Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

പാകിസ്ഥാനിൽ ഗ്യാസ് പൈപ്പ്‌ലൈൻ പൊട്ടിത്തെറിച്ച് എട്ട് പേർ മരിച്ചു

ഇസ്ലാമബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഗ്യാസ് പൈപ്പ്‌ലൈൻ പൊട്ടിത്തെറിച്ച് എട്ട് പേർ മരിച്ചു. ഹരിപൂർ ജില്ലയിലെ ഹത്തർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഗ്രാൻഡ് ട്രങ്ക് റോഡിനരികിലെ ഒരു ഗ്രൈൻഡിങ് മില്ലിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഗ്യാസ് പൈപ്പ്‌ലൈനിൽ ഉണ്ടായ ശക്തമായ പൊട്ടിത്തെറിയിൽ വൻ തീപിടിത്തം ഉണ്ടായി. സമീപത്തെ ഒരു വീടിനും തീപിടിച്ചതോടെ നാശനഷ്ടം വർധിക്കുകയും രക്ഷാപ്രവർത്തനം ബുദ്ധിമുട്ടാകുകയും ചെയ്തു. തീ വേഗത്തിൽ പടർന്നതിനിടെ നാല് സ്ത്രീകളെയും ആറ് […]
Read more

പാസ്‌പോർട്ട് കാലാവധിയിൽ പുതിയ ഇളവുകളുമായി കുവൈത്ത്

കുവൈത്ത് സിറ്റി: പാസ്‌പോർട്ട് കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശ്വാസമായി കുവൈത്ത് താമസകാര്യ വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. പാസ്‌പോർട്ട് പുതുക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ എംബസികൾ നൽകുന്ന കാലാവധി ദീർഘിപ്പിക്കൽ രേഖകൾ ഔദ്യോഗികമായി അംഗീകരിക്കണമെന്നാണ് നിർദേശം. പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് നടപടിക്രമങ്ങൾ ലളിതമാക്കിയതായി അധികൃതർ അറിയിച്ചു. എംബസികളുടെ സഹായത്തോടെ പാസ്‌പോർട്ട് കാലാവധി നീട്ടിയ പ്രവാസികളുടെ അപേക്ഷകൾ താമസകാര്യ വകുപ്പിന് കീഴിലെ എല്ലാ വിഭാഗങ്ങളും സ്വീകരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. എന്നാൽ, കാലാവധി ദീർഘിപ്പിച്ചതിന്റെ രേഖ പാസ്‌പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. കൂടാതെ, […]
Read more

യുഎഇ–ചൈന സഹകരണം ശക്തം; വിവിധ മേഖലകളിൽ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു

ദുബായ്: യുഎഇയും ചൈനയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി വിവിധ മേഖലകളിൽ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ശുദ്ധ ഊർജം, നിക്ഷേപം, സുസ്ഥിര കൃഷി, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ ശാസ്ത്രം, പുരോഗമന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വികസിപ്പിക്കുകയാണ് ലക്ഷ്യം. യുഎഇ സായുധസേന ഉപസർവാധിപതി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചൈനീസ് പ്രധാനമന്ത്രി ലി ച്യാങുമായി ബെയ്ജിംഗിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് കരാറുകൾ ഒപ്പുവച്ചത്. ഔദ്യോഗിക സ്വീകരണത്തിനിടെ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളുടെയും സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ […]
Read more

ട്രംപിനുനേരെ ഷാരൂഖ് ഖാന്റെ ഡയലോഗ് പയറ്റി ഇറാൻ

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ അമേരിക്ക നാവിക ഉപരോധം ആരംഭിച്ചതിന് പിന്നാലെ വ്യത്യസ്തമായ രീതിയിൽ പ്രതികരിച്ച് ഇറാൻ. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ബോളിവുഡ് സിനിമാ ഡയലോഗ് ഉപയോഗിച്ചാണ് അമേരിക്കയെ പരോക്ഷമായി വെല്ലുവിളിച്ചത്. “അഭി തോ സിർഫ് ട്രെയിലർ ഹേ, പിക്ചർ അഭി ബാക്കി ഹേ” എന്ന ഷാരൂഖ് ഖാൻ ഡയലോഗ് പങ്കുവെച്ചുകൊണ്ടാണ് അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് മറുപടി നൽകിയത്. ഇത് ഇറാന്റെ ശക്തിയെക്കുറിച്ചുള്ള സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ അതിവേഗ മിസൈലുകൾ യുദ്ധത്തിനായി സജ്ജമാണെന്നും […]
Read more

വീണ്ടും യുഎസ് – ഇറാൻ ചർച്ചയ്ക്ക് സാധ്യത

വാഷിങ്ടൺ: വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് യുഎസും ഇറാനും തമ്മിൽ വീണ്ടും ചർച്ചകൾ നടക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇസ്‌ലാമാബാദിൽ നടന്ന മുൻചർച്ച കരാറിലേക്കെത്താതെ പിരിഞ്ഞെങ്കിലും, ഏപ്രിൽ 21-ന് മുമ്പ് പുതിയ ചർച്ചയ്ക്ക് ശ്രമം തുടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ അറിയിച്ചു. ഇറാൻ ചില നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറാണെങ്കിൽ ചർച്ചയ്ക്ക് തുറന്ന മനസ്സാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. ജനീവയിലോ ഇസ്‌ലാമാബാദിലോ വ്യാഴാഴ്ച ചർച്ച നടത്താനുള്ള സാധ്യതയും പരിശോധിക്കുന്നതായി സൂചന. ഇസ്‌ലാമാബാദിലെ ചർച്ചകൾ പൂർണ പരാജയമല്ലെന്നും ചില […]
Read more

എല്ലാം തെറ്റിച്ചത് വാന്‍സിന് വന്ന ആ ഫോണ്‍ കോള്‍; വിളിച്ചത് നെതന്യാഹു?

ഇസ്ലാമാബാദില്‍ നടന്ന ഇറാന്‍-യുഎസ് മാരത്തണ്‍ ഉന്നതതല ചര്‍ച്ച ധാരണയാകാതെ പിരിയുകയായിരുന്നു. ചര്‍ച്ചകള്‍ക്കിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സുമായി നടത്തിയ ഫോണ്‍ കോള്‍ എല്ലാം മാറ്റിമറിച്ചുവെന്നാണ് ഇറാന്റെ പുതിയ ആരോപണം. ‘യുഎസ്-ഇറാന്‍ ചര്‍ച്ചകളില്‍ നിന്ന് ഇസ്രായേലിന്റെ താല്‍പ്പര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു’ എന്ന് ആരോപിക്കപ്പെടുന്ന ആഹ്വാനം പറഞ്ഞുകൊണ്ട് ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘ്ചി അവകാശപ്പെട്ടു. 21 മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സമവായത്തിലെത്താനാകാതെ ചര്‍ച്ചകള്‍ അവസാനിച്ചത്. ഒരു കരാറിലും ഏര്‍പ്പെടാനാകാതെ, […]
Read more

‘ട്രംപ് ഭരണകൂടത്തെ പേടിയില്ല, യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും’: മാർപാപ്പ

വത്തിക്കാൻ: ട്രംപ് ഭരണകൂടത്തെ പേടിയില്ലെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. താൻ രാഷ്ട്രീയക്കാരനല്ലെന്നും ട്രംപുമായി തർക്കത്തിനില്ലെന്നും മാർപാപ്പ പറഞ്ഞു. സമാധാനം ആണ് വേണ്ടതെന്നും യുദ്ധങ്ങൾ അവസാനിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. യുദ്ധത്തിനെതിരെ ഇനിയും ശബ്ദം ഉയർത്തും. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ എന്നും ലിയോ പതിനാലാമൻ മാർപാപ്പ പറ‍ഞ്ഞു.
Read more

ഹജ്ജ് സീസൺ മുന്നൊരുക്കം; മക്കയിൽ കർശന നിയന്ത്രണങ്ങൾ

റിയാദ്: ഹജ്ജ് സീസണിന് മുന്നോടിയായി തീർത്ഥാടകരുടെ സുരക്ഷയും തിരക്ക് നിയന്ത്രണവും ഉറപ്പാക്കുന്നതിനായി മക്കയിൽ സൗദി ആഭ്യന്തര മന്ത്രാലയം കർശന നിയന്ത്രണങ്ങൾ നടപ്പാക്കി. ഏപ്രിൽ 13 പുലർച്ചെ മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. ഹജ്ജ് അനുമതിപത്രമില്ലാത്ത വിദേശികൾക്ക് മക്കയിൽ പ്രവേശനം അനുവദിക്കില്ല. മക്ക ഇഖാമയുള്ളവർ, ഹജ്ജ് പെർമിറ്റ് നേടിയവർ, വിശുദ്ധ നഗരങ്ങളിൽ ജോലി ചെയ്യുന്നതിനായി ‘അബ്ഷിർ’ അല്ലെങ്കിൽ ‘മുഖീം’ പ്ലാറ്റ്‌ഫോമുകൾ വഴി ഇലക്ട്രോണിക് വർക്ക് പെർമിറ്റ് നേടിയവർ എന്നിവർക്കാണ് പ്രവേശനാനുമതി. ഉംറ വിസയിൽ എത്തിയവർക്ക് […]
Read more

അഫ്ഗാനിസ്ഥാൻ ഇ-വീസ സംവിധാനം ആരംഭിച്ചു; ഇന്ത്യക്കാർക്ക് നിലവിൽ അപേക്ഷിക്കാനാവില്ല

അഫ്ഗാനിസ്ഥാൻ സന്ദർശിക്കാനൊരുങ്ങുന്ന ഇന്ത്യൻ സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുന്നതിനും യാത്രാ നടപടികൾ കൂടുതൽ ആധുനികവൽക്കരിക്കുന്നതിനുമായി അഫ്ഗാനിസ്ഥാൻ പുതിയ ഇ-വീസ സംവിധാനം നിലവിൽ കൊണ്ടുവന്നിരിക്കുകയാണ്. വിദേശ പൗരന്മാർക്ക് എംബസികളോ കോൺസുലേറ്റുകളോ നേരിട്ട് സന്ദർശിക്കാതെ തന്നെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി വീസയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുങ്ങുന്നത്. അപേക്ഷാ നടപടികൾ കൂടുതൽ സുതാര്യവും വേഗത്തിലുമാക്കാൻ ലക്ഷ്യമിട്ടുള്ള ഈ സംവിധാനത്തിലൂടെ രേഖകൾ സമർപ്പിക്കാനും അപേക്ഷയുടെ പുരോഗതി വിലയിരുത്താനും അപേക്ഷകർക്ക് സാധിക്കും. ​എന്നാൽ ഈ […]
Read more

16 വര്‍ഷത്തെ ഭരണത്തിന് അന്ത്യം; ഹംഗറിയില്‍ പീറ്റര്‍ മഗ്യാര്‍ അധികാരത്തിലേക്ക്

ബുഡാപെസ്റ്റ്: ഹംഗറിയിലും ഭരണമാറ്റത്തിന്റെ കാറ്റ് വീശുന്നു. 16 വര്‍ഷം നീണ്ട വിക്ടര്‍ ഓര്‍ബന്‍ ഭരണത്തിന് അന്ത്യമായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യാഥാസ്ഥിതിക നേതാവായ പീറ്റര്‍ മഗ്യാറിന്റെ ടീസാ പാര്‍ട്ടി വിജയിച്ചു. പാര്‍ലമെന്റില്‍ ആകെയുള്ള 199 സീറ്റില്‍ 138 സീറ്റുകള്‍ പീറ്റര്‍ മഗ്യാറിന്റെ പാര്‍ട്ടി കരസ്ഥമാക്കി. നിലവിലെ പ്രധാനമന്ത്രിയും തീവ്ര ദേശീയവാദിയുമായ വിക്ടര്‍ ഓര്‍ബന്റെ പാര്‍ട്ടിയായ ഫിദെസ് പാര്‍ട്ടിക്ക് 55 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ട്രംപിന്റെ പിന്തുണയുള്ള നേതാവായിരുന്നു ഓര്‍ബന്‍. തെരഞ്ഞെടുപ്പ് പരാജയം വിക്ടര്‍ ഓര്‍ബന്‍ സമ്മതിച്ചു. യൂറോപ്യന്‍ യൂണിയന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer