Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

യുഎഇയിലെ അൽ ഹലയിൽ നേരിയ ഭൂചലനം

ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ നേരിയ ഭൂചലനം. ഫുജൈറയിലെ അൽ ഹല പ്രദേശത്താണ് ഭൂചലനം ഉണ്ടായത് എന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രി പ്രാദേശിക സമയം 9.15 ഓടെയാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 2.0 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. ഭൂമിക്കടിയിൽ ഏകദേശം 3.9 കിലോമീറ്റർ ആഴത്തിലാണ് പ്രകമ്പനം ഉണ്ടായതെന്ന് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു. റാസൽഖൈമ, ദിബ്ബ തുടങ്ങിയ യുഎഇ പ്രദേശങ്ങളും ഒമാനിലെ മുസന്ദം ഗവർണറേറ്റും ഉൾപ്പെടുന്ന മേഖലയ്ക്ക് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്. […]
Read more

ഇറാന് വേണ്ടി ചാരപ്പണിയും ആയുധക്കടത്തും; അമേരിക്കയില്‍ ഇറാനിയന്‍ വനിത പിടിയില്‍

ന്യൂയോര്‍ക്ക്: ഇറാന്‍ ഭരണകൂടത്തിന് വേണ്ടി ആയുധ ഇടപാടുകള്‍ നടത്തിയെന്നാരോപിച്ച് അമേരിക്കയിലെ സ്ഥിരം താമസക്കാരിയായ ഇറാനിയന്‍ വംശജയെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഷമീം മാഫി (44)യെ അറസ്റ്റ് ചെയ്തത്. സുഡാനിലെ ആഭ്യന്തര യുദ്ധത്തിലേക്കായി ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുന്നതില്‍ ഇവര്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചു എന്നാണ് റിപ്പോര്‍ട്ട്. ‘അറ്റ്‌ലസ് ഇന്റര്‍നാഷണല്‍ ബിസിനസ്’ എന്ന പേരില്‍ ഒമാനില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ കമ്പനി വഴിയാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. ഇറാനിയന്‍ മിലിട്ടറി ഗ്രേഡ് ഡ്രോണുകളായ മൊഹാജെര്‍-6 […]
Read more

യുദ്ധത്തിനിടെ എണ്ണ കയറ്റുമതിയിൽ യുഎസിന് റെക്കോർഡ്

വാഷിംഗ്‌ടൺ: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന എണ്ണ കയറ്റുമതി നിലവാരത്തിലെത്താൻ യുഎസ് തയ്യാറെടുക്കുന്നു. ഇറാനെതിരായ യുഎസ്–ഇസ്രയേൽ ആക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതോടെ യുഎസിലെ എണ്ണയ്ക്ക് ലോക വിപണിയിൽ ആവശ്യകത വർധിച്ചു. ഇതോടെ യുഎസിന്റെ എണ്ണ കയറ്റുമതി ഉടൻ ഇറക്കുമതിയെ മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്രൂഡ് ഓയിൽ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം ദിവസേന 66,000 ബാരലായി കുറഞ്ഞതായി യുഎസ് അറിയിച്ചു. 2001ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ഇപ്പോൾ യുഎസിന്റെ എണ്ണ കയറ്റുമതി […]
Read more

മലേഷ്യയിൽ വൻ തീപ്പിടിത്തം; ആയിരക്കണക്കിന് വീടുകൾ കത്തിയമർന്നു

ക്വലാലംപൂർ: മലേഷ്യയിലെ സബായിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ ആയിരക്കണക്കിന് വീടുകൾ കത്തിനശിച്ചു. വടക്കുകിഴക്കൻ സബായിലെ സന്ദക്കാൻ ജില്ലയിലുള്ള തീരദേശ ഗ്രാമമായ ‘വാട്ടർ വില്ലേജിൽ’ ഞായറാഴ്ച പുലർച്ചെയാണ് ദുരന്തമുണ്ടായത്. ഏകദേശം 1,000-ത്തോളം താൽക്കാലിക വീടുകൾ പൂർണ്ണമായും ചാരമായതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. സബായിലെ ഏറ്റവും ദരിദ്രരും പൗരത്വമില്ലാത്തവരുമായ ജനവിഭാഗങ്ങൾ താമസിച്ചിരുന്ന മരംകൊണ്ടുള്ള വീടുകൾക്കാണ് തീപിടിച്ചത്. വെള്ളത്തിന് മുകളിൽ തൂണുകളിൽ നിർമ്മിച്ച ഈ ഫ്ലോട്ടിങ് വീടുകൾ നിമിഷങ്ങൾക്കുള്ളിൽ കത്തിയമർന്നു. അപകടം 9,007 താമസക്കാരെ നേരിട്ട് ബാധിച്ചതായി സന്ദക്കാൻ പോലീസ് മേധാവി ജോർജ് […]
Read more

ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം സംസ്‌കരിക്കാനാകാതെ ഇറാൻ

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം ഇതുവരെ സംസ്കരിക്കാനാകാതെ ഇറാൻ. സുരക്ഷാ ഭീഷണികളും വലിയ പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് ശവസംസ്കാരം വൈകുന്നത്. ഫെബ്രുവരി 28-നാണ് 86-കാരനായ ഖമനേയി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലമായി മഷ്ഹദ് നഗരം പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഖമനേയിയുടെ ജന്മനാടായ മഷ്ഹദ്, ഇസ്രയേലിൽ നിന്ന് അകലെയുള്ളതും കൂടുതൽ സുരക്ഷ ഉറപ്പാക്കാനാകുന്നതുമായ പ്രദേശമാണ്. മഷ്ഹദിൽ സ്ഥിതിചെയ്യുന്ന ഇമാം റെസ ദേവാലയത്തിന്റെ സുരക്ഷയും ശവകുടീരത്തിന് […]
Read more

‘ചെറിയ തെറ്റിനും ശക്തമായ തിരിച്ചടിയുണ്ടാകും’;മുന്നറിയിപ്പ് നൽകി ഇറാൻ

ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും ഉൾപ്പെടെയുള്ള ശത്രുരാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളികളെ ശക്തമായി നേരിടുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് മുന്നറിയിപ്പ് നൽകി. ഇനി ചെറിയ തെറ്റുപോലും ഉണ്ടായാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയ്ക്ക് കൂടുതൽ പണവും സാങ്കേതികവിദ്യയും അനുഭവസമ്പത്തും ഉണ്ടെന്ന് അംഗീകരിച്ചാലും, ഇറാൻ തങ്ങളുടെ തന്ത്രപരമായ ആസൂത്രണത്തിലൂടെ ശത്രുക്കളെ നേരിടാൻ ശേഷിയുള്ളതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ മാസങ്ങളിൽ ഏകദേശം 180 ഡ്രോണുകളെ പ്രതിരോധിച്ചതായും, എഫ്-35 യുദ്ധവിമാനത്തിന് സമീപം മിസൈൽ സ്ഫോടനം നടത്താൻ കഴിഞ്ഞതും […]
Read more

ഫീസടയ്ക്കുന്ന കപ്പലുകളെ മുൻഗണന നൽകി കടത്തിവിടും; നിബന്ധനയുമായി ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് പ്രത്യേക ഫീസ് ഈടാക്കാനും, ഫീസ് നൽകുന്ന കപ്പലുകൾക്ക് മുൻഗണന നൽകാനും ഇറാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഫീസ് നൽകാത്ത കപ്പലുകളുടെ യാത്ര വൈകിപ്പിക്കാനാണ് നീക്കം എന്നാണ് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തത്. പുതിയ കടലിടുക്ക് നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ നടപടി നടപ്പാക്കുന്നത്. അമേരിക്ക വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ഇറാൻ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചതായാണ് വിവരം. ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം തുടരുന്നതാണ് […]
Read more

സ്വവർഗ വിവാഹങ്ങൾക്ക് ആശിർവാദം നൽകാൻ അനുമതി നൽകി ചർച്ച് ഇൻ വെയ്‌ൽസ്

ലണ്ടൻ: ബ്രിട്ടനിലെ ചർച്ച് ഇൻ വെയ്ൽസ് സ്വവർഗ ദമ്പതികൾക്ക് പള്ളിയിൽ ആശിർവാദം നൽകാൻ അനുമതി നൽകി. സഭയുടെ ഭരണസമിതിയിൽ നടന്ന വോട്ടെടുപ്പിൽ ഭൂരിപക്ഷ അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ബിൽ പാസായത്. ബിഷപ്പുമാർ, വൈദികർ, സാധാരണ അംഗങ്ങൾ എന്നിവരടങ്ങുന്ന സഭയുടെ മൂന്ന് വിഭാഗങ്ങളും ഈ തീരുമാനത്തെ പിന്തുണച്ചു. ഇതോടെ സിവിൽ വിവാഹം നടത്തിയ സ്വവർഗ ദമ്പതികൾക്ക് പള്ളിയിൽ പ്രാർത്ഥനകളും ആശിർവാദവും സ്വീകരിക്കാൻ സാധിക്കും. എന്നാൽ, എല്ലാ വൈദികർക്കും ഇത് നിർബന്ധമല്ല. സ്വവർഗ ദമ്പതികളെ ആശിർവദിക്കാൻ താൽപര്യമില്ലാത്തവർക്ക് അതിൽ […]
Read more

ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം; ഇറാൻ കപ്പലിന് നേരെ വെടിവെപ്പ്

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷം ശമിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെ ഇറാനെതിരെയുള്ള അമേരിക്കൻ നാവിക ഉപരോധം പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. യുഎസ് ഉപരോധം പിൻവലിക്കാത്തതിനെ തുടർന്ന് തുറന്ന ഹോർമുസ് കടലിടുക്ക് 24 മണിക്കൂറിനകം ഇറാൻ വീണ്ടും അടച്ചതോടെ സംഘർഷം രൂക്ഷമായി. ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ ഒരു ടാങ്കറിന് നേരെ വെടിവെപ്പുണ്ടായതായി യുകെ മാരിടൈം ഏജൻസി അറിയിച്ചു. ഒമാനിൽ നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി, ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോറുമായി ബന്ധമുള്ള ഗൺബോട്ടുകളാണ് വെടിയുതിർന്നതെന്നാണ് വിവരം. മുന്നറിയിപ്പില്ലാതെയായിരുന്നു വെടിവെയ്പ്പെന്ന് […]
Read more

ഹജ്ജ് 2026; ഇന്ത്യൻ തീർത്ഥാടകരുടെ ആദ്യസംഘം സൗദിയിലെത്തി

റിയാദ്: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി ഇന്ത്യയിൽ നിന്നുള്ള ആദ്യസംഘം സൗദി അറേബ്യയിലെത്തി. മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഹാജിമാരെ സൗദി ഹജ്ജ്-ഉംറ മന്ത്രാലയ പ്രതിനിധികളും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരി എന്നിവരും ചേർന്ന് സ്വീകരിച്ചു. മുതിർന്ന സൗദി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. സ്വാഗത ഗാനങ്ങളും സംസം വെള്ളവും ഈത്തപ്പഴവും നൽകി ഹജ്ജ് ടെർമിനലിൽ തീർത്ഥാടകരെ […]
Read more

Recent News

Advertisement
WhiteswanTV Footer