സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

‘അമ്മ’യിലെ മാറ്റം നല്ലതിന്; ആസിഫ് അലി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ മാറ്റം നല്ലതിനെന്ന് നടൻ ആസിഫ് അലി. വനിതകൾ തലപ്പത്തേക്ക് വരണമെന്നത് തനിക്ക് നേരത്തെ തന്നെയുള്ള അഭിപ്രായമാണ്. പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ കാലയളവിൽ ചിലർ സംഘടനയിൽ മാറി നിന്നിരുന്നു. അവരെയും തിരികെ കൊണ്ടുവരണം. ‘അമ്മ’ എന്നത് ഒരു കുടുംബമാണെന്നും ആ കുടുംബത്തിൽ നിന്ന് ആർക്കും വിട്ടുനിൽക്കാനാവില്ലെന്നും ആസിഫ് അലി പറഞ്ഞു.
Read more

24 മണിക്കൂറില്‍ 5 മില്യണ്‍ കാഴ്ചക്കാരുമായി നിവിന്‍ പോളി – നയന്‍ താര ചിത്രം ‘ഡിയര്‍ സ്റ്റുഡന്റ്‌സ് ‘ ടീസര്‍

നിവിന്‍ പോളി – നയന്‍താര കൂട്ടുകെട്ട് ഒന്നിക്കുന്ന ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ ന്റെ ആദ്യ ടീസര്‍ ഓഗസ്റ്റ് പതിനഞ്ചിനു വൈകുന്നേരം അഞ്ചു മണിക്കാണ് പുറത്ത് വന്നത്. റിലീസ് ചെയ്ത 24 മണിക്കൂറിനുള്ളില്‍ 5 മില്യണ്‍ കാഴ്ചക്കാരെയാണ് ടീസര്‍ സ്വന്തമാക്കിയത്. യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം എന്നീ പ്ലാറ്റ്ഫോമുകളില്‍ നിന്നാണ് 50 ലക്ഷത്തോളം കാഴ്ചക്കാരെ ടീസര്‍ നേടിയത്. ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് ജയിന്‍ നേതൃത്വം നല്‍കുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് […]
Read more

കവിൻ നായകനായി കിസ്സ്; ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

കവിൻ നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കിസ്സ്. സതീഷ് സംവിധാനം നിര്‍വഹിക്കുന്ന തമിഴ് ചിത്രത്തില്‍ നായിക പ്രീതി അസ്രാണി ആണ്. കിസ്സിന്റെ പുതിയ അപ്ഡേറ്റാണ് പുറത്തുവിട്ടിരിക്കുന്നത്. കവിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സെപ്‍തംബര്‍ 19നായിരിക്കും റിലീസ് എന്നാണ് പുതിയ അപ്‍ഡേറ്റ്. തമിഴിൽ കവിന്റേതായി ഒടുവില്‍ വന്ന ചിത്രം ബ്ലഡി ബെഗ്ഗര്‍ നിരൂപകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് ഒടിടിയില്‍ കണ്ടവരുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കവിന്റെ പ്രകടനവും പ്രശംസകള്‍ നേടുന്നുവെന്നാണ് ചിത്രത്തിന് ലഭിക്കുന്ന […]
Read more

ആണുങ്ങള്‍ അല്ലേ ഭരിക്കുക, പെണ്ണുങ്ങള്‍ എപ്പോഴും താഴെയായിരിക്കണം- കൊല്ലം തുളസി

താരസംഘടന ‘അമ്മ’ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത് മടങ്ങവേ നടന്‍ കൊല്ലം തുളസി നടത്തിയ പ്രസ്താവനയ്‌ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനവും ട്രോളും. ആണുങ്ങളാണ് എപ്പോഴും ഭരിക്കേണ്ടതെന്നും പെണ്ണുങ്ങള്‍ എപ്പോഴും താഴെയായിരിക്കണം എന്നുമുള്ള കൊല്ലം തുളസിയുടെ വാക്കുകളാണ് വിവാദമായത്. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത് മടങ്ങുമ്പോള്‍ തന്നെ വളഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കൊല്ലം തുളസി. ‘ആണുങ്ങള്‍ ഭരിക്കണം എന്നാണോ ചേട്ടന് താത്പര്യം’, എന്നായിരുന്നു ചോദ്യം. ഇതിന് ‘ആണുങ്ങള്‍ അല്ലേ ഭരിക്കുക. പെണ്ണുങ്ങള്‍ എപ്പോഴും താഴെയായിരിക്കണം’, എന്ന് നടന്‍ […]
Read more

തലവൻ തലൈവി ഇനി ഒടിടിയിലേക്ക്

വിജയ് സേതുപതി നായകനായി വന്ന ഏറ്റവു൦ പുതിയ ചിത്രമാണ് തലവൻ തലൈവി. നിത്യ മേനോനാണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. പസങ്ക, എതര്‍ക്കും തുനിന്തവന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള പാണ്ഡിരാജാണ് തലൈവൻ തലൈവി സംവിധാനം ചെയ്‍തിരിക്കുന്നത്. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരിക്കും ഓഗസ്റ്റ് 22 ഒടിടിയില്‍ എത്തുന്നത്. ഏസ് എന്ന ചിത്രത്തിന്‍റെ റിലീസിന് ശേഷം രണ്ട് മാസത്തിനിപ്പുറം തിയറ്ററുകളിലെത്തിയ വിജയ് സേതുപതി ചിത്രമാണ് തലൈവന്‍ തലൈവി. റൊമാന്‍റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ആകാശവീരന്‍ എന്ന കഥാപാത്രത്തെയാണ് […]
Read more

ഇപ്പോള്‍ ‘അമ്മ’യില്‍ അംഗമല്ല, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയില്ല- ഭാവന

കൊച്ചി: താരസംഘടന ‘അമ്മ’യുടെ നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികള്‍ എത്തിയതില്‍ പ്രതികരിക്കാനില്ലെന്ന് നടി ഭാവന. താന്‍ ഇപ്പോള്‍ അമ്മയില്‍ അംഗമല്ല. നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികള്‍ എത്തിയതിനെക്കുറിച്ച് അറിയില്ല. സാഹചര്യം വരുമ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാമെന്നും ഭാവന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഘടനയില്‍നിന്ന് രാജിവെച്ചുപോയവരെ തിരിച്ചെത്തിക്കുന്നത് ‘അമ്മ’യുടെ അടിയന്തര അജന്‍ഡയിലില്ലെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷ ശ്വേതാ മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാജിവെച്ചുപോയവര്‍ക്ക് തിരിച്ചുവരാന്‍ അതിന്റേതായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. രാജിവെച്ചുപോയവര്‍ തിരിച്ചുവരണമെന്നാണ് തന്റേയും മറ്റ് അംഗങ്ങളുടേയും ആഗ്രഹം. അവരെ തിരിച്ചെത്തിക്കാന്‍ പ്രസിഡന്റ് എന്ന നിലയില്‍ […]
Read more

‘വണ്ണമാണ് ഏറ്റവും വലിയ പ്രശ്നം എന്ന് കരുതുന്ന ആൾക്കാർ’; മഞ്ജിമ മോഹൻ

കളിയൂഞ്ഞാൽ, സാഫല്യം, പ്രിയം, മധുരനൊമ്പരക്കാറ്റ്, തെങ്കാശിപ്പട്ടണം, കാബൂളിവാല തുടങ്ങീ നിരവധി ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങി തന്റെ സിനിമാ ജീവിതത്തിന് അരങ്ങേറ്റംകുറിച്ച നടിയാണ് മഞ്ജിമ മോഹൻ. പിന്നീട് ഒരു വലിയ ഇടവേളയ്ക്ക് ശേഷം 2015 -ൽ വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി, ജി പ്രജിത്ത് സംവിധാനം ചെയ്ത ‘ഒരു വടക്കൻ സെൽഫി’ എന്ന ചിത്രത്തിലൂടെ നായികയായി തിരിച്ചുവരവ് നടത്താനും മഞ്ജിമയ്ക്കായി. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമാണെങ്കിലും തടിയുള്ളതിന്റെ പേരിൽ പലപ്പോഴും ബോഡി ഷെയ്‌മിങ്ങിന് ഇരയാവുന്ന വ്യക്തികൂടിയാണ് മഞ്ജിമ. സമൂഹമാധ്യമങ്ങളിലടക്കം മഞ്ജിമയ്ക്കെതിരെ […]
Read more

സിദ്ധാര്‍ത്ഥിന്റെയും ജാൻവിയുടെയും റൊമാൻസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് ക്രിസ്ത്യൻ സംഘടന

സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പരം സുന്ദരി. ചിത്രത്തിന്റെ ട്രെയിലർ ഏറെ പ്രശംസ നേടിയെങ്കിലും വൈകാതെ തന്നെ അത് ഒരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. സിദ്ധാർത്ഥിന്റെ പരം എന്ന കഥാപാത്രവും ജാൻവിയുടെ സുന്ദരി എന്ന കഥാപാത്രവും തമ്മിലുള്ള ഒരു പള്ളിയിലെ പ്രണയ രംഗത്തോടെയാണ് ചിത്രത്തിന്റെ ട്രെയിലർ ആരംഭിക്കുന്നത്. ഈ രംഗമാണ് ഇപ്പോൾ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പള്ളിയിലെ റൊമാൻസ് രംഗങ്ങൾക്ക് എതിരെ വാച്ച്ഡോഗ് ഫൗണ്ടേഷൻ എന്ന ഒരു ക്രിസ്ത്യൻ സംഘടന രംഗത്തെത്തി. സെൻട്രൽ ബോര്‍ഡ് […]
Read more

പഴ്‌സണലാ കൊഞ്ചം പേസനം, കൊഞ്ചം തള്ളി നില്ലുങ്ക അപ്പാപ്പ; നിവിന്‍ പോളി – നയന്‍ താര ചിത്രം ‘ഡിയര്‍ സ്റ്റുഡന്റ്‌സ് ‘ ടീസര്‍ പുറത്ത്

നിവിന്‍ പോളി – നയന്‍താര കൂട്ടുകെട്ട് ഒന്നിക്കുന്ന ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ ന്റെ ആദ്യ ടീസര്‍ പുറത്ത്. ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് ജയിന്‍ നേതൃത്വം നല്‍കുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സ്‌കൂള്‍ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കുട്ടികളുടെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രമാണിതെന്ന സൂചനയാണ് ചിത്രത്തിന്റെ ടീസര്‍ നല്‍കുന്നത്. […]
Read more

വേഫെറര്‍ ഫിലിംസിന്റെ ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ തമിഴ്‌നാട് റിലീസ് എ ജി എസ് സിനിമാസ്

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ തമിഴ്‌നാട് റിലീസ് എ ജി എസ് സിനിമാസ്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിലെത്തും. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. വമ്പന്‍ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. ഒരു സൂപ്പര്‍ഹീറോ കഥാപാത്രം ആയാണ് ചിത്രത്തില്‍ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.