Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

മതിയായ ചികിത്സ നല്‍കിയില്ല; മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസ്സുകാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചു. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകന്‍ എസന്‍ എര്‍ഹാനാണ് മരിച്ചത്. മാതാപിതാക്കള്‍ ചികിത്സ നല്‍കാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണത്തില്‍ കോട്ടക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14ന് വീട്ടിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇതുവരെ ഒരു പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ അക്യുപങ്ചര്‍ ചികിത്സ പ്രോത്സാഹിപ്പിക്കുന്നവരാണ് ഇവര്‍. ശാസ്ത്രീയമായ […]
Read more

കരമനയാറ്റിൽ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: നെടുമങ്ങാട് കൂവക്കുടിയ്ക്ക് സമീപം കരമനയാറ്റിൽ കണ്ട മൃതദേഹം തമിഴ്നാട് സ്വദേശിയുടേതെന്നന്ന് തിരിച്ചറിഞ്ഞു. കടന്നല്ലൂർ അക്കരകട്ട എസ്കെടി നഗർ 114 നമ്പർ വീട്ടിൽ സെൽവ റീഗന്റെ (31) മൃതദേഹം ആണ് കണ്ടെത്തിയത്. ബുധനാഴ്ച രാത്രി പത്തുമണിയോടെ ആണ് കൂവക്കുടിയ്ക്ക് സമീപം മൃതദേഹം നാട്ടുകജർ കണ്ടത്. ആര്യനാട്, വെള്ളനാട്, കുറ്റിച്ചൽ എന്നീ പ്രദേശങ്ങളിൽ നടത്തുന്ന കോഴിഫാമുകളിലെ സൂപ്പർവൈസർ ആയിരുന്നു സെൽവ റീഗൻ. കമ്പനി മുക്കിലെ വാടക വീട്ടിൽ നിന്ന് കഴിഞ്ഞ 22-ാം തീയ്യതി വൈകുന്നേരം മുതൽ അദ്ദേഹത്തെ കാണാനില്ലായിരുന്നു. […]
Read more

റേഞ്ച്‌റോവര്‍ അപകടം: വാഹനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: റേഞ്ച്‌റോവര്‍ അപകടത്തില്‍ ട്രേഡ് യൂണിയന്റെ വാദങ്ങള്‍ തള്ളി മോട്ടോര്‍ വാഹന വകുപ്പ്. മാനുഷിക പിഴവാണ് അപകടമുണ്ടാക്കിയതെന്നും വാഹനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. അപകടത്തിനിടയാക്കിയ കാര്‍ ഇറക്കിയ അന്‍ഷാദിന് ആഢംബര കാര്‍ ഓടിക്കുന്നതില്‍ പരിചയക്കുറവ് ഉണ്ടായിരുന്നുവെന്നും ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അസ്സിം വിഐ വ്യക്തമാക്കി. അതേസമയം, അപകടത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുകയാണ് കേരള ഓട്ടോ മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍. വിദഗ്ധ പരിശീലനം ലഭിച്ച […]
Read more

വാഹനത്തിന്റെ മുന്‍ സീറ്റില്‍ ഇരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഡല്‍ഹിയില്‍ പിതാവിനെ വെടിവെച്ചു കൊന്ന് മകന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാഹനത്തിന്റെ മുന്‍ സീറ്റ് നിഷേധിച്ചതില്‍ പിതാവിനെ മകന്‍ വെടിവെച്ചു കൊന്നു. സിഐഎസ്എഫില്‍ നിന്ന് വിരമിച്ച സബ് ഇന്‍സ്‌പെക്ടറായ സുരേന്ദ്ര സിംഗാണ് (60) മരിച്ചത്. ഉത്തരാഖണ്ഡിലേക്ക് താമസം മാറുന്നതിനിടെ യാത്രക്ക് കുടുംബം വാടകയ്ക്കെടുത്ത വാഹനത്തില്‍ മുന്‍ സീറ്റിലിരിക്കാന്‍ മകന്‍ എത്തിയപ്പോള്‍ പിതാവ് നിഷേധിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. മകര്‍ ദീപക്കാണ് സുരേന്ദ്രസിംഗിനു നേരെ നിറയൊഴിച്ചത്. ദീപക്കിനെ സംഭവസ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും 11 വെടിയുണ്ടകളും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച […]
Read more

റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; സംഭവം ഒറ്റപ്പാലത്ത്

പാലക്കാട്: ഒറ്റപ്പാലം വെള്ളിയാട് റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏതാണ്ട് 40 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ സംഭവം നടന്നത്. ഒറ്റപ്പാലം വെള്ളിയാട് റെയിൽവേ ട്രാക്കിലാണ് അജ്ഞാത മൃതദേഹം കണ്ടത്. ട്രെയിൻ തട്ടി മരിച്ച നിലയിലാണ് മൃതദേഹം. കണ്ടെത്തിയ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read more

24കാരിയെ കാണാനില്ലെന്ന് പരാതി; ഭർത്താവിന്റെ അച്ഛൻ ബലാത്സംഗം ചെയ്ത് കുഴിച്ചുമൂടി

ഫരീദാബാദ്: രണ്ട് മാസം മുമ്പ് കാണാതായ യുവതിയെ ഭർതൃവീട്ടുകാർ തന്നെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തി. കൊല്ലുന്നതിന് മുമ്പ് ഭർത്താവിന്റെ അച്ഛൻ 24കാരിയെ ബലാത്സംഗം ചെയ്തുവെന്നും ഇയാൾ തന്നെ പൊലീസിനോട് വെളിപ്പെടുത്തി. കൊലപാതക ശേഷം ഭർത്താവും അച്ഛനും ചേർന്ന് പത്ത് അടി ആഴത്തിലുള്ള കുഴിയിൽ മൃതദേഹം ഇട്ട് മണ്ണിട്ട് മൂടി മുകളിൽ സ്ലാബും നിർമിച്ചു. ഫിറോസാബാദിലെ ഷികോഹാബാദ് സ്വദേശിനിയായ യുവതിയെ 2023 ജൂലൈ മാസത്തിലാണ് ഫരീദാബാദിലേക്ക് വിവാഹം ചെയ്ത് കൊണ്ടുവന്നത്. അന്ന് മുതൽ സ്ത്രീധനത്തിന്റെ പേരിൽ യുവതി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി […]
Read more

കോട്ടയത്തെ അരുംകൊല; പ്രതി കുറ്റം സമ്മതിച്ചു

കോട്ടയം: കോട്ടയം പള്ളിക്കത്തോട് അമ്മയെ വെട്ടിക്കൊന്ന പ്രതി പൊലീസിനോട്‌ കുറ്റം സമ്മതിച്ചു. പ്രതി അരവിന്ദ് അമ്മയുമായി വാക്ക് തർക്കം ഉണ്ടായതിനെ തുടർന്നാണ് വെട്ടുകത്തി കൊണ്ട് വെട്ടിയത്.ഇന്നലെയായിരുന്നു സംഭവം. ഇളമ്പള്ളി സ്വദേശി സിന്ധു ആണ് മരിച്ചത്. സിന്ധുവിന്റെ മകൻ അരവിന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമിതമായ ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങളുള്ള ആളാണ് മകൻ അരവിന്ദെന്ന് പൊലീസ് പറയുന്നു. പള്ളിക്കത്തോട് കവലയിൽ ലോട്ടറി വിൽപ്പന നടത്തുന്ന ആളാണ് സിന്ധു. ഇന്നലെ വൈകിട്ട് വീടിനകത്താണ് സിന്ധുവിനെ മരിച്ച നിലയിൽ […]
Read more

ഗായത്രി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി

പാലക്കാട്: ഗായത്രി പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കാവശ്ശേരി എരകുളം സ്വദേശി പ്രണവ് (21)ന്റെ മൃതദേഹമാണ് പട്ടാമ്പിക്കടുത്ത് ഭാരതപ്പുഴയില്‍ നിന്നും കണ്ടെത്തിയത്. ആലത്തൂര്‍ ശ്രീനാരായണ അഡ്വാന്‍സ്ഡ് സ്റ്റഡീസ് കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് മരിച്ച പ്രണവ്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് തരൂര്‍ കരിങ്കുളങ്ങര തടയണയില്‍ പ്രണവിനെ കാണാതായത്. ഒഴുക്കില്‍ പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രണവ് അപകടത്തില്‍പെടുകയായിരുന്നു. രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 23 അംഗ എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ഫോഴ്‌സ് […]
Read more

പറവൂരിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: പറവൂരിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കടവത്ത് റോഡിൽ കണ്ണംപറമ്പിലെ വീട്ടിനുള്ളിലാണ് ദമ്പതികളായ സുരേന്ദ്രനേയും സജിതയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെട്ടി ഓട്ടോറിക്ഷ ഡ്രൈവറാണ് സുരേന്ദ്രൻ. 2015ലെ നഗരസഭാ തിരഞ്ഞെടുപ്പിൽ വാർഡ് 22ൽ എൽഡിഫ് സ്ഥാനാർഥി ആയിരുന്നു സജിത. ആത്മഹത്യ ചെയ്യുണ്ടായ കാരണം ഇത് വരെ വ്യക്തമല്ല. പോലീസ് നടപടികൾ സ്വീകരിച്ചു.
Read more

റേഞ്ച് റോവർ അപകടത്തിൽ യുവാവ് മരിച്ച സംഭവം; ഇന്ന് എംവിഡി പരിശോധന

കൊച്ചി: കൊച്ചിയിൽ റേഞ്ച് റോവർ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കാരണം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധന തുടരുന്നു. കാർ ലോറിയിൽ നിന്ന് ഇറക്കി ഓടിച്ച ആളുടെ മൊഴി ഇന്നെടുക്കും. കാർ പിന്നിലോട്ട് ഇറക്കിയപ്പോൾ നിയന്ത്രണം നഷ്ടമായെന്ന് എംവിഡി പറയുന്നു. കാറിന്റെ ടയർ പൊട്ടിയിട്ടും പിന്നോട്ട് അതിവേഗം കുതിച്ചു. പിന്നിൽ ഇടിച്ചു നിന്ന കാർ ഓഫ് ആയിരുന്നു. പിന്നീട് സ്റ്റാർട്ട് ആക്കിയപ്പോൾ അതിവേഗം മുന്നോട്ട് കുതിച്ചു പോസ്റ്റിൽ ഇടിച്ച് നിന്നുവെന്നും എംവിഡി വിശദീകരിച്ചു. കാർ പുറത്തിറക്കുന്നതിനിടെ […]
Read more

Recent News

Advertisement
WhiteswanTV Footer