സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

കളിച്ചു കൊണ്ടിരുന്ന ആറ് വയസ്സുകാരൻ വാട്ടർ ടാങ്കിൽ മുങ്ങി മരിച്ചു

അൽ ഐൻ: വീടിന് സമീപമുള്ള വാട്ടർ ടാങ്കിലേക്കു വീണ് ആറുവയസ്സുകാരൻ മരിച്ചു. അൽ ഐനിലെ വസതിയിലായിരുന്നു സംഭവം. മുഹമ്മദ് ബിൻ ഖാലിദ് പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ഈസയാണ് മരിച്ചത്. വീട്ടിന്റെ പ്രവേശന കവാട ഭാഗത്ത് സ്ഥിതി ചെയ്തിരുന്ന വെള്ളം നിറഞ്ഞ ടാങ്കിലേക്കാണ് കുട്ടി അബദ്ധത്തിൽ വീണത്. സംഭവസമയത്ത് കുട്ടി സഹോദരിയോടൊപ്പം പുറത്ത് കളിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

അംഗോളക്കെതിരെ അർജന്റീന;മുന്നിൽ നയിക്കാൻ മെസ്സി,സ്കലോണിപ്പടയിൽ 3 പുതുമുഖങ്ങൾ

ബ്യൂണസ് ഐറിസ്: അംഗോളക്കെതിരായ അന്താരാഷ്ട സൗഹൃദമത്സരത്തിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. നവംബര്‍ 14-ന് ലുവാന്‍ഡ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലയണല്‍ മെസ്സി അര്‍ജന്റീനയെ നയിക്കും. പരിശീലകന്‍ ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ച 24 അംഗ ടീമില്‍ മൂന്ന് പുതുമുഖങ്ങളും ഉള്‍പ്പെടുന്നു. നവംബറിലെ ഫിഫ വിന്‍ഡോയില്‍ അര്‍ജന്റീനയുടെ ഏക സൗഹൃദമത്സരമാണ് അംഗോളയില്‍ നടക്കുന്നത്. ലൗട്ടാരോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ് തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്ന ടീമില്‍, ജിയാന്‍ലൂക്ക പ്രെസ്റ്റിയാനി, ജോക്വിന്‍ പാനിച്ചെല്ലി, മാക്‌സിമോ പെറോണ്‍ എന്നീ പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി. എന്നാൽ പരിക്കേറ്റ […]
Read more

“ഇനി ഒരു പെൺകുട്ടിക്കും ഇങ്ങനൊരു അനുഭവം ഉണ്ടാവരുത്”; മുൻ സെലക്ടർക്ക് നേരെ ലൈംഗികാതിക്രമം ആരോപിച്ച് വനിതാ താരം

മെൽബൺ: 2022 ലോകകപ്പിനിടെ ദേശീയ ടീം മാനേജ്‌മെന്റിൽ നിന്ന് മോശം അനുഭവം നേരിട്ടെന്ന വെളിപ്പെടുത്തലുമായി ബംഗ്ലദേശ് വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ജഹനാര ആലം. വനിതാ സെലക്ടറും മാനേജറുമായി പ്രവർത്തിച്ചിരുന്ന ബംഗ്ലദേശ് മുൻ പേസ് ബോളർ മഞ്ജുറുൾ ഇസ്‌ലാം, മാനേജ്മെന്റിന്റെ ഭാഗമായിരുന്ന അന്തരിച്ച തൗഹിദ് മഹ്മൂദി, സർഫറാസ് ബാബു തുടങ്ങിയവർക്കെതിരെയാണ് ജഹനാരയുടെ ആരോപണങ്ങൾ. ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്തിരിക്കുന്ന താരം, നിലവിൽ ഓസ്ട്രേലിയയിലാണ് താമസം. 2025ലെ വനിതാ ലോകകപ്പിൽ ബംഗ്ലദേശ് ടീമിൽ ജഹനാര ഉൾപ്പെട്ടിരുന്നില്ല. ലോകകപ്പിനു തൊട്ടുപിന്നാലെയാണ് ഒരു […]
Read more

യുദ്ധക്കെടുതി; ബാക്കിയായി “ലോകത്തിലെ ഏറ്റവും വല്യ കുഴിമാടം”

ഗാസ: യുദ്ധകെടുതി ബാക്കിവച്ച ഗാസയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പതിനായിരത്തോളം മൃതദേഹങ്ങൾ കൂടി കണ്ടെടുക്കാനുണ്ടെന്ന് പഠന റിപ്പോർട്ട്. കാണാതായ വ്യക്തികൾക്കായുള്ള തിരച്ചിലിൽ ഏർപ്പെട്ട സമിതിയുടെ അഭിപ്രായത്തിൽ ‘ലോകത്തിലെ ഏറ്റവും വലിയ കൂട്ടക്കുഴിമാടം’ ആണ് ഗാസയിലേതെന്ന് പറയുന്നു. പതിനായിരത്തോളം പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും, വ്യാപകമായ നാശനഷ്ടവും ആവശ്യമായ ഉപകരണങ്ങളുടെ അഭാവവും കാരണം മൃതദേഹങ്ങൾ വീണ്ടെടുക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2 വർഷമായി നടന്ന യുദ്ധത്തിൽ ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ ഇതുവരെ 68,872 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഏകദേശം 1,70,677 […]
Read more

റഷ്യയിൽ നിന്ന് കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഉഫ സിറ്റി : 19 ദിവസം മുമ്പ് കാണാതായ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി അജിത് സിംഗ് ചൗധരിയുടെ മൃതദേഹം കണ്ടെത്തി. റഷ്യയിലെ ഉഫ സിറ്റിയിൽ വൈറ്റ് നദിക്കരയിലെ അണക്കെട്ടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാജസ്ഥാനിലെ ലക്ഷ്മൺഗഡിലെ കുഫുൻവാര സ്വദേശിയായ അജിത് സിംഗ്, ബഷ്കിർ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ്. ഒക്ടോബർ 19-ന് വാർഡനിൽ നിന്ന് പാൽ വാങ്ങി വരാമെന്ന് പറഞ്ഞ് പുറത്തിറങ്ങിയതിനു ശേഷമാണ് അജിത്തിനെ കാണാതായത് . മൃതശരീരം സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു. നിയമ […]
Read more

ഗൾഫിൽ ഏകീകൃത വിസ അടുത്തവർഷം മുതൽ പ്രാബല്യത്തിൽ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രയും പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട സംവിധാനങ്ങളും കൂടുതൽ സുഗമമാക്കുന്ന ഒരു വലിയ മാറ്റത്തിന് തൂടക്കം കുറിക്കുകയാണ് സൗദി ടൂറിസം. മുഴുവൻ ഗൾഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ എന്ന ‘ഏകീകൃത ഗൾഫ് വിസ’ അടുത്ത വർഷം മുതൽ നൽകാനാകുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ് വ്യക്തമാക്കി. യൂറോപ്യൻ ഷെങ്കൻ വിസ പരീക്ഷണത്തിന് പത്ത് വർഷത്തിലധികം സമയം എടുത്ത സ്ഥാനത്ത് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത വിസ പ്രവർത്തനത്തിന് തുടക്കം കുറിച്ച്, വെറും നാല് വർഷം […]
Read more

കാപ്പിവിലയിൽ കുതിപ്പ്;കർഷകർക്ക് ആശ്വാസം

കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ കാപ്പി വില വർധനയുടെ ഫലത്തിൽ ആശ്വാസം കൊണ്ട് രാജ്യത്തെ കാപ്പി കർഷകർ. റോബസ്റ്റ കാപ്പിയുടെ അന്താരാഷ്ട്ര വിലയിൽ ടണ്ണിന് 153 ഡോളറിന്റെ വർധനയാണ് തിങ്കളാഴ്ചയുണ്ടായത്. ഇതിന്റെ പൂർണമായ പ്രതിഫലനം രാജ്യത്തെ കാപ്പിവിലയിൽ പ്രകടമായിട്ടില്ലെങ്കിലും വിലയിൽ അന്തരം പ്രകടമാണ്. കേരളത്തിൽ കൂടുതലായി കൃഷി ചെയ്ത് വരുന്നത് റോബസ്റ്റ കാപ്പിക്കുരു ആണ്. ഇവയ്ക്ക് ആണ് സെപ്റ്റംബർ അവസാന വാരങ്ങളിലും നവംബറിലെ ആദ്യ ദിവസങ്ങളിലും ആയി മികച്ച വില ലഭിക്കുന്നുണ്ട്. പ്രധാന കാപ്പി ഉത്പാദക രാജ്യങ്ങളായ ബ്രസീലിലും […]
Read more

രഹസ്യമായി ആണവായുധ പരീക്ഷണം നടത്തുന്നെന്ന ട്രംപിന്റെ വാദം തള്ളി പാകിസ്ഥാൻ

ഇസ്‌ലാമാബാദ്:രഹസ്യമായി തങ്ങൾ ആണവായുധ പരീക്ഷണങ്ങൾ നടത്തുന്നുവെന്ന യൂഎസ്സ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി പാകിസ്ഥാൻ. ആണവപരീക്ഷണങ്ങൾ നടത്തിയ ആദ്യ രാജ്യം തങ്ങളല്ലെന്നും അത് പുനരാരംഭിക്കുന്ന ആദ്യത്തെ രാജ്യവും തങ്ങളാവില്ലെന്നും പാകിസ്താൻ പറഞ്ഞു. സമഗ്ര ആണവപരീക്ഷണ നിരോധന ഉടമ്പടിയിൽ (സിടിബിടി) ഒപ്പുവെച്ചിട്ടില്ലെങ്കിലും, പരീക്ഷണങ്ങളിൽ ഏകപക്ഷീയമായ മൊറട്ടോറിയം നിലനിർത്തുകയും സംയമനം പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മുതിർന്ന പാകിസ്താൻ സുരക്ഷാ ഉദ്യോഗസ്ഥൻ സിബിഎസ് ന്യൂസിനോട് പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെയായി ആണവപരീക്ഷണങ്ങളിൽനിന്ന് അമേരിക്ക വിട്ട് നിൽക്കുകയാണെന്നും അപ്പോളും റഷ്യ, ചൈന, ഉത്തര കൊറിയ, […]
Read more

തിരഞ്ഞെടുപ്പിന് മുൻപ് പ്രശംസ;എന്നിട്ടും മംദാനിയെ അഭിനന്ദന കുറിപ്പിൽ പരാമർശിക്കാതെ തഴഞ്ഞ് ഒബാമ

ന്യൂയോര്‍ക്ക്: യു എസ്സ് മേയർ തിരഞ്ഞെടുപ്പിലെ വിജയിച്ച ഡെമോക്രാറ്റിക്‌ പാർട്ടി മേയർമാരെ അഭിനന്ദിച് മുൻ യൂ എസ്സ് പ്രസിഡൻറ് ബരാക് ഒബാമ. പക്ഷേ ഏറെ ശ്രെദ്ധിക്കപെട്ട തിരഞ്ഞെടുപ്പ് വിജയം ആയി മാറിയ ന്യൂയോര്‍ക്കില്‍നിന്നു വിജയിച്ച സെഹ്റാന്‍ മംദാനിയുടെ പേര് അഭിനന്ദന സന്ദേശത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വിര്‍ജീനിയയിലേയും ന്യൂജേഴ്സിയിലേയും കാലിഫോര്‍ണിയയിലേയും തിരഞ്ഞെടുപ്പ് വിജയങ്ങളെ സംബന്ധിച് അതിലും ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്കുള്ള മംദാനിയുടെ വിജയം. ‘ഇന്ന് രാത്രി വിജയിച്ച എല്ലാ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍. […]
Read more

പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: കോഴിക്കോട് പയ്യോളി സ്വദേശിയായ സുബീഷ് കങ്കാണി സൗദിയിലെ ജുബൈലിൽ അന്തരിച്ചു. താമസ സ്ഥലത്ത് രാത്രി ഉറങ്ങുകയായിരുന്ന സുബീഷ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ജുബൈലിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു സുബീഷ്. ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളന്റിയറുമായ സലീം ആലപ്പുഴ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹമീദ് പയ്യോളി എന്നിവർ അറിയിച്ചു.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.