Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

ഹമാസിന്റെ സായുധ വിഭാഗം മേധാവിയെ കൊലപ്പെടുത്തിയതായി ഇസ്രയേൽ

ജെറുസലേം: ഗാസയിലെ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ പുതിയ മേധാവിയെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഗാസ സിറ്റിയിലെ റിമാൽ മേഖലയിലുള്ള ഒരു ഫ്ലാറ്റിനെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടത് അടുത്തിടെ ഈ സ്ഥാനത്ത് നിയമിതനായ മുഹമ്മദ് ഒഡേ ആണ്. മുൻ ഹമാസ് സൈനിക കമാൻഡർ ഇസ് അൽ-ദിൻ അൽ ഹദ്ദാദിന് ശേഷം അദ്ദേഹം ചുമതലയേറ്റതായും, ഒക്ടോബർ 7 ആക്രമണവുമായി ബന്ധപ്പെട്ട പ്രധാന നേതാക്കളിൽ ഒരാളായിരുന്നുവെന്നും ഇസ്രായേൽ പറയുന്നു. ആക്രമണത്തിൽ ഒരു […]
Read more

അബ്ദുൽ റഹീം നാട്ടിലേക്ക്; മോചന ഉത്തരവിൽ ഒപ്പുവെച്ചു

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹ്‌മാന്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചതായി വിവരം ലഭിച്ചതായി നിയമസഹായ സമിതി അറിയിച്ചു. മോചന ഉത്തരവിൽ ഔദ്യോഗികമായി ഒപ്പുവെച്ചുവെന്നാണ് വിവരം. ഇനി പൂർത്തിയാക്കേണ്ടത് രാജ്യത്ത് നിന്ന് പുറപ്പെടുന്നതിനുള്ള എമിഗ്രേഷൻ നടപടികളാണെന്നും സമിതി വ്യക്തമാക്കി. എക്‌സിറ്റ് വിസ ലഭിച്ചതായും നിയമസഹായ സമിതി അറിയിച്ചു. തുടർ നടപടികൾ പൂർത്തിയായാൽ അബ്ദുൽ റഹീമിന്റെ മോചനം ഔദ്യോഗികമായി സാധ്യമാകുമെന്നാണ് പ്രതീക്ഷ.
Read more

പ്രതിസന്ധി മറികടക്കാൻ യുഎഇക്ക് കരുത്തുണ്ട്: ഡോ. അൻവർ ഗർഗാഷ്

അബുദാബി: യുദ്ധങ്ങളും പ്രാദേശിക സംഘർഷങ്ങളും താൽക്കാലിക വെല്ലുവിളികൾ സൃഷ്ടിച്ചേക്കാമെങ്കിലും അവയെ അതിജീവിച്ച് ശക്തമായി മുന്നോട്ടുപോകാനുള്ള കരുത്തിലാണ് യുഎഇ നിലകൊള്ളുന്നതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് വ്യക്തമാക്കി. തന്റെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ജ്ഞാനമുള്ള നേതൃത്വം, ശക്തമായ ഭരണഘടനാ സ്ഥാപനങ്ങൾ, ആധുനിക സമ്പദ്‌വ്യവസ്ഥ, ഐക്യദാർഢ്യം, സഹിഷ്ണുത, നീതി എന്നീ മൂല്യങ്ങളാണ് രാജ്യത്തിന്റെ കരുത്തിന്റെ അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയുടെ ഇന്നത്തെ വളർച്ചയും വിജയവും യാദൃശ്ചികമല്ലെന്നും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും വർഷങ്ങളായുള്ള കഠിനാധ്വാനവുമാണ് അതിന് പിന്നിലെന്നും […]
Read more

സൂപ്പർമാർക്കറ്റിൽ കവർച്ചാശ്രമം; ഇന്ത്യൻ ജീവനക്കാരി വെടിയേറ്റു മരിച്ചു

വാഷിംഗ്‌ടൺ: അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തെ ഒരു സൂപ്പർമാർക്കറ്റിൽ നടന്ന കവർച്ചാശ്രമത്തിനിടെ ഗുജറാത്ത് സ്വദേശിനിയായ ഇന്ത്യൻ വനിത വെടിയേറ്റ് മരിച്ചു. മേഘ്‌നാബെൻ പട്ടേൽ(45) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷമായി അവർ അതേ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മാസ്കും ഗ്ലൗസും ധരിച്ച ഒരാൾ കടയ്ക്കുള്ളിൽ പ്രവേശിച്ച് മേഘ്നാബെനുമായി സംസാരിക്കുന്നതിനിടെ ജാക്കറ്റിൽ നിന്ന് തോക്കെടുത്ത് വെടിയുതിർക്കുന്നതാണ് […]
Read more

ബെഞ്ചമിൻ നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജെറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഓഫീസ് സ്ഥിരീകരിച്ചു. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. ഹദാസ എയിൻ കെരം മെഡിക്കൽ സെന്ററിലാണ് അദ്ദേഹം പ്രവേശിപ്പിക്കപ്പെട്ടത്. ദന്തചികിത്സയ്ക്കായാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 76 വയസ്സുള്ള നെതന്യാഹുവിന്റെ ആരോഗ്യനിലയെക്കുറിച്ച് ഇറാൻ സംഘർഷം ആരംഭിച്ചതിന് പിന്നാലെ പല അഭ്യൂഹങ്ങളും നേരത്തെയും പുറത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ മരണവാർത്തകൾ വരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം വീഡിയോ പങ്കുവച്ച് ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. നെതന്യാഹു ജനങ്ങളുമായി […]
Read more

പാരാഗ്ലൈഡറിലേക്ക് ഇടിച്ചുകയറി വിമാനം, അത്ഭുതകരമായ രക്ഷപ്പെടല്‍- VIDEO

വിയന്ന: ഓസ്ട്രിയൻ ആൽപ്സ് പർവതനിരകൾക്ക് മുകളിൽ വെച്ച് പാരാഗ്ലൈഡിങ് നടത്തുകയായിരുന്ന യുവതിയുടെ നേർക്ക് വിമാനം ഇടിച്ചുകയറുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വടക്കൻ ഓസ്ട്രിയയിലെ പ്രശസ്ത പാരാഗ്ലൈഡിങ് കേന്ദ്രമായ ഷ്മിറ്റൻഹോഹെ പർവതത്തിന് സമീപം ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. 44 കാരിയായ സബ്രീന എന്ന പരിചയസമ്പന്നയായ പാരാഗ്ലൈഡറാണ് വിമാനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. സബ്രീന തന്റെ ക്യാമറ ഓൺ ചെയ്ത് പറക്കുന്നതിനിടെ ഒരു ചെറു വിനോദസഞ്ചാര വിമാനം ഇവരുടെ പാരാഗ്ലൈഡറിന്റെ മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിമാനം തട്ടിയ ആഘാതത്തിൽ പാരാഗ്ലൈഡറിന്റെ വിംഗുകൾ […]
Read more

എബോള; ഒമാനിൽ യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും കർശന മുന്നറിയിപ്പ്

മസ്‌കറ്റ്: കോൺഗോ ജനാധിപത്യ റിപ്പബ്ലിക്, ഉഗാണ്ട എന്നിവിടങ്ങളിൽ എബോള രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഒമാനിൽ വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ജാഗ്രതാ നിർദേശം നൽകി. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി, WHO യുടെ മാർഗനിർദേശങ്ങളും ആഗോള ആരോഗ്യ മുന്നറിയിപ്പുകളും അടിസ്ഥാനമാക്കിയാണ് നിർദേശം പുറത്തിറക്കിയത്. എബോളയുടെ പുതിയ വകഭേദമായ ‘ബുന്ദിബുഗ്യോ’ സംബന്ധിച്ച മുന്നറിയിപ്പാണ് പ്രധാനമായും നൽകപ്പെട്ടിരിക്കുന്നത്. രോഗവ്യാപനം തടയാൻ ഒമാനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നടത്തുന്ന കമ്പനികൾ കർശനമായ ആരോഗ്യ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. രോഗബാധിത പ്രദേശങ്ങളിലേക്കുള്ള അനാവശ്യ […]
Read more

ഹജ്ജ് തീര്‍ഥാടനത്തിന് ഇന്ന് തുടക്കം; മിന ഒരുങ്ങി, അറഫ സംഗമം നാളെ

മക്ക: 18 ലക്ഷത്തോളം വിശ്വാസികൾ പങ്കെടുക്കുന്ന ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് മിനായിൽ താമസിക്കുന്ന ഹാജിമാർ നാളെ നടക്കുന്ന ഹജ്ജിന്റെ പ്രധാന കർമമായ അറഫാ സംഗമത്തിനായി സുബ്ഹി നിസ്‌കാര ശേഷം മക്കയിൽനിന്ന് അറഫാത്തിലേക്ക് നീങ്ങും. ഞായറാഴ്ച വൈകീട്ട് മുതൽ മിന ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. ഇത്തവണ 162 രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരാണ് ഹജ്ജിനെത്തിയിട്ടുള്ളത്. ഇന്ത്യയിൽ നിന്ന് ഇത്തവണ 1,22,518 തീർഥാടകരാണ് ഹജ്ജ് നിർവഹിക്കാനെത്തിയത്. ഇതിൽ 20,000 പേർ കേരളത്തിൽ നിന്നാണ്. ഇത്തവണ 15 ലക്ഷത്തിലധികം വിദേശ […]
Read more

ബ്രിട്ടനിൽ മേയർമാരായി ഇന്ത്യൻ വംശജരായ അമ്മയും മകനും

ലണ്ടൻ: ഹരിയാനയിൽ നിന്നുള്ള ഒരു ഇന്ത്യൻ കുടുംബത്തിലെ അമ്മയും മകനും ഒരേസമയം യുകെയിൽ മേയർമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ അപൂർവ നേട്ടത്തിനാണ് കുടുംബം അർഹമായത്. 23 വയസ്സുള്ള തുഷാർ കുമാർ എൽസ്ട്രീ ആൻഡ് ബോറെഹാംവുഡ് ടൗൺ കൗൺസിലിന്റെ മേയറായി ചുമതലയേറ്റു. ഇതോടെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജനായ മേയർ എന്ന നേട്ടവും തുഷാർ സ്വന്തമാക്കി. തുടർന്ന് തുഷാറിന്റെ മാതാവ് പർവീൺ റാണി ഹെർട്സ്മിയർ ബറോ കൗൺസിലിന്റെ ആദ്യ ഇന്ത്യൻ വംശജയായ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 2013-ൽ ഹരിയാനയിലെ […]
Read more

യുഎസ്– ഇറാൻ കരാർ അന്തിമഘട്ടത്തിൽ; ഹോർമുസ് തുറക്കും

വാഷിങ്ടൻ: ഇറാനുമായുള്ള സമാധാന കരാർ ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. മൂന്ന് മാസം നീണ്ടുനിന്ന സംഘർഷത്തിന് ഇതോടെ അവസാനമാകാമെന്ന പ്രതീക്ഷയിലാണ് ലോകം. കരാറിന്റെ വിശദാംശങ്ങൾ ഇസ്രയേലിനും മേഖലയിലെ മറ്റ് സഖ്യകക്ഷികൾക്കും യുഎസ് വിശദീകരിച്ചിട്ടുണ്ടെന്നും ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും ട്രംപ് അറിയിച്ചു. ധാരണയുടെ ഭാഗമായി ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ട്രംപിന്റെ അവകാശവാദം ഇറാൻ തള്ളി. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം തുടർന്നും ഇറാന്റെ കൈവശമാവുമെന്ന് ഇറാൻ വ്യക്തമാക്കി. നിലവിൽ […]
Read more

Recent News

Advertisement
WhiteswanTV Footer