കുവൈത്തിൽ 4000 വർഷം പഴക്കമുള്ള ദിൽമൺ ക്ഷേത്രം കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫൈലക ദ്വീപിൽ വെങ്കലയുഗകാലത്തേതായ മറ്റൊരു ക്ഷേത്രം കൂടി കണ്ടെത്തിയതായി നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്‌സ് അറിയിച്ചു. ഏകദേശം 4,000 വർഷം പഴക്കമുള്ള ദിൽമൺ നാഗരികതയുടെ അവശിഷ്ടങ്ങളാണ് പുതിയ കണ്ടെത്തലിലൂടെ തെളിഞ്ഞത്. 2025ലെ പുരാവസ്തു ഖനന സീസണിന്റെ ഭാഗമായി കുവൈത്ത്-ഡാനിഷ് സംയുക്ത സംഘമായ മോസ്ഗാർഡ് മ്യൂസിയവുമായി സഹകരിച്ചാണ് ഖനനം നടത്തിയത്. കഴിഞ്ഞ സീസണിൽ കണ്ടെത്തിയ ക്ഷേത്രത്തിന്റെ താഴെയായി ദിൽമൺ നാഗരികതയുടെ ശൈലിയിൽ പൂർണരൂപത്തിലുള്ള വെങ്കലയുഗ ക്ഷേത്രം കണ്ടെത്താൻ സംഘത്തിന് കഴിഞ്ഞതായി […]
Read more

