സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

46 വർഷത്തിനു ശേഷം രജനിയും കമലും ഒന്നിക്കുന്നു

ചെന്നൈ: സൂപ്പർ താരങ്ങളായ രജനികാന്തും കമലഹാസനും 46 വർഷത്തിനു ശേഷം ഒരുമിക്കുന്ന സിനിമ വരുന്നു. ‘കൂലി’ക്ക് ശേഷം ഇത്തരമൊരു ശ്രുതി പരക്കുകയും ഇന്നലെ കമലഹാസൻ ഇക്കാര്യം സ്ഥികരിക്കുകയും ചെയ്തു. അവാർഡ് ദാന ചടങ്ങിനിടെ അവതാരകന്റെ ചോദ്യത്തിനു മറുപടിയായാണ് കമലിന്റെ വെളിപ്പെടുത്തൽ. ”നിങ്ങൾ എല്ലാവരും ഞങ്ങളുടെ മത്സരത്തെക്കുറിച്ചാണ് ചിന്തിച്ചതും പറഞ്ഞതും. ഞങ്ങൾക്കിടയിൽ ഒരു മത്സരവുമില്ല. ഞങ്ങൾ ഒരുമിക്കുന്ന സിനിമ നിർമ്മിക്കാൻ ആലോചിച്ചതാണ്. ഇപ്പോൾ അത് സംഭവിക്കാൻ പോകുന്നു”- കമൽ പറഞ്ഞപ്പോൾ കരഘോഷത്തോടെയാണ് സദസ് അതിനെ സ്വീകരിച്ചത്. കൂലി സിനിമയുടെ […]
Read more

സുധീർ സുകുമാരനൊപ്പം പാരഡി ആലപിച്ച് ഷറഫുദ്ദീനും കാളിദാസ് ജയറാമും

രസകരമായ പാരഡികളിലൂടെ ശ്രദ്ധനേടിയ സുധീർ സുകുമാരനൊപ്പം പാരഡി ആലപിച്ച് നടന്മാരായ ഷറഫുദ്ദീനും കാളിദാസ് ജയറാമും. ഗൗരവ ഭാവത്തിലാണ് സുധീറും ഷറഫുദ്ദീനും ഗാനം ആലപിക്കുന്നത്. ഭക്ഷണത്തെ കുറിച്ചാണ് പാരഡി ഗാനം. ‘ചൂടാക്കി തന്നില്ലാ… കരിമീൻ കറി’ എന്ന അടിക്കുറിപ്പോടെയാണ് ഷറഫുദ്ദീനും കാളിദാസും വിഡിയോ പങ്കുവച്ചത്. വലിയ ജനശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. പ്രേക്ഷകർക്കൊപ്പം മഞ്ജു പിള്ള, രമേഷ് പിഷാരടി, സുരേഷ് കൃഷ്ണ തുടങ്ങി നിരവധി താരങ്ങളും വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ‘ഒരു പ്രത്യേക തരം കഴിവുള്ള ആളാണ് സുധീർ’ എന്നാണ് […]
Read more

പിറന്നാൾ സമ്മാനമൊരുക്കി മമ്മുക്ക; “കളങ്കാവൽ” പുതിയ പോസ്റ്റർ പുറത്ത്

കഴിഞ്ഞ ദിവസം 74-ാം ജന്മദിനം ആഘോഷിച്ച മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയുടെ പിറന്നാൾ മലയാള സിനിമാ ലോകവും പ്രേക്ഷകരും ചേർന്ന് ആഘോഷമാക്കിയിരുന്നു. അതിൻ്റെ ഭാഗമായി മമ്മൂട്ടിയുടെ അടുത്ത റിലീസ് ആയെത്തുന്ന “കളങ്കാവൽ” എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്ററും പുറത്ത് വന്നിരിക്കുകയാണ്. മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച ഈ ക്രൈം ഡ്രാമ ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വരികയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ […]
Read more

“ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം ചെയ്യണമെന്നുണ്ട്, ചില തിരക്കഥാകൃത്തുക്കളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്”: മനസ്സുതുറന്ന് ശോഭന

മലയാളത്തിൽ മികച്ച സിനിമകളുടെ ഭാഗമായ താരമാണ് ശോഭന. ഇന്നും മലയാളത്തിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് 1984 ൽ പുറത്തിറങ്ങിയ ‘ഏപ്രിൽ 18’ എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് മികച്ച സിനിമകളുടെ ഭാഗമായി നിരവധി മികച്ച കഥാപാത്രങ്ങളാണ് ശോഭന മലയാളത്തിന് സമ്മാനിച്ചത്. ഇപ്പോഴിതാ തനിക്ക് ഒരു ട്രാൻസ്‌ജെൻഡർ കഥാപാത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ചില തിരക്കഥാകൃത്തുക്കളോട് ഇക്കാര്യം താൻ പറഞ്ഞിരുന്നുവെന്നും എന്നാൽ തന്നെ ആളുകൾ അംഗീകരിക്കില്ല എന്നാണ് […]
Read more

‘ബിഗ് ബോസിൽ വിടാൻ കാരണം ഇതാണ്’; വെളിപ്പെടുത്തി രേണു സുധി

ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ നിന്ന് കഴിഞ്ഞ ദിവസമാണ് രേണു സുധി സ്വയം വാക്കൗട്ട് നടത്തിയത്. ഷോയിലെത്തിയ ആദ്യ ആഴ്ചയിലൊക്കെ നല്ല പ്രകടനം തന്നെ കാഴ്ച്ചവെച്ച രേണു ഇപ്പോഴിതാ ഷോയിൽ നിന്ന് പുറത്തുവന്ന ശേഷം ആദ്യമായി മീഡിയകളോട് പ്രതികരിച്ചിരിക്കുകയാണ്. തന്റെ മെെന്റ് ഓക്കെ അല്ലെന്നും ഇനി അവിടെ നിൽക്കാനാവില്ലെന്നുമാണ് രേണു പറഞ്ഞത്. ബിഗ് ബോസ് സീസൺ 7ൽ മിക്കവാറും അനീഷ് കപ്പ് കൊണ്ടുപോകുമെന്നും നല്ലൊരു ഗെയിമറാണ് അദ്ദേഹമെന്നും രേണു വ്യക്തമാക്കി. ‘ഞാൻ ഓക്കെ അല്ല. മെെൻഡ് […]
Read more

ബജറ്റ് വെറും 5 കോടി, നേടിയത് 121 കോടി; സു ഫ്രം സോ ഒടിടി യിലേക്ക്

കന്നഡയില്‍ നിന്നെത്തി വമ്പൻ വിജയമായി മാറിയ ചിത്രമാണ് സു ഫ്രം സോ. നവാഗതനായ ജെ പി തുമിനാട് തിരക്കഥയെഴുതി സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കോമ‍ഡി ഡ്രാമ ഗണത്തില്‍ പെടുന്ന ഒന്നാണ്. ജൂലൈ 25 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. മൗത്ത് പബ്ലിസിറ്റിയിലൂടെ കര്‍ണാടകത്തിലെ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിച്ച ഈ ചിത്രത്തിന്‍റെ മലയാളം പതിപ്പ് കേരളത്തിലും വിജയം നേടിയിരുന്നു. ഇപ്പോഴിതാ ബോക്സ് ഓഫീസിലെ വലിയ വിജയത്തിന് പിന്നാലെ ഒടിടി റിലീസിന് ഒരുങ്ങുകയാണ് സു ഫ്രം […]
Read more

ഭാര്യമാരെ ആവശ്യമുണ്ടോ?​ കരാർ അടിസ്ഥാനത്തിൽ ഈ രാജ്യത്ത് നിന്ന് വാടകയ്ക്ക് എടുക്കാം

ഒരു രാജ്യം സന്ദർശിക്കാൻ പോകുമ്പോൾ ഒരു ഭാര്യയെ കൂടെ വാടകയ്ക്ക് എടുക്കാൻ കഴിഞ്ഞാൽ എങ്ങനെയുണ്ടാകും? അത്തരം ഒരു ട്രെൻഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാ വിഷയം. എല്ലാ വർഷവും ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന തായ്‌ലൻഡിലാണ് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നത്. അടുത്തിടെയാണ് ഇവിടെ ഏറ്റവും കൂടുതൽ ഹിറ്റ് ആയ ട്രെൻഡാണ് ‘വാടക ഭാര്യമാർ(wives on rent)​’. വിദേശികൾക്ക് ഒരു നിശ്ചിത കാലയളവിൽ വാടകയ്ക്ക് ഭാര്യമാരെ എടുക്കാം. ഈ കാലയളവിനിടെ ഈ വിദേശിക്ക് ആ സ്ത്രീയോട് പ്രണയം തോന്നിയാൽ […]
Read more

പൂർണ്ണ ചന്ദ്രഗ്രഹണം ഇന്ന് രാത്രി 7 മണിയോടെ : ഇന്ത്യ മുഴുവൻ കാണാൻ സാധിക്കും ഈ വിസ്മയം

ഈ ദശകത്തിലെ ഏറ്റവും മനോഹരമായ പൂർണ്ണചന്ദ്രഗ്രഹണങ്ങളിൽ ഒന്ന് ഇന്ന് രാത്രിയോടെ കിഴക്കൻ മാനത്ത് അരങ്ങേറും. ഇന്ത്യയെ കൂടാതെ ഏഷ്യൻ വൻകരയുടെ മുഴുവനായും ആഫ്രിക്കൻ വൻകരയുടെ കിഴക്കൻ ഭാഗങ്ങളും ഓസ്ട്രേലിയയും ഈ ആകാശനാടകത്തിന് സാക്ഷികളാകും. ഗ്രഹണം ദൃശ്യമാകുന്ന ഭൂപ്രദേശങ്ങളും നവമാധ്യമങ്ങളുടെ സ്വാധീനവും കണക്കിലെടുക്കുമ്പോൾ ഇന്നേവരെയുള്ളതിൽ ഏറ്റവും കൂടുതൽ ആളുകൾ ദൃക്സാക്ഷികളാകാൻ പോകുന്ന ഗ്രഹണമായിത് മാറിയേക്കും ഇത്. മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ഈ പ്രതിഭാസം ഭാഗികഗ്രഹണം രാത്രി ഏതാണ്ട് 9.58 മുതൽ ആരംഭിക്കും.11.01 (പിഎം) മുതൽ 12.22 (എഎം) വരെ […]
Read more

‘ലോക’യിലെ ബോയ്‌സ് ആന്തം ‘ശോക മൂകം’പുറത്ത്

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച് ഡൊമനിക് അരുണ്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ബോക്‌സ് ഓഫിസില്‍ മഹാവിജയം കുറിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. ‘ശോക മൂകം’ എന്ന ഗാനത്തിന്റെ വിഡിയോ ആണ് പുറത്ത് വന്നിരിക്കുകയാണ്. ‘ബോയ്‌സ് ആന്തം’ എന്ന വിശേഷണത്തോടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ജെ.കെ ഈണം പകര്‍ന്ന ഗാനത്തിന് വരികള്‍ രചിച്ചത് വിനായക് ശശികുമാറാണ്. ബെന്നി ദയാല്‍, പ്രണവം ശശി, ജേമൈമ എന്നിവര്‍ […]
Read more

നവാഗതനായ വിഷ്ണു വെഞ്ഞാറമൂടിന്റെ സംവിധാനത്തിൽ ‘ശ്രീ അയ്യപ്പൻ’; ചിത്രീകരണം പുരോഗമിക്കുന്നു

നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ശബരിമലയിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. ആദി മീഡിയ, നിഷാ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ യുഎഇ യിലെ പ്രമുഖ വ്യവസായ പ്രമുഖനും സംഘാടകനുമായ ഡോ. ശ്രീകുമാർ (എസ്.കെ. മുംബൈ), ഷാജി പുന്നല എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും ത്രില്ലർ മൂഡില്‍ അവതരിപ്പിക്കപ്പെടുന്ന ചിത്രമനാണ് ഇത്. ഹിന്ദി അടക്കം അഞ്ച് ഭാഷകളിൽ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറക്കാര്‍ പറയുന്നു. അനീഷ് രവി, റിയാസ് ഖാൻ, […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.