നവ്യ നായർ പൊലീസുകാരിയായി പാതിരാത്രി, ടീസര്‍ ഇന്ന് പുറത്തുവിടും
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പാതിരാത്രി’. ചിത്രത്തിൻ്റെ ടീസര്‍ ഇന്ന് വൈകിട്ട് മമ്മൂട്ടി പുറത്തുവിടും. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ ‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. […]
Read more

