സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലിരിക്കെ മരിച്ചത് പാലക്കാട് സ്വദേശി
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച 88കാരനായ മണ്ണാര്‍ക്കാട് സ്വദേശിയുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. മഞ്ചേരിയിലെ ലാബില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പോസിറ്റീവ് ആയത്. സ്ഥിരീകരണത്തിനായി സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പൂനെ വൈറോളജി ലാബില്‍ നിന്ന് പരിശോധനാഫലം എത്താന്‍ രണ്ട് ദിവസം എടുക്കും. രോഗി രണ്ട് ദിവസമായി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് സ്രവം പരിശോധനയ്ക്കായി അയച്ചത്. തുടര്‍ന്നാണ് മഞ്ചേരിയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവായി […]
Read more

