സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

ജെറി അമൽ ദേവിന്റെ സംഗീതത്തിൽ; പൊന്നോണ ദുന്ദുഭി

മലയാളികളുടെ ഗൃഹാതുരതയെ തഴുകി ഉണർത്തുന്ന സംഗീത സംവിധായകൻ ജെറി അമൽ ദേവിന്റെ പുതിയ ഓണ ഗാനം ശ്രദ്ധേയമാകുന്നു. ‘പുന്നെല്ലിൻ കതിരു വിളഞ്ഞൊരു പൊന്നാര്യൻ പാടം’ എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നത്. രജനീഷ് ആർ. ചന്ദ്രനാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. ജെറി അമൽദേവ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം സുദീപ് കുമാറാണ് ആലപിച്ചത്. ‘പൊന്നോണ ദുന്ദുഭി’ എന്ന ഗാനം യൂട്യൂബിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണ കാഴ്ചകളും ഓണക്കാഴ്ചകളും കോർത്തിണക്കിയാണ് ഗാനം ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് […]
Read more

‘എന്നെ ട്രോളാൻ ഞാൻ തന്നെ മതി’; സെൽഫ് ട്രോൾ ചെയ്ത് നടൻ മാധവ് സുരേഷ്

സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ വാരിക്കൂട്ടിയ സ്വന്തം ഡയലോഗിന്റെ ഗാനം പാടി സെൽഫ് ട്രോൾ ചെയ്ത് നടൻ മാധവ് സുരേഷ്. മാധവ് സുരേഷ് നായകനായ കുമ്മാട്ടിക്കളി എന്ന സിനിമയിലെ ഡയലോഗ് സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളുകൾക്ക് വിധേയമായിരുന്നു. ‘എന്തിനാടാ കൊന്നിട്ട്… നമ്മൾ അനാഥരാണ്, ഗുണ്ടകളല്ല’ എന്ന മാധവിന്റെ ഡയലോഗാണ് വലിയ രീതിയിൽ ട്രോളായത്. ഒടുവിൽ ഈ ഡയലോഗ് ഗാനമായും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയി. ഈ ഗാനം പാടി, അതിനൊപ്പം നൃത്തം ചെയ്യുന്ന മാധവ് സുരേഷിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സുഹൃത്തുക്കൾക്കൊപ്പമാണ് മാധവ് […]
Read more

വിശാലിന് പ്രണയസാഫല്യം; ധൻസികയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു

തമിഴ് നടൻ വിശാലും നടി സായ് ധൻഷികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. സോളോ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയാണ് സായ് ധൻഷിക. ഈ വർഷം മെയ് മാസത്തിലായിരുന്നു ഇരുവരും വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെ വാർത്ത പുറത്ത് വന്നത്. ധൻഷികയുടെ യോ​ഗിഡാ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്ന് ഇരുവരും വെളിപ്പെടുത്തിയത്. വിശാലിന്റെ പിറന്നാൾ ദിവസമായ ഓഗസ്റ്റ് 29 നാണ് ഇരുവരും […]
Read more

വാത്സല്ല്യപൂര്‍വം മെഗാസ്റ്റാര്‍ ചിരഞ്ജീവി, ആരാധിക രാജേശ്വരിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം

സെലിബ്രിറ്റി- ഫാന്‍സ് വാത്സല്യ കഥകള്‍ ക്ക് അതിക ജീവനോ അര്‍ത്ഥമോ ഇല്ലാത്ത ഈ കാലത്ത് എങ്ങനെയാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവി വ്യത്യസ്ഥനും കോടിക്കണക്കിനു വരുന്ന ആരാധകരുടെ ഹൃദയത്തില്‍ കേറിപ്പറ്റിയതെന്നും അദ്ദേഹം ഒന്നുകൂടി കാണിച്ചുതന്നിരിക്കുകയാണ്. പ്രമുഖ നായക നടന്‍ എന്നതിലുപരി സഹാനുഭൂതിയും വിനയവും വിട്ടു കൊടുക്കാത്ത ഒരു മനുഷ്യനെ ആണ് അദ്ദേഹത്തില്‍ ആര്‍ക്കും കാണാന്‍ കഴിയൂ. ഈ അടുത്താണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആരാധിക, രാജേശ്വരിക്ക് ആ സ്‌നേഹത്തിന്റെ ഊഷ്മളത നേരിട്ട് അറിയാന്‍ അവസരം കിട്ടിയത്. രാജേശ്വരിയുടെ കഥ തെലുഗു ദേശത്തെ […]
Read more

ശിവകാര്‍ത്തികേയന്റെ മദ്രാസി കേരള പ്രീ ലോഞ്ച് ഇവന്റ് നാളെ കൊച്ചിയില്‍

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എ ആര്‍ മുരുഗദോസിന്റെ ശിവകാര്‍ത്തികേയന്‍ നായകനാകുന്ന മദ്രാസി ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നാളെ (ആഗസ്റ്റ് 30) കൊച്ചി ലുലു മാളില്‍ വൈകിട്ട് 6.30 ന് നടക്കുന്ന പ്രീ ലോഞ്ച് ഇവെന്റില്‍ ശിവകാര്‍ത്തികേയന്‍, ബിജു മേനോന്‍, രുക്മിണി വസന്ത്, അരുണ്‍ വെഞ്ഞാറമൂട്, ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയ താരങ്ങളും അതിഥികളും പങ്കെടുക്കുന്നു. ശ്രീലക്ഷ്മി മൂവീസ് നിര്‍മ്മിക്കുന്ന മദ്രാസി കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്‍ നേത്ര്വതം നല്‍കുന്ന മാജിക് ഫ്രെയിംസ് റിലീസാണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് […]
Read more

അമ്മമാരോട് ഇങ്ങനെ ചെയ്യരുത്; നെഗറ്റീവ് കമന്റുകളെക്കുറിച്ച് താര കല്യാൺ

മലയാളികൾക്ക് ഏറെ പ്രിയമേരിയെ താരകുടുംബമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റേത്. താര കല്യാണിന്റെ അമ്മ സുബലക്ഷ്മിയും നടിയായിരുന്നു. മകൾ സൗഭാഗ്യ സോഷ്യൽ മീഡിയയിലെ താരമാണെങ്കിൽ മരുമകൻ അർജുൻ സോമശേഖർ അഭിനയരംഗത്ത് സജീവമാണ്. കുടുംബത്തിലെ വിശേഷങ്ങളും നല്ല നിമിഷങ്ങളുമെല്ലാം താരയും സൗഭാഗ്യയും അർജുനുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. താര കല്യാണിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു അര്‍ജുന്‍. അവിടെവച്ചുള്ള പരിചയമാണ് സൗഭാഗ്യയുമായുള്ള സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിയൊരുക്കിയത്. അടുത്തിടെ താര കല്യാണിന്റെയും അർജുന്റെയും ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. താര കല്യാണിനെ അർജുൻ […]
Read more

‘ശിവാജി’യിലെ വേഷം നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി സത്യരാജ്

‘കൂലി’ സിനിമയിൽ സത്യരാജ് അഭിനയിക്കുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ രജനികാന്ത് സിനിമകളിൽ സത്യരാജ് അഭിനയിക്കില്ലെന്ന പഴയ അഭ്യൂഹങ്ങൾ വീണ്ടും ചർച്ചയായിരുന്നു. ശങ്കർ ചിത്രം ‘ശിവാജി’യിൽ വില്ലൻ വേഷം ചെയ്യാൻ ക്ഷണിച്ചിട്ടം സത്യരാജ് നിരസിച്ചതോടെയാണ് രജനി ചിത്രങ്ങളിൽ താരം അഭിനയിക്കില്ലെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ഇപ്പോഴിതാ ‘ശിവാജി’ സിനിമയിൽ രജനികാന്തിന്റെ വില്ലൻ വേഷം നിരസിച്ചതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ സത്യരാജ്. അക്കാലത്ത് സ്ഥിരം വില്ലൻ വേഷം ചെയ്തതിനാൽ താൻ ടൈപ്കാസ്റ്റ് ചെയ്യപ്പെടുമോ എന്ന് ഭയന്നാണ് ശിവാജിയിലെ വേഷം നിരസിച്ചതെന്ന് […]
Read more

ആദ്യ ദിനം 130+ ലേറ്റ് നൈറ്റ് ഷോകളുമായി’ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’; ചിത്രത്തിന് ഗംഭീര പ്രതികരണം

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തില്‍ മാത്രം 130+ ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിന് വേണ്ടി എക്‌സ്ട്രാ ആയി കൂട്ടിച്ചേര്‍ത്തത്. കേരളത്തിലെ 250 ലധികം സ്‌ക്രീനുകളിലായി ആയിരത്തിലധികം ഷോകളാണു ചിത്രം ആദ്യം ദിനം കളിച്ചത്. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം […]
Read more

മേനേ പ്യാർ കിയായിലെ ‘ഡൽഹി ബോംബെ കല്പറ്റ’ സോങ് വൈറൽ

യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടാൻ ഒരു മരണമാസ്സ് ഐറ്റം എത്തിയിരിക്കുകയാണ്. “മേനേ പ്യാർ കിയ”യിലെ ഡൽഹി ബോംബെ കല്പറ്റ എന്ന് തുടങ്ങുന്ന വെൽക്കം ടു മോളിവുഡ് പ്രൊമോ സോങ് ആണ് റിലീസ് ചെയ്തിരിക്കുന്നത്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ ഫസലുദ്ദീൻ എഴുതി സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’യിലെ പ്രൊമോ സോങിൽ മുത്തുവിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. റിഷ് എൻ കെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൗണ്ട് ഡിസൈൻ അർജുൻ […]
Read more

തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ബസ് മറിഞ്ഞ് 17 പേര്‍ക്ക് പരുക്ക്

തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ബസ് മറിഞ്ഞ് അപകടം. 17 പേര്‍ക്ക് പരുക്കേറ്റു. പൊലീസും നാട്ടുകാരും സംഭവസ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട ബസ് റോഡില്‍ നിന്ന് നീക്കാന്‍ ശ്രമം നടത്തിവരികയാണ്. ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. പുറ്റക്കര ഭാഗത്തുവച്ചാണ് ബസ് മറിഞ്ഞത്. അപകടത്തെത്തുടര്‍ന്ന് തൃശൂര്‍- കുന്നംകുളം ബൈപ്പാസില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ബസിന്റെ മുന്‍വശം പൂര്‍ണമായി തകർന്നു. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.