കോഴിക്കോട്: വാക്കുതർക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂർ റോഡിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്താണ് സംഭവം നടന്നത്. കോഴിക്കോട് സ്വദേശിയായ ആദിൽ റോഷൻ (39) ആണ് മരിച്ചത്. വാക്കുതർക്കം രൂക്ഷമായതിനെ തുടർന്ന് പ്രതി കത്തി ഉപയോഗിച്ച് ആദിലിനെ കുത്തുകയായിരുന്നു.
പരിക്കേറ്റ ആദിലിനെ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികളും യാത്രക്കാരും ചേർന്ന് ഉടൻ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.


