി സോമസുന്ദരം (28) ആണ് ഭാര്യ സോണിയയെ (28) കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ സോമസുന്ദരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ഹോം ഗാർഡായ സോമസുന്ദരവും സോണിയയും ആറുമാസം മുൻപാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കുണ്ടായിരുന്നുവെന്നാണ് വിവരം. സോണിയ ഗർഭിണിയായതോടെ കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ച് സോമസുന്ദരം സംശയം പ്രകടിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് […]
Read more

മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹാഷിഷ് ഓയിൽ കൈവശം സൂക്ഷിച്ച കേസിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട് മേപ്പാടി സ്വദേശിനി അശ്വതി ആണ് പിടിയിലായത്. യുവതിയിൽ നിന്ന് 28 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തതായി മെഡിക്കൽ കോളജ് പോലീസ് അറിയിച്ചു. പ്രസവ വാർഡിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയിരുന്ന അശ്വതി വെളിച്ചെണ്ണ കുപ്പിയിലാണ് ഹാഷിഷ് ഓയിൽ ഒളിപ്പിച്ചിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി ജീവനക്കാരും മറ്റ് ആളുകളും പോലീസിനെ വിവരമറിയിച്ചതോടെയാണ് പരിശോധന […]
Read more

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; അട്ടിമറി നീക്കമെന്ന് പരാതി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ തുടങ്ങാനിരിക്കെ പ്രോസിക്യൂട്ടർ മാറിയ സംഭവത്തിൽ കുടുംബം ആശങ്ക അറിയിച്ചു. കേസ് അട്ടിമറിക്കാൻ വീണ്ടും ശ്രമം നടക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ആഗസ്റ്റ് 1-ന് കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് മുന്നറിയിപ്പില്ലാതെ നിലവിലെ പ്രോസിക്യൂട്ടർ കേസിൽ നിന്ന് ഒഴിഞ്ഞത്. ഇതിന് പകരം മറ്റൊരു പ്രോസിക്യൂട്ടറെ നിയമിച്ചതായാണ് വിവരം. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. കേസിന്റെ തുടക്കം മുതൽ തന്നെ നടപടികളിൽ ആശങ്കയുണ്ടായിരുന്നുവെന്നും ഇപ്പോഴത്തെ മാറ്റവും സംശയം വർധിപ്പിക്കുന്നതായും കെ.എം. […]
Read more

മരണവിവരം എട്ടുമാസം മറച്ചുവെച്ചെന്ന് ആരോപണം; ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

ആലപ്പുഴ: തമിഴ്നാട്ടിൽ ഹരിപ്പാട് സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. കരുവാറ്റ വിജിത്ത് ഭവനത്തിൽ വിജിത്ത് (40) മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് സഹോദരൻ വിജേഷ് പരാതി നൽകിയത്. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ രായക്കോട്ടയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു വിജിത്ത്. കായംകുളം കണ്ടല്ലൂർ സ്വദേശിനിയായ ഒരു സ്ത്രീയ്ക്കും ചെങ്ങന്നൂർ സ്വദേശിയായ ഒരാൾക്കുമെതിരെ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വിജിത്തിന് ജോലി ലഭിക്കാൻ സഹായിച്ച കണ്ടല്ലൂർ സ്വദേശിനിയുമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix