സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച് വയോധികൻ മരിച്ചു

കണ്ണൂർ: മട്ടന്നൂരിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വയോധികൻ മരിച്ചു. ഇന്നലെ രാത്രി മൂന്നാം പീടിക അക്ഷയ കേന്ദ്രത്തിന് സമീപത്താണ് അപകടം ഉണ്ടായത്. മൂന്നാം പീടിക സ്വദേശിയായ അബൂബക്കർ ആണ് മരിച്ചത്. കടയിൽ നിന്ന് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി പോകാൻ ഒരുങ്ങുന്നതിനിടെയാണ് പിന്നിൽ നിന്ന് എത്തിയ കാർ അബൂബക്കറിനെ ഇടിച്ച് തെറിപ്പിച്ചത്. മണക്കായി ഭാഗത്ത് നിന്ന് ഉരുവച്ചാലിലേക്ക് വരികയായിരുന്ന കാർ ആദ്യം റോഡരികിലെ സിഗ്നൽ കുറ്റിയിൽ ഇടിക്കുകയും തുടർന്ന് സ്കൂട്ടറിന്റെ പിറകിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ […]
Read more

ബൈക്കിൽ ലോറി തട്ടി അപകടം; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് സംസ്ഥാന പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ശ്രീകൃഷ്ണപുരം തിരുവാഴിയോട് പരാവൂർ അഞ്ചിലത്ത് സുരേഷ് ആണ് മരിച്ചത്. മുണ്ടൂർ–തൂതപാതയിലെ തിരുവാഴിയോട് പ്രദേശത്ത് ഇന്ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സുരേഷിന്റെ ശരീരത്തിലൂടെ ലോറിയുടെ ടയർ കയറിയിറങ്ങുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
Read more

ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ദീപക്ക് എന്ന യുവാവിനെ ജീവനൊടുക്കിയ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. നോര്‍ത്ത് സോണ്‍ ഡി ഐ ജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 19 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. കണ്ടന്റ് ക്രിയേറ്ററായ യുവതി വീഡിയോ പരസ്യമാക്കിയതിന് […]
Read more

ഒറ്റപ്പാലം കൊലപാതകം; എസ് പി സ്ഥലം സന്ദർശിച്ചു

പാലക്കാട്: ദമ്പതികളെ കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്നെന്ന് പാലക്കാട് എസ്പി.സംഭവസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .പ്രതിയായ പൊന്നാനി സ്വദേശി മുഹമ്മദ് റാഫി ലഹരി ഉപയോഗിച്ചതായി സംശയിക്കുന്നതെന്നും പോലീസ് പറഞ്ഞു. എൻഡിപിഎസ് കേസുകളിൽ പ്രതിചേർക്കപ്പെട്ടയാളാണ് റാഫിയെന്നും എസ് പി പറഞ്ഞു .സംഭവ ശേഷം മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടാനായി. കൊല്ലപ്പെട്ട ദമ്പതികളുടെ മരുമകരാണ് പ്രതി. മൂന്നു വയസ്സുകാരനായ കുഞ്ഞിനെ ഭാര്യ തന്റെ ഒപ്പം വിട്ടു നൽകാത്തതാണ് വൈരാഗ്യത്തിന് കാരണം. മാസങ്ങളായി അകന്നു കഴിയുകയാണ് പ്രതിയും […]
Read more

ഒറ്റപ്പാലം ദമ്പതിമാരുടെ കൊലപാതകം; പ്രതി പിടിയിൽ

പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. വളർത്തുമകളുടെ മുൻ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. തോട്ടക്കര നാലകത്ത് നസീർ, ഭാര്യ സുഹറ എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ വളർത്തുമകളുടെ മകനായ നാലുവയസുകാരൻ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുമായി രക്ഷപ്പെട്ട യുവതിയിൽനിന്നാണ്‌ കൊലപാതകവിവരം നാട്ടുകാർ അറിയുന്നത്‌. പൊലീസ് എത്തുമ്പോൾ യുവാവ്‌ കൈ ഞരമ്പ്‌ മുറിച്ചനിലയിൽ സ്ഥലത്തുണ്ടായിരുന്നു. പൊലീസിനെ കണ്ടത്തോടെ പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലാണ് […]
Read more

അർദ്ധരാത്രിയിൽ അരുംകൊല; പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ചുഒറ്റപ്പാലം തോട്ടക്കരയിലാണ് സംഭവം നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം. സുൽഫിയത്ത് എന്ന യുവതി നാല്‌ വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ടവരുടെ കുടുംബാംഗമായ യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ സംഭവ സ്‌ഥലത്ത്‌ കണ്ടെത്തി എങ്കിലും പോലീസിന് പിടികൂടാൻ കഴിഞ്ഞില്ല എന്നു […]
Read more

വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കോട്ടയം സ്വദേശി റിസോർട്ടിലെ കുളത്തിൽ മുങ്ങി മരിച്ചു

പാലക്കാട്: വാണിയം കുളത്തിനടുത്ത് വെള്ളിയാടുള്ള സ്വകാര്യ റിസോർട്ടിനോട് ചേർന്നുള്ള കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. കോട്ടയം സ്വദേശി അജിത്ത് സോമൻ ആണ് മരിച്ചത്. ബാർസലോണ ഫാൻസ് വാട്സ്ആപ്പ് ഗ്രൂപ്പിലെ അങ്കമാണ് അജിത്ത്. ഇതേ ഗ്രൂപ്പിൽ അംഗമായ ഒരു സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയതായിരുന്നു അജിത്ത്. പതിനെട്ടോളം പേരാണ് റിസോർട്ടിൽ റൂം എടുത്തിരുന്നത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽനാളെ പോസ്റ്റ്മോർട്ടം നടക്കും.
Read more

ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ ഒരു വയസുകാരന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കാഞ്ഞിരംകുളം സ്വദേശി ഷിജിലിനെ ആണ് പൊലീസ് കസ്റ്റഡിലെടുത്തത്. ഷിജില്‍ നല്‍കിയ ബിസ്‌കറ്റ് കഴിച്ചാണ് കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചത്. അതേസമയം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. ബിസ്‌ക്കറ്റ് കഴിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഒരു വയസ്സുകാരനായ ഇഹാന്‍ കുഴഞ്ഞു വീണു മരിച്ചത്. പിതാവ് ഷിജില്‍ വാങ്ങി കൊണ്ടുവന്ന ബിസ്‌ക്കറ്റ് ഭാര്യ കൃഷ്ണപ്രിയ കുഞ്ഞിന് നല്‍കിയതിനു […]
Read more

പാലാ നഗരസഭ മുൻ കൗൺസിലർ സി.പി. ചന്ദ്രൻ നായർ അന്തരിച്ചു

കോട്ടയം: പാലാ നഗരസഭ മുൻ കൗൺസിലറും എൻ.എസ്.എസ് (NSS) മുൻ ഡയറക്ടർ ബോർഡംഗവുമായിരുന്ന ചൊള്ളാനിക്കൽ സി.പി. ചന്ദ്രൻ നായർ (76) അന്തരിച്ചു. ഇന്ന് രാവിലെ 9.32-ന് കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലം മീനച്ചിൽ താലുക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം പാലായിലെ പ്രമുഖ ആധാരമെഴുത്ത് ഓഫീസ് ഉടമയുമായിരുന്നു. നഗരസഭാംഗം എന്ന നിലയിലും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യം എന്ന നിലയിലും പാലായുടെ പൊതുരംഗത്ത് ശ്രദ്ധേയനായിരുന്നു അദ്ദേഹം. സംസ്‌കാരം നാളെ (18-01-2026, ഞായർ) രാവിലെ പാലാ […]
Read more

നെയ്യാറ്റിൻകരയിൽ 7ാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കുളത്തിൽ വീണു ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മലയിൻകാവ് സ്വദേശി ഷാജി–ഷമീന ദമ്പതികളുടെ മകൻ നിയാസ് ആണ് മരിച്ചത്. ഉണ്ടൻകോട് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നിയാസ് അവധി ദിനമായതിനാൽ സുഹൃത്തോടൊപ്പം കുളിക്കാൻ പോയതായിരുന്നു. കുളത്തിനരികെയുണ്ടായിരുന്ന ആമ്പൽ പറിക്കാൻ ശ്രമിക്കുന്നതിനിടെ നിയാസ് കുളത്തിലേക്ക് വീണതായാണ് പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന കുട്ടി നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി നിയാസിനെ പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാരക്കോണം ആശുപത്രിയിൽ […]
Read more

Recent News

Advertisement