സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചു, സ്വകാര്യ ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയ പാതയില്‍ പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര കവളാകുളം സായിഭവനില്‍ എസ്.കെ ഉണ്ണിക്കണ്ണന്‍ ആണ് (33) മരിച്ചത്. സ്വകാര്യ ആശുപത്രി ജീവനക്കാരനായ ഉണ്ണിക്കണ്ണൻ നെയ്യാറ്റിൻകരിയിലേക്ക് പോകുന്ന വഴി ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് അപകടം. ഉണ്ണിക്കണ്ണന്‍ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇടിയിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ഉണ്ണിക്കണ്ണനെ മെഡിക്കല്‍കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

ട്രാൻസ്ജെൻഡറുടെ മരണത്തിൽ അന്വേഷണം സുഹൃത്തിലേക്ക്

മലപ്പുറം: താനൂരിൽ ട്രാൻസ്‌ജൻഡറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ സുഹൃത്തിലേക്ക് അന്വേഷണം പുരോഗമിക്കുന്നു. താനൂർ സ്വദേശിയായ സുഹൃത്തിനെതിരെ മരിച്ച കമീല പോസ്റ്റ്‌ ഇട്ടിരുന്നു. മരണത്തിനു ഉത്തരവാദി സുഹൃത്ത് എന്നായിരുന്നു ഇൻസ്റ്റഗ്രാമിലെ പോസ്റ്റ്‌. കമീലയുടെ വീഡിയോ സന്ദേശം ആധാരമാക്കിയും അന്വേഷണം നടക്കുന്നുണ്ട്. വടകര സ്വദേശിയായ കമീല കുറച്ചു നാളായി തിരൂരിൽ ആണ് താമസിച്ചിരുന്നത്. സുഹൃത്തിന്റെ താനൂരിലെ വീട്ടുപറമ്പിലാണ് കമീലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Read more

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല നവോദയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് സ്കൂൾ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ സ്വദേശി നേഹയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാം ക്ലാസ് മുതൽ നേഹ നവോദയ വിദ്യാലയത്തിലാണ് പഠിക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി ആരംഭിച്ചിട്ടുണ്ട്. നേഹയുടെ ഹോസ്റ്റൽ മുറിയടക്കം പൊലീസ് പരിശോധിക്കുകയാണ്.
Read more

കാനഡയിൽ വിമാനാപകട൦; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ 2 മരണം

കാനഡ: കാനഡയിൽ വിമാനാപകടത്തിൽ രണ്ട് മരണം. ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും ഉൾപ്പെടുന്നു. കൊച്ചി സ്വദേശി ശ്രീഹരി സുകേഷാണ് മരിച്ചത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്ന വിവരമാണ് പുറത്തുവരുന്നത്. മാനിട്ടോബ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്.
Read more

മുൻ ലിവിംഗ് പങ്കാളിയെ കൊന്ന് നദിയിലെറിഞ്ഞ് 26കാരി

ബെംഗളൂരു: മുൻ ലിവിംഗ് പങ്കാളിയായ യുവാവിനെ നിലവിലെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം നദിയിൽ തള്ളി. 39കാരനായ രാഘവേന്ദ്ര നായിക് എന്നയാളുടെ മൃതദേഹമാണ് കർണാടകയിലെ റായ്ചൂരിൽ മേഖലയിൽ കൃഷ്ണ നദിയിൽ നിന്ന് കണ്ടെത്തിയത്. 39കാരനെ കാണാതായതായി ഇയാളുടെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. മാർച്ച് മാസത്തിലാണ് യുവാവിന്റെ മൃതദേഹം നദിയിൽ നിന്ന് കിട്ടുന്നത്. സംഭവത്തിൽ 39കാരന്റെ മുൻ കാമുകിയും 26കാരിയുമായ അശ്വിനി എന്ന തനു, 36കാരനായ ഗുരുരാജ്, 28കാരനായ ലക്ഷ്മീകാന്ത് എന്നിവരെ കലബുറഗി പൊലീസ് അറസ്റ്റ് ചെയ്തു. […]
Read more

ലിവിംഗ് പങ്കാളിയോട് പിണങ്ങി കൂട്ടുകാരിക്കും കുടുംബത്തോടും ഒപ്പം കഴിഞ്ഞിരുന്ന യുവതിക്ക് ദാരുണാന്ത്യം

ലിവിംഗ് പങ്കാളിയോട് പിണങ്ങി കൂട്ടുകാരിക്കും കുടുംബത്തോടും ഒപ്പം കഴിഞ്ഞിരുന്ന യുവതിക്ക് ദാരുണാന്ത്യം. ദില്ലിയിലെ മജ്നു കാതിലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഉത്തരാഖണ്ഡ് സ്വദേശിയായ യുവതിയേയും കൂട്ടുകാരിയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനേയുമാണ് യുവതിയുടെ ലിവിംഗ് പങ്കാളി ക്രൂരമായി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവിനൊപ്പമായിരുന്നു കൊല്ലപ്പെട്ട യുവതി താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ തർക്കം പതിവാകുകയും പങ്കാളിയുടെ മർദ്ദനം സഹിക്കാതെ വരികയും ചെയ്തതോടെയാണ് യുവതി കൂട്ടുകാരിക്കും കുടുംബത്തോടൊപ്പം താൽക്കാലികമായി താമസിച്ചിരുന്നത്. കൂട്ടുകാരിയും ഭർത്താവും ജോലിക്ക് പോയ […]
Read more

പെരിന്തൽമണ്ണയിൽ 10 വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം: പെരിന്തൽമണ്ണയിൽ 10 വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കക്കൂത്ത് സ്വദേശി അഫ്നാൻ ആണ് മരിച്ചത്. കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങുകയായിരുന്നു. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ദേഹത്ത് മർദ്ദനമേറ്റ പാടുകൾ

കാസർഗോഡ്: കാസർഗോഡ് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കസബ കടപ്പുറം സ്വദേശി ആദിത്യന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ഹാർബർ ഗേറ്റിന് സമീപം പുഴയിലാണ് മൃതദേഹം പോലീസ് കണ്ടെത്തിയത്. മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ആദിത്യന്റെ ശരീരത്തിലുള്ള സ്വർണാഭരണങ്ങൾ കാണുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
Read more

നിര്‍മാതാവ് വട്ടക്കുഴി ജോണി അന്തരിച്ചു

തൃശ്ശൂര്‍: നിര്‍മാതാവും സ്വര്‍ണവ്യാപാരിയും ആയ തേനംകുടത്ത് വട്ടക്കുഴി ജോണി അന്തരിച്ചു. 73 വയസായിരുന്നു. തൃശൂര്‍ പൂച്ചിന്നിപ്പാടം ലിറ്റില്‍ ഫ്‌ലളവര്‍ പള്ളിയിലാണ് സംസ്‌കാര ശുശ്രൂഷകള്‍. മേഴ്‌സി ജോണി ആണ് ഭാര്യ. പരേതനായ ഡാനി ജോണ്‍, ദീപക് ജോണ്‍, സോണിയ ബെന്നി എന്നിവര്‍ മക്കളാണ്. പാലക്കാട് DySP ബെന്നി ജേയ്ക്കബ് മരുമകനാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് പെരിഞ്ചേരി തിരുഹൃദയ പള്ളിയില്‍ നടക്കും.
Read more

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം: വെളിപ്പെടുത്തലുമായി പ്രതികള്‍

തിരുവനന്തപുരം: ഹോട്ടലുടമയുടെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി പ്രതികള്‍. തിരുവനന്തപുരം വഴുതക്കാട് കേരള കഫേ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചെന്ന് പ്രതികള്‍ പറഞ്ഞു. കൊലയ്ക്ക് ശേഷം മൃതദേഹം പായ കൊണ്ട് മൂടി.മൃതദേഹം മറവ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഒളിവില്‍ പോവുകയായിരുന്നു എന്ന് മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികള്‍ മൊഴി നല്‍കി. ജസ്റ്റിന്‍ രാജിന്റെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് രാവിലെ എട്ടരയോടെ നടക്കും. പ്രതികളെ ഇന്ന് കൂടുതല്‍ ചോദ്യം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.