Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

ഇറാനെതിരേ ആണവായുധം പ്രയോഗിക്കില്ലെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം ആണവായുധ യുദ്ധമാക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, അമേരിക്കയുമായി സമാധാന കരാറിൽ എത്താൻ ഇറാന്റെ സമയം വേഗത്തിൽ അവസാനിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ട്രംപ് ഈ കാര്യങ്ങൾ പറഞ്ഞത്. ആണവായുധങ്ങൾ ഉപയോഗിക്കാൻ യാതൊരു പദ്ധതിയും ഇല്ലെന്നും, പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ച് തന്നെ ഇറാനെ ഇതിനകം തന്നെ വലിയ രീതിയിൽ തളർത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. “ആണവായുധം ഉപയോഗിക്കേണ്ട ആവശ്യമില്ല. അത് ഉപയോഗിക്കാൻ ആരെയും അനുവദിക്കരുത്,” എന്നും ട്രംപ് […]
Read more

അമേരിക്കയുടെ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ അമേരിക്ക സൈനിക സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നു. യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വിമാനവാഹിനിക്കപ്പൽ ഉൾപ്പെട്ട പടക്കപ്പൽ വ്യൂഹം മേഖലയിൽ എത്തിയതായി അമേരിക്കൻ സൈന്യം അറിയിച്ചു. ഇതോടെ പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പലുകളുടെ എണ്ണം മൂന്നായി. ഏപ്രിൽ 23-ന്, ഈ കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിലെ യുഎസ് സെൻട്രൽ കമാൻഡിന്റെ പരിധിയിൽ പ്രവേശിച്ചതായി സ്ഥിരീകരിച്ചിരുന്നു. നിലവിൽ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് ചെങ്കടലിലും, യുഎസ്എസ് എബ്രഹാം ലിങ്കൺ മേഖലയുടെ മറ്റു ഭാഗങ്ങളിലുമായി പട്രോളിംഗ് നടത്തുകയാണ്. ഇറാനെതിരെ ഫെബ്രുവരി […]
Read more

മെയ് ഒന്നിനുള്ളില്‍ യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ കുരുക്ക്

വാഷിംഗ്‌ടൺ: ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പഴക്കമുള്ള യുദ്ധനിയമം തലവേദനയാകുന്നു. കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം നടത്താൻ പ്രസിഡന്റിന് അനുവദിക്കുന്ന 60 ദിവസത്തെ സമയപരിധിയാണ് പ്രശ്നമായത്. ആദ്യം ഈ വ്യവസ്ഥ ഉപയോഗിച്ചാണ് ട്രംപ് ഇറാനെതിരെ സൈനിക നീക്കങ്ങൾ ആരംഭിച്ചത്. എന്നാൽ ഇപ്പോൾ അതേ നിയമം തന്നെ അദ്ദേഹത്തിന് തിരിച്ചടിയായി മാറുകയാണ്. 1973ലെ വാർ പവർസ് റസല്യൂഷൻ പ്രകാരമാണ് പ്രസിഡന്റിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്നത്. ഈ നിയമം ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റുകൾ ട്രംപിന്റെ നടപടികളെ ചോദ്യം ചെയ്യാൻ ശ്രമിച്ചത്. […]
Read more

ഡെൻമാർക്കിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; 17 പേർക്ക് പരിക്ക്

കോപ്പൻഹേഗ്: ഡെൻമാർക്കിലെ വനമേഖലയിൽ രണ്ട് ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 6.30ഓടെയാണ് അപകടം ഉണ്ടായത്. ഹില്ലെറോഡ്, കാഗറപ്പ് പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽപാതയിലാണ് രണ്ട് പ്രാദേശിക ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചത്. വനമേഖലയിൽ ഉണ്ടായ അപകടമായതിനാൽ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടേറിയതായിരുന്നു. ആംബുലൻസുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്. ട്രെയിനിനുള്ളിൽ ആരും കുടുങ്ങിയിട്ടില്ലെന്നും എല്ലാവരെയും സുരക്ഷിതമായി പുറത്തെടുത്തു എന്നും അധികൃതർ അറിയിച്ചു. അപകടസമയത്ത് ട്രെയിനിൽ 38 […]
Read more

ഭരണത്തിലേറി ഒരു മാസം മാത്രം, 2 മന്ത്രിമാര്‍ പുറത്ത്; ആടിയുലഞ്ഞ് ബാലേന്ദ്ര ഷാ സര്‍ക്കാര്‍

കാഠ്മണ്ഡു: വലിയ പ്രതീക്ഷകളുമായി വാഗ്ദാനങ്ങള്‍ നല്‍കി നേപ്പാളില്‍ അധികാരത്തിലേറിയ പുതിയ സര്‍ക്കാരിന് ഒരു മാസം പിന്നിടുമ്പോഴേക്കും കനത്ത തിരിച്ചടികള്‍. റാപ്പര്‍ പദവിയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി പ്രധാനമന്ത്രിയായ 35കാരന്‍ ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്ന് ഇതുവരെ രണ്ട് മന്ത്രിമാരാണ് രാജിവച്ചത്. ഇതോടെ വലിയ പ്രതിരോധത്തിലായിരിക്കുകയാണ് നേപ്പാളിലെ ഭരണസംവിധാനം. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി സുദന്‍ ഗുരുങ്ങും, ഭാര്യയ്ക്ക് ഉന്നത പദവി വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ തൊഴില്‍ മന്ത്രി ദീപക് കുമാര്‍ ഷായുമാണ് രാജിവച്ചത്. ദീപക് […]
Read more

ജയിച്ചുനിൽക്കുന്നു എന്നത് ഇറാന്റെ തോന്നൽ മാത്രം: ട്രംപ്

വാഷിങ്ടൺ: ഇറാനുമായി ബന്ധപ്പെട്ട വെടിനിർത്തൽ നീട്ടാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം സാധാരണ സമാധാന നീക്കം മാത്രമല്ലെന്നും, ഇറാന്റെ പ്രധാന വരുമാനമായ എണ്ണമേഖലയെ തകർക്കാനുള്ള കണക്കുകൂട്ടലാണെന്നും റിപ്പോർട്ടുകൾ. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇറാന്റെ എണ്ണ കയറ്റുമതിയെ തടയുന്ന നാവിക ഉപരോധം അമേരിക്ക തുടരുകയാണ്. ഇതിനെ വിദഗ്ധർ “സാമ്പത്തിക യുദ്ധം” എന്നാണ് വിശേഷിപ്പിക്കുന്നത്. ഇറാന്റെ പ്രധാന എണ്ണ കേന്ദ്രമായ ഖാർഗ് ദ്വീപിനെ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ നീക്കം. കയറ്റുമതി തടസപ്പെട്ടതിനാൽ സംഭരണശാലകൾ ഉടൻ നിറയുമെന്നും അതോടെ എണ്ണ ഉത്പാദനം നിർത്തേണ്ട […]
Read more

സ്കേറ്റിങ്ങിൽ രാജ്യാന്തര തലത്തിൽ സ്വർണം നേടി മലയാളി സഹോദരിമാർ

തായ്വാൻ: തായ്വാനിൽ നടന്ന രാജ്യാന്തര ഓപ്പൺ റോളർ സ്കേറ്റിങ് മത്സരത്തിൽ കേരളത്തിൽ നിന്നുള്ള സഹോദരിമാർക്ക് സ്വർണ നേട്ടം. പത്തനംതിട്ട കുഴിക്കാല കല്ലട ഭവനിൽ തോമസ് പോളിന്റെയും എലിസബത്തിന്റെയും മക്കളായ ജുവിന ലിസ് തോമസും ജുലൈന ലിസ് തോമസുമാണ് മെഡലുകൾ സ്വന്തമാക്കിയത്. ജുവിന ലിസ് തോമസ് പെയർ സ്കേറ്റിങ്ങിൽ സ്വർണം നേടി. സഹോദരി ജുലൈന ലിസ് തോമസ് പെയർ, കപ്പിൾ വിഭാഗങ്ങളിൽ സ്വർണവും സോളോ ഡാൻസിൽ വെങ്കലവും കരസ്ഥമാക്കി. തായ്വാനിൽ മത്സരിച്ച ഇന്ത്യൻ ടീമിൽ ഒൻപത് മലയാളികൾ പങ്കെടുത്തിരുന്നു. […]
Read more

ഹോർമുസ് കടക്കാൻ ശ്രമിച്ച ഇന്ത്യൻ കപ്പലുകൾ അടക്കം പിടിച്ചെടുത്തതായി ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് വഴി കടക്കാൻ ശ്രമിച്ച രണ്ട് ചരക്ക് കപ്പലുകൾ പിടിച്ചെടുത്തതായി ഇറാൻ. ഐആർജിസി നാവികസേനയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. പനാമ പതാകയുള്ള എംഎസ്സി ഫ്രാൻസിസ്‌കയും ലൈബീരിയൻ പതാകയുള്ള എപാമിനോണ്ടസും ആണ് പിടിച്ചെടുത്ത കപ്പലുകൾ എന്നാണ് റിപ്പോർട്ട്. യുഎഇയിലെ ജബൽ അലി തുറമുഖത്ത് നിന്ന് ഗുജറാത്തിലെ മുന്ദ്രയിലേക്ക് പോകുകയായിരുന്നു എപാമിനോണ്ടസ്. ഈ കപ്പൽ ഉൾപ്പെടെ രണ്ടും ഇറാനിയൻ തീരത്തേക്ക് മാറ്റിയിട്ടുണ്ട്. എംഎസ്സി ഫ്രാൻസിസ്‌ക ഹോർമുസ് കടലിടുക്കിന് സമീപം ഏകദേശം ആറു നോട്ടിക്കൽ മൈൽ അകലെയായിരുന്നപ്പോൾ ആക്രമിക്കപ്പെട്ടതായും […]
Read more

ട്രംപിനെ തിരുത്തി യുഎസ് രഹസ്യാന്വേഷണ വിലയിരുത്തൽ

വാഷിങ്ടൺ: ഇറാന്റെ സൈനിക ശക്തി ഇപ്പോഴും ഗണ്യമായി നിലനിൽക്കുന്നുവെന്ന വിലയിരുത്തലുമായി യുഎസ് പ്രതിരോധ ആസ്ഥാനം പെന്റഗണിന്റെ രഹസ്യാന്വേഷണ വിഭാഗം രംഗത്ത്. ഇറാൻ സൈനികമായി ദുർബലമായെന്ന യുഎസ് ഭരണകൂടത്തിന്റെ അവകാശവാദങ്ങൾക്കിടെ വന്ന ഈ റിപ്പോർട്ട് ശ്രദ്ധേയമാണ്. ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെ ശക്തമായ ആയുധ ശേഷി ഇറാൻ ഇപ്പോഴും നിലനിർത്തുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശിക ശക്തിയായി ഇറാൻ തുടർന്നും നിലകൊള്ളുന്നുവെന്നും വിലയിരുത്തൽ പറയുന്നു. ഈ സാഹചര്യത്തിലാണ് വെടിനിർത്തൽ കരാർ നീട്ടാനുള്ള തീരുമാനമെടുത്തതെന്ന […]
Read more

ഹോർമുസിൽ ചരക്കുക്കപ്പലിന് നേരേ ഇറാന്റെ ആക്രമണം

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ വീണ്ടും ആക്രമണം നടന്നതായി റിപ്പോർട്ട്. ബുധനാഴ്ച ഇറാന്റെ സായുധ വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വെടിയുതിർത്തെന്നാണ് വിവരം. വെടിവെപ്പിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇറാന്റെ ഗൺബോട്ടുകളിൽ നിന്നാണ് വെടിവെപ്പ് ഉണ്ടായതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. യാതൊരു മുന്നറിയിപ്പും നൽകാതെയാണ് ആക്രമണം നടന്നതെന്നും അവർ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട കപ്പൽ ഏത് രാജ്യത്തിന്റേതാണെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ ഇറാൻ ഔദ്യോഗിക […]
Read more

Recent News

Advertisement
WhiteswanTV Footer