Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: gulf News

സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാ​ഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി

റിയാദ്: സൗദി അറേബ്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശം പുറപ്പെടുവിച്ചു. നിലവിലെ സംഘർഷ സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ പുനരാരംഭിച്ച വിമാന സർവീസുകൾ ഉപയോഗിക്കണമെന്നും എംബസി അറിയിച്ചു. അതേസമയം, ടെഹ്‌റാൻ നഗരത്തിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. മാറ്റിയ വിദ്യാർത്ഥികൾക്ക് ആവശ്യമായ ഭക്ഷണവും താമസ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും, ഒഴിയാൻ തയ്യാറാകാത്ത കുറച്ച് പേർ മാത്രമാണ് ടെഹ്റാനിൽ തുടരുന്നതെന്നും എംബസി […]
Read more

‘നിങ്ങൾ സുരക്ഷിതരാണ്’, തകർന്ന അമേരിക്കൻ യുദ്ധവിമാനത്തിലെ പൈലറ്റിനെ സഹായിച്ച് കുവൈത്ത് പൗരൻ

കുവൈത്ത്: കുവൈത്തിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അബദ്ധത്തിൽ മൂന്ന് അമേരിക്കൻ എഫ്-15 സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു. ‘ഫ്രണ്ട്ലി ഫയർ’ എന്ന് യുഎസ് വിശേഷിപ്പിച്ച ഈ സംഭവത്തിൽ വിമാനങ്ങളിലുണ്ടായിരുന്ന ആറ് സൈനികരും സുരക്ഷിതമായി പുറത്തേക്ക് ചാടിയതായും അവരുടെ നില തൃപ്തികരമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാൻ അതീവ ജാഗ്രത പുലർത്തുന്നതിനിടെയാണ് ഈ വലിയ പിഴവ് സംഭവിച്ചത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, സുരക്ഷിതമായി നിലത്തിറങ്ങിയ ഒരു അമേരിക്കൻ പൈലറ്റിനോട് […]
Read more

യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം; തിരിച്ചടി ഉടനെന്ന് ട്രംപ്

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലുള്ള യുഎസ് എംബസിക്കുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം. രണ്ട് ഡ്രോണുകള്‍ എംബസിയില്‍ പതിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കെട്ടിടത്തില്‍ ചെറിയ തീപിടുത്തത്തിനും നാശനഷ്ടത്തിനും ഇത് കാരണമായെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയിലുള്ള പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ അമേരിക്ക അറിയിച്ചു. ഇതിനുള്ള തിരിച്ചടി എങ്ങനെയായിരിക്കുമെന്ന് കണ്ടറിയാമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇറാന്റെ ആക്രമണം നാലാംദിനവും തുടരുകയാണ്.
Read more

‌സൗദിയിൽ വീണ്ടും ഡ്രോൺ ആക്രമണം; ഒരുമിച്ചയച്ചത് അഞ്ച് ഡ്രോണുകൾ

റിയാദ്: സൗദി അറേബ്യയുടെ പ്രിൻസ് സുൽത്താൻ എയർ ബേസ് വീണ്ടും ലക്ഷ്യമിട്ട് ഇറാൻ. അഞ്ച് ഡ്രോണുകൾ അയച്ചാണ് ആക്രമണം നടത്തിയത്. എന്നാൽ എല്ലാ ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം തകർത്തതായും അവ എയർബേസിനുള്ളിലേക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ലെന്നും സൗദി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് സൗദി പ്രതിരോധ വക്താവ് വ്യക്തമാക്കി. എയർബേസിനെ ലക്ഷ്യമിട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്തുവരികയാണെന്നും ഒരേസമയം അഞ്ച് ഡ്രോണുകൾ അയച്ചാണ് പുതിയ ശ്രമം നടത്തിയതെന്നും […]
Read more

അമേരിക്കക്ക് തിരിച്ചടി; മൂന്ന് F15 വിമാനങ്ങൾ തകർത്തത് കുവൈത്ത്

കുവൈത്ത് സിറ്റി: മൂന്ന് F-15 യുദ്ധവിമാനങ്ങൾ തകർന്നുവീണതായി അമേരിക്ക സ്ഥിരീകരിച്ചു. കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ അബദ്ധത്തിൽ വെടിവെച്ചതാണ് അപകടത്തിന് കാരണമായതെന്ന് അമേരിക്ക വ്യക്തമാക്കി. സംഭവത്തെ ‘ഫ്രണ്ട്ലി ഫയർ’ എന്നാണ് യുഎസ് വിശേഷിപ്പിച്ചത്. അമേരിക്കൻ വ്യോമസേനയുടെ പ്രധാന പോർവിമാനങ്ങളിൽ ഒന്നായ F-15 തകർന്നത് യുഎസിന് വലിയ തിരിച്ചടിയെന്നാണ് വിലയിരുത്തൽ. ഉയർന്ന ശേഷിയും അത്യാധുനിക സാങ്കേതികവിദ്യകളും കൊണ്ട് ശ്രദ്ധേയമായ യുദ്ധവിമാനങ്ങളാണ് ഇവ. വിമാനങ്ങൾ തകർന്നുവീണ വിവരം ആദ്യം ഇറാനിയൻ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. വിമാനങ്ങൾ നിലത്തേക്ക് പതിക്കുന്നതും പൈലറ്റ് സുരക്ഷിതമായി പുറത്തുകടന്ന് […]
Read more

ദുബായ് ഗ്ലോബൽ വില്ലേജ് അടച്ചു; സന്ദർശകർക്ക് ഇന്ന് മുതൽ പ്രവേശനമില്ല

ദുബായ്: ഇറാൻ – അമേരിക്ക – ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തിയ സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ദുബായ് ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിപ്പ്. ഇറാന്‍റെ തിരിച്ചടിയുടെ ഭാഗമായി ഗൾഫ് മേഖലയിലെ സൈനിക നീക്കങ്ങളും മിസൈൽ ആക്രമണങ്ങളും യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കനത്ത ജാഗ്രതയ്ക്ക് കാരണമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിനോദസഞ്ചാരികളും […]
Read more

സൗദി അറേബ്യയിൽ ഇന്ത്യക്കാരായ ദമ്പതികൾ കത്തിക്കുത്തേറ്റു മരിച്ചു; മകൻ ജീവനൊടുക്കിയ നിലയിൽ

റിയാദ്: ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി സ്വദേശികളായ ദമ്പതികളെ റിയാദിലെ സ്വന്തം ഫ്ലാറ്റിൽ കത്തിക്കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കൗമാരക്കാരനായ ഏക മകനെ മറ്റൊരു കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലും കണ്ടെത്തി. 12ാം ക്ലാസ് വിദ്യാർഥിയാണ് മകൻ. സംഭവം സംബന്ധിച്ച് ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. റിയാദ് നഗരത്തിലെ ഹാരയിലാണ് ദീർഘകാലമായി ഈ കുടുംബം താമസിക്കുന്നത്. വ്യാഴാഴ്ച രാത്രിയിലാണ് ദാരുണമായ സംഭവം നടന്നതെന്നാണ് വിവരം. പ്രഭാകർ ഗാലി രവി, ഭാര്യ ശ്രീദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഏക മകൻ […]
Read more

ഒമാൻ തുറമുഖത്ത് ഡ്രോൺ ആക്രമണം; ഇന്ധനടാങ്കറിന് തീപ്പിടിച്ചു കപ്പലിൽ 15 ഇന്ത്യക്കാരടക്കം 20 ജീവനക്കാർ

മസ്കറ്റ്: ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ. ഒമാനിൽ വിവിധയിടങ്ങളിൽ ഡ്രോൺ ആക്രമണം ഉണ്ടായതാണ് റിപ്പോർട്ട്. ഇറാന്റെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.ഒമാനിലെ ദുക്കം തുറമുഖത്ത് രണ്ട് ഡ്രോണുകൾ പതിച്ചു. ജോലിക്കാരുടെ താമസസ്ഥലത്തായാണ് ഡ്രോണുകൾ വീണത്. ജനവാസ മേഖലയിൽ നടന്ന ആക്രമണത്തിൽ പ്രവാസിയായ ഒരു തൊഴിലാളിക്ക് പരിക്കേറ്റു. ഖസബ് തുറമുഖത്തെ എം/ടി സ്കൈ ലൈറ്റ് എന്ന ഇന്ധന ടാങ്കറിനു നേരെ ആക്രമണമുണ്ടായി. സ്ഫോടനത്തിന് പിന്നാലെ കപ്പലിൽ വൻ തീപ്പിടിത്തമുണ്ടായി. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റതായാണ് വിവരം. 15 ഇന്ത്യക്കാരടക്കം […]
Read more

ഖമനേയി വീണു, ഇനിയെന്ത്? ​ഗൾഫ് കത്തുമ്പോൾ ഉറക്കം പോകുന്നത് കേരളത്തിനും

അമേരിയും ഇസ്രയേലും ചേർന്ന് സംയുക്തമായി നടത്തിയ ആക്രമണത്തിന് പിന്നാലെ ഞെട്ടലോടെയായിരുന്നു അറബ് സമൂഹം ആ വാർത്ത അറിഞ്ഞത്- ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരിക്കുന്നു. ഒപ്പം അദ്ദേഹത്തിന്റെ കുടുംബവും അനുയായികളുമെല്ലാം കൊല്ലപ്പെട്ടവരിലുണ്ട്. പിന്നാലെ ഇറാൻ കടുത്ത ഭരണപ്രതിസന്ധിയിലേക്ക് മൂക്കു കുത്തി വീഴുകയായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാന്റെ ഭരണസംവിധാനത്തെ നിയന്ത്രിച്ചിരുന്ന ഖമനേയിയുടെ മരണം രാജ്യത്തെ വലിയൊരു അധികാര ശൂന്യതയിലേക്കും അനിശ്ചിതത്വത്തിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നത്. ഇറാൻ നേതൃനിരയിലെ 40 പേരെ വധിച്ചുവെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഇത് ശരിയാണെങ്കിൽ ഭരണകൂടത്തിലെ […]
Read more

ഇറാൻ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച് UAE

ദുബായ്: ഇറാന്റെ മിസൈൽ ആക്രമണത്തെ ശക്തമായി ചെറുത്തതായി യുഎഇ അറിയിച്ചു. രാജ്യത്തിന്റെ വ്യോമാതിർത്തി പൂർണമായും അടച്ചതായും ദേശീയ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായും അധികൃതർ വ്യക്തമാക്കി. ദുബായ് വിമാനത്താവളം, ബുർജ് അൽ അറബ്, ജബൽഅലി തുറമുഖം എന്നിവിടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു. യുഎഇയിൽ സ്‌കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓൺലൈൻ പഠനം നിർദേശിച്ചു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് യുഎഇയിൽ രണ്ടുപേർ മരണപ്പെട്ടു. ഒരാൾ അബുദാബി വിമാനത്താവളത്തിലും മറ്റൊരാൾ ജബൽ അലിയിലും ആണ് മരിച്ചത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix