Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; എണ്ണ വിപണി പ്രതിസന്ധിയിൽ

​തെഹ്‌റാന്‍: നാവിക ഉപരോധം നീക്കം ചെയ്യുന്നതിൽ അമേരിക്ക പരാജയപ്പെട്ടുവെന്ന് ആരോപിച്ച് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ആണ് നാവിക ഗതാഗതം തടഞ്ഞുകൊണ്ടുള്ള നിർണ്ണായക തീരുമാനമെടുത്തത്. ഇതോടെ ലോകത്തെ പ്രധാന എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തു. ഉപരോധത്തിന്റെ മറവില്‍ അമേരിക്ക കടല്‍ക്കൊള്ളയും കപ്പല്‍ മോഷണവും തുടരുകയാണെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമമായ ഐആർഐബി പുറത്തുവിട്ട പ്രസ്താവനയിൽ കുറ്റപ്പെടുത്തി. തങ്ങളുടെ തുറമുഖങ്ങള്‍ക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം യുഎസ് പൂര്‍ണ്ണമായും പിന്‍വലിക്കുന്നതുവരെ […]
Read more

കൂട്ടപ്പിരിച്ചുവിടലിന് മെറ്റ; 8000 ജീവനക്കാരുടെ ഭാവി പ്രതിസന്ധിയിൽ

ആഗോള ടെക് കമ്പനിയായ മെറ്റ വലിയ തോതിലുള്ള പിരിച്ചുവിടലിന് ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ ഏകദേശം 8,000 ജീവനക്കാരെ ബാധിക്കുന്ന നടപടിയാണ് പ്രതീക്ഷിക്കുന്നത്. ആഗോള തലത്തിൽ മൊത്തം ജീവനക്കാരിൽ ഏകദേശം 10 ശതമാനം പേരെ പുറത്താക്കാനാണ് നീക്കം. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം പിരിച്ചുവിടൽ മെയ് 20 മുതൽ ആരംഭിക്കാം. എന്നാൽ ഇതുസംബന്ധിച്ച് മെറ്റ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. 2023 ഡിസംബർ 31-നുള്ള കണക്കുപ്രകാരം മെറ്റയിൽ ഏകദേശം 79,000 ജീവനക്കാരുണ്ട്. കമ്പനി നിർമിതബുദ്ധി (എഐ) മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടനുബന്ധിച്ചാണ് ഈ […]
Read more

ലെബനനെ ആക്രമിക്കുന്നതിൽ നിന്ന് ഇസ്രയേലിനെ വിലക്കിയതായി ട്രംപ്

വാഷിങ്ടൺ: ലെബനനിൽ കൂടുതൽ ബോംബാക്രമണം നടത്തുന്നത് നിർത്താൻ ഇസ്രയേലിന് അമേരിക്ക നിർദേശം നൽകിയതായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കി. ലെബനനിലെ സംഘർഷം അവസാനിപ്പിക്കാൻ നടക്കുന്ന സമാധാന ചർച്ചകളിൽ ഇറാനിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ ഇനി ലെബനനിൽ ബോംബാക്രമണം നടത്തില്ലെന്നും, ഇതിനായി യുഎസ് ഇടപെട്ട് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. എന്നാൽ ഈ പ്രസ്താവനകളോട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചിട്ടില്ല. അതേസമയം, തെക്കൻ ലെബനനിൽ നിന്നുള്ള റോക്കറ്റ്, ഡ്രോൺ ഭീഷണികളെ […]
Read more

ലബനാൻ വെടിനിർത്തൽ; കുവൈത്ത് സ്വാഗതം ചെയ്തു

കുവൈത്ത് സിറ്റി: ലബനാനിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിനെ കുവൈത്ത് സ്വാഗതം ചെയ്തു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഈ നീക്കം പ്രദേശത്ത് സ്ഥിരത കൊണ്ടുവരുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സമാധാനം ഉറപ്പാക്കാൻ ലബനാൻ നേതാക്കൾ നടത്തിയ ശ്രമങ്ങളും മന്ത്രാലയം പ്രശംസിച്ചു. ലബനാന്റെ ഐക്യവും ഭൗമപരമായ സമഗ്രതയും സംരക്ഷിക്കുന്നതിൽ കുവൈത്ത് ഉറച്ച പിന്തുണ ആവർത്തിച്ചു. രാജ്യത്ത് അധികാരം ഏകീകരിക്കുന്നതിനും ആയുധങ്ങൾ നിയമാനുസൃത സ്ഥാപനങ്ങൾക്ക് കീഴിൽ മാത്രം പരിമിതപ്പെടുത്തുന്നതിനും സുരക്ഷയും പരമാധികാരവും ഉറപ്പാക്കുന്നതിനുമുള്ള എല്ലാ നടപടികൾക്കും പിന്തുണ […]
Read more

ഇന്ത്യൻ റിഫൈനറികൾ ഇറാൻ എണ്ണയ്ക്കുള്ള പണം നൽകുന്നത് ചൈനീസ് കറൻസിയായ യുവാൻ വഴി

ന്യൂഡൽഹി: യുഎസ് ഉപരോധങ്ങളിൽ നിന്നുള്ള ഇളവ് ഉപയോഗപ്പെടുത്തി ഇന്ത്യ ഇറാനിൽ നിന്ന് പരിമിതമായ തോതിൽ എണ്ണ വാങ്ങുന്നതിൽ പണമിടപാട് ചൈനീസ് യുവാൻ വഴിയാണെന്ന് റിപ്പോർട്ട്. ഇത്തരം ഇടപാടുകൾ പൂർണ്ണമായും നിയമപരമാണെന്ന് സർക്കാർ വ്യക്തമാക്കി. ആഗോള ഊർജ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് റഷ്യയും ഇറാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ എണ്ണ വ്യാപാരത്തിൽ യുഎസ് നൽകിയിരുന്ന ഉപരോധ ഇളവുകൾ അടുത്തിടെ മാറ്റങ്ങൾ നേരിട്ടിരുന്നു. ഇറാനിയൻ ക്രൂഡ് ഓയിലിനുള്ള ഇളവ് നാളെ അവസാനിക്കാനിരിക്കെയാണ് പുതിയ വിവരങ്ങൾ പുറത്ത് വരുന്നത്. റിപ്പോർട്ടുകൾ പ്രകാരം, […]
Read more

എണ്ണ ഇറക്കുമതിയിൽ ഇളവ് നീട്ടി നൽകി യുഎസ്; 16 വരെ റഷ്യൻ എണ്ണ വാങ്ങാം

വാഷിങ്ടൺ / ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ 30 ദിവസത്തെ ഇളവ് നൽകുമെന്ന് യുഎസ്. ഏപ്രിൽ 11ന് അവസാനിച്ച പഴയ ഇളവിന് പകരമായാണ് പുതിയ പൊതുലൈസൻസ് പ്രഖ്യാപിച്ചത്. പുതിയ ഉത്തരവുപ്രകാരം, മേയ് 16 വരെ കപ്പലുകളിൽ കയറ്റിയ റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് അനുമതിയുണ്ടാകും. എന്നാൽ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇളവ് ലഭിക്കില്ലെന്നാണ് സൂചന. ഇതിന് മുമ്പ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് മാർച്ച് മാസം മുതൽ ഇത്തരം […]
Read more

ലെബനൻ–ഇസ്രായേൽ വെടിനിർത്തൽ; ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ

മനാമ: ലെബനനും ഇസ്രായേലും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ബഹ്റൈൻ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ധാരണ സമാധാനത്തിലേക്കുള്ള പ്രധാനപ്പെട്ട നീക്കമാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഘർഷം നിയന്ത്രിക്കാനും നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്നപരിഹാരം കണ്ടെത്താനും ലെബനൻ പ്രസിഡന്റ് ജനറൽ ജോസഫ് ഔൺ എടുത്ത നടപടികളെയും മന്ത്രാലയം അഭിനന്ദിച്ചു. ഇത്തരമൊരു ധാരണയിലെത്താൻ ട്രംപ് നടത്തിയ ശ്രമങ്ങളും ബഹ്റൈൻ പ്രശംസിച്ചു. ലെബനന്റെ സുരക്ഷ, സ്ഥിരത, ഐക്യം, പരമാധികാരം എന്നിവയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച ബഹ്റൈൻ, […]
Read more

യുഎസ് പ്രസിഡന്റ് മനക്കോട്ട കെട്ടുകയാണ്’; ട്രംപിന്‍റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ

വാഷിങ്ടൺ: ഇറാനുമായി ഉടൻ കരാർ ഉണ്ടാകുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ ഇറാൻ സർക്കാർ മാധ്യമങ്ങൾ പരിഹസിച്ചു. കരാർ പ്രകാരം അമേരിക്കയ്ക്ക് സൗജന്യ എണ്ണയും ഹോർമുസ് കടലിടുക്കിന്റെ സേവനവും ലഭിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനെതിരെ ഇറാനിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് (IRIB) ട്രംപിന്റെ പ്രസ്താവനകൾ “അസാധ്യമായ സ്വപ്നങ്ങൾ” എന്നാണ് വിശേഷിപ്പിച്ചത്. ട്രംപിന്റെ അഭിമുഖ ക്ലിപ്പും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഒരു പേർഷ്യൻ പഴഞ്ചൊല്ലും ഐആർഐബി പങ്കുവെച്ചു, “The camel […]
Read more

സമുദ്രപാതകളിലെ ഇറാൻ കപ്പലുകൾ മുഴുവൻ പിടിച്ചെടുക്കുമെന്ന് യു എസ്

വാഷിംഗ്ടൺ: ഇറാനെതിരെ കടുത്ത സമുദ്ര ഉപരോധ നടപടികൾ പ്രഖ്യാപിച്ച് അമേരിക്ക. ഇറാന്റെ തുറമുഖങ്ങൾ മാത്രം അല്ലാതെ ലോകത്തിന്റെ വിവിധ സമുദ്രമേഖലകളിൽ ഇറാനുമായി ബന്ധമുള്ള കപ്പലുകൾ തടയുകയും പിടിച്ചെടുക്കുകയും ചെയ്യുമെന്ന് അമേരിക്ക അറിയിച്ചു. ആയുധങ്ങൾ, എണ്ണ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങി ഇറാനിലേക്കും അവിടെനിന്നും പോകുന്ന എല്ലാ ചരക്കുകളും തടയുകയാണ് ലക്ഷ്യം. യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ ആണ് ഈ വിവരം പുറത്തുവിട്ടത്. പസഫിക് ഉൾപ്പെടെയുള്ള മേഖലകളിൽ ഇറാന്റെ സ്വാധീനമുള്ള കപ്പലുകളെ ലക്ഷ്യമിടുമെന്നും അദ്ദേഹം […]
Read more

മര്യാദയോടെ പെരുമാറണം, ഇനി ഹത്യകൾ ഉണ്ടാകരുത്: ഹിസ്ബുള്ളയോട് ട്രംപ്

വാഷിങ്ടൺ: ഇസ്രയേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തൽ നിലവിൽ വന്ന സാഹചര്യത്തിൽ ഹിസ്ബുള്ള സമാധാനശ്രമങ്ങളെ പിന്തുണയ്ക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. “ഈ സമയത്ത് ഹിസ്ബുള്ള നന്നായി പെരുമാറണം. ഇനി കൊലപാതകങ്ങൾ അവസാനിക്കണം, സമാധാനം ഉണ്ടാകണം,” എന്ന് ട്രംപ് പറഞ്ഞു. ഈ വെടിനിർത്തൽ വലിയൊരു അവസരമാണെന്നും അദ്ദേഹം വിലയിരുത്തി. ആഴ്ചകളോളം നീണ്ടുനിന്ന കനത്ത ഏറ്റുമുട്ടലുകൾക്ക് ശേഷമാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. സംഘർഷത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പലരും വീടുകൾ വിട്ട് മാറുകയും ചെയ്തിരുന്നു. പശ്ചിമേഷ്യയിലെ […]
Read more

Recent News

Advertisement
WhiteswanTV Footer