അബ്ദുൽ റഹീമിന്‍റെ മോചനം; നടപടിക്രമങ്ങൾ ഇന്നും പൂർത്തിയായില്ല
റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ നാട്ടിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികൾ തുടരുന്നു. റിയാദ് നിയമ സഹായ സമിതി ജയിലിലെത്തി നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ ഇന്നും നടപടികൾ പൂർത്തിയാകാൻ സാധ്യത കുറവാണെന്ന് വിവരം. നാളെ മുതൽ സൗദിയിൽ പെരുന്നാൾ അവധി ആരംഭിക്കുന്നതിനാൽ ബാക്കി നടപടികൾ പിന്നീട് മാത്രമേ പൂർത്തിയാക്കാൻ കഴിയൂ. കഴിഞ്ഞ ദിവസമാണ് അബ്ദുൽ റഹീം 20 വർഷത്തെ തടവുശിക്ഷാ കാലാവധി പൂർത്തിയാക്കിയത്. […]
Read more







