Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

വെടിനിർത്തൽ നീട്ടിയത് പാകിസ്താന്റെ അഭ്യർഥന മാനിച്ച്: ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ അനിശ്ചിതമായി നീട്ടിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പാകിസ്താന്റെ അഭ്യർഥന പരിഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാൻ പ്രതിനിധികൾക്ക് സമാധാനക്കരാറിലേക്ക് എത്താൻ കൂടുതൽ സമയം നൽകാനാണ് വെടിനിർത്തൽ നീട്ടിയതെന്ന് ട്രംപ് പറഞ്ഞു. സ്ഥിരമായ സമാധാനത്തിനായി ഒരു ഏകീകൃത നിർദേശം മുന്നോട്ടുവെയ്ക്കാൻ ഈ സമയം സഹായകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും നൽകിയ അഭ്യർഥനയെ തുടർന്നാണ് തീരുമാനം. ഇറാനുനേരെയുള്ള ആക്രമണം […]
Read more

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ സമാധാനാന്തരീക്ഷത്തെ ബാധിക്കുന്ന തരത്തിൽ കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക നേതൃത്വത്തിൽ നിന്നുള്ള പ്രസ്താവന പുറത്തുവന്നു. ഇറാന്റെ ശത്രുക്കൾക്ക് ആക്രമണം നടത്താൻ ഏതെങ്കിലും രാജ്യങ്ങൾ താവളമോ സൗകര്യങ്ങളോ അനുവദിച്ചാൽ, ആ രാജ്യങ്ങളുടെ എണ്ണ ഉൽപ്പാദന സംവിധാനങ്ങൾ ലക്ഷ്യമാക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഏറോസ്പേസ് ഫോഴ്സ് കമാൻഡറെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്. പേർഷ്യൻ ഗൾഫ് മേഖലയിലെ ചില രാജ്യങ്ങൾ മുമ്പ് ഇറാന്റെ ശത്രുക്കൾക്ക് പിന്തുണ നൽകിയതായി ചൂണ്ടിക്കാട്ടിയ […]
Read more

ഇന്ത്യ–സൗദി സാംസ്കാരിക സഹകരണത്തിന് ശൂറ കൗൺസിൽ അംഗീകാരം

റിയാദ്: സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സാംസ്കാരിക സഹകരണ ധാരണാപത്രത്തിന് അംഗീകാരം ലഭിച്ചു. റിയാദിൽ ചേർന്ന ശൂറ കൗൺസിലിന്റെ 26-ാമത് സാധാരണ യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. കൗൺസിൽ ഉപാധ്യക്ഷൻ ഡോ. മിഷാൽ ബിൻ ഫഹദ് അൽ സുലാമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, ഇരുരാജ്യങ്ങളുടെയും സാംസ്കാരിക മന്ത്രാലയങ്ങൾ ചേർന്ന് തയ്യാറാക്കിയ സഹകരണ പദ്ധതികൾക്ക് ഔദ്യോഗിക അംഗീകാരം നൽകി. ധാരണാപത്രം പ്രാബല്യത്തിൽ വരുന്നതോടെ കല, സാഹിത്യം, പൈതൃക സംരക്ഷണം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും […]
Read more

പാകിസ്താൻ വ്യോമപാത വിലക്ക് വീണ്ടും നീട്ടി; ഇന്ത്യൻ വിമാനങ്ങൾക്ക് മെയ് 24 വരെ നിരോധനം

ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് പാകിസ്താൻ വീണ്ടും നീട്ടി. പാകിസ്താൻ എയർപോർട്ട് അതോറിറ്റി പുറത്തിറക്കിയ നോട്ടാം പ്രകാരം മെയ് 24-ന് ഇന്ത്യൻ സമയം പുലർച്ചെ 5.30 വരെ ഈ നിയന്ത്രണം തുടരും. കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് പഹൽഗാം നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും വ്യോമപാതകൾ അടച്ചത്. തുടർന്ന് ഏപ്രിൽ 24 മുതൽ പാകിസ്താൻ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയപ്പോൾ, ഏപ്രിൽ 30 മുതൽ ഇന്ത്യ പാകിസ്താൻ വിമാനങ്ങൾക്കും സമാന നിയന്ത്രണം […]
Read more

ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഉണ്ടായിരുന്ന കണക്റ്റിവിറ്റി ഇപ്പോൾ 420 ആയി വിമാന കമ്പനികൾ വർധിപ്പിച്ചിട്ടുണ്ട്.
Read more

ഇറാനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് ട്രംപും പാകിസ്താനിലെത്തിയേക്കുമെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: ഇറാനും അമേരിക്കയും തമ്മിൽ പാകിസ്താനിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്. ചർച്ചയിൽ കരാർ രൂപപ്പെടുകയാണെങ്കിൽ ട്രംപ് നേരിട്ടോ ഓൺലൈൻ വഴിയോ പങ്കെടുക്കാമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ കരാർ ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് പാകിസ്താനിൽ രണ്ടാംഘട്ട ചർച്ചകൾക്ക് ഒരുക്കങ്ങൾ നടക്കുന്നത്. എന്നാൽ ചർച്ച നടക്കുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഇറാൻ മുൻപ് ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. […]
Read more

മാർപ്പാപ്പയ്ക്കെതിരായ വിമർശനം; ട്രംപിനെതിരേ റിപ്പബ്ലിക്കൻ സെനറ്റർ

വാഷിങ്ടൺ: ഇറാൻ–ഇസ്രയേൽ വിഷയങ്ങളിലെ അഭിപ്രായഭിന്നതയെ തുടർന്ന് യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മാർപ്പാപ്പപോപ്പ് ലിയോ പതിനാലാമനും തമ്മിലുള്ള തർക്കം കടുപ്പമാകുന്നു. ട്രംപിന്റെ വിമർശനങ്ങളെതിരെ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കെന്നഡി ശക്തമായി രംഗത്തെത്തി. ഈ തർക്കത്തെ “പുതിയ വിശുദ്ധ യുദ്ധം” എന്നാണ് ജോൺ കെന്നഡി വിശേഷിപ്പിച്ചത്. മതനേതാക്കൾക്ക് അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇത്തരം തർക്കങ്ങൾ ശ്രദ്ധ തിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുഎസ് വൈസ് പ്രസിഡന്റ് ജെ. ഡി. വാൻസ് ട്രംപിനെ പിന്തുണച്ചു. രാഷ്ട്രീയ നേതാക്കളും […]
Read more

ഖത്തർ വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭികച്ചു

ദോഹ: രാജ്യത്തെ വിമാന സർവീസുകൾ ഘട്ടംഘട്ടമായി സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഖത്തറിലേക്കും തിരിച്ചുമുള്ള വിദേശ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി ഖത്തർ സിവിൽ ഏവിയേഷൻ അറിയിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള അന്താരാഷ്ട്ര വിമാന കമ്പനികളുടെ സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതുസംബന്ധിച്ച നോട്ടീസ് ടു എയർമെൻ (NOTAM) തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പിൽ പ്രസിദ്ധീകരിച്ചു. എല്ലാ ദേശീയ സ്ഥാപനങ്ങളുമായും ഏകോപനം നടത്തി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ […]
Read more

ഒമാനിൽ ടാങ്കർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ബുറൈമി: ഒമാനിലെ ബുറൈമി ഗവർണറേറ്റിൽ അപകടകരമായ രാസവസ്തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. അപകടത്തെ തുടർന്ന് ടാങ്കറിലുണ്ടായിരുന്ന രാസവസ്തുക്കൾ റോഡിലേക്ക് ഒഴുകി. ബുറൈമി പ്രവിശ്യയിൽ ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകടത്തിന് കാരണം. വിവരം ലഭിച്ചതോടെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നിശമന-രക്ഷാസേന സംഘം സ്ഥലത്തെത്തി. ടാങ്കറിൽ നിന്ന് രാസവസ്തുക്കൾ ചോരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശം വളഞ്ഞ് ചോർച്ച നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിച്ചു. അപകടത്തിൽ ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. രാസവസ്തുക്കൾ […]
Read more

ജപ്പാനില്‍ ശക്തമായ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്; വടക്കന്‍ തീരത്ത് അതീവ ജാഗ്രത

ടോക്കിയോ: വടക്കന്‍ ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി (ജെഎംഎ) അറിയിച്ചു. ഇതിനെ തുടര്‍ന്ന് മൂന്ന് മീറ്റര്‍ (10 അടി) വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്നനും സുനാമി സാധ്യതയ്ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ഇവാട്ടെ പ്രിഫെക്ചറിന് സമീപമുള്ള പസഫിക് സമുദ്രത്തില്‍ വൈകുന്നേരം 4:53 നായിരുന്നു ഭൂകമ്പമുണ്ടായത്. പസഫിക് സമുദ്രത്തില്‍ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ഇവാട്ടെ, അമോറി, ഹോക്കൈഡോ പ്രിഫെക്ചറുകളിലാണ് ഏറ്റവും […]
Read more

Recent News

Advertisement
WhiteswanTV Footer