Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

പുതിയ ഗൂഗിൾ അക്കൗണ്ടുകൾക്ക് ഇനി 5 ജിബി സൗജന്യ സ്റ്റോറേജ് മാത്രം

പുതിയ ഗൂഗിൾ അക്കൗണ്ടുകൾ സൃഷ്ടിക്കുന്ന ഉപയോക്താക്കൾക്ക് ഇനി തുടക്കത്തിൽ 5 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് മാത്രമാകും ലഭിക്കുക. ആപ്പിളിന്റെ ഐക്ലൗഡും മൈക്രോസോഫ്റ്റിന്റെ വൺഡ്രൈവും നൽകുന്ന അടിസ്ഥാന സ്റ്റോറേജ് പരിധിയോട് ഒപ്പമെത്തുന്ന രീതിയിലാണ് ഗൂഗിളിന്റെ പുതിയ നീക്കം. ഇതുവരെ ലഭ്യമായിരുന്ന 15 ജിബി സൗജന്യ സ്റ്റോറേജ് ലഭിക്കാൻ ഇനി ഫോൺ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് സ്ഥിരീകരണം നിർബന്ധമാകും. അക്കൗണ്ട് തുടങ്ങുന്ന ഘട്ടത്തിൽ തന്നെ ഉപയോക്താക്കൾ ഫോൺ നമ്പർ നൽകി സ്ഥിരീകരണം പൂർത്തിയാക്കേണ്ടതുണ്ട്. ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ […]
Read more

ജിസിസി പ്രവാസി ആരോഗ്യ പരിശോധനയ്ക്ക് പുതിയ രൂപരേഖ

കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി, താമസ വിസകളിൽ എത്തുന്ന പ്രവാസികൾക്കായുള്ള ‘വാഫിദ്’ ആരോഗ്യ പരിശോധനാ സംവിധാനത്തിൽ പുതിയ നിയന്ത്രണ ചട്ടങ്ങൾ നടപ്പാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവദി പുറത്തിറക്കിയ 2026ലെ മന്ത്രാലയ ഉത്തരവ് നമ്പർ 139 പ്രകാരമാണ് പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വന്നത്. ജിസിസി രാജ്യങ്ങളിലേക്കുള്ള പ്രവാസി തൊഴിലാളികളുടെ ആരോഗ്യ പരിശോധന ഏകീകൃത മാനദണ്ഡപ്രകാരം നടത്തുകയും പൊതുജനാരോഗ്യ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യം. അപേക്ഷകർ […]
Read more

ചൈനയിൽ ശക്തമായ ഭൂചലനം; രണ്ട് പേർ കൊല്ലപ്പെട്ടു

ബീജിങ്: ദക്ഷിണ ചൈനയിലെ ഗുവാങ്ഷി മേഖലയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ രണ്ട് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ദുരന്തത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലിയുഷോ നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള തായങ്സുൻ പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അപകടസാധ്യത കണക്കിലെടുത്ത് ലിയുഷോ നഗരത്തിൽ നിന്ന് ഏകദേശം 7,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ലിയുഷോയ്ക്ക് പുറമെ ഗുയിഗാങ്, വുഷൗ, ഹെച്ചി, നാന്നിങ് തുടങ്ങിയ സമീപ […]
Read more

ഹജ്ജ് പുണ്യസ്ഥലങ്ങളിൽ എൽ.പി.ജി സിലിണ്ടറുകൾക്ക് പൂർണ്ണ നിരോധനം

ജിദ്ദ:വിശുദ്ധ ഹജ്ജ് കർമ്മങ്ങളോട് അനുബന്ധിച്ച് തീർഥാടകരുടെ താൽക്കാലിക താമസകേന്ദ്രങ്ങളിലും വിവിധ സർക്കാർ സ്ഥാപനങ്ങളുടെ ഓഫീസുകളിലും എല്ലാത്തരം എൽ.പി.ജി (LPG) സിലിണ്ടറുകളും കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും സൗദി സിവിൽ ഡിഫൻസ് പൂർണ്ണമായി നിരോധിച്ചു. ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളിൽ ഉണ്ടായേക്കാവുന്ന തീപിടുത്തങ്ങൾ ഉൾപ്പെടെയുള്ള മാരകമായ അപകടസാധ്യതകൾ മുൻകൂട്ടി കണ്ട് ഒഴിവാക്കുന്നതിനായുള്ള കർശന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഗൾഫിലെ ദുൽഹിജ്ജ മാസം ഒന്നാം തീയതിയായ ഇന്ന് രാവിലെ മുതൽ തന്നെ ഈ പുതിയ നിരോധനം ഔദ്യോഗികമായി പ്രാബല്യത്തിൽ […]
Read more

ബലിപെരുന്നാൾ: യുഎഇയിൽ പൊതു- സ്വകാര്യ മേഖലകളിലെ അവധി പ്രഖ്യാപിച്ചു

ദുബായ്: യുഎഇയിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് പൊതു- സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയാണ് ലഭിക്കുക എന്ന് മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ഈ മാസം 26 മുതൽ 29 വരെയാണ് ഔദ്യോഗിക അവധി. അറഫാ ദിനമായ 26നാണ് അവധി ആരംഭിക്കുന്നത്. ഇതോടെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസം തുടർച്ചയായി വിശ്രമം ലഭിക്കും. അതേസമയം, ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് വാരാന്ത്യ അവധികൾ കൂടി ചേർത്ത് 10 ദിവസത്തെ ദീർഘ […]
Read more

കപ്പൽ ആക്രമണങ്ങൾ; രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ യുകെയിൽ പ്രത്യേക കേന്ദ്രം

ലണ്ടൻ: പേർഷ്യൻ ഗൾഫ്, ചെങ്കടൽ മേഖലകളിൽ ചരക്കുകപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണ ഭീഷണികൾ നിരീക്ഷിക്കുകയും ഏകോപിത മുന്നറിയിപ്പുകൾ നൽകുകയും ചെയ്യുന്ന പ്രധാന കൺട്രോൾ റൂമായി യുകെയിലെ ഒരു ചെറിയ തീരദേശ നഗരത്തിൽ പ്രവർത്തിക്കുന്ന യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) മാറിയിരിക്കുകയാണ്. ബ്രിട്ടീഷ് റോയൽ നേവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിലേക്ക്, മേഖലയിൽ കപ്പലുകൾ നേരിടുന്ന അടിയന്തര സാഹചര്യങ്ങളിൽ ആദ്യം സന്ദേശമെത്തുന്നതായാണ് റിപ്പോർട്ട്. ചെങ്കടൽ, പേർഷ്യൻ ഗൾഫ്, വടക്കൻ ഇന്ത്യൻ മഹാസമുദ്രം എന്നിവയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ഭീഷണി […]
Read more

യുഎസ് മധ്യസ്ഥതയിൽ ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ നീട്ടി

വാഷിങ്ടൺ: ഇസ്രയേൽ–ലെബനൻ വെടിനിർത്തൽ 45 ദിവസത്തേക്ക് നീട്ടി. വാഷിങ്ടണിൽ നടന്ന രണ്ട് ദിവസത്തെ സമാധാന ചർച്ചകൾക്ക് പിന്നാലെയാണ് തീരുമാനം. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങൾക്കിടയിലെ കൂടുതൽ ചർച്ചകൾ ഈ മാസം അവസാനം നടക്കുമെന്നാണ് റിപ്പോർട്ട്. ജൂൺ 2, 3 തീയതികളിൽ ചർച്ചകൾ പുനരാരംഭിക്കുമെന്ന് യുഎസ് അറിയിച്ചു. കൂടാതെ ഇസ്രയേൽ–ലെബനൻ സൈനിക ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു പ്രത്യേക “സുരക്ഷാ ട്രാക്ക്” മെയ് 29ന് പെന്റഗണിൽ ആരംഭിക്കുമെന്നും അമേരിക്ക വ്യക്തമാക്കി. അതേസമയം, വെടിനിർത്തൽ നീട്ടിയിട്ടും തെക്കൻ […]
Read more

മോസ്‌കോ ഡ്രോൺ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യയിലെ മോസ്‌കോയിൽ നടന്ന യുക്രൈൻ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി റഷ്യയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും എംബസി അറിയിച്ചു. മോസ്‌കോയിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനാണ് മരിച്ചതെന്ന് എംബസി വ്യക്തമാക്കി. സംഭവസ്ഥലം എംബസി ഉദ്യോഗസ്ഥർ സന്ദർശിക്കുകയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റവരെ കാണുകയും ചെയ്തു. മരിച്ചയാളുടെ വിശദവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കമ്പനിയുടെ മാനേജ്മെന്റുമായും പ്രാദേശിക ഭരണകൂടത്തോടും ബന്ധപ്പെട്ടു ആവശ്യമായ സഹായം ഉറപ്പാക്കാൻ ശ്രമങ്ങൾ തുടരുന്നതായും എംബസി അറിയിച്ചു. കഴിഞ്ഞ […]
Read more

ഇറാഖ് മരുഭൂമിയിൽ ഇസ്രായേലിന്റെ രഹസ്യ സൈനിക താവളങ്ങൾ

ബാഗ്ദാദ്: ഇറാഖിന്റെ പരമാധികാരത്തെ വെല്ലുവിളിച്ച് ഇറാനെതിരായ വ്യോമാക്രമണങ്ങൾക്കായി ഇറാഖിന്റെ പടിഞ്ഞാറൻ മരുഭൂമിയിൽ ഇസ്രായേൽ രണ്ട് രഹസ്യ സൈനിക താവളങ്ങൾ പ്രവർത്തിപ്പിച്ചിരുന്നതായി അന്താരാഷ്ട്ര മാധ്യമമായ ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. അൽ-നുഖൈബ് നഗരത്തിന് സമീപമുള്ള ഈ താവളങ്ങളാണ് പ്രവർത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. താവളങ്ങളുടെ രഹസ്യം പുറത്തായതിനെ തുടർന്ന് ഒരു ഇറാഖി ആട്ടിടയനെയും ഒരു സൈനികനെയും ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയതായും റിപ്പോർട്ടിൽ ആരോപിക്കുന്നു. അൽ-നുഖൈബിന് സമീപം അബദ്ധത്തിൽ താവളത്തിന് സമീപം എത്തിയ 29 വയസുകാരനായ അവാദ് അൽ-ഷമ്മരിയെ വിവരമറിയിച്ചതിന് പിന്നാലെ […]
Read more

ലെവൽ ക്രോസിംഗിൽ ബസിലേക്ക് ഇടിച്ച് കയറി 8 മരണം

ബാങ്കോക്ക്: ബാങ്കോക്ക് നഗരത്തിൽ ലെവൽ ക്രോസിംഗിൽ ബസിലേക്ക് ചരക്ക് ട്രെയിൻ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. 32ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് അസോക്ദിൻ ഡേങ് റോഡിലെ മക്കസാൻ സ്റ്റേഷനു സമീപത്താണ് അപകടമുണ്ടായത്. കനത്ത ഗതാഗതക്കുരുക്കിനെ തുടർന്ന് ഒരു പൊതുഗതാഗത ബസ് റെയിൽവേ ട്രാക്കിന് മുകളിൽ കുടുങ്ങിയിരിക്കുകയായിരുന്നു. ഇതുമൂലം സുരക്ഷാ ബാരിയറുകൾ പൂർണമായി അടയാൻ സാധിച്ചില്ല. ഈ സമയത്താണ് കണ്ടെയ്നറുകളുമായി വന്ന ചരക്ക് ട്രെയിൻ ബസിലേക്ക് ഇടിച്ചുകയറിയത്. ട്രെയിൻ ഇടിച്ചുതെറിപ്പിച്ചതിനെ തുടർന്ന് ബസിന് […]
Read more

Recent News

Advertisement
WhiteswanTV Footer