സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

ദേവദത്ത് ഷാജിയുടെ ആദ്യ സംവിധാനം; ‘ധീരൻ’ ഉടൻ റിലീസ്

ഭീഷ്മപർവ്വം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയുടെ ആദ്യ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ധീരൻ. രാജേഷ് മാധവൻ നായകനാകുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ജൂലൈയിലാണ് സിനിമ തിയേറ്ററുകളിലെത്തുക. ദേവദത്ത് ഉൾപ്പടെയുള്ള സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. […]
Read more

ഒരു വര്‍ഷത്തിന് ശേഷം ആ ചിത്രം ഒടിടിയിലേക്ക്

ഒരു വർഷത്തിന് ശേഷം ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. ബിനോ അഗസ്റ്റിന്‍ തിരക്കഥയെഴുതി സ൦വിധാനം ചെയ്ത ബിഗ് ബെന്‍ എന്ന ചിത്രമാണ് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. അനു മോഹനും അതിഥി രവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു തീയറ്ററിലെത്തിയിരുന്നത്. ഒരു വര്‍ഷത്തിനിപ്പുറമാണ് ഒടിടി റിലീസ്. സണ്‍ നെക്സ്റ്റിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ഏറെക്കുറെ പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രം പ്രജയ് കാമത്ത്, എൽദോ തോമസ്, സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. […]
Read more

ആസിഫ് അലിയുടെ “ആഭ്യന്തര കുറ്റവാളി” ജൂൺ 6ന് തിയേറ്ററുകളിലേക്ക്

ആസിഫ് അലി നായകനായെത്തുന്ന ‘ആഭ്യന്തര കുറ്റവാളി’ ജൂൺ 6 ന് തിയേറ്ററുകളിലേക്കെത്തും. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്.ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ വിതരണം നിർവഹിക്കുന്നത്. തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, […]
Read more

മുൻ മാനേജരെ താൻ മർദ്ദിച്ചിട്ടില്ല, വിപിന്റെ പരാതി വ്യാജം: ഉണ്ണി മുകുന്ദൻ

കൊച്ചി : മുൻ മാനേജരെ താൻ മർദ്ദിച്ചിട്ടില്ലെന്നും തന്നെക്കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞു പരത്തുകയാണെന്നും നടൻ ഉണ്ണി മുകുന്ദൻ. പരസ്പരം തർക്കം ഉണ്ടായപ്പോൾ കൂളിംഗ് ഗ്ലാസ് വലിച്ചെറിയുക മാത്രമാണ് ചെയ്തതെന്നും അല്ലാതെ വിപിനെ മർദ്ദിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. രണ്ടാഴ്ച മുൻപ് ഒരു അറിയാത്ത നമ്പറിൽ നിന്ന് ഒരു വനിത തന്നെ വിളിച്ചിരുന്നുവെന്നും അവർ പല പേരുകളും പറഞ്ഞുവെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. അതിൽ മുൻ മാനേജർ വിപിന്റെ പേരുമുണ്ടായിരുന്നു. വളരെ മോശമായ കാര്യങ്ങളാണ് പറഞ്ഞത്. അതെല്ലാം […]
Read more

‘മദ്രാസ് മാറ്റിനി’യിലെ ഗാനമെത്തി

മദ്രാസ് മാറ്റിനി മൂവിയിലെ പുതിയഗാനം റിലീസ് ചെയ്തിരിക്കുകയാണ്.കാളി വെങ്കട്ട്, റോഷ്‌നി ഹരിപ്രിയൻ, സത്യരാജ്, വിശ്വ, മലയാളിതാരം ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തികേയൻ മണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മദ്രാസ് മാറ്റിനി. ഇപ്പോൾ ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായിയിരിക്കുകയാണ്. സ്നേകൻ എഴുതിയ വരികൾക്ക് കെ സി ബാലസാരംഗൻ സംഗീതം പകർന്ന് വിജയ് യേശുദാസ് ആലപിച്ച ഉശിര് ഉന്നൈതാൻ എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്. മദ്രാസ് മോഷൻ പിക്‌ചേഴ്സ് പ്രൊഡക്ഷന്റെ ബാനറിൽ […]
Read more

ദിഷ പഠാനി ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു

മുംബൈ: ബോളിവുഡ് നടി ദിഷ പഠാനി ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ‘ഹോളിഗാർഡ്‌സ്’ എന്ന സൂപ്പർ നാച്ചുറൽ ആക്ഷൻ-ത്രില്ലറിലൂടെയാണ് ദിഷയുടെ ഹോളിവുഡ് പ്രവേശനം. മെക്സിക്കോയിൽ ചിത്രീകരിച്ച ഈ ചിത്രത്തില്‍ അന്താരാഷ്ട്ര താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഓസ്‌കാർ ജേതാവായ നടന്‍ കെവിൻ സ്‌പെയ്‌സി രണ്ട് പതിറ്റാണ്ടിലേറെക്കാലത്തിനു ശേഷം സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്. ദിഷയെ കൂടാതെ, ഡോൾഫ് ലണ്ട്‌ഗ്രെൻ, ടൈറീസ് ഗിബ്‌സൺ, ബ്രിയാന ഹിൽഡെബ്രാൻഡ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
Read more

ഗദ്ദർ അവാർഡിൽ മികച്ച നടനായി; അല്ലു അർജുൻ

ഹൈദരാബാദ്: ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. 14 വർഷങ്ങൾക്കു ശേഷമാണ് ഗദ്ദർ അവാർഡുകൾ പ്രഖ്യാപിക്കുന്നത്. ഇപ്പോൾ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഐക്കൺ സ്റ്റാർ അല്ലു അര്‍ജുൻ. ദേശീയ അവാർഡ് നേടുന്ന ആദ്യ തെലുങ്ക് നടനായി ‘പുഷ്പ ദ റൈസി’ലൂടെ ചരിത്രം കുറിച്ച അല്ലു അര്‍ജുൻ ഇപ്പോള്‍ ഗദ്ദർ പുരസ്കാര നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ഗദ്ദർ തെലങ്കാന ചലച്ചിത്ര പുരസ്കാരം തെലുങ്ക് ചലച്ചിത്ര നിർമാതാക്കളേയും കലാകാരന്മാരേയും അവരുടെ മികച്ച സിനിമകളേയും ആദരിക്കാനായി ഏർപ്പെടുത്തിയിരിക്കുന്നതാണ്. […]
Read more

വ്യസനസമേതം ബന്ധുമിത്രാദികൾ; ജൂൺ 13ന്

അനശ്വര രാജൻ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. ഇപ്പോൾ ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. ജൂൺ 13ന് ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ഒരു മരണ വീട്ടിൽ നടക്കുന്ന സംഭവ വികസങ്ങളിലൂടെ മുന്നേറുന്ന ചിത്രം എസ് വിപിൻ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വാഴ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത‌ നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് നിർമ്മിക്കുന്നത്. വിപിൻ […]
Read more

ഒടിടിയിലും വമ്പൻ ഹിറ്റടിച്ച് ‘തുടരും’

തിയറ്ററിലെയും ഒടിടിയിലെയും സിനിമാ കാഴ്ചകളിലുള്ള വ്യത്യാസം പലപ്പോഴും ചർച്ചചെയ്യപ്പെടാറുണ്ട്. കൂട്ടമായിരുന്ന് കാണുമ്പോള്‍ പ്രേക്ഷകര്‍ വലിയ കൈയടി നല്‍കുന്ന ചില ചിത്രങ്ങള്‍ ഒടിടിയില്‍ എത്തുമ്പോള്‍ ഇത് ഇത്രയേ ഉള്ളോ എന്ന വിമര്‍ശനം ഏല്‍ക്കാറുണ്ട്. രണ്ടിടത്തും നല്ല അഭിപ്രായം കേള്‍ക്കുന്ന അപൂര്‍വ്വം സിനിമകളേ ഏത് ഭാഷയിലും വരാറുള്ളൂ. എന്നാൽ ആ പതിവെല്ലാം തെറ്റിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ചിത്രം തുടരും മുന്നോട്ടു പോകുന്നത്. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഏപ്രിൽ 25 ആയിരുന്നു ചിത്രത്തിന്റെ റിലീസ്. മലയാളത്തിലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പലത് തകര്‍ത്ത […]
Read more

മഹേഷ് നാരായണൻ ബോളിവുഡിലേക്ക്? നായകൻ സൽമാൻ ഖാൻ

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സംവിധായകൻ മഹേഷ് നാരായണൻ . സൽമാൻഖാൻ ആണ് മഹേഷ് നാരായണൻ ചിത്രത്തിൽ നായകനായെത്തുക എന്ന റിപ്പോർട്ടുകളും ഇതിനോടകം തന്നെ പുറത്ത് വന്നിരുന്നു.മുംബൈയിൽ വച്ച് സൽമാൻ ഖാനോട് മഹേഷ് നാരായണൻ ചിത്രത്തിന്റെ കഥ പറഞ്ഞുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ആക്ഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്.സഹോദരി അൽവിര ഖാൻ അഗ്നിഹോത്രിയും സഹോദരീഭർത്താവ് അതുൽ അഗ്നിഹോത്രിയും ചേർന്നാണ് ഇത് ഒരുക്കുന്നതെന്നും റിപ്പോർട്ടുണ്ട്. സിക്കന്ദറിന് ശേഷം സൽമാൻ ഖാന്റെ അടുത്ത പ്രോജക്റ്റ് കൂടിയാണ് ഈ ചിത്രം. […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.