Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Entertainment

ദേവനന്ദയും ധ്യാന്‍ ശ്രീനിവാസവും ഒന്നിക്കുന്ന ‘കല്യാണമരം’ ട്രെയിലർ പുറത്ത്; ചിത്രം 27ന് എത്തും

കൊച്ചി: മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍,ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ സംവിധായകന്‍ രാജേഷ് അമനകര ഒരുക്കിയ ഫാമിലി എന്‍റര്‍ടെയ്നറായ കല്യാണമരത്തിന്റെ ട്രെയിലർ റിലീസായി. പ്രമുഖ നിർമ്മാണ കമ്പനിയായ ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ചിത്രം ഈ മാസം27 ന് തിയേറ്ററിലെത്തും. ചെറിയ ഇടവേളയ്ക്ക് ശേഷം മീരാ വാസുദേവ് മലയാളത്തിലേക്ക് ചുവടുവെയ്ക്കുന്ന സിനിമ കൂടിയാണ് കല്യാണമരം. മലയാളികളുടെ ഏറെ പ്രിയങ്കരിയായ […]
Read more

സേതുരാമയ്യര്‍ വീണ്ടുമെത്തുന്നു? ആറാം ഭാഗം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

മലയാളത്തിലേയും മമ്മൂട്ടിയുടേയും എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചൈസികളില്‍ ഒന്നാണ് സിബിഐ സീരിസ്. മമ്മൂട്ടി സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സീരിസില്‍ ഇതുവരെ അഞ്ച് സിനിമകള്‍ ആണ് പുറത്തിറങ്ങിയത്. ഇവയെല്ലാം വലിയ വിജയമാണ് നേടിയത്. ഇപ്പോഴിതാ സിബിഐ സീരിസിലെ ആറാമത്തെ സിനിമ പുറത്തുവരാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവരുന്നത്. പുതിയൊരു ടീം ആകും ഇത്തവണ സേതുരാമയ്യരുമായി എത്തുക. രേഖാചിത്രം എന്ന ഹിറ്റ് ചിത്രം ഒരുക്കിയ ജോഫിന്‍ ടി ചാക്കോ ആകും ഈ ആറാം ഭാഗം […]
Read more

‘പാലക്കാട് മത്സരിക്കുന്നത് സിനിമാക്കാരനല്ല, കോണ്‍ഗ്രസുകാരനായ രമേഷ് പിഷാരടി’

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് മത്സരിക്കുന്നത് സിനിമക്കാരനായ രമേഷ് പിഷാരടിയല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രമേഷ് പിഷാരടിയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പിഷാരടി. തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണെന്നും താരം പറഞ്ഞു. മണ്ഡലത്തിലുടനീളം സഞ്ചരിക്കുമ്പോള്‍ ഷാഫി പറമ്പിലും വി കെ ശ്രീകണ്ഠനും ചെയ്ത വികസന പ്രവര്‍ത്തനങ്ങളാണ് ആളുകള്‍ കാണിച്ചു തരുന്നതെന്നും പിഷാരടി പറഞ്ഞു. കോണ്‍ഗ്രസിനുള്ളത് ജനങ്ങളുമായുള്ള ഡീലെന്നാണ് മുന്‍ എംഎല്‍എയും എംപിയുമായ ഷാഫി പറമ്പിലിന്റെ പ്രതികരണം.
Read more

മൊണാലിസയ്ക്ക് 18 അല്ല 16 വയസ്, പരസ്യമായി കൊല്ലുമെന്നും ഭീഷണി

ഭോപ്പാല്‍: കുംഭമേള വൈറല്‍ പെണ്‍കുട്ടി മൊണാലിസ ഭോസ്‌ലെയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹത്തിലെ വിവാദം അവസാനിക്കുന്നില്ല. മൊണാലിസയ്ക്കു 18 വയസായിട്ടില്ലെന്നും 16 വയസാണ് പ്രായമെന്നും രേഖകള്‍. ജനന സര്‍ട്ടിഫിക്കറ്റിലാണ് പ്രായം 16 ആണെന്നു പറയുന്നത്. വിശ്വഹിന്ദു പരിഷത്താണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് പങ്കിട്ടത്. മധ്യപ്രദേശ് സര്‍ക്കാര്‍ കേസെടുക്കാന്‍ ഒരുങ്ങുകയാണ്. 2025 ജനുവരി 21 മൊണാലിസ 16ാം പിറന്നാള്‍ ആഘോഷിച്ചിരുന്നെന്നും അതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങലില്‍ ഉണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് ഇരുവരും […]
Read more

ധുരന്ധര്‍ 2 ബിജെപി അജണ്ട ചിത്രമെന്ന് ധ്രുവ് റാഠി

മുംബൈ: കഴിഞ്ഞ ദിവസം പുറത്തിറക്കിയ ധുരന്ധർ 2 ബിജെപി പ്രൊപ്പ​ഗണ്ട ചിത്രമെന്ന് യൂട്യൂബർ ധ്രുവ് റാഠി. രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം വിജയകരമായി പ്രദർശനം തുടരവെയാണ് ധ്രുവ് റാഠിയുടെ വിമർശനം. സംവിധായകൻ ആദിത്യ ധർ ഒരു ബിജെപി പ്രചാരകനാണെന്നും രണ്ടാം ഭാഗത്തിൽ പ്രൊപ്പഗണ്ട കൂടുതൽ പ്രകടമാണെന്നുമാണ് ധ്രുവ് തന്റെ എക്സിൽ കുറിച്ചു. “ആദിത്യ ധറിനെ ഒരു ബിജെപി പ്രചാരകൻ എന്നാണ് മൂന്ന് മാസം മുൻപ് ഞാൻ വിളിച്ചത്. ഇപ്പോൾ എല്ലാവരും അത് […]
Read more

തിരുവനന്തപുരത്ത് നടന്‍ സുധീര്‍ കരമന എല്‍ഡിഎഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം: തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ നടന്‍ സുധീര്‍ കരമന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇടതു സ്വതന്ത്രനായിട്ടാണ് സുധീര്‍ കരമന മത്സരിക്കുക. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഇതോടെ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞു. തിരുവനന്തപുരം സ്വദേശിയായ സുധീര്‍ വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പളാണ്. സിഎംപി നേതാവ് സിപി ജോണ്‍ ആണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
Read more

എന്താ മോനേ, ജയിച്ചു വാ…. പിഷാരടിക്ക് കൈ കൊടുത്ത് മോഹന്‍ലാല്‍

പാലക്കാട്: യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍. പിഷാരടി തന്റെ ഫേസ് ബുക്ക് പേജിലാണ് ഇരുവരും കൈകൊടുക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘എന്താ മോനെ ജയിച്ച് വാ’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ സിനിമ ബന്ധങ്ങള്‍ ആയുധമാക്കാന്‍ തന്നെയാണ് പിഷാരടിയുടെ നീക്കം. പല തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയത്തിന് പുറമേയുള്ള താരസാന്നിധ്യം ഏറെ ചര്‍ച്ചയായിട്ടുള്ളതാണ്. ഇത്തവണ അത് തനിക്ക് അനുകൂലമാക്കാനുള്ള തയ്യാറെടുപ്പിലാണ് പിഷാരടി. സിനിമാ മേഖലയിലുള്ള തന്റെ സൗഹൃദവലയം ഇലക്ഷന്‍ പ്രചരണത്തില്‍ വരും […]
Read more

‘പാപ്പന്റെയും പിള്ളേരുടെയും മൂന്നാം വരവ്’ പ്രതീക്ഷക്കൊത്തു എത്തിയോ ‘ആട് 3’

11 വർഷങ്ങൾക്കിടയിൽ മൂന്ന് ചിത്രങ്ങള്‍ മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാണ് എന്ന ചോദ്യത്തിന് എപ്പോഴും ലഭിക്കുന്ന മറുപടികളില്‍ ഒന്നുതന്നെയാണ് ആട്. 2015 ല്‍ എത്തിയ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം തിയറ്ററില്‍ പരാജയപെട്ടു എങ്കിലും പിന്നീട് ടെലിവിഷന്‍, വിസിഡി കാഴ്ചകളില്‍ വന്‍ ജനപ്രീതി നേടിയിരുന്നു . 2017 ല്‍ പുറത്തെത്തിയ രണ്ടാം ഭാഗം ആദ്യ ഭാഗത്തിന് നേടാനാവാതെ പോയ തിയറ്റര്‍ വിജയം നേടി. ഇപ്പോഴിതാ നീണ്ട ഒന്‍പത് വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്‍റെ മൂന്നാം […]
Read more

അട്ടപ്പാടി-ദി വാലി ഓഫ് ഡിവൈൻ ഹിലീങ്ങ് പൂർത്തിയായി

അട്ടപ്പാടിയിലെ ഗോത്ര വൈദ്യത്തെ അടിസ്ഥാനമാക്കി സംവിധായൻ വിജീഷ് മണി ഒരുക്കുന്ന ‘അട്ടപ്പാടി, ദി വാലി ഓഫ് ഡിവൈൻ ഹിലീങ്ങ് ‘എന്ന ഇന്തോ-ഒമാൻ ഡോക്യൂഫിക്ഷൻ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. അട്ടപ്പാടി താഴ്‌വരയിൽ മറഞ്ഞു കിടക്കുന്ന ദൈവിക സാന്ത്വനമായ ഗോത്ര വൈദ്യ വിജ്ഞാനം ലോകത്തിന് മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമ ഒരുക്കിട്ടുള്ളത്. അട്ടപ്പാടിയിലെ ഇരുള ഗോത്രഭാഷയിലെ ആദ്യ സിനിമയിൽ നേതാജിയായി പ്രധാന വേഷത്തിലെത്തിയ പ്രശസ്ത നിർമ്മാതാവ് ഗോകുലം ഗോപാലനാണ് ശ്രീ ഗോകുലം മൂവിസിൻറെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്. […]
Read more

മമ്മൂട്ടിയുടെ അനു​ഗ്രഹം വാങ്ങി, വിജയിച്ചാൽ പാലക്കാട് കൊണ്ടുവരുമെന്ന് രമേഷ് പിഷാരടി

പാലക്കാട്: മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് താന്‍ പാലക്കാട് മത്സരത്തിന് ഇറങ്ങുന്നതെന്ന് യുഡിഎഫ് സ്ഥാനാർഥിയായ നടന്‍ രമേഷ് പിഷാരടി. താന്‍ ആരെയും നിര്‍ബന്ധിച്ച് പ്രചാരണത്തിന് ഇറക്കില്ലെങ്കിലും താന്‍ വിജയിച്ചാല്‍ മമ്മൂട്ടിയെ പാലക്കാട് എത്തിക്കുമെന്നും പിഷാരടി പറഞ്ഞു. പാലക്കാട് മത്സരിക്കാനായി പാർട്ടി നൽകിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് രമേഷ് പിഷാരടി പറഞ്ഞു. ജനങ്ങളെ പരമാവധി നേരിൽ കണ്ടായിരിക്കും പ്രചാരണം. പ്രത്യേക തന്ത്രങ്ങളൊന്നും ഉപയോഗിക്കില്ല. പരിമിതമായ സമയമേയുള്ളൂ. തന്നെ മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഷാഫിയും രാഹുലും ചെയ്ത നല്ല കാര്യങ്ങളുടെ തുടർച്ച നടപ്പാക്കാനാണ് […]
Read more

Recent News

Advertisement
WhiteswanTV Footer