Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

യുവതിയുടെ മൃതദേഹം ചാക്കിലാക്കി മാലിന്യ ട്രക്കില്‍ തള്ളിയ സംഭവം പങ്കാളി അറസ്റ്റില്‍

ബംഗളൂരു: കോറമംഗലയില്‍ യുവതിയുടെ മൃതദേഹം ചാക്കിലാക്കി മാലിന്യ ട്രക്കില്‍ തള്ളിയ സംഭവത്തില്‍ പങ്കാളി അറസ്റ്റില്‍. ബംഗളൂരു ഹൂളിമാവ് സ്വദേശി ആശയാണ് (40) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പങ്കാളി അസം സ്വദേശി മുഹമ്മദ് ഷംശുദീനാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് കോറമംഗലയിലെ മാലിന്യ ട്രക്കില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കെട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷംശുദീനെ പിടികൂടിയത്. വിവാഹമോചിതയായ ആശയും ഷംശുദീനും ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നു. ഭാര്യ ഭര്‍ത്താക്കന്മാരാണെന്നു പറഞ്ഞ് […]
Read more

തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുള്ള പെണ്‍കുട്ടി മരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുള്ള പെണ്‍കുട്ടിക്ക് മരിച്ചു. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ ദുദ്ധി പ്രദേശത്തെ ചാട്ട് വില്‍പ്പനക്കാരന്‍ ശൈലേന്ദ്രയുടെ മകളാണ് മരിച്ചത്.ചാട്ട് വില്‍പ്പനക്കാരന്റെ വീട്ടില്‍ കടലക്കറി പാചകം ചെയ്യുന്നതിനിടെയാണ് പിഞ്ചുകുഞ്ഞ് ചൂടുള്ള പാത്രത്തില്‍ വീണത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.എന്നാല്‍ പൊലീസിനെ അറിയിക്കാതെ കുടുംബം പെണ്‍കുട്ടിയെ ദഹിപ്പിച്ചതായി ദുദ്ധി സര്‍ക്കിള്‍ ഓഫീസര്‍ രാജേഷ് കുമാര്‍ റായ് പറഞ്ഞു. വിവരം അറിഞ്ഞ് വീട്ടിലെത്തിയപ്പോള്‍, ഇത് ഒരു […]
Read more

നവവധു കാറിൽ മരിച്ച നിലയിൽ; ഭർത്താവും ഭർതൃവീട്ടുകാരും അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുകാരിയെ കാറിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചെന്ന് മരണത്തിന് തൊട്ടുമുൻപ് യുവതി അച്ഛന് ശബ്ദസന്ദേശം അയച്ചിരുന്നു. വിവാഹം കഴിഞ്ഞിട്ട് 78 ദിവസം മാത്രം. ഭർത്താവിനെയും ഭർത്താവിന്‍റെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു. ഗാർമെന്‍റ്സ് കമ്പനി ഉടമയായ അണ്ണാദുരയുടെ മകൾ റിധന്യയാണ് മരിച്ചത്. ഈ വർഷം ഏപ്രിലിലാണ് റിധന്യയും കവിൻ കുമാറും വിവാഹിതരായത്. 100 പവന്‍റെ സ്വർണ്ണാഭരണങ്ങളും 70 ലക്ഷം രൂപ വിലവരുന്ന വോൾവോ കാറും നൽകിയാണ് വിവാഹം […]
Read more

ഹേമചന്ദ്രന്‍റെ തീരോധാനം; കാട്ടിനുള്ളിൽ കുഴിച്ചിടും മുമ്പ് കത്തിക്കാനും ശ്രമം

വയനാട്: വയനാട് കൽപ്പറ്റയിൽ ഒന്നര വര്‍ഷം മുന്‍പ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്‍റെ തീരോധാനം കൊലപാതകമെന്ന് തെളിഞ്ഞതിന് പിന്നാലെ പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നു പൊലീസ്. ഹേമചന്ദ്രനെ കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനമേഖലയില്‍ കുഴിച്ചുമൂടുന്നതിന് മുൻപ് കത്തിക്കാനും പ്രതികള്‍ ശ്രമിച്ചുവെന്നാണ് പുതിയ വിവരം. പ്രതികള്‍ മൃതദേഹത്തില്‍ പഞ്ചസാര വിതറിയാണ് തീ കൊളുത്തിയത്. തീ ആളിപ്പടര്‍ന്നതോടെ ആരെങ്കിലും കാണുമെന്ന് കരുതി ഉടന്‍ തന്നെ കെടുത്തി കുഴിച്ചുമൂടുകയായിരുന്നു. ഉറവകളും തണുപ്പും മറ്റുമുള്ള അന്തരീക്ഷമായതിനാലാണ് പതിനഞ്ചുമാസത്തോളം ചതുപ്പ് പ്രദേശത്ത് […]
Read more

ചോക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചു, മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അച്ഛന്‍

മുംബൈ: ചേക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചതിന് നാല് വയസ്സുകാരിയെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍ ബാലാജി റാത്തോഡ് എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ വഴക്ക് പതിവായിരുന്നു. ഇതോടെ ഭാര്യ വര്‍ഷ സ്വന്തം വീട്ടിലേക്ക് പോയി. ഞായറാഴ്ച ഉച്ചയോടെയാണ് മകള്‍ ആരുഷി ചോക്ലേറ്റ് വാങ്ങാന്‍ അച്ഛനോട് പണം ചോദിച്ചത്. ദേഷ്യം വന്ന ഇയാള്‍ സാരി ഉപയോഗിച്ച് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് […]
Read more

ഈരാറ്റുപേട്ടയിൽ വാടക വീട്ടിൽ ദമ്പതിമാർ മരിച്ച നിലയിൽ കണ്ടെത്തി

ഈരാ​റ്റുപേട്ട: കോട്ടയം ഈരാ​റ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പുലം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പനക്കപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരും കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ്. ഇവരുടെ കൈകൾ ടേപ്പുപയോഗിച്ച് കെട്ടിവച്ചിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ മുറിക്കുള്ളിൽ ആയിരുന്നു മൃതദേഹം. രണ്ട് പേരുടെയും കയ്യിൽ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിവെച്ചിട്ടുണ്ട്. വിഷ്ണു കരാർ ജോലികൾ ചെയ്യുന്ന ആളാണ്. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ […]
Read more

ഫുഡ് ഡെലിവറി ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവം ; 6 പേര്‍ അറസ്റ്റില്‍

ചെന്നൈ: അശോക് നഗറില്‍ ഫുഡ് ഡെലിവറി ജീവനക്കാരനായ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യയും ഭാര്യാമാതാവും ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഏജന്റായ ആര്‍.കലൈയരസന്‍ (23) കൊല്ലപ്പെട്ട കേസിലാണ് ഇയാളുടെ ഭാര്യ തമിഴരസിയെയും ഭാര്യാമാതാവ് ശാന്തിയയെയും (45) പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഒന്നര വര്‍ഷമായി വേര്‍പിരിഞ്ഞു താമസിച്ചിരുന്ന കലൈയരസന്‍, ഇടയ്ക്കിടെ ഭാര്യ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. രണ്ടു കുടുംബങ്ങളും ഒരേ അയല്‍പക്കത്ത് താമസിച്ചിരുന്നതിനാല്‍, തര്‍ക്കം പതിവായി. തുടര്‍ന്നാണു കൊലപാതകത്തിന് ആസൂത്രണം ചെയ്തത്. കഴിഞ്ഞ 15നു […]
Read more

നവജാതശിശുക്കളുടെ കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് നവജാത ശിശുക്കളെ അമ്മ അനീഷ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തെന്ന് പോലീസ്. പ്രതി അനീഷ ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്ന വിവരമാണ് പുറത്തുവരുന്നത്. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതും പ്രതിക്ക് സഹായകമായെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. വയറിൽ തുണികെട്ടി വെച്ച് ​ഗർഭാവസ്ഥ മറച്ചുവെച്ചു. അതുപോലെ പ്രസവകാലം മറച്ചു‌പിടിക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി. ആദ്യ കുഞ്ഞിനെ കുഴിച്ചിടാൻ വീടിന്റെ പിൻഭാഗത്താണ് ആദ്യം കുഴിയെടുത്തത്. എന്നാൽ അയൽവാസി ഗിരിജ ഇത് കണ്ടതിനാൽ ആ […]
Read more

കോഴിക്കോട് മണ്ണിടിഞ്ഞ് അപകടം; മണ്ണിനടിയില്‍പെട്ട ഒരാള്‍ മരിച്ചു

കോഴിക്കോട്: തൊണ്ടയാട് ബൈപാസിന് സമീപം നെല്ലിക്കോട് ഫ്‌ലാറ്റ് നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബംഗാള്‍ സ്വദേശിയായ നിര്‍മാണ തൊഴിലാളി ഏലാഞ്ചന്‍ (30) ആണ് മരിച്ചത്. മണ്ണിനടിയില്‍പ്പെട്ട മറ്റൊരാള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മൂന്നു പേരാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. ഇതില്‍ രണ്ടു പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് സംഭവസ്ഥലത്ത്‌നിന്നു മറ്റുള്ളവരെ മാറ്റി. രാവിലെ 11.30 ഓടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ആദ്യം പുറത്തെടുത്ത രണ്ടു പേരില്‍ ഒരാളാണ് […]
Read more

തൃശ്ശൂരില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

തൃശ്ശൂര്‍: വാഴക്കോട് പ്ലാഴി സംസ്ഥാന പാതയില്‍ സ്‌കൂട്ടര്‍ കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെങ്ങാനെല്ലൂര്‍ സ്വദേശി മിഥുന്‍ (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ ചേലക്കോട് പാതയോരത്തെ കാനയിലേക്ക് മറിഞ്ഞനിലയില്‍ കണ്ടെത്തിയത്. ചേലക്കരയില്‍ നിന്ന് പഴയന്നൂര്‍ ഭാഗത്തേക്ക് പോകുന്ന വഴിയിലാണ് അപകടമുണ്ടായത്. ഉടന്‍തന്നെ നാട്ടുകാരും പൊലീസും ചേര്‍ന്ന് മിഥുനെ ചേലക്കര ഗവ. താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ജീവോദയ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചേലക്കര സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Read more
Advertisement
WhiteswanTV Footer