Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: food

കൈമ അരിക്ക് കുത്തനെ വില ഉയർന്നു; പച്ചക്കറിയ്ക്കും വില വർധിച്ചു

കൈമ അരിയ്ക്ക് കുത്തനെ വില ഉയർന്നു. പച്ചക്കറിയ്ക്കും വില വർധിക്കുകയാണ്. പ്രമുഖ കമ്പനികളുടെ കൈമ അരി കിലോയ്ക്ക് 180 മുതല്‍ 190 വരെ ഉണ്ടായിരുന്നത് പുതിയ സ്റ്റോക്ക് ഇറക്കിയതോടെ 235 മുതല്‍ 250 രൂപ വരെയാണ് വില. വെളിച്ചെണ്ണ വിപണിയില്‍ വിലയ്ക്ക് നേരിയ ആശ്വാസമുണ്ട്. കിലോയ്ക്ക് 450 രൂപ ഉണ്ടായിരുന്നത് 420 ആയി കുറഞ്ഞിട്ടുണ്ട്. പച്ചക്കറിക്കും വിപണിയില്‍ പ്രതിദിനം വിലയേറുകയാണ്. കാരറ്റ്, പയര്‍, മുളക് എന്നിവയ്ക്കാണ് പ്രധാനമായും വിലക്കയറ്റമുണ്ടായിരിക്കുന്നത്. കിലോയ്ക്ക് 40 മുതല്‍ 50 രൂപവരെ ഉണ്ടായിരുന്ന […]
Read more

ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

തിരുവനന്തപുരം: നെടുമങ്ങാട് ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങള്‍ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. നെടുമങ്ങാട് പഴകുറ്റിക്ക് സമീപത്തെ കമ്മാളം റെസ്റ്റോറിലാണ് പരിശോധന നടത്തിയത്. നെടുമങ്ങാട് നഗരസഭയുടെ ആരോഗ്യ വിഭാഗമാണ് കഴിഞ്ഞ ദിവസം മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഹോട്ടലിൽ നിന്നും പഴകിയ ചിക്കൻ, ബീഫ്, തലേ ദിവസത്തെ അവിയൽ, തോരൻ, തുടങ്ങിയ വിഭവങ്ങൾ പിടിച്ചെടുത്തു. കൂടാതെ, റെസ്സ്റ്റോറന്‍റിലെ മാലിന്യം കിള്ളിയാറിലേക്ക് ഒഴുക്കി വിടുന്നതായും കണ്ടെത്തി. കട താൽക്കാലികമായി പൂട്ടാൻ ഉടമയ്ക്ക് നോട്ടീസ് നൽകിയെന്നും 25000 രൂപ പിഴയും […]
Read more

തിരുവനന്തപുരത്ത് സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ: ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിയില്‍

തിരുവനന്തപുരം: നാവായിക്കുളം കിഴക്കനേല ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് വിഷബാധയേറ്റത്. ഇവരെ പാരിപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. 25 ഓളം കുട്ടികള്‍ക്കാണ് സ്‌കൂളിലെ ഉച്ചഭക്ഷണശേഷം അസ്വസ്ഥത ഉണ്ടായത്. ചോറിനോടൊപ്പം കുട്ടികള്‍ക്ക് ചിക്കന്‍ കറിയും വിളമ്പിയിരുന്നു. ഇതില്‍ നിന്നാകാം ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. രണ്ടു കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നാവായിക്കുളം വെട്ടിയറ സ്വദേശിയായ എട്ട് വയസ്സുള്ള ചിരഞ്ജീവി, കിഴക്കനേല സ്വദേശി ആറ് വയസ്സുള്ള […]
Read more

ദിവസവും ഓട്‌സ് കഴിക്കുന്നത് നല്ലതോ?

പോഷകങ്ങളാല്‍ സമ്പുഷ്ടമായ ഭക്ഷണമാണ് ഓട്‌സ്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള പോഷകങ്ങള്‍ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. പതിവായി ഓട്സ് കഴിക്കാം. ഓട്‌സില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ-ഗ്ലൂക്കന്‍ എന്ന ലയിക്കുന്ന നാരുകള്‍ കൊളസ്‌ട്രോളിന്റെ അളവ്, പ്രത്യേകിച്ച് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഓട്‌സിലെ ലയിക്കുന്ന നാരുകള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ക്കും പ്രമേഹ സാധ്യതയുള്ളവര്‍ക്കും ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും. കാരണം ഇത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ഭക്ഷണത്തിനുശേഷം രക്തത്തിലെ […]
Read more

പാം ഓയില്‍ ഇറക്കുമതി; 11 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ജൂണില്‍ ഇന്ത്യയുടെ പാം ഓയില്‍ ഇറക്കുമതി 11 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഉയര്‍ന്ന ഇറക്കുമതി മുന്‍നിര ഉല്‍പ്പാദകരായ ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും സ്റ്റോക്കുകള്‍ കുറയ്ക്കുന്നതിനും മലേഷ്യയിലെ പാം ഓയില്‍ ഫ്യൂച്ചറുകളെ പിന്തുണയ്ക്കുന്നതിനും സഹായിക്കും. ജൂണില്‍ പാം ഓയില്‍ ഇറക്കുമതി പ്രതിമാസം 61% വര്‍ധിച്ച് 953,000 മെട്രിക് ടണ്ണായി, ഡീലര്‍മാരുടെ കണക്കുകള്‍ പ്രകാരം, 2024 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2025 ഒക്ടോബറില്‍ അവസാനിക്കുന്ന […]
Read more

എറണാകുളത്ത് ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യവിഷബാധ; 50ഓളം പേര്‍ ചികിത്സയിൽ

എറണാകുളം: കാഞ്ചിരമറ്റത്ത് ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യവിഷബാധ. വിദ്യാര്‍ഥികള്‍ അടക്കം അന്‍പതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിൽ. ആമ്പല്ലൂർ പഞ്ചായത്തില്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ ഞായറാഴ്ചയായിരുന്നു ബിരിയാണി ചലഞ്ച്. നാലായിരം പേര്‍ക്കുള്ള ബിരിയാണിയായിരുന്നു തയ്യാറാക്കിയത്. കാഞ്ഞിരമറ്റം സ്വദേശിനിയുടെ ചികിത്സയ്ക്ക് പണം സമാഹരിക്കാനായിരുന്നു ബിരിയാണി ചലഞ്ച്. തുടർന്ന് ബിരിയാണി കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഛര്‍ദിയും തലവേദനയുമടക്കമുള്ള ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്നാണ് 50ഓളം പേരാണ് ചികിത്സ തേടിയത്.
Read more

കോഫീ ഹൗസിന് സ്വന്തം ബ്രാൻഡിൽ തേയില

തൊഴിലാളി-സഹകരണ സംഘമായ ഇന്ത്യൻ കോഫി ഹൗസിന് ഇനി സ്വന്തമായ ബ്രാൻഡിൽ ചായ കുടിക്കാം. കണ്ണൂർ ആസ്ഥാനമായ ഇന്ത്യൻ കോഫി ഹൗസാണ് ആദ്യത്തെ ബ്രാൻഡഡ് തേയില പുറത്തിറക്കിയത്. വയനാട്ടിലെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രിയദർശിനി തേയില തോട്ടത്തില്‍ നിന്നള്ള തേയിലയില്‍ നിന്നാണ് ഇന്ത്യൻ കോഫി ഹൗസ് ചായപ്പൊടി ഉല്‍പ്പാദിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍, സഹകരണ സംഘം 65 രൂപ വിലയുള്ള 250 ഗ്രാം പാക്കറ്റുകള്‍ ഇന്ത്യൻ കോഫി ഹൗസുകള്‍ വഴിയായിരിക്കും വിപണനം നടത്തുക. തേയില വിപണനം പട്ടികജാതി, പട്ടികവർഗ, ഒബിസി ക്ഷേമ […]
Read more

വെളിച്ചെണ്ണ വില കുതിക്കുന്നു; ലിറ്ററിന് 350 രൂപയായി

തേങ്ങയുടെയും കൊപ്രയുടെയും വില കുതിച്ചുയരുമ്പോള്‍ വെളിച്ചെണ്ണയ്ക്ക് വിപണിയിൽ തീവിലയാണ്. വില വർധിക്കുന്നത് ചെറുകിട വെളിച്ചെണ്ണമില്ലുകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തിങ്കളാഴ്ചത്തെ വെളിച്ചെണ്ണവില ലിറ്ററിന് 350 രൂപയാണ്. ഒരുവര്‍ഷംകൊണ്ട് കൂടിയത് ഇരട്ടിയോളം. പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 68 രൂപയും കൊപ്രവില ക്വിന്റലിന് 21,000 രൂപയും കടന്നതോടെ വെളിച്ചെണ്ണ ഉത്പാദകര്‍ക്ക് പ്രവര്‍ത്തനമൂലധനത്തില്‍ വലിയ വർധനവാണ് ഉണ്ടാകുന്നത്. എന്നാൽ ഈ അവസരം മുതലാക്കി മായംകലര്‍ന്ന വെളിച്ചെണ്ണയും വിപണിയില്‍ എത്താൻ തുടങ്ങിയിട്ടുണ്ട്. നീര ഉത്പാദനം ലക്ഷ്യമാക്കി രൂപവത്കരിച്ച നാളികേര ഉത്പാദകക്കമ്പനികളില്‍ മിക്കതും പിടിച്ചുനില്‍ക്കുന്നത് വെളിച്ചെണ്ണ ഉത്പാദനത്തിലാണ്. കൂടാതെ […]
Read more

കേരളത്തിലെ വെളിച്ചെണ്ണ വില റെക്കോർഡ് ഉയരത്തിൽ

കേരളത്തിലെ വെളിച്ചെണ്ണ വില റെക്കോർഡ് ഉയരത്തിൽ. ലിറ്ററിന് 360 രൂപയിലേക്കാണ് വെളിച്ചെണ്ണ വില എത്തിനിൽക്കുന്നത്. കേരളത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വിലവർധനവാണിത്. തേങ്ങയുടെ ലഭ്യതക്കുറവും, സപ്ലൈ കുറഞ്ഞതുമാണ് വില വർധിക്കാൻ കാരണം. നിലവിലെ സ്ഥിതി തുടർന്നാൽ വൈകാതെ ലിറ്റർ വില 500 രൂപയിലേക്കെത്തുമെന്നും വിലയിരുത്തപ്പെടുന്നു. കേരളത്തിലെ മൊത്ത വിതരണ വില ചിലയിടങ്ങളിൽ കിലോയ്ക്ക് 300 രൂപയാണ്. കൊച്ചിയിലെ ചില പ്രദേശങ്ങളിൽ ഇത് 287 രൂപയും, തൃശ്ശൂരിൽ 297 രൂപയും, കോഴിക്കോട് 307 രൂപയുമാണ്. കഴിഞ്ഞ 10 ദിവസങ്ങളിൽ […]
Read more

കടവന്ത്രയില്‍ പഴകിയ ഭക്ഷണം പിടികൂടി; വന്ദേഭാരത്അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണമാണ് പിടികൂടിയത്

കൊച്ചി: കടവന്ത്രയില്‍ പഴകിയ ഭക്ഷണം പിടികൂടി. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ഭക്ഷണമാണ് പിടികൂടിയത്. കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ നിലയില്‍ ഭക്ഷണം പിടികൂടിയത്. അടച്ചുവെക്കാതെ ഈച്ചയരിക്കുന്ന നിലയിലായിരുന്നു ഭക്ഷണം. ‘ബൃദ്ധാവന്‍ ഫുഡ് പ്രൊഡക്ഷന്‍’ എന്ന പേരില്‍ കടവന്ത്രയില്‍ സ്വകാര്യവ്യക്തി നടത്തുന്ന സ്ഥാപനമാണിത്. വന്ദേഭാരതിന്റെ സ്റ്റിക്കര്‍ പതിച്ച ഭക്ഷണ പൊതികളും ഇവിടെ നിന്നും കണ്ടെത്തി. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കാലാവധി കഴിഞ്ഞ ഭക്ഷണമാണ് പിടികൂടിയതെന്നും […]
Read more
Advertisement
WhiteswanTV Footer