സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

കണ്ണപ്പ ഇനി ഒടിടിയിലേക്ക്

വിഷ്‍ണു മഞ്ചു നായകനായി വന്ന ഏറ്റവും പുതിയ ചിത്രമാണ് കണ്ണപ്പ. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച താരനിരയുമായി എത്തിയിരിക്കുന്ന ചിത്രവുമാണ് കണ്ണപ്പ. തിയറ്ററില്‍ മോശമല്ലാത്ത പ്രകടനം നടത്തിയ ചിത്രം ഒടിടിയിലേക്കും എത്തുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആമസോണ്‍ പ്രൈം വീഡിയയിലൂടെ ജൂലൈ 25ന് ചിത്രം ഒടിടിയില്‍ എത്തും എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. മോഹൻലാല്‍ കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് […]
Read more

ദിലീഷ് പോത്തന്റെ ‘റോന്ത്’ ഒടിടിയില്‍

ദിലീഷ് പോത്തൻ നായകനായി വന്ന ഏറ്റവും പുതിയ ചിത്രമാണ് റോന്ത്. റോഷൻ മാത്യുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്റെ റോന്ത് ഒടുവില്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ജിയോ ഹോട്‍സ്റ്റാറിലാണ് റോന്ത് ഒടിടിയില്‍ സ്‍ട്രീമിംഗ് തുടങ്ങിയിരിക്കുന്നത്. ഫെസ്റ്റിവൽ സിനിമാസിന്റേയും ജംഗ്ലീ പിക്ച്ചേഴ്സിന്റേയും ബാനറിൽ ഷാഹി കബീർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് റോന്ത്. പോലീസ് കഥകളിലൂടെ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഷാഹിയുടെ ഈ പോലീസ് കഥ എഴുത്തുകാരന്റെ ഔദ്യോഗിക ജീവിതവുമായി ഏറെ അടുത്തുനിൽക്കുന്ന ഒന്നാണ്. […]
Read more

50-ാം വാർഷിക നിറവിൽ ടൊറൊന്‍റോ രാജ്യാന്തരചലച്ചിത്രമേള

ടൊറൊന്‍റോ രാജ്യാന്തരചലച്ചിത്രമേളയുടെ അമ്പതാം പിറന്നാളാഘോഷിക്കപ്പെടുന്ന ഈ സെപ്റ്റംബറിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 74 പ്രധാന ചിത്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള മൂന്നു ചിത്രങ്ങളാണ്‌ ഇതുവരെ സ്ഥാനംപിടിച്ചിട്ടുള്ളത്. കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട നീരജ് ഗയാവാന്‍റെ ‘ഹോംബൗണ്ട്’, അനുരാഗ് കാശ്യപിന്‍റെ ‘മങ്കി ഇന്‍ എ കെയ്‌ജ്’, രമേഷ് സിപ്പിയുടെ ‘ഷോലെ’ എന്നിവയാണവ. ബാക്കിനില്‍ക്കുന്ന മുന്നൂറിലധികം ചിത്രങ്ങളുടെ പേരുകള്‍ വരുന്ന ആഴ്ചകളിലായി പുറത്തുവരുന്നുണ്ട്. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി തെന്നിന്ത്യന്‍ ചിത്രങ്ങളുടെ അഭാവം ചലച്ചിത്രമേളയില്‍ പ്രകടമായിരുന്നു. ഇഷാന്‍ ഖട്ടര്‍, വിശാല്‍ ജെത്വ, ജാൻവി കപൂര്‍ എന്നിവര്‍ […]
Read more

‘ഇങ്ങനെയൊന്നും പേടിക്കല്ലേട’ ട്രെയിലർ ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിൽ; അഖിൽ മാരാർ

താൻ നായകനാവുന്ന മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിൽ നടനും സംവിധായകനുമായ അഖിൽ മാരാർ. തനിക്കെതിരെയുള്ള ട്രോളുകളാണ് ട്രെയിലറിന് ഇത്രയേറെ സ്വീകാര്യത കിട്ടാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിലർ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചെന്നും സോഷ്യൽ മീഡിയാ പോസ്റ്റിൽ അഖിൽ മാരാർ പറഞ്ഞു. താരനിരകൾ ഒന്നുമില്ലാത്ത ഒരു കൊച്ചു ചിത്രം യൂ ട്യൂബിൽ ട്രെൻഡിങ്ങിൽ ആറാംസ്ഥാനത്ത് വന്നതിനുകാരണം നിങ്ങളുടെ സ്നേഹമാണെന്ന് അഖിൽ എഴുതി.”രണ്ടുദിവസം മുൻപ് വരെ നിയമസഭ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുമോ എന്ന […]
Read more

സ്റ്റണ്ട്മാന്റെ ദാരുണാന്ത്യം; കുടുംബത്തിന് ധനസഹായവുമായി ചിമ്പുവും സൂര്യയും

ഈയിടെയാണ് പാ രഞ്ജിത് സംവിധാനം ചെയ്യുന്ന വേട്ടുവം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാനായ മോഹൻരാജിന് ജീവൻ നഷ്ടപ്പെട്ടത്. മരണം സിനിമാ ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. മോഹൻരാജിന്റെ കുടുംബത്തിന് സഹായവുമായെത്തിയിരിക്കുകയാണ് നടന്മാരായ സൂര്യയും ചിമ്പുവും. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംഘട്ടന സംവിധായകൻ സ്റ്റണ്ട് സിൽവയാണ് മോഹൻരാജിന്റെ കുടുംബത്തിന് താരങ്ങൾ നൽകിയ സഹായത്തെക്കുറിച്ച് അറിയിച്ചത്. താരങ്ങളുടെ ഈ പിന്തുണ സിനിമാരംഗത്ത്, പ്രത്യേകിച്ച് അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന സ്റ്റണ്ട് കലാകാരന്മാർക്കിടയിൽ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. “മോഹൻരാജിന് അപകടം സംഭവിച്ചെന്നറിഞ്ഞപ്പോൾ ആദ്യം […]
Read more

‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ഒ.ടി.ടിയിലേക്ക്

അനശ്വര രാജൻ നായികയായ ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. മനോരമ മാക്സിലൂടെ ജൂലൈ അവസാനത്തോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. അനശ്വര രാജനൊപ്പം മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി എന്നിവരും മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഒരു മരണ വീട്ടിൽ നടക്കുന്ന സംഭവങ്ങളെ ഹാസ്യ രൂപേണ അവതരിപ്പിക്കുകയാണ് ചിത്രത്തിൽ. തിരുവനന്തപുരത്തെ ഒരു ചെറിയ പ്രദേശത്താണ് കഥ മുഴുവന്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ തിരുവനന്തപുരത്തിന്റെ ഗ്രാമ്യ ഭാഷയാണ് സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. റഹീം […]
Read more

പെദ്ധിക്കായി വൻ മേയ്‍ക്കോവറില്‍ രാം ചരണ്‍

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായ പാൻ ഇന്ത്യൻ ചിത്രമാണ് ‘പെദ്ധി’. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാൻവി കപൂറാണ് നായിക. ചിത്രത്തിനായി രാം ചരണ്‍ നടത്തിയ മേയ്‍ക്കോവറാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ചിത്രത്തിന് വേണ്ടി വലിയ രീതിയിൽ ശാരീരിക പരിവർത്തനം നടത്തിയ രാം ചരണിനെപരുക്കൻ ലുക്കിൽ ഉഗ്ര രൂപത്തിലാണ് അവതരിപ്പിക്കുന്നത്. രാം ചരണിന്റെ ജന്മദിനമായ മാർച്ച് 27, 2026 നാണ് ചിത്രം റിലീസിനെത്തുന്നത്. ഹൈദരാബാദിലെ വമ്പൻ സെറ്റിൽ […]
Read more

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് നടന്‍ അപ്പാനി ശരത്ത്

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് നടന്‍ അപ്പാനി ശരത്ത് കുറിച്ച വാക്കുകള്‍ ശ്രദ്ധനേടുന്നു. വിട പറയുന്നത് ശരീരം മാത്രമാണെന്നും വിഎസ് ഉയർത്തിപ്പിടിച്ച വ്യക്തതയുള്ള ആശയങ്ങൾ ഇവിടെ ഉണ്ടാകുമെന്നും കാറ്റിനും കാലത്തിനും മായ്ക്കാനാകാതെ വേദനയും ചോരയും കിനിഞ്ഞ പോരാട്ടങ്ങൾ നിലനിൽക്കുമെന്നും അപ്പാനി ശരത് കുറിച്ചു. വിഎസിനൊപ്പം വേദി പങ്കിട്ടതിന്റെ ഫോട്ടോയും ശരത്ത് പങ്കുവച്ചിട്ടുണ്ട്. “ഒരാൾ ജീവിച്ചു മരിച്ച കാലത്തിനുമപ്പുറം പൊതുസമൂഹത്തിൽ ഓർക്കപ്പെടണമെങ്കിൽ അയ്യാൾ ഉണ്ടാക്കിയ ഓർമ്മകളും ഭാഗമായ ചരിത്രങ്ങളും അത്രയേറെ ആ സമൂഹത്തെ സ്വാധീനിച്ചിരിക്കണം.. എന്തിനും […]
Read more

‘ഈ സിനിമ നിങ്ങള്‍ക്ക് ഇഷ്ടപ്പെടും’; സര്‍സമീനെക്കുറിച്ച് പൃഥ്വിരാജ് പറയുന്നു

സംവിധായകനും നടനായും എത്തിയ എമ്പുരാന് ശേഷം പൃഥ്വിരാജിനെ ഇനി പ്രേക്ഷകര്‍ കാണുന്നത് ഒരു ഹിന്ദി ചിത്രത്തിലെ പ്രധാന കഥാപാത്രമായാണ്. കയോസ് ഇറാനി സംവിധാനം ചെയ്ത സര്‍സമീന്‍ എന്ന ചിത്രമാണ് അത്. എന്നാല്‍ തിയറ്റര്‍ റിലീസ് അല്ല, മറിച്ച് ഡയറക്റ്റ് ഒടിടി റിലീസ് ആണ് ഈ ചിത്രം. ജിയോ ഹോട്ട്സ്റ്റാറിലൂടെ 25 നാണ് സര്‍സമീന്‍ സ്ട്രീമിംഗ് ആരംഭിക്കുക. ഹിന്ദിക്കൊപ്പം മലയാളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലും ചിത്രം കാണാനാവും. ഇപ്പോഴിതാ സ്ട്രീമിംഗിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചിത്രം കാണാന്‍ മലയാളി […]
Read more

ഏറ്റവും വേദനയോടെ നിന്ന സമയത്ത് കൈപിടിച്ചുയർത്തിയത് വിസിന്റെ ഒരു ഫോൺ കോൾ; അഭിലാഷ് പിള്ള

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ജീവിതത്തിലെ ഏറ്റവും വേദനയോടെ നിന്ന സമയത്ത് കൈപിടിച്ചുയർത്തിയത് വിസിന്റെ ഒരു ഫോൺ കോൾ ആയിരുന്നെന്നും അതുകാരണം തിരിച്ചു കിട്ടിയത് തന്റെയും മാതാപിതാക്കളുടെയും ജീവിതമാണെന്നും അഭിലാഷ് പിള്ള പറഞ്ഞു. “ജീവിതത്തിൽ ഏറ്റവും വേദനയോടെ നിന്നപ്പോൾ കൈ പിടിച്ചു കയറ്റാൻ അന്ന് ഞങ്ങൾക്ക് ആലുവ എസ്പി ഓഫീസ് നിന്നും ഒരു വിളി വന്നു. അന്നത്തെ കേരള മുഖ്യമന്ത്രി സഖാവ് വി എസ് പറഞ്ഞിട്ട് വന്ന ആ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.