Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

ഇന്ത്യയുടെ പ്രധാന എണ്ണ ഉറവിടം വിച്ഛേദിച്ചേക്കാം: ലേഖനം പങ്കുവെച്ച് ട്രംപ്

വാഷിങ്ടൺ: ഇറാൻ വഴങ്ങാത്ത പക്ഷം നാവിക ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ പരിഗണിക്കാമെന്ന സൂചന നൽകി ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ വഴി അദ്ദേഹം പങ്കുവെച്ച ലേഖനത്തിലാണ് ഈ മുന്നറിയിപ്പ് ഉൾപ്പെട്ടത്. ഇറാൻ–അമേരിക്ക ചർച്ചകൾ ഇസ്ലാമാബാദിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ നീക്കം. ലേഖനത്തിൽ, ഇറാൻ അമേരിക്കയുടെ നിർദേശങ്ങൾ അംഗീകരിക്കാത്ത പക്ഷം ശക്തമായ സൈനിക നടപടി, അല്ലെങ്കിൽ നാവിക ഉപരോധം പോലുള്ള സാമ്പത്തിക സമ്മർദ്ദങ്ങൾ പ്രയോഗിക്കാമെന്ന് വ്യക്തമാക്കി. നാവിക ഉപരോധം നടപ്പിലാക്കിയാൽ ഇറാന്റെ എണ്ണവരുമാനം തകരുകയും, പ്രധാന എണ്ണ ഉപഭോക്താക്കളായ […]
Read more

ഇറാൻ–യുഎസ് നയതന്ത്ര ചർച്ചകൾ; നിർണായക കൂടിക്കാഴ്ചകൾ ആരംഭിച്ചതായി സൂചന

ഇസ്ലാമാബാദ്: ഇറാൻ–യുഎസ് നയതന്ത്ര പ്രതിനിധി ചർച്ചകൾ ഇസ്ലാമാബാദിൽ ആരംഭിച്ചതായി സൂചന. യുഎസ് പ്രതിനിധികളുമായി നേരിട്ടുള്ള ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ പ്രതിനിധി സംഘം പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. ഇറാൻ–യുഎസ് പ്രതിനിധികൾ നേരിട്ട് മുഖാമുഖം ചർച്ച നടത്തുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുവിഭാഗങ്ങളുമായി പാകിസ്താൻ നയതന്ത്രജ്ഞർ വേർതിരിച്ച് ചർച്ചകൾ നടത്താനാണ് സാധ്യതയെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം നേരിട്ടുള്ള ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന സൂചന ഇറാനിയൻ മാധ്യമങ്ങളും നൽകുന്നു. ഇറാൻ പാർലമെന്റ് […]
Read more

ഇറാനിൽ പുതിയ ഭരണകൂടം കൂടുതൽ അപകടകാരി; ഭീഷണി ഉയർന്നതായി ഇസ്രയേൽ ഇന്റലിജൻസ് റിപ്പോർട്ട്

ടെൽ അവീവ്: ഇറാനിൽ പുതിയ ഭരണകൂടം അധികാരമേറ്റതോടെ ഭീഷണി കൂടുതൽ ശക്തമായതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) മുന്നറിയിപ്പ് നൽകി. ഇസ്രയേൽ പാർലമെന്റായ നെസ്സെറ്റിലെ വിദേശകാര്യ-പ്രതിരോധ കമ്മിറ്റികൾക്ക് സമർപ്പിച്ച രഹസ്യ ഇന്റലിജൻസ് റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ. സൈനിക സമ്മർദം ചെലുത്തിയിട്ടും ഇറാൻ കൂടുതൽ കർക്കശമായ പ്രതിരോധ നിലപാടിലേക്ക് മാറിയെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ […]
Read more

ഗൾഫിലെ എസ്എസ്എൽസി- ​പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മാറ്റിവച്ച ഗൾഫിലെ എസ്എസ്എൽസി,​ പ്ലസ് ടു പരീക്ഷകൾ റദ്ദാക്കാൻ തീരുമാനം. സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി,​ പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും. എസ്എസ്എൽസിക്ക് ശരാശരി മാർക്ക് പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓണം,​ ക്രിസ്മസ് പരീക്ഷയുടെ ശരാശരി മാർക്കായിരിക്കും പരിഗണിക്കുക. പ്ലസ് ടുവിന് പ്ലസ് വണ്ണിലെ മാർക്ക് ആയിരിക്കും പരിഗണിക്കുക. പ്ലസ് ടുക്കാർക്ക് ബോണസ് മാർക്കും നൽകും. മാർക്ക് പരിഗണിച്ച് സർട്ടിഫിക്കറ്റും നൽകും. ഇനി കൃത്യസമയത്ത് പരീക്ഷ നടത്താൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. വിദ്യാഭ്യാസ മന്ത്രിയുടെ […]
Read more

ഇറാനിലേക്ക് ചൈന ആയുധങ്ങൾ എത്തിക്കുന്നു; യുഎസ് ഇന്‍റലിജൻസ് റിപ്പോർട്ട് പുറത്ത്

വാഷിംഗ്ടൺ: ഇറാനിലേക്ക് പുതിയ വ്യോമ പ്രതിരോധ ആയുധങ്ങൾ കൈമാറാൻ ചൈന തയ്യാറെടുക്കുന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ആയുധങ്ങൾ ഇറാനിലെത്തുമെന്നാണ് മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരം.വെടിനിർത്തൽ കരാറിന് ഇടനിലക്കാരായി പ്രവർത്തിച്ചതായി അവകാശപ്പെട്ട ചൈനയുടെ ഈ നീക്കം വലിയ നയതന്ത്ര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത മാസം ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി ചർച്ച നടത്താനായി ചൈന സന്ദർശിക്കാനിരിക്കെയാണ് ഈ വിവരം പുറത്തുവരുന്നത്. ആയുധങ്ങളുടെ യഥാർത്ഥ ഉറവിടം […]
Read more

യാത്രാ ദുരിതം അവസാനിക്കുന്നു; ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ കൂട്ടാന്‍ ബ്രിട്ടിഷ് എയര്‍വേയ്‌സ്

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങൾ വഴിയുള്ള വിമാനയാത്രകളിൽ നിയന്ത്രണം വന്നതോടെ ഇന്ത്യയിലേക്കുള്ള സർവീസുകൾ വർധിപ്പിക്കാൻ തീരുമാനിച്ച് ബ്രിട്ടീഷ് എയർവേസ്. വേനൽക്കാല അവധി കൂടി കണക്കിലെടുത്ത് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്ന് ലണ്ടനിലേക്കും തിരിച്ചും കൂടുതൽ സർവീസുകൾ ഏർപ്പെടുത്തും. ഇതോടെ ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിൽ നിന്ന് ആഴ്ചയിൽ നടത്തുന്ന സർവീസുകളുടെ എണ്ണം 70 ആകും. ഗൾഫ് മേഖലയിലെ വ്യോമപാതകളിൽ നേരിടുന്ന തടസ്സങ്ങൾ കാരണം നേരിട്ടുള്ള വിമാനയാത്രകൾക്ക് ഡിമാൻഡ് വർധിച്ചതാണ് ഈ പുതിയ നീക്കത്തിന് പിന്നിൽ. ജൂൺ 1 […]
Read more

ചേംബർ ഓഫ് കൊമേഴ്സ് മ്യൂസിക് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

​ന്യൂയോർക്ക്: സാംസ്കാരിക വൈവിധ്യവും സംഗീതവും കോർത്തിണക്കി ചേംബർ ഓഫ് കൊമേഴ്സ് (SIUCC) ആവിഷ്കരിച്ച മ്യൂസിക് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. ​ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ മ്യൂസിക് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ബാല്യം മുതൽ മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് സംഗീതമെന്നും, ദൈനംദിന ജീവിതത്തെ കൂടുതൽ അർത്ഥവത്താക്കാൻ സംഗീതത്തിന് കഴിയുമെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ​ലോകപ്രശസ്ത സംഗീതജ്ഞനും […]
Read more

അമേരിക്ക–ഇറാൻ ചർച്ചകൾക്ക് മുന്നോടിയായി കർശന സുരക്ഷ

ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ അമേരിക്കയും ഇറാൻയും തമ്മിലുള്ള നിർണ്ണായക സമാധാന ചർച്ചകൾക്ക് വേദിയൊരുങ്ങുമ്പോൾ അതീവ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് പാകിസ്താൻ ഒരുക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ നടക്കുന്ന ഈ കൂടിക്കാഴ്ച ശനിയാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇസ്ലാമാബാദ് നഗരത്തെ ശക്തമായ സുരക്ഷാ കവചത്തിലാക്കി വ്യോമപ്രതിരോധ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇറാൻ പ്രതിനിധി സംഘത്തിന്റെ സുരക്ഷയ്ക്കായി പാകിസ്താൻ വ്യോമസേനയുടെ പ്രത്യേക സന്നാഹം വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ‘ഓപ്പറേഷൻ അയൺ എസ്കോർട്ട്’ എന്ന പേരിൽ എഫ്-16, ജെ.എഫ്-17 തണ്ടർ യുദ്ധവിമാനങ്ങളും അവാക്സ് നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ച് […]
Read more

വമ്പൻ സുരക്ഷയിൽ ‘കിറ്റ്കാറ്റ്’ ട്രക്കുകൾ

ഇറ്റലി/കാനഡ: യൂറോപ്പിൽ നടന്ന വൻ ചോക്ലേറ്റ് മോഷണത്തിന് പിന്നാലെ കർശന സുരക്ഷയുമായി നെസ്‌ലെയുടെ കിറ്റ്കാറ്റ്. ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന 12 ടണ്ണിലധികം കിറ്റ്കാറ്റ് ചോക്ലേറ്റുകൾ കയറ്റിയ ട്രക്ക് മോഷണം പോയതാണ് നടപടിക്ക് കാരണമായത്. കഴിഞ്ഞ ആഴ്ച നടന്ന ഈ സംഭവം യൂറോപ്പിലെ ഏറ്റവും വലിയ ചോക്ലേറ്റ് കവർച്ചകളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഏകദേശം 4 ലക്ഷത്തിലധികം ചോക്ലേറ്റ് ബാറുകളാണ് ട്രക്കിലുണ്ടായിരുന്നത്. പല ദിവസങ്ങളായി പോലീസ് അന്വേഷണം നടത്തിയെങ്കിലും ട്രക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ, കാനഡയിലെ കിറ്റ്കാറ്റ് ഫാക്ടറി ചോക്ലേറ്റ് […]
Read more

വെടിനിർത്തലിനുശേഷം ഹോർമുസിലൂടെ കടന്നുപോയത് 2 എണ്ണക്കപ്പലുകൾ മാത്രം

ടെഹ്റാൻ: യു.എസ്- ഇറാൻ താത്കാലിക വെടിനിർത്തലിനെ തുടർന്ന് ലോകത്തിലെ പ്രധാന എണ്ണ ഗതാഗത മാർഗമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന പ്രതീക്ഷ ഉയരുന്നു. ലോകത്തിലെ ഏകദേശം 20 ശതമാനം എണ്ണ ഈ വഴിയിലൂടെ കടന്നുപോകുന്നതിനാൽ ആഗോള വിപണിക്ക് ഇത് നിർണായകമാണ്. വെടിനിർത്തൽ പ്രഖ്യാപിച്ചത് ഡൊണാൾഡ് ട്രംപ് ആണ്. കപ്പലുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ ഇറാൻ അനുവദിക്കുമെന്ന വ്യവസ്ഥയിലാണ് ഈ ധാരണയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ യാഥാർത്ഥ്യത്തിൽ കപ്പൽ ഗതാഗതം ഇപ്പോഴും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. വെടിനിർത്തലിന് ശേഷം ഇതുവരെ […]
Read more

Recent News

Advertisement
WhiteswanTV Footer