Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

വേനൽച്ചൂടിന് വിട; യുഎഇയിൽ കാലാവസ്ഥ മാറുന്നു, മഴയ്ക്ക് സാധ്യത

ദുബായ്: കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ കാലാവസ്ഥയിൽ മാറ്റം. ഒക്ടോബർ മാസത്തോടെ രാജ്യത്ത് താപനില ക്രമേണ കുറയുമെന്നും വിവിധ മേഖലകളിൽ മഴയ്ക്കുള്ള സാധ്യത വർധിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. വേനൽക്കാലത്തുനിന്ന് തണുപ്പുകാലത്തേക്കുള്ള മാറ്റത്തിന്റെ ഘട്ടമാണ് ഒക്ടോബർ. മാസത്തിന്റെ രണ്ടാം പകുതിയോടെ താപനിലയിൽ കൂടുതൽ പ്രകടമായ കുറവുണ്ടാകും. ഒക്ടോബർ പകുതിയോടെ ആരംഭിക്കുന്ന ‘അൽ വസ്മ്’ സീസണോടെ തണുത്ത കാറ്റിനും മഴയ്ക്കുമുള്ള സാധ്യത ശക്തമാകുമെന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ കിഴക്കൻ മലയോര മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇതിന്റെ ഭാഗമായി […]
Read more

ഹോർമൂസിൽ രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം; അഞ്ച് ഇന്ത്യക്കാരെ രക്ഷിച്ചു

വാഷിംഗ്ടൺ: ഹോർമൂസ് കടലിടുക്കിൽ വീണ്ടും രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം. ഒമാൻ തീരത്തിന് സമീപം നടന്ന ആക്രമണങ്ങളിൽ കപ്പലുകൾക്ക് തീപിടിച്ചു. കപ്പലുകളിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. തുറമുഖത്ത് നിർത്തിയിട്ടിരുന്ന ഒരു കപ്പലിന് നേരെയായിരുന്നു ആദ്യ ആക്രമണം. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിച്ചെങ്കിലും ജീവനക്കാർക്ക് പരിക്കില്ല. ഹോർമൂസിൽ നിന്ന് പുറത്തുകടക്കുന്നതിനിടെ മറ്റൊരു എണ്ണക്കപ്പലിനും നേരെ ആക്രമണമുണ്ടായി. ഈ കപ്പലിലും തീപിടിച്ചെങ്കിലും ആളപായമില്ല. കുവൈത്ത് പതാക വഹിക്കുന്ന ഖമീസ് ത്രീ എന്ന കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷിച്ചതായി ഒമാനിലെ […]
Read more

സൗദിയിലെ തീപിടിത്തത്തിൽ മരിച്ച യുവതിയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയിലെ ബുറൈദയിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരിച്ച തമിഴ്നാട് സ്വദേശിയായ യുവതിയുടെയും രണ്ടുവയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ചെന്നൈ നാങ്ങനല്ലൂർ സ്വദേശികളായ രാജാറാം-രാജേശ്വരി ദമ്പതികളുടെ മകൾ ജയഭാരതി (37), മകൾ കാർത്തിക ശ്രീ (2) എന്നിവരുടെ മൃതദേഹങ്ങളാണ് റിയാദ് ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ നാട്ടിലെത്തിച്ചത്. ‘കനിവ്’ ജീവകാരുണ്യ വിഭാഗമാണ് ഇതിനായി മുന്നിട്ടിറങ്ങിയത്. ബുറൈദയിൽ ഇലക്ട്രോണിക് ടെക്നീഷ്യനായി ജോലി ചെയ്യുന്ന ഗോകുൽ രാജാണ് ജയഭാരതിയുടെ ഭർത്താവ്. കഴിഞ്ഞ ജൂലൈ 21-നായിരുന്നു ദാരുണമായ സംഭവം. ബുറൈദയിലെ […]
Read more

ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരപ്രവർത്തന ശ്രമമെന്ന് യുഎഇ

അബുദാബി: ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് ഭീകരപ്രവർത്തനത്തിന് ശ്രമിച്ചതായി യുഎഇ ഫെഡറൽ പ്രോസിക്യൂട്ടർ കൗൺസിലർ ഡോ. ഹമദ് സൈഫ് അൽ ഷംസി അറിയിച്ചു. ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് സർവീസ് നടത്തിയ എഫ്‌ഇസെഡ് 1073 വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം പറന്നുകൊണ്ടിരിക്കെ കോക്പിറ്റിൽ വെച്ച് സഹപൈലറ്റ് ക്രാഷ് ആക്സ് ഉപയോഗിച്ച് ക്യാപ്റ്റനെ ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് അധികൃതർ പറയുന്നത്. മറ്റ് ക്രൂ അംഗങ്ങൾ ഇടപെട്ടതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തുടർന്ന് വിമാനം സൗദി […]
Read more

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്

ഒഹായോ: അമേരിക്കയിലെ ഒഹായോയിൽ പ്രശസ്തമായ ഹിന്ദു ക്ഷേത്രത്തിന് നേരെ ഇഷ്ടികയും കല്ലുകളും ഉപയോഗിച്ച് ആക്രമണം. ഗ്രേറ്റർ ക്ലീവ്‌ലാന്റ് മേഖലയിലെ റിച്ച്മണ്ട് ഹൈറ്റ്‌സിലുള്ള ശ്രീ സ്വാമിനാരായൺ വഡ്താൽ ധാം ഹിന്ദു മന്ദിറിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ക്ഷേത്രത്തിലെ ജനൽച്ചില്ലുകൾ തകർന്നു. സംഭവം നടക്കുമ്പോൾ പൂജാരിമാരും ഭക്തരും ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് ആക്രമണമുണ്ടായതെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനും കൊയലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയും അറിയിച്ചു. അക്രമികൾ ക്ഷേത്രത്തിന് നേരെ തുടർച്ചയായി ഇഷ്ടികകൾ എറിഞ്ഞതായാണ് വിവരം. ക്ഷേത്രത്തിൽ […]
Read more

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം

ജിദ്ദ: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്സിമോൾ മാത്യു (36), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്നാട് സ്വദേശികളായ രണ്ട് നഴ്‌സുമാരും അപകടത്തിൽ മരിച്ചു. വിജയലക്ഷ്മി, ഹെപ്സിബ എന്നിവരാണ് മരിച്ച തമിഴ്നാട് സ്വദേശികൾ. വാഹനം ഓടിച്ചിരുന്ന സൗദി പൗരനും അപകടത്തിൽ മരിച്ചു. തായിഫ്–റാനിയ റോഡിലാണ് അപകടം ഉണ്ടായത്. സൗദിയിലെ സർക്കാർ ഡിസ്പെൻസറിയിൽ നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്നു […]
Read more

സ്ത്രീകൾക്ക് കൈ കൊടുക്കില്ല, എപ്പോഴും പ്രാർത്ഥന; ഫ്ളൈദുബായ് സഹപൈലറ്റിനെ കുറിച്ച് വെളിപ്പെടുത്തൽ

ടെൽ അവീവ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ളൈദുബായ് വിമാനത്തിൽ ഇന്ത്യക്കാരനായ പ്രധാന പൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിച്ച് വിമാനം തകർക്കാൻ ശ്രമിച്ച സഹപൈലറ്റ് മതതീവ്രവാദ സ്വഭാവം പുലർത്തിയിരുന്ന ആളാണെന്ന് വെളിപ്പെടുത്തൽ. എട്ടുമാസം മുൻപ് മാത്രം ഫ്ലൈ ദുബായിൽ സർവീസിൽ പ്രവേശിച്ച ഒമാൻ സ്വദേശിയായ ഈ സഹപൈലറ്റിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് സഹപ്രവർത്തകൻ ഇസ്രയേലിലെ ചാനൽ 16 ന്യൂസിനോടും ടൈംസ് ഓഫ് ഇസ്രയേലിനോടും വെളിപ്പെടുത്തിയത്. ഇയാൾ കടുത്ത മതമൗലികവാദിയായിരുന്നുവെന്നും പകൽ സമയങ്ങളിൽ അമിതമായി പ്രാർത്ഥനകളിൽ മുഴുകിയിരുന്ന ഇയാൾ വനിതാ ജീവനക്കാരോട് […]
Read more

കത്തിമുനയേറ്റ് പിടഞ്ഞിട്ടും പതറാത്ത ആത്മവീര്യം, 174 ജീവനുകളെ രക്ഷിച്ച് ഇന്ത്യയുടെ അഭിമാനമായ മച്ചാർ… അക്രമിയായ സഹപൈലറ്റിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ

ഇന്ന് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ മുഴുവൻ അഭിമാനമായി നിൽക്കുന്ന പേരാണ് സ്മിത്ത് മച്ചാർ എന്നത്. കത്തിമുന കുത്തിയിറങ്ങി പ്രാണൻ പിടയും വേദനയോട് മല്ലിട്ട് കോക്പിറ്റ് തറയിൽ രക്തത്തിൽ കുളിച്ചുകിടക്കുമ്പോഴും ആ മനുഷ്യന്റെ ആകാശത്ത് മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിൽക്കിടക്കുന്ന ജീവനുകൾക്കായി പിടയുകയായിരുന്നു. അവസാന ഊർജവും സംഭരിച്ച് കോക്പിറ്റ് വാതിൽ തുറക്കാൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന്റെ കൈനീണ്ടപ്പോൾ അത് 174 യാത്രക്കാർക്ക് രണ്ടാം ജന്മത്തിലേക്കുള്ള ഒരു വഴികൂടി തുറക്കുകയായിരുന്നു. സഹപൈലറ്റിന്റെ കത്തിക്കുത്തിൽ പതറാതെ 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ […]
Read more

കുവൈത്തിൽ തൊഴിൽ മേഖലയിലെ നിയമങ്ങൾ ശക്തമായി നടപ്പാക്കാൻ നീക്കം

കുവൈത്ത് സിറ്റി: തൊഴിൽ വിപണിയിൽ കൂടുതൽ സുതാര്യതയും കാര്യക്ഷമമായ ഭരണ സംവിധാനവും ഉറപ്പാക്കാൻ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നടപടികൾ ശക്തമാക്കുന്നു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികളും കൂടുതൽ കാര്യക്ഷമമാക്കും. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗത്തിലാണ് നിർദേശങ്ങൾ മുന്നോട്ടുവച്ചത്. അതോറിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള നടപടികൾ […]
Read more

രണ്ട് ഡോസ് വിഷം കുത്തിവെച്ചിട്ടും മരിച്ചില്ല! ഞെട്ടിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളി

വാഷിങ്ടൺ: അമേരിക്കയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയ കുറ്റവാളി അത്ഭുതകരമായി രക്ഷപ്പെട്ട വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. 50 വയസുകാരിയായ കൊലക്കേസ് പ്രതി ക്രിസ്റ്റ പൈക്കിന് രണ്ട് തവണ വിഷം കുത്തിവെച്ചെങ്കിലും മരിച്ചില്ല. യുഎസിലെ ടെന്നിസിയിലാണ് സംഭവം. മരുന്ന് കുത്തിവെച്ചിട്ടും ക്രിസ്റ്റ, കൂർക്കം വലിക്കുന്നത് കേട്ടുവെന്ന് ശിക്ഷ നടപ്പാക്കുന്നതിന് സാക്ഷിയായവർ പറഞ്ഞു. പിന്നാലെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് ക്രിസ്റ്റ പൈക്കിനെ ശിക്ഷാനടപടികള്‍ ആരംഭിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി ‘പെന്റോബാർബിറ്റൽ എന്ന മാരക മരുന്നിന്റെ രണ്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix