Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

നാലാം ലോകകപ്പിനൊരുങ്ങി നെയ്മർ; 26 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചു

റിയോ ഡി ജനീറോ: വരാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള 26 അംഗ ബ്രസീൽ ടീമിനെ മുഖ്യ പരിശീലകൻ കാർലോ ആൻസലോട്ടി പ്രഖ്യാപിച്ചു. പരിക്കിനെ തുടർന്ന് നീണ്ട ഇടവേളയ്ക്കുശേഷം സൂപ്പർ താരം നെയ്മർ ടീമിൽ തിരിച്ചെത്തിയതാണ് പ്രധാന ആകർഷണം. നിലവിൽ ബ്രസീലിയൻ ക്ലബ്ബായ സാന്റോസിനായി കളിക്കുന്ന 34 കാരനായ നെയ്മർ, രാജ്യത്തിനായി 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയിട്ടുണ്ട്. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ അദ്ദേഹം 2023 ഒക്ടോബറിന് ശേഷം ദേശീയ ടീമിനായി കളിച്ചിരുന്നില്ല. പരിക്കുകൾ കാരണം കഴിഞ്ഞ […]
Read more

അമേരിക്കയിലെ ഇസ്ലാമിക കേന്ദ്രത്തിന് നേരെ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

സാൻ ഡിയാഗോ: സാൻ ഡിയാഗോയിലുള്ള ഇസ്ലാമിക കേന്ദ്രത്തിന് നേരെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പള്ളിയും മതപാഠശാലയും പ്രവർത്തിക്കുന്ന സമുച്ചയത്തിലാണ് ആക്രമണം നടന്നത്. വർഗീയ വിദ്വേഷമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച നടന്ന ആക്രമണത്തിന് പിന്നാലെ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇവർ സ്വയം ജീവനൊടുക്കിയതാകാമെന്നാണ് കരുതുന്നത്. പ്രതികൾക്ക് 17, 19 വയസ്സ് പ്രായമുണ്ടെന്നാണ് വിവരം. ഇസ്ലാമിക കേന്ദ്രത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് വ്യക്തമാകുന്നതിനാൽ വർഗീയ വിദ്വേഷക്കുറ്റമായി […]
Read more

അദാനി ഗ്രൂപ്പിന്റെ കേസ് യു.എസിൽ ഒത്തുതീർപ്പായി; 27.5 കോടി ഡോളർ പിഴ

ന്യൂയോർക്ക്: യു.എസ്. ട്രഷറി വകുപ്പിന്റെ ഭാഗമായ ഓഫീസ് ഓഫ് ഫോറിൻ അസെറ്റ്‌സ് കൺട്രോളിന്റെ ഉപരോധം ലംഘിച്ചതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരേ യു.എസിലുണ്ടായിരുന്ന കേസ് തിങ്കളാഴ്ച ഒത്തുതീർപ്പായി. ചട്ടലംഘനത്തിന് 27.5 കോടി ഡോളർ (2648 കോടി രൂപ) പിഴയൊടുക്കാമെന്ന് അദാനി ഗ്രൂപ്പ് സമ്മതിച്ചതോടെയാണിത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖംവഴി ഇറാനിയൻ എൽ.പി.ജി. ഇറക്കുമതിചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്. 2023 നവംബർമുതൽ 2025 വരെയാണ് അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (എ.ഇ.എൽ.) ഇറാനിയൻ എൽ.പി.ജി. ഇറക്കുമതിചെയ്തത്. ദുബായ് ആസ്ഥാനമായുള്ള വ്യാപാരസ്ഥാപനംവഴിയായിരുന്നു ഇറക്കുമതി. ഒമാൻ, ഇറാഖ് […]
Read more

സ്വകാര്യ മേഖലയിലെ ശമ്പള വിതരണത്തിന് ഏകീകൃത സമയപരിധി നിശ്ചയിച്ച് യുഎഇ

അബൂദബി:സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പള വിതരണത്തിന് കടുത്ത നിബന്ധനകളോടെ ഏകീകൃത സമയപരിധി നിശ്ചയിച്ച് യുഎഇ ഭരണകൂടം. വേതന സംരക്ഷണ സംവിധാനം (WPS) പ്രകാരമുള്ള പുതിയ നിയമം ജൂൺ ഒന്ന്‌ മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സമയബന്ധിതമായി വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്റെ) ഈ മാസം പുതിയ മന്ത്രിതല പ്രമേയം പുറപ്പെടുവിച്ചത്. മെയ് 12-ന് കൈക്കൊണ്ട ഈ തീരുമാനത്തിലൂടെ രാജ്യത്തെ തൊഴിൽ രംഗത്ത് വലിയ സുതാര്യത കൊണ്ടുവരാനാണ് […]
Read more

അമേരിക്കയിൽ വാഹനാപകടം; ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. തെലങ്കാനയിലെ നൽഗൊണ്ട സ്വദേശിനിയായ നവ്യ ഗഡുസു (25) ആണ് മരിച്ചത്. അപകടത്തിൽ മറ്റ് ആറുപേർക്ക് പരിക്കേറ്റു. ഇന്ത്യാന സംസ്ഥാനത്തിലെ ലേക്ക് കൗണ്ടിയിലെ ക്രൗൺ പോയിന്റിന് സമീപമുള്ള ഇന്റർസ്റ്റേറ്റ് 65 പാതയിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. ഏഴുപേർ സഞ്ചരിച്ചിരുന്ന മിനിവാൻ മറ്റൊരു വാഹനത്തിന് പിന്നിൽ കുറഞ്ഞ വേഗത്തിൽ സഞ്ചരിക്കുമ്പോൾ പിന്നിൽ നിന്ന് കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനിവാൻ മറിഞ്ഞു. മിനിവാനിൽ മുൻവശത്ത് രണ്ട് സീറ്റുകൾ […]
Read more

പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി പ്രഖ്യാപിച്ച് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നതിനായി പുതിയ സംവിധാനം പ്രഖ്യാപിച്ച് ഇറാൻ. ‘പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി’ എന്ന പേരിലുള്ള പുതിയ സംവിധാനമാണ് ഇറാന്റെ പരമോന്നത സുരക്ഷാ സമിതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മെയ് ആദ്യവാരത്തിൽ തന്നെ ഇറാന്റെ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും പ്രത്യേക അനുമതി വാങ്ങുകയും നികുതി നൽകുകയും വേണമെന്ന റിപ്പോർട്ടുകളാണ് അന്ന് പുറത്തുവന്നത്. പിന്നീട് ഇറാൻ ഇതു ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിലെ പ്രവർത്തനങ്ങളുമായി […]
Read more

സൗദിക്കെതിരായ ഡ്രോൺ ആക്രമണം; ഗൾഫ് രാജ്യങ്ങളുടെ കടുത്ത പ്രതിഷേധം

റിയാദ്: ഇറാഖ് വ്യോമാതിർത്തിയിൽ നിന്ന് വിക്ഷേപിച്ച മൂന്ന് ഡ്രോണുകൾ ഉപയോഗിച്ച് സൗദി അറേബ്യക്കെതിരെ നടത്തിയ ആക്രമണത്തെ ഗൾഫ്, അറബ് രാജ്യങ്ങൾ ശക്തമായി അപലപിച്ചു. സൗദിയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഏത് നടപടിക്കുമെതിരെ രാജ്യത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് വിവിധ പ്രാദേശിക രാജ്യങ്ങൾ രംഗത്തെത്തിയത്. ഗൾഫ് സഹകരണ കൗൺസിൽ ജനറൽ സെക്രട്ടറി ജാസിം അൽ ബുദൈവി ആക്രമണത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു. മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ഗുരുതരമായ ശ്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും അടിസ്ഥാന […]
Read more

പുതിയ ഇ-സേവനവുമായി കുവൈത്ത് മാനവശേഷി അതോറിറ്റി

കുവൈത്ത് സിറ്റി: കമ്പനി പങ്കാളികൾക്ക് സ്വന്തം വർക്ക് പെർമിറ്റ് ഓൺലൈനായി പുതുക്കാൻ കഴിയുന്ന പുതിയ ഇ-സേവനം കുവൈത്ത് മാനവശേഷി അതോറിറ്റി ആരംഭിച്ചു. സേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുന്നതിനായാണ് ‘അസ്ഹൽ’ ഓൺലൈൻ പോർട്ടലിലൂടെ പുതിയ സംവിധാനം നടപ്പാക്കിയത്. ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായാണ് ഈ സേവനം ആരംഭിച്ചതെന്ന് അതോറിറ്റി ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. പുതിയ സംവിധാനത്തിലൂടെ കമ്പനി പങ്കാളികൾക്ക് സർവീസ് സെന്ററുകളിൽ നേരിട്ട് പോകാതെയും ഓഫീസ് നടപടികൾക്കായി കാത്തിരിക്കാതെയും വർക്ക് പെർമിറ്റ് പുതുക്കാനാകും. ‘അസ്ഹൽ’ പോർട്ടലിൽ പ്രവേശിച്ച് സുരക്ഷിതവും […]
Read more

അഴിമതിക്കേസിൽ നെതന്യാഹു കോടതിയിൽ ഹാജരാകില്ല

ടെൽ അവിവ്:ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെതിരായ അഴിമതിക്കേസുകളിൽ വിധിപ്രഖ്യാപനം ഇനിയും നീളും. സുരക്ഷാപരവും നയപരവുമായ അടിയന്തര പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ മൊഴി നൽകാൻ നെതന്യാഹു കോടതിയിൽ ഹാജരാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വ്യക്തമാക്കിയതോടെയാണിത്. ഇതേത്തുടർന്ന് നെതന്യാഹുവിന്റെ സത്യവാങ്മൂലം രേഖപ്പെടുത്തുന്നത് കോടതി വീണ്ടും നീട്ടിവെക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു നെതന്യാഹുവിന്റെ വാദം കേൾക്കുന്നതിനായി കോടതി പ്രത്യേകം സമയം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ മാസം 28-നാണ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് നെതന്യാഹു അവസാനമായി കോടതിയിൽ ഹാജരായത്. നിലവിലെ ഇറാൻ യുദ്ധ സാഹചര്യം പരിഗണിച്ചുകൊണ്ട് കേസ് നടപടികൾ രണ്ട് […]
Read more

പുതിയ ഗൂഗിൾ അക്കൗണ്ടുകൾക്ക് ഇനി 5 ജിബി സൗജന്യ സ്റ്റോറേജ് മാത്രം

പുതിയ ഗൂഗിൾ അക്കൗണ്ടുകൾ സൃഷ്ടിക്കുന്ന ഉപയോക്താക്കൾക്ക് ഇനി തുടക്കത്തിൽ 5 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് മാത്രമാകും ലഭിക്കുക. ആപ്പിളിന്റെ ഐക്ലൗഡും മൈക്രോസോഫ്റ്റിന്റെ വൺഡ്രൈവും നൽകുന്ന അടിസ്ഥാന സ്റ്റോറേജ് പരിധിയോട് ഒപ്പമെത്തുന്ന രീതിയിലാണ് ഗൂഗിളിന്റെ പുതിയ നീക്കം. ഇതുവരെ ലഭ്യമായിരുന്ന 15 ജിബി സൗജന്യ സ്റ്റോറേജ് ലഭിക്കാൻ ഇനി ഫോൺ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് സ്ഥിരീകരണം നിർബന്ധമാകും. അക്കൗണ്ട് തുടങ്ങുന്ന ഘട്ടത്തിൽ തന്നെ ഉപയോക്താക്കൾ ഫോൺ നമ്പർ നൽകി സ്ഥിരീകരണം പൂർത്തിയാക്കേണ്ടതുണ്ട്. ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ […]
Read more

Recent News

Advertisement
WhiteswanTV Footer