സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

ഷാരോണ്‍ കെ വിപിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഷാമന്‍’ മെയ് 30ന് തീയേറ്ററുകളിലെത്തും

ജോജു പള്ളിക്കുന്നത്ത് നിര്‍മ്മിച്ച് ഷാരോണ്‍ കെ വിപിന്‍ സംവിധാനം ചെയ്യുന്ന ഷാമന്‍ മെയ് 30 ന് തീയറ്ററുകളില്‍ എത്തും പയസ് പോള്‍,അതുല്യ എസ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു ജീവിതത്തിലെ ഒരു ദാരുണമായ സംഭവത്തിന് ശേഷം, ഒരു സ്ത്രീ തന്റെ സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര ആസൂത്രണം ചെയ്യുന്നു. അവള്‍ സ്വപ്നം കാണുന്ന പലതും യാഥാര്‍ത്ഥ്യമാകുന്നു, ഈ സ്വപ്നങ്ങളുടെ വേരുകള്‍ അന്വേഷിക്കുമ്പോള്‍, മറ്റാരോ പുറത്തു നിന്ന് തന്റെ സ്വപ്നങ്ങളെ നിയന്ത്രിക്കുന്നുണ്ടെന്ന് അവള്‍ മനസ്സിലാക്കുന്നു.’ഒരു സ്ത്രീയുടെ സ്വപ്നം മറ്റൊരു താന്ത്രിക […]
Read more

ക്ലാസിക്കുകളുടെ സൃഷ്ടാവിന് ഇന്ന് 80ാം ജന്മദിനം

സൂര്യസ്പർശമുള്ള പകലുകളിൽ ഇനി നീയില്ല. പകലുകൾ നിന്നിൽ നിന്നും ചോർത്തിക്കളഞ്ഞിരിക്കുന്നു. ചാന്ദ്രസ്പർശമുള്ള രാത്രികളും. നിനക്ക് ആകെയുള്ളത് ഇന്നത്തെ ഈ രാത്രി മാത്രം. രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വീശാൻ തുടങ്ങുമ്പോൾ നീ ഈ മണ്ണ് വിട്ടുപോകും. ഒരിക്കലും തിരിച്ചുവരവില്ലാത്തൊരു യാത്ര. ഒന്നിനും നിന്നെ തിരികെ വിളിക്കാൻ ആകില്ല..’ ഈ വാക്കുകൾ അറം പറ്റിയതുപോലെയായിരുന്നു. പ്രണയത്തിന്റെയും രതിയുടെയും ചുംബനത്തിന്റെ കാണാത്ത കേൾക്കാത്ത തലങ്ങൾ വരുന്ന വർഷങ്ങളിലേക്ക് വർഷമായി പെയ്തിറങ്ങാൻ മേഘങ്ങളൊരുക്കിയായിരുന്നു നാൽപ്പത്തിയാറാം വയസ്സിലുള്ള ആ മടക്കം. കാലമെത്ര കഴിഞ്ഞിട്ടും കടലെത്ര […]
Read more

സല്‍മാന്‍ ഖാന്റെ അപ്പാര്‍ട്മെന്റിനുനേരെ അതിക്രമ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വസതിയിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഢ് സ്വദേശി ജിതേന്ദ്ര കുമാര്‍ ഹര്‍ദയാല്‍ സിംഗ് (23), ഒരു സ്ത്രീ എന്നിവരാണ് ബാന്ദ്ര പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെ സല്‍മാനും മാതാപിതാക്കളും താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് ചുറ്റും അപരിചിതനായ ഒരു വ്യക്തിയെ സംശയാസ്പദമായ രീതിയില്‍ കണ്ടത് സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചെയ്തിരുന്നു. അകത്തേക്ക് […]
Read more

‘മിസൈല്‍മാന്‍’ ആകാൻ ധനുഷ്; കലാമിന്റെ ജീവിതം സിനിമയാകുന്നു

‘മിസൈല്‍ മാൻ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്ന എപിജെ അബ്ദുൽ കലാമിന്റെ ജീവിതം ഇനി വെള്ളിത്തിരയിലേക്ക്. ധനുഷാണ് ചിത്രത്തിൽ എ പി ജെ അബ്ദുൽ കലാമായി വേഷമിടുക. ആദി പുരുഷ്, തന്‍ഹാജി, ലോക്മാന്യ: ഏക് യുഗപുരുഷ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ഓം റാവുത്ത് ആണ് ചിത്രം സംവിധാനം ചെയുന്നത്. ‘കലാം: ദി മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ’ എന്ന പേരിലായിരിക്കും ചിത്രം പുറത്തിറങ്ങുക.നിമയുടെ അനൗൺസ്‌മെന്റ് കാൻസ് ഫെസ്റ്റിവലിൽ വച്ചു നടന്നു. രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്, ഒരു ഇതിഹാസത്തിന്റെ […]
Read more

‘സ്പിരിറ്റി’ൽ നിന്ന് ദീപിക ഔട്ട്; ഡിമാന്‍ഡുകള്‍ സ്വീകാര്യമല്ലെന്ന് സന്ദീപ് റെഡ്ഡി വാംഗ

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്പിരിറ്റ്’. ഇപ്പോൾ ചിത്രത്തെക്കുറിച്ച് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ട് ‘സ്പിരിറ്റി’ല്‍നിന്ന് നടി ദീപിക പദുക്കോണ്‍ പുറത്ത് എന്നതാണ്. ദീപിക മുന്നോട്ടുവെച്ച ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സംവിധായകന്‍ തന്നെയാണ് അവരെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കുറച്ചുകാലമായി സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന ദീപികയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ചിത്രമാണ് സ്പിരിറ്റ്. ദിവസം എട്ടുമണിക്കൂര്‍ ജോലിസമയം, ചിത്രത്തിന്റെ ലാഭവിഹിതം, ഉയര്‍ന്ന പ്രതിഫലം […]
Read more

മഞ്ഞുമ്മല്‍ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, നടന്‍ സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. ഇതോടെ കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ ഹര്‍ജി നിലനില്‍ക്കുന്നതിനാലാണ് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചത്. ഹര്‍ജി തള്ളിയതിനാല്‍ തുടരന്വേഷണത്തില്‍ ഇവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാനും സാധ്യതയുണ്ട്. ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിറാജ് […]
Read more

രേണു സുധി വീണ്ടും നായിക; തൻസീർ കൂത്തുപറമ്പിന്റെ ഏറ്റവും പുതിയ ആൽബം ഉടൻ

തൻസീർ കൂത്തുപറമ്പ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആൽബത്തിൽ രേണു സുധി നായികയാകുന്നു. സഹതാരമായി എത്തുന്നത് രേണു സുധിയുടെ ഏറ്റവും പുതിയ കരിമിഴി കണ്ണാൽ എന്ന ആൽബത്തിലെ നായകനായ പ്രതീഷാണ്. തൻസീറിനൊപ്പമുള്ള വിഡിയോ രേണു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘അങ്ങനെ ഞാനും പ്രതീഷും, പുതിയ ആൽബത്തിനു തുടക്കം’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഈ പ്രാവശ്യത്തെ പെരുന്നാൾ രേണു സുധിയും പ്രതീഷും തൂക്കും’ എന്ന അടിക്കുറിപ്പോടെ പ്രതീഷും രേണു സുധിക്കൊപ്പമുള്ള വിഡിയോ പങ്കുവച്ചിട്ടുണ്ട്. പെരുന്നാളിന് ആൽബം പ്രേക്ഷകർക്ക് മുന്നിലെത്തും […]
Read more

നെറുകയിൽ സിന്ദൂരം ചാർത്തി കാനിലെത്തി ഐശ്വര്യ റായ്; ഓപ്പറേഷൻ സിന്ദൂറിനുള്ള പിന്തുണയോ?

കാൻ ചലച്ചിത്ര മേളയിൽ ഇന്ത്യക്കാർ ഒന്നടങ്കം കാത്തിരുന്ന ഒരു മുഖമായിരുന്നു ഐശ്വര്യ റായുടേത്. ഒടുവിൽ കാത്തിരുന്ന താരവും എത്തി . കാനിൽ ഐവറി നിറത്തിലുള്ള മനോഹരമായ സാരി ധരിച്ചെത്തിയ താരം പതിവിൽ നിന്ന് വത്യസ്തയായി നെറുകയിൽ സിന്ദൂരമണിഞ്ഞു കൊണ്ടാണ് ഇത്തവണ എത്തിയത്. ഐശ്വര്യ റായ് റെഡ് കാർപെറ്റിൽ എത്തിയ ഫോട്ടോസ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അത്പോലെ തന്നെ ഈ ചിത്രത്തിൽ നിന്ന് ഒരു കാര്യം കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ […]
Read more

ഒടിടി റിലീസിനൊരുങ്ങി ടൂറിസ്റ്റ് ഫാമിലി; എപ്പോള്‍?

ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത കോമഡി എൻ്റർടൈയ്നർ ചിത്രമാണ് ‘ടൂറിസ്റ്റ് ഫാമിലി’. മെയ് ഒന്നിന് റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ വമ്പൻ നേടിയിരിക്കുകയാണ്. സംവിധായകൻ രാജമൗലി അടക്കം തമിഴ് സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.ഇപ്പോൾ ചിത്രത്തിന്റെ ഒറ്റിറ്റി റിലീസിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ജിയോ ഹോട്‍സ്റ്റാറിലൂടെയാണ് ടൂറിസ്റ്റ് ഫാമിലി ഒടിടിയില്‍ എത്തുക. ജൂണ്‍ ആറിന് മിക്കവാറും ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് ട്രേഡ് […]
Read more

സൂര്യക്കൊപ്പം തകർത്താടി ജോജു ജോർജ്; റെട്രോ വീഡിയോ സോം​ഗ് പുറത്ത്

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്തു സൂര്യ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് റെട്രോ. ഇപ്പോൾ ചിത്രത്തിലെ ‘കനിമ’ വീഡിയോ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. അടുത്ത കാലത്ത് റീൽസുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയ ഗാനമാണ് ‘കനിമ’. സന്തോഷ് നാരായണൻ സം​ഗീതം ഒരുക്കി ആലപിച്ച ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിവേക് ആണ്. സൂര്യയ്ക്ക് ഒപ്പം പൂജ ഹെ​ഗ്ഡെയും ജോജുവും ​ഗാനത്തിന് ചുവടുവയ്ക്കുന്നത് വീഡിയോയിൽ കാണാവുന്നതാണ്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോ മെയ് 1നാണ് തിയറ്ററുകളിൽ എത്തിയത്. വലിയ ഹൈപ്പിലെത്തിയ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.