Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

യു എസിൽ കപ്പലുകൾക്ക് മുകളിലൂടെ പറന്നത് 4 അജ്ഞാത വസ്തുക്കൾ

ലോകമെമ്പാടുമുള്ള ശാസ്ത്രപ്രേമികളെയും യുഎഫ്ഒ നിരീക്ഷകരെയും ആവേശത്തിലാഴ്ത്തിക്കൊണ്ട്, തിരിച്ചറിയാനാകാത്ത ആകാശ പ്രതിഭാസങ്ങളുടെ രണ്ടാം ഘട്ട ദൃശ്യങ്ങളും ഔദ്യോഗിക രേഖകളും യുഎസ് പ്രതിരോധ മന്ത്രാലയമായ പെന്റഗൻ പുറത്തുവിട്ടു. ദശാബ്ദങ്ങൾ പഴക്കമുള്ളതും എന്നാൽ ഇതുവരെ രഹസ്യമായി സൂക്ഷിച്ചിരുന്നതുമായ അമ്പതോളം വിഡിയോകളും സൈനിക-സിവിലിയൻ ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രങ്ങളുമാണ് വെള്ളിയാഴ്ച പുറത്തുവിട്ട രണ്ടാം ഘട്ടത്തിലുള്ളത്. അന്യഗ്രഹ ജീവന്റെ സാന്നിധ്യത്തെക്കുറിച്ച് കൃത്യമായ തെളിവുകളൊന്നും ഈ ദൃശ്യങ്ങൾ നൽകുന്നില്ലെങ്കിലും, വൈറ്റ് ഹൗസിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ജനശ്രദ്ധയാകർഷിച്ച ഒരു സുപ്രധാന സംഭവമായി ഈ വിവരശേഖരം മാറിക്കഴിഞ്ഞു.
Read more

ഹംസ ബുർഹാന്റെ സംസ്കാരച്ചടങ്ങിനിടെ ഭീകരർ പിടിയിൽ

ന്യൂഡൽഹി: പാകിസ്താനിലെ ഇസ്ലാമാബാദിൽ അൽ ബദർ കമാൻഡർ ഹംസ ബുർഹാന്റെ ശവസംസ്‌കാര ചടങ്ങിൽ നിരവധി ഭീകരർ പങ്കെടുത്തതായി റിപ്പോർട്ട്. ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇന്ത്യയിൽ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ശേഷം പാകിസ്താനിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഹംസ ബുർഹാനെ കഴിഞ്ഞ ദിവസം അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. അർജുമാൻത് ഗുൽസാർ ദാർ എന്ന പേരിലും ഇയാൾ അറിയപ്പെട്ടിരുന്നു. ജമ്മു കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാൽ ഇന്ത്യ ഇയാളെ തിരഞ്ഞുവരികയായിരുന്നു. ശവസംസ്‌കാര ചടങ്ങിൽ അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച ഹിസ്ബുൾ […]
Read more

എബോള; വിമാനത്താവളങ്ങളിലും അതിർത്തി കവാടങ്ങളിലും നിരീക്ഷണത്തിൽ

കുവൈത്ത് സിറ്റി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപനത്തെ തുടർന്ന് ആശങ്ക ഉയർന്ന സാഹചര്യത്തിൽ കുവൈത്തിലെ വിമാനത്താവളങ്ങളിലും അതിർത്തി പ്രവേശന കേന്ദ്രങ്ങളിലും മുൻകരുതൽ നടപടികൾ ശക്തമാക്കി. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്ത് ഇതുവരെ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, എന്നാൽ ആഗോള ആരോഗ്യ ഭീഷണിയെ മുൻനിർത്തിയാണ് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് വ്യക്തമാക്കി. വിമാനത്താവളങ്ങൾ ഉൾപ്പെടെ എല്ലാ പ്രവേശന കേന്ദ്രങ്ങളിലും യാത്രക്കാരുടെ ആരോഗ്യ പരിശോധന, […]
Read more

ഇവാങ്ക ട്രംപിനെ വധിക്കാൻ ഗൂഢാലോചന; ഇറാനിൽ ഭീകരൻ പിടിയിൽ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഇറാഖ് സ്വദേശിയെ അമേരിക്ക അറസ്റ്റ് ചെയ്തു. 32 വയസുകാരനായ മുഹമ്മദ് ബാഖർ സാദ് ദാവൂദ് അൽ-സാദിയെയാണ് പിടികൂടിയത്. ഇയാൾക്ക് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പിന്റെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഖതൈബ് ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്നും അമേരിക്കൻ അധികൃതർ അറിയിച്ചു. ഇറാനിയൻ സൈനിക ഉദ്യോഗസ്ഥനായ അഹമ്മദ് കസേമിയുടെ മകനായ അൽ-സാദി ടെഹ്‌റാനിൽ വെച്ചാണ് പരിശീലനം നേടിയതെന്നാണ് റിപ്പോർട്ട്. ഫ്ളോറിഡയിൽ താമസിക്കുന്ന ഇവാങ്ക ട്രംപിന്റെയും ഭർത്താവ് […]
Read more

പാകിസ്താനിലും വൈറലായി ‘കോക്രോച്ച് ജനത പാർട്ടി’

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം ശ്രദ്ധ നേടുകയാണ് കോക്രോച്ച് ജനത പാർട്ടി (സിജെപി). ഫോളോവേഴ്സിന്റെ എണ്ണത്തിൽ റെക്കോഡ് സൃഷ്ടിച്ച സിജെപി ഇന്ത്യയ്ക്ക് പുറത്തേക്കും ശ്രദ്ധ നേടുന്നതായി റിപ്പോർട്ടുകളുണ്ട്. പാകിസ്താനിലും “കോക്രോച്ച് അവാമി പാർട്ടി”, “കോക്രോച്ച് അവാമി ലീഗ്” എന്നീ പേരുകളിൽ സമാന പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് തൊഴിലില്ലായ്മയിലുള്ള യുവാക്കളെ പ്രാണികളോടും പരാദങ്ങളോടും ഉപമിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സിജെപി രൂപം കൊണ്ടത്. പിന്നീട് ചീഫ് ജസ്റ്റിസ് വിശദീകരണം […]
Read more

മുന്‍ കാമുകനെ കൊല്ലാന്‍ വാടകക്കൊലയാളി; ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ കേസ്

ലോസ് ഏയ്ഞ്ചലസ്: മകളുടെ അവകാശ തർക്കത്തിനിടെ മുൻ കാമുകനെ കൊല്ലാൻ ഡാർക്ക് വെബ് വഴി വാടകക്കൊലയാളിയെ ഏർപ്പെടുത്തിയെന്ന കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ കേസ് എടുത്തു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഗബ്രിയേല ഗോൺസാലസ്ക്കെതിരെയാണ് നടപടി. “വൈ ഡോണ്ട് വീ” ബാൻഡിലെ ഗായകൻ ജാക്ക് അവേരിയെ കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. ഗബ്രിയേലയ്ക്കെതിരെ കൊലപാതക ശ്രമം, ഗൂഢാലോചന, കൊലപാതകത്തിന് പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഗബ്രിയേലയുടെ പിതാവ് ഫ്രാൻസിസ്കോ ഗോൺസാലസ്, നിലവിലെ കാമുകൻ കൈ കോർഡ്രേ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. […]
Read more

യുഎസിന്റെ മുപ്പതോളം എംക്യു-9 റീപ്പർ ഡ്രോണുകളെ തകർത്ത് ഇറാൻ

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികളിൽ അമേരിക്കയ്ക്ക് വൻ സാമ്പത്തിക നഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. ഫെബ്രുവരി 28 മുതൽ തുടങ്ങിയ സംഘർഷത്തിൽ യുഎസിന്റെ അത്യാധുനിക സൈനിക ഡ്രോണുകൾ വലിയ തോതിൽ തകർക്കപ്പെട്ടതായാണ് വിവരം. ഏകദേശം 24 മുതൽ 30 വരെ എംക്യു-9 റീപ്പർ ഡ്രോണുകൾ ഇറാൻ തകർത്തതായാണ് സൂചന. ഒരു ഡ്രോണിന്റെ വില ഏകദേശം 3 കോടി ഡോളർ ആയതിനാൽ മൊത്തം നഷ്ടം നൂറുകോടി ഡോളറിലധികമാകുമെന്നാണ് വിലയിരുത്തൽ. ഭൂരിഭാഗം ഡ്രോണുകളും ലക്ഷ്യത്തിലേക്ക് പോകുന്നതിനിടെ ആകാശത്തിൽ വെച്ച് തകർക്കപ്പെട്ടതായും ചിലത് […]
Read more

ഡിആർ കോംഗോയിലെ എബോള ആശുപത്രിടെന്റിന് തീയിട്ട് പ്രതിഷേധക്കാർ

ഡിആർ കോംഗോ: എബോള വ്യാപനത്തെ തുടർന്ന് ചികിത്സ നടക്കുന്ന ആരോഗ്യകേന്ദ്രത്തിന് പ്രതിഷേധക്കാർ തീയിട്ടു. സംഭവത്തിൽ രണ്ട് ആശുപത്രി ടെന്റുകൾ കത്തിനശിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. റ്വാംപാര ആശുപത്രിയിൽ എബോള ബാധിച്ച് മരിച്ച യുവാവിന്റെ മൃതദേഹം ബന്ധുക്കൾ കൊണ്ടുപോകാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. മൃതദേഹം ബലംപ്രയോഗിച്ച് കൊണ്ടുപോകാൻ ശ്രമിച്ചതിനെ ആശുപത്രി അധികൃതർ തടഞ്ഞതോടെ സംഘർഷം ഉടലെടുത്തു. ഇതോടെ ബന്ധുക്കൾ ആശുപത്രി ടെന്റുകളിലേക്ക് വസ്തുക്കൾ എറിഞ്ഞതും തുടർന്ന് തീപിടിത്തം ഉണ്ടായതുമാണ് റിപ്പോർട്ട്. ടെന്റുകൾ കത്തിയെരിയുന്ന ദൃശ്യങ്ങൾ റോയിട്ടേഴ്‌സ് വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. […]
Read more

അബ്ദുൽ റഹീമിന്‍റെ മോചനം വൈകും; തുടർനടപടി പെരുന്നാൾ അവധിയ്ക്ക് ശേഷം

റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീംയുടെ മോചനം വൈകാൻ സാധ്യത. സൗദി അറേബ്യയിൽ ഔദ്യോഗികമായി പെരുന്നാൾ അവധി ആരംഭിച്ചതോടെയാണ് നടപടികൾ നീളുന്നത്. മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അബ്ദുൽ റഹീമിനെ വേഗത്തിൽ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും റിയാദിലെ റഹീം നിയമസഹായ സമിതി അറിയിച്ചു. 2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അബ്ദുൽ റഹീം അറസ്റ്റിലായത്. പിന്നീട് 2012-ൽ അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. തുടർന്ന് […]
Read more

ഹോർമുസ് കടലിടുക്കിൽ സ്ഥിരമായ ടോൾ ഏർപ്പെടുത്താൻ നീക്കം

ടെഹ്‌റാൻ/ മസ്‌കത്ത്: ലോകത്തിലെ പ്രധാന സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകൾക്ക് സ്ഥിരമായ ടോൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഇറാൻയും ഒമാൻയും ചർച്ച നടത്തുന്നതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ സമുദ്ര ഗതാഗതവും സ്ഥിരമായ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സംവിധാനം രൂപീകരിക്കാനാണ് ഈ ചർച്ചകൾ നടക്കുന്നതെന്നാണ് വിവരം. ഇറാൻ–അമേരിക്ക–ഇസ്രായേൽ സംഘർഷങ്ങളെ തുടർന്നുണ്ടായ ഗതാഗത തടസ്സങ്ങൾക്കുശേഷമാണ് പുതിയ നീക്കം. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണയും പ്രകൃതിവാതകവും ഏഷ്യയിലേക്കും യൂറോപ്പിലേക്കും എത്തുന്നത് […]
Read more

Recent News

Advertisement
WhiteswanTV Footer