സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

അനുറാം സംവിധാനം ചെയ്യുന്ന’മറുവശം’ 28 ന് തിയേറ്ററിലെത്തും

കൊച്ചി: സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘മറുവശം’28ന് തിയേറ്ററിൽ റിലീസ് ചെയ്യും. ജയശങ്കർകാരി മുട്ടമാണ് ചിത്രത്തിലെ നായകൻ. കള്ളം, കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അനുറാം സ്വന്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് മറുവശം. ഷെഹിന്‍ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ്, ശീജിത്ത് രവി എന്നിവരും മറുവശത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളാണ്. മറുവശത്തിലൂടെയാണ് ആദ്യമായി ജയശങ്കര്‍ നായകനിരയിലേക്ക് എത്തുന്നത്. മറുവശം പ്രമേയം കൊണ്ട് വളരെ […]
Read more

കുടുംബ വഴക്ക്; തെലുങ്ക് നടൻ മഞ്ചു മനോജ്‌ അറസ്റ്റിൽ

ഹൈദരാബാദ്: കുടുംബ വഴക്കിനെത്തുടര്‍ന്ന് തെലുങ്ക് നടന്‍ മഞ്ചു മനോജ് അറസ്റ്റില്‍. നടന്റെ പിതാവ് മോഹന്‍ ബാബു നല്‍കിയ പരാതിയില്‍ തിരുപ്പതി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മില്‍ സ്വത്തു വിഭജനത്തെ ചൊല്ലി മാസങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. അടുത്തിടെയാണ് ഇവരുടെ കുടുംബത്തിലെ പ്രശ്‌നം പുറംലോകം അറിയുന്നത്. മോഹന്‍ ബാബുവും ഇളയമകന്‍ മഞ്ചു മനോജും അടുത്തിടെ സ്വത്ത് തര്‍ക്കം സംബന്ധിച്ച് പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കുടുംബത്തിനുള്ളിലെ പൊട്ടിത്തെറി എല്ലാവരുമറിഞ്ഞത്. പലപ്പോഴും മനോജ് കുടുംബത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഇടുന്ന […]
Read more

ടൈറ്റാനിക്കിലെ റോസ് സംവിധായകയാകുന്നു

ടൈറ്റാനിക് എന്ന ഒറ്റ സിനിമ കൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്ട്ടിച്ച താരമാണ് കേറ്റ് വിന്‍സ്ലെറ്റ്. ഇപ്പോഴിതാ താരം അഭിനയത്തിൽ സംവിധാനത്തിലേക്ക് ചുവടു വെക്കാൻ ഒരുങ്ങിയിരിക്കുകയാണ്.ഗുഡ് ബൈ ജൂണ്‍’ എന്ന് പേര് നിശ്ചയിച്ചിരിക്കുന്ന ഫാമിലി ഡ്രാമ നെറ്റ്ഫ്‌ളിക്‌സുമായി ചേര്‍ന്നാണ് തയ്യാറാക്കുന്നത്. സംവിധാനം അഭിനയം എന്നിവയക്ക് പുറമെ ചിത്രത്തിന്റെ നിര്‍മാണത്തിലും കേറ്റ് പങ്കാളിയാണ്. ടോണി കൊളറ്റ്, ജോണി ഫ്‌ലിന്‍, ആന്‍ഡ്രിയ റൈസ്ബറോ, തിമോത്തി സ്പാല്‍, ഹെലന്‍ മിറന്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തും. കേറ്റ് വിന്‍സ്ലെറ്റിന്റെയും മുന്‍ ഭര്‍ത്താവ് സാം […]
Read more

എമ്പുരാൻറെ ബജറ്റ് പരസ്യമാക്കി നിർമാതാവ് സന്തോഷ് ടി കുരുവിള

കൊച്ചി: മലയാള സിനിമ ഏറെ ആവേശമാക്കിയ ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ലാലേട്ടൻ്റെ തിരിച്ച് വരവും പൃഥിരാജിൻ്റെ സംവിധാന മികവും കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിൻ്റെ റീലിസിനോപ്പം എമ്പുരാന്റെ ബജറ്റും അടുത്തിടെ ചര്‍ച്ചയായിരുന്നു. ആരോടും ബജറ്റ് വെളിപ്പെടുത്തിയിട്ടില്ല എന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയത്. എമ്പുരാന് പ്രതിഫലമടക്കം ബജറ്റ് 140- 150 കോടിക്ക് മുകളില്‍ പോകുമെന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള പറയുന്നു. ആന്റണി പെരുമ്പാവൂരിന് എമ്പുരാനില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം […]
Read more

ആരാധകരെ ആവേശത്തിലാക്കി നിവിന്റെ പുതിയ ലുക്ക്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കൊച്ചി: മലയാള സിനിമയിലെ യുവതാരങ്ങളില്‍ ജനപ്രിയതാരമാണ് നിവിന്‍ പോളി. കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങളായി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് കഴിയാത്തത് ആരാധകരെ സംബന്ധിച്ച് ഏറെ വിഷമമുളള കാര്യമാണ്. മോശം സിനിമകളും തുടര്‍പരാജയങ്ങളും നിവിന്‍ പോളി എന്ന നടനെ വിടാതെ പിന്‍തുടര്‍ന്നു. തന്റെ തടിയുടെ പേരിലും വലിയ വിമര്‍ശനങ്ങളാണ് നിവിന്‍ ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ നിവിന്‍ പോളിയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രൗണ്‍ ഷര്‍ട്ടും ബ്ലാക്ക് പാര്‍ട്ടുമിട്ട് മെലിഞ്ഞു പക്കാ സ്‌റ്റൈലിഷ് ആയിട്ടുള്ള ലുക്കിലാണ് നിവിന്‍ ചിത്രത്തിനുള്ളത്. […]
Read more

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; ലിസ്റ്റിൻ സ്റ്റീഫൻ

കൊച്ചി: മലയാള സിനിമ മേഖലയില്‍ ഉണ്ടായിരിക്കുന്ന തര്‍ക്കത്തില്‍ പ്രതികരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും അഭിനേതാക്കളില്‍ അഞ്ചു ലക്ഷം രൂപക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി പണം നല്‍കാമെന്ന തീരുമാനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ എടുത്തിട്ടുണ്ടെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. അതേസമയം ഇതില്‍ ജനറല്‍ ബോഡി യോഗം ചേരാതെ ഉറപ്പ് പറയാന്‍ സാധിക്കില്ലെന്നാണ് അമ്മ അംഗങ്ങള്‍ മറുപടി നല്‍കിയതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. സിനിമ താരങ്ങളുടെ […]
Read more

എമ്പുരാൻ പ്രമോഷൻ; മോഹൻലാലിന് കോയമ്പത്തൂരിൽ വൻ വരവേൽപ്പ്

മലയാളത്തിലെ അപ്കമിംങ് റിലീസുകളില്‍ പ്രേക്ഷകർ ഏറ്റവും അധികം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാന്‍’. പൃഥ്വിരാജിന്‍റെ സംവിധാനത്തിൽ, വന്‍ വിജയം നേടിയ ചിത്രമായ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ജനുവരി 26 ന് കൊച്ചിയില്‍ വച്ച് നടത്തിയ ട്രെയ്‍ലര്‍ ലോഞ്ചോടെ ആയിരുന്നു എമ്പുരാന്‍റെ പ്രൊമോഷന് തുടക്കമായത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാമത്തെ പ്രൊമോഷണല്‍ ഇവന്‍റ് കോയമ്പത്തൂരില്‍ നടന്നിരിക്കുകയാണ്. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാന്‍ കോളെജില്‍ നടന്ന പരിപാടിയിൽ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ഇവിടെനിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വേദിയിലേക്ക് […]
Read more

ലണ്ടൻ ഫിലിം സ്കൂളിലെ പിള്ളേർക്ക് പഠിക്കാൻ ഭ്രമയുഗവും

ഏതൊരാൾക്കും സിനിമ ആസ്വദിക്കുവാൻ കാലവും, ദേശവും, ഭാഷയും ഒരു തടസമേ അല്ല എന്ന തരത്തിലുള്ള ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത്. മലയാളികൾക്ക് തെല്ല് അഹങ്കരിക്കാനും ഒപ്പം അഭിമാനിക്കാനും ഉള്ള വകയുണ്ട് ഇതിൽ. അത് മറ്റൊന്നുമല്ല ഇംഗ്ലണ്ടിലെ ഒരു ഫിലിം സ്കൂളില്‍ മമ്മൂട്ടി നായകനായെത്തിയ ഭ്രമയുഗം മുന്‍നിര്‍ത്തി ഒരു അധ്യാപകന്‍ ക്ലാസ് എടുക്കുന്ന വിഡിയോയാണ് . അതാണ് ഇപ്പോൾ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരിക്കുന്നതും . അലന്‍ സഹര്‍ അഹമ്മദ് എന്നയാളാണ് ഇന്‍സ്റ്റഗ്രാം […]
Read more

ചേച്ചി സന്യാസി ആയത് അവരുടെ വ്യക്തി സ്വതന്ത്ര്യമാണ്; നിഖില വിമൽ

കൊച്ചി: മലയാള സിനിമയിലെ യുവനടിമാരില്‍ പ്രശസ്തയായ നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചു എന്ന വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. അഖില സന്യാസ വേഷത്തില്‍ നില്‍ക്കുന്ന ചിത്രവും അഭിനവ ബാലാനന്ദ ഭൈരവയുടെ ഫെയ്‌സ്ബുക്ക് കുറിപ്പുമാണ് വാര്‍ത്തയായത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിഖില വിമല്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിഖിലയുടെ പ്രതികരണം. ഞെട്ടിയോ, ഞെട്ടിയോ എന്ന് ആള്‍ക്കാര്‍ ചോദിച്ചു. ഇല്ല ഞെട്ടിയില്ല. തന്റെ ചേച്ചിക്ക് 36 വയസായി. ഒരു […]
Read more

ബേസിൽ ജോസഫിന്റെ ‘മരണ മാസ്സ്’ ഫസ്റ്റ് ലുക്ക് പുറത്ത്

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ‘മരണ മാസ്സ്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് നടൻ സിജു സണ്ണിയാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ഒരു സമ്പൂർണ്ണ കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രോജെക്ടസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.