ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കത്തിന് സ്റ്റേ
വാഷിങ്ടൺ: യുഎസിൽ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. ട്രംപിന്റെ ഉത്തരവ് നടപ്പിലാക്കാനുള്ള നീക്കം സിയാറ്റിലിലെ ഫെഡറൽ ജഡ്ജ് ജോൺ കോഗ്‍നോർ താൽക്കാലികമായി സ്റ്റേ ചെയ്തു. 14 ദിവസത്തേക്കാണ് നടപടികൾ നിർത്തിവെച്ചിരിക്കുന്നത്. വാഷിങ്ടൺ, അരിസോണ, ഇല്ലിനോയിസ്, ഒറിഗോൺ എന്നീ സംസ്ഥാനങ്ങളുടെ അഭ്യർഥന പ്രകാരം പരിഗണിച്ച കേസിലാണ് ട്രംപിന് തിരിച്ചടി നേരിട്ടത്. യുഎസ് മണ്ണിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും പൗരത്വം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ നഗ്നമായ ലംഘനമാണ് ഉത്തരവെന്ന് വാദിച്ചാണ് ഡമോക്രാറ്റിക് നേതൃത്വത്തിലുള്ള സംസ്ഥാനങ്ങൾ […]
Read more

