Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

ഇന്ധനവില നിയന്ത്രിക്കാൻ ട്രംപിന്റെ നീക്കം; റഷ്യയിൽ നിന്ന് ഡീസൽ വാങ്ങും

വാഷിങ്ടൺ ഡിസി: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിലും അമേരിക്കയിലും ഇന്ധനവില വർധിക്കുന്നതിനിടെ പുതിയ നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ചയിൽ ഡീസൽ ലഭ്യമാക്കാൻ ധാരണയായതായി ട്രംപ് അറിയിച്ചു. മൂന്ന് ലക്ഷം ടൺ റഷ്യൻ ഡീസൽ ഉടൻ നൽകാമെന്ന് പുടിൻ സമ്മതിച്ചതായും അടുത്ത മാസം അഞ്ച് ലക്ഷം ടൺ കൂടി ലഭ്യമാക്കുമെന്നും ട്രംപ് പറഞ്ഞു. ഇന്ധനവില വർധനയിൽ ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾക്കും വ്യാപാര മേഖലയ്ക്കും ഈ നീക്കം ആശ്വാസമാകുമെന്നാണ് ട്രംപിന്റെ […]
Read more

റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം. പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) അറിയിച്ചു. ആക്രമണത്തിൽ സ്വദേശികളും വിദേശികളുമായ നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച വിമാനത്താവള സമുച്ചയത്തിന് നേരെ രണ്ട് ഘട്ടങ്ങളിലായാണ് ആക്രമണമുണ്ടായത്. ആദ്യ ആക്രമണത്തിൽ വിമാനത്താവളത്തിലെ പൊതുസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രണ്ടാമത്തെ ആക്രമണത്തിൽ ടെർമിനലിൽ നിർത്തിയിട്ടിരുന്ന സൗദി അറേബ്യൻ എയർലൈൻസിന്റെ […]
Read more

സമാധാന നൊബേൽ ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്ക്ക്

സ്റ്റോക്കോം: 2026 ലെ സമാധാന നൊബേൽ പുരസ്കാരം ഇന്ത്യൻ തമിഴ് വംശജയായ നവനീതം നവി പിള്ളയ്ക്ക്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പ്രമുഖയായ നിയമജ്ഞയും രാജ്യാന്തര മനുഷ്യാവകാശ പ്രവർത്തകയുമാണ്. 2008 –2014 ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കിഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലും രാജ്യാന്തര തലത്തിലും വംശീയ ലിംഗ വിവേചനത്തിന്റെ മതിലുകൾ തകർത്തു കെൊണ്ട് നിയമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് ഇവർ. ദക്ഷിണാഫ്രിക്കയിലെ ഡർബനിലാണ് ജനനം. നവി പിള്ളയുടെ മുത്തശ്ശൻ തമിഴ്നാട് സ്വദേശിയാണ്. കരാർ തൊഴിലാളിയായാണ് ദക്ഷിണാഫ്രിക്കയിലെത്തിയത്. നെറ്റാൽ സർവകലാശാലയിൽ നിന്ന് ബിഎ, എൽഎൽബി […]
Read more

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കനേഡിയൻ എഴുത്തുകാരി ആൻ കഴ്‌സണ്‌

സ്റ്റോക്ക്ഹോം: 2026 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കനേഡിയൻ എഴുത്തുകാരി ആൻ കഴ്സന്. സാഹിത്യത്തിലെ ക്ലാസിക്കൽ പാരമ്പര്യവുമായി രസകരമായ സംവാദത്തിലേർപ്പെട്ടുകൊണ്ട് സമകാലിക സാഹിത്യത്തിന് പുതിയ മാനങ്ങൾ സംഭാവന ചെയ്ത ആൻ കഴ്‌സന്റെ ധീരവും നൂതനവുമായ കൃതികൾക്കു മുന്നിൽ 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം സമർപ്പിക്കുന്നു എന്നായിരുന്നു അക്കാദമിയുടെ പ്രഖ്യാപനം. കവിത, പ്രബന്ധങ്ങള്‍, പരിഭാഷകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള തനത് എഴുത്തുരീതിയിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് എഴുപത്തിയൊന്നുകാരിയായ ആന്‍ കാഴ്‌സൻ. ഗ്രീക്ക് ക്ലാസിക്കല്‍ പഠനത്തില്‍ വിദഗ്ധയായ ഇവര്‍ പ്രാചീന കൃതികളെ ആധുനിക […]
Read more

എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു; സമാധാന നോബേലിന് തന്നേക്കാൾ അർഹത വേറെ ആർക്കുമില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: നൊബേല്‍ സമാധാന പുരസ്‌കാരത്തിന് വീണ്ടും അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്നും നിരവധി സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് 2026ലെ നൊബേല്‍ സമാധാന പുരസ്‌കാരം തനിക്ക് ലഭിക്കണമെന്ന് ട്രംപ് പറഞ്ഞത്. വൈറ്റ് ഹൗസ് ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. മറ്റാരും ചെയ്യാത്ത കാര്യങ്ങളാണ് ചെയ്തത്’ എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. പുരസ്‌കാരം ലഭിച്ചില്ലെങ്കിലും താന്‍ ഇതിനകം ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും നൊബേല്‍ കമ്മിറ്റി […]
Read more

യുകെയിൽ കോവിഡ് കേസുകൾ ഉയരുന്നു; XFG വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്

ലണ്ടൻ: യുകെയിൽ കോവിഡ് കേസുകളിൽ വർധനവെന്ന് റിപ്പോർട്ട്. XFG അഥവാ ‘സ്ട്രാറ്റസ്’ എന്ന കോവിഡ് വകഭേദമാണ് പുതിയ വ്യാപനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. രോഗബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടെന്ന് ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിൽ പരിശോധിച്ച കോവിഡ് സാമ്പിളുകളിൽ 50 ശതമാനത്തിലധികവും XFG വകഭേദമാണെന്നാണ് കണ്ടെത്തൽ. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (UKHSA) കണക്കുകൾ പ്രകാരം ആശുപത്രികളിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 5.9 ശതമാനത്തിൽ നിന്ന് 7 ശതമാനമായി ഉയർന്നു. ലണ്ടനിലാണ് ആശുപത്രി പ്രവേശനത്തിൽ […]
Read more

വടക്കൻ ഗൾഫ് തീരത്തേക്ക് ഐസയാസ്; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

ന്യൂ ഓർലീൻസ്: ഐസയാസ് ചുഴലിക്കാറ്റ് അമേരിക്കയുടെ വടക്കൻ ഗൾഫ് തീരത്തേക്ക് നീങ്ങുന്നു. ഈ ആഴ്ച അവസാനത്തോടെ മേഖലയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. വാരാന്ത്യത്തോടെ കൊടുങ്കാറ്റ് തീരം തൊടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ. അറ്റ്ലാന്റിക് സമുദ്രത്തിലെ കാലാവസ്ഥാ സാഹചര്യങ്ങൾ കൊടുങ്കാറ്റുകളുടെ രൂപീകരണത്തെ ഒരു പരിധിവരെ തടയുന്നുണ്ടെങ്കിലും, ഗൾഫ് മേഖലയിലെ ചൂടേറിയ കടൽജലം ഐസയാസിന് ശക്തി പകരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. വെള്ളിയാഴ്ചയോടെ ഐസയാസ് ലൂസിയാനയുടെ തെക്കുകിഴക്കൻ ഭാഗത്തേക്ക് എത്തുമെന്നാണ് നിലവിലെ പ്രവചനം. ശക്തമായ മഴയ്ക്കും കാറ്റിനും […]
Read more

കുവൈത്തിൽ ഇൻഡിക്കേറ്റർ ഉപയോഗിക്കാത്തവർക്കെതിരെ നടപടി

കുവൈത്ത് സിറ്റി: വാഹനം തിരിക്കുമ്പോഴും ലെയ്ൻ മാറുമ്പോഴും ഇൻഡിക്കേറ്റർ കൃത്യമായി ഉപയോഗിക്കാത്ത ഡ്രൈവർമാർക്കെതിരെ കുവൈത്തിൽ കർശന നടപടി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 372 വാഹനങ്ങൾക്ക് പിഴ ചുമത്തി. ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഡ്രൈവിങ്ങിനിടെ ഇൻഡിക്കേറ്റർ ശരിയായി ഉപയോഗിക്കാത്തതാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനം. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനും എല്ലാ ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് […]
Read more

പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനും മുൻ എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു

ലണ്ടൻ: പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റും മുൻ കൺസർവേറ്റീവ് പാർട്ടി എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു. 86 വയസ്സായിരുന്നു. തിങ്കളാഴ്ച ലണ്ടനിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ പുതിയ നോവലായ ‘ആദം ആൻഡ് ഈവ്’ പുറത്തിറങ്ങാനിരിക്കെയാണ് മരണം. പ്രസാധകരായ ഹാർപ്പർ കോളിൻസ് ആണ് മരണവിവരം അറിയിച്ചത്. അഞ്ച് പതിറ്റാണ്ടോളം നീണ്ട സാഹിത്യജീവിതത്തിൽ ജെഫ്രി ആർച്ചറുടെ പുസ്തകങ്ങൾ ലോകമെമ്പാടും 30 കോടിയിലധികം കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. ‘കെയ്ൻ ആൻഡ് ഏബൽ’, ‘ക്ലിഫ്ടൺ ക്രോണിക്കിൾസ്’ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. രാഷ്ട്രീയത്തിലും സജീവമായിരുന്ന ആർച്ചർ […]
Read more

റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു

മോസ്കോ: റഷ്യയിലെ വിദൂര സൈബീരിയൻ പ്രവിശ്യയായ ഇർകുട്സ്കിൽ 28 വയസ്സുള്ള ലബോറട്ടറി ടെക്നീഷ്യൻ അതിമാരകമായ പ്ലേഗ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ രോഗവ്യാപന ഭീതിയെത്തുടർന്ന് മേഖലയിലെ അഞ്ച് പ്രധാന ആശുപത്രികൾ അധികൃതർ അടപ്പിച്ചു. മരിച്ച സ്ത്രീയുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഇരുനൂറിലധികം പേരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ഷെലെഖോവിലുള്ള ആന്റി പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായ ദര്യ ഷിപിലോവ (28) ആണ് മരിച്ചത്. പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ ജീവനുള്ള ബാക്ടീരിയകൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ കൈയിൽനിന്ന് നിലത്തുവീണ് പൊട്ടിയതിനെത്തുടർന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix