സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

മകളുടെ കൈപിടിച്ച് മണ്ഡപത്തിലേക്ക്; ആര്യയും സിബിനും വിവാഹിതരായി

നടിയും അവതാരകയുമായ ആര്യ ബാബുവും ഡിജേയും കൊറിയോഗ്രാഫറുമായ സിബിന്‍ ബെഞ്ചമിനും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. വിവാഹചിത്രങ്ങള്‍ ആര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ‘സ്‌നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്’ എന്ന ക്യാപ്ഷനും ചിത്രങ്ങള്‍ക്കൊപ്പമുണ്ട്. പ്രിയ മണി, ഷംന കാസിം, അശ്വതി ശ്രീകാന്ത്, അര്‍ച്ചന സുശീലന്‍ തുടങ്ങി സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചു. മകള്‍ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലെത്തിയത്. സിബിന്‍ ആര്യക്ക് താലി ചാര്‍ത്തുന്നതും വേദിയില്‍ നിറചിരിയോടെ നില്‍ക്കുന്ന ഖുഷിയേയുമെല്ലാം ചിത്രങ്ങളില്‍ […]
Read more

വേഫെറര്‍ ഫിലിംസിന്റെ ‘ലോക’യുടെ ഭാഗമാകാന്‍ പ്രേക്ഷകര്‍ക്കും അവസരം

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ ഓണം റിലീസായി എത്തുകയാണ്. ഇപ്പോഴിതാ ഈ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകാന്‍ പ്രേക്ഷകര്‍ക്കും അവസരം ഒരുക്കുന്ന ഒരു ക്രിയേറ്റീവ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ലോകയുടെ അടുത്ത ഭാഗത്തിലെ സൂപ്പര്‍ ഹീറോയെ ഡിസൈന്‍ ചെയ്യാനുള്ള അവസരമാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. വിജയികള്‍ക്ക് ലോകയുടെ അടുത്ത പാര്‍ട്ടുകളില്‍ ഭാഗമാകാം. സെപ്റ്റംബര്‍ 15 ആണ് ഡിസൈന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. LOKAHSUPERHEROCHALLENGE എന്ന […]
Read more

വി ഫ്രെയിംസ് സിനിമാ സൊസൈറ്റിക്ക് വേളാവൂരില്‍ തിരി തെളിഞ്ഞു

തിരുവനന്തപുരം: വെഞ്ഞാറമൂടിനടുത്ത് വേളാവൂര്‍ കേന്ദ്രമാക്കി ആരംഭിച്ച വി ഫ്രെയിംസ് സിനിമാ സൊസൈറ്റിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സംവിധായകന്‍ രാജസേനന്‍ നിര്‍വഹിച്ചു. വേളാവൂരിന് വലിയ സാംസ്‌കാരിക പാരമ്പര്യം അവകാശപ്പെടാനുണ്ടെന്നും തന്റെ കലാപ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചത് വേളാവൂരില്‍ നിന്നാണെന്നും രാജസേനന്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. വി ഫോര്‍ വേളാവൂറിന്റെ മുന്‍കൈയില്‍ ആരംഭിച്ച ഫിലിം സൊസൈറ്റി പുതുതലമുറയ്ക്ക് ലോക- ഇന്ത്യന്‍- മലയാള ക്ലാസിക് സിനിമകളെ പരിചയപ്പെടുത്തുക, വിദഗ്ധരെ ഉള്‍പ്പെടുത്തി ചര്‍ച്ചകളും സെമിനാറുകളും നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോെടയാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് […]
Read more

‘കേരളം കാത്തിരുന്ന കംബാക്ക്’; മമ്മൂട്ടിക്ക് ആശംസകളുമായി അമുൽ

ആരോഗ്യപ്രശ്നങ്ങൾ മൂലം സിനിമയിൽ നിന്നും താത്കാലികമായി ഇടവേളയെടുത്ത മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ തിരിച്ചുവരവ് ചൊവ്വാഴ്ചയാണ് ഔദ്യോഗികമായി സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചത്. ഇതിന് പിന്നാലെ മലയാള സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം മമ്മൂട്ടിക്ക് ആശംസകളുമായി എത്തി. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ പൊതുപരിപാടികളിൽ നിന്നും താരം കുറച്ച് കാലമായി വിട്ട്നിൽക്കുകയായിരുന്നു. ഇപ്പോഴിതാ വ്യത്യസ്തമായ ഒരു ആശംസയുമായി എത്തിയിരിക്കുകയാണ് ‘അമുൽ’. മുൻപ് സിനിമ ചിത്രീകരണത്തിനിടെയുള്ള ഇടവേളയിൽ ചായ കുടിക്കുമ്പോൾ ചായ ഗ്ലാസ് കാലിൽ വെച്ചുകൊണ്ട് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ […]
Read more

ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘ഭീഷ്മര്‍’ ക്ക് തുടക്കമായി ; ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

പാലക്കാട് : പ്രേക്ഷകപ്രീതി നേടിയ ‘കള്ളനും ഭഗവതിയും’, ‘ചിത്തിനി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഭീഷ്മര്‍’-ന്റെ ചിത്രീകരണത്തിന് തുടക്കം. ഇന്ന് രാവിലെ പാലക്കാട് മണപുള്ളിക്കാവ് ദേവി ക്ഷേത്രത്തില്‍ നടന്ന പൂജാ ചടങ്ങോടെയാണ് ചിത്രീകരണം ആരംഭിച്ചത്. ചടങ്ങില്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. പൂജാചടങ്ങുകള്‍ക്ക് ശേഷം ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. യുവജനങ്ങള്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു […]
Read more

പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം ലിസ്റ്റിൻ സ്റ്റീഫൻ ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടുവെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ സൗത്ത് സ്റ്റുഡിയോസിൽ ഇന്ത്യയിലെ 29-ാമത് ഡോൾബി അറ്റ്‌മോസ് തിയേറ്റർ മിക്സ് ഫെസിലിറ്റിയുടെ ലോഞ്ച് ആണ് ചിങ്ങം 1ന് നടന്നത്. ഈ അത്യാധുനിക സൗകര്യം, പ്രേക്ഷകർക്ക് മനോഹരമായ ശ്രവ്യാനുഭവവും ദൃശ്യാനുഭവത്തിന് കൂടുതൽ ജീവൻ പകരാനും സഹായിക്കും. ഓരോ ഫ്രെയിമും അത് ആവശ്യപ്പെടുന്ന രീതിയിൽ കൂടുതൽ മനോഹരമായും ഓരോ വികാരവും കൂടുതൽ ആഴത്തിലും അനുഭവിക്കാൻ കഴിയും. […]
Read more

തരംഗമാകാൻ ‘മേനേ പ്യാർ കിയ’യിലെ ‘മനോഹരി’ ഗാനം

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ ഫസലുദ്ദീൻ എഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘മേനേ പ്യാർ കിയ. ഇപ്പോൾ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം ‘മനോഹരി ലിറിക്കൽ വീഡിയോ സോങ് റിലീസ് ചെയ്തിരിക്കുകയാണ്. മുത്തുവിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ് . നിഹാൽ സാദിഖും ,വിജയ് ആനന്ദും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത് . മലയാളം,ഹിന്ദി, തമിഴ് വരികൾ ഉൾപ്പെടുത്തിയ ഗാനമാണ് പുറത്തു വിട്ടിരിക്കുന്നത് . ഹൃദു ഹാറൂൺ, പ്രീതി […]
Read more

‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ യുടെ പ്രമോ സോങ് ഇന്ന് ഇറങ്ങും

ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ സിനിമയായ ‘ലോക’യുടെ പ്രമോ സോങ് ഇന്ന് റിലീസാവുന്നു. ബോളിവുഡ് സംഗീത ലോകത്തെ പ്രമുഖരും ആദ്യമായി മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. ബോളിവുഡ് സിനിമ, പഞ്ചാബി ഫോക്ക്, സൂഫി ഗാനങ്ങള്‍ എന്നിവ ആലപിച്ച് കേള്‍വിക്കാരുടെ പ്രിയങ്കരിയായ നൂറന്‍ സിസ്റ്റര്‍സിലെ ജ്യോതി നൂറനും, റെബിലെ (Reble) എന്നറിയപ്പെടുന്ന മേഘാലയന്‍ റാപ്പര്‍ ദൈയാഫി ലമാരെ യും മ്യൂസിക് ഡയറക്ടര്‍ ജെയ്ക്‌സ് ബിജോയുടെ കൂടെ പ്രൊമോ ഗാനത്തിന് ജീവന്‍ നല്‍കിയിരിക്കുന്നു […]
Read more

മമ്മൂട്ടി വീണ്ടും സിനിമയില്‍ സജീവമാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് ആന്റോ ജോസഫ്

മമ്മൂട്ടി വീണ്ടും സിനിമയില്‍ സജീവമാകുന്നു. സന്തോഷവാര്‍ത്ത സൂചിപ്പിച്ച് നിര്‍മാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്‌. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർഥനയ്ക്ക് നന്ദിയെന്നാണ് ആന്റോ കുറിച്ചിരിക്കുന്നത്. ‘ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥന ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി’, ഇതായിരുന്നു എഫ്.ബി കുറിപ്പ്‌ നിമിഷനേരംകൊണ്ട് ആരാധകർ പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു. ഇക്ക തിരിച്ചുവരുന്നുവെന്ന തരത്തിലാണ് പോസ്റ്റിന് താഴെ വന്ന കമന്റുകൾ മുഴുവൻ. ജൂഡ് ആന്തണി ജോസഫ്, മാലാ പാർവതി അടക്കമുള്ള പ്രമുഖരും കമന്റിട്ടിട്ടുണ്ട്. മമ്മൂട്ടി തിരികെയെത്തുന്നുവെന്ന സന്തോഷവാർത്ത […]
Read more

വേഫെറര്‍ ഫിലിംസിന്റെ ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ യിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത്. ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവരുടെയും, സാന്‍ഡി, ചന്ദു സലിം കുമാര്‍. അരുണ്‍ കുര്യന്‍ എന്നിവരുടെയും ക്യാരക്ടര്‍ പോസ്റ്ററുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിലെത്തും. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.