സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Health

പ്രായപൂർത്തിയായ ഭിന്നശേഷിക്കാർക്കായി നിപ്മറിൽ ന്യൂറോഡൈവേർജന്‍റ് അഡൾട്ട് യൂണിറ്റുകൾ ആരംഭിക്കും: മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം: നിപ്മറിൽ പൈലറ്റ് അടിസ്ഥാനത്തിൽ ന്യുറോഡൈവേർജന്റ് അഡൾട്ട് യൂണിറ്റ് ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പതിനെട്ടുവയസ്സ് കഴിഞ്ഞ ഭിന്നശേഷിക്കാർക്ക്, പ്രത്യേകിച്ച് ഓട്ടിസം ഉൾപ്പെടെയുള്ള ന്യുറോ ഡൈവേർജന്റ് ആയ വ്യക്തികൾക്ക് പരിശീലനത്തിനായാണ് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള മികവിന്റെ കേന്ദ്രമായ നിപ്മറിൽ യൂണിറ്റ് ആരംഭിക്കുന്നത്. തുടക്കത്തിൽ ഇരുപതു പേർക്കാണ് പ്രവേശനം നൽകുകയെന്ന് മന്ത്രി അറിയിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ, സ്‌പീച്ച് തെറാപ്പിസ്റ്റ്, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, വൊക്കേഷണൽ ട്രെയിനർ സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനം യൂണിറ്റിൽ ലഭ്യമാകുമെന്നും മന്ത്രി ഡോ. […]
Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് കൊച്ചിയിൽ

കൊച്ചി: സംസ്ഥാനത്തെ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. കൊച്ചി ഇടപ്പള്ളിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചെങ്കിലും നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു. ഇയാളുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. 2024-ൽ കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 38 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ എട്ടു പേർ മരണപെട്ടു.​ 2025 ലും സമാനമായ രീതിയാണ് ഉള്ളത്. കൂടാതെ രോഗത്തിന് പുതിയ വകഭേദങ്ങളും കണ്ടെത്തി. സംസ്ഥാനത്ത് 144 […]
Read more

കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തിന് കാരണം മാലിന്യം വലിച്ചെറിയുന്നത്: ഡോ. ഹാരിസ് ചിറക്കല്‍

തിരുവനന്തപുരം: കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തിന് കാരണം മാലിന്യം വലിച്ചെറിയലാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ഹാരിസ് ചിറയ്ക്കല്‍. കേരളത്തില്‍ അമീബിക് മസ്തിഷ്‌ക്ക ജ്വരം ഏകദേശം 140 പേരെ ബാധിച്ചുകഴിഞ്ഞു. 26 മരണങ്ങളും. തൊട്ടടുത്ത തമിഴ്‌നാട്ടിലും കര്‍ണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കാരണം തേടി വലിയ റിസര്‍ച്ച് ഒന്നും ആവശ്യമില്ല. മാലിന്യം വലിച്ചെറിയല്‍ തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ 20-30 വര്‍ഷങ്ങള്‍ മുമ്പ് കേട്ടുകേള്‍വിയില്ലാത്ത ഇത്തരം […]
Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു, രോഗബാധ പാലക്കാട് സ്വദേശിക്ക്

പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബര്‍ അഞ്ചിന് ചികിത്സ തേടി കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊടുവായൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും എത്തിയിരുന്നു. രോഗം ഭേതമാകാത്തതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗ സൂചന ലഭിച്ചത്. എട്ടാം തീയതി രോഗ സ്ഥിരീകരിച്ചതോടെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ രോഗി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. […]
Read more

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ആരോഗ്യനില തൃപ്തികരം: മെഡിക്കല്‍ റിപ്പോര്‍ട്ട്

തൃശ്ശൂര്‍ : ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ശനിയാഴ്ച രാവിലെ തൃശൂരില്‍ ആധാരമെഴുത്തുകാരുടെ സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. റവന്യൂ മന്ത്രി കെ. രാജനും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജും മന്ത്രിയുടെ ആരോഗ്യ നില ഡോക്ടര്‍മാരെ വിളിച്ച് അന്വേഷിക്കുകയും മന്ത്രിയുടെ വിദഗ്ദ്ധചികിത്സയ്ക്കാവശ്യമായ എല്ലാ ക്രമീകരണങ്ങളും […]
Read more

രാത്രി ചുവന്ന എല്‍ഇഡി ബള്‍ബുകളും ബ്ലാക്ക്ഔട്ട് കര്‍ട്ടനുകളും ഉപയോഗിക്കുന്നത് എന്തിന്‌?

രാത്രി ചുവന്ന എല്‍ഇഡി ബള്‍ബുകളും ബ്ലാക്ക്ഔട്ട് കര്‍ട്ടനുകളും ഉപയോഗിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും. ചുവന്ന ലൈറ്റുകള്‍ക്ക് കൂടുതല്‍ തരംഗദൈര്‍ഘ്യമുണ്ട് അതേസമയം, മെലാറ്റോണിന്റെ ഉല്‍പാദനത്തെ ബാധിക്കുകയുമില്ല. രാത്രി ചുവന്ന എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നത് വിശ്രമിക്കാനുള്ള സമയമാണെന്ന് തലച്ചോറിനെ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇത് കിടപ്പുമുറിയില്‍ ശാന്തവും ഉറക്കത്തിന് അനുകൂലവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇനി രാത്രി ബ്ലാക്ക്ഔട്ട് കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നത്, പുറത്തു നിന്നുള്ള സ്ട്രീറ്റ് ലൈറ്റുകളില്‍ നിന്നുള്ള വെളിച്ചം, പുലര്‍ച്ചെ വരുന്ന സൂര്യപ്രകാശം തുടങ്ങിയ ബാഹ്യ […]
Read more

ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം; ശക്തമായ നിയമ നടപടി സ്വീകരിക്കും’ ആരോഗ്യമന്ത്രി, ‘

തിരുവനന്തപുരം: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍ക്കെതിരായ ആക്രമണം അത്യന്തം അപലപനീയമാണെന്നും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. സംഭവത്തില്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വിപിന്റെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിപരിക്കേല്‍പ്പിച്ചത്.തന്റെ കുടുംബത്തിന് നീതി ലഭിച്ചില്ലെന്നാണ് കുട്ടിയുടെ പിതാവ് സനുപിന്റെ ആരോപണം. മകളെ കൊന്നില്ലേ എന്ന് […]
Read more

രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമക്കും ജലദോഷത്തിനും സിറപ്പുകൾ അനുവദിക്കരുതെന്ന് കർണാടക സർക്കാർ

ബെംഗളൂരു: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള സിറപ്പുകൾ നൽകുകയോ നിർദ്ദേശിക്കുകയോ ചെയ്യരുതെന്ന് കർണാടക സർക്കാർ . സംസ്ഥാനത്തെ എല്ലാ ആശുപത്രികളും, ഫാർമസികളും, ക്ലിനിക്കുകളും, ഡോക്ടർമാരും ഈ ഉത്തരവ് പാലിക്കേണ്ടതാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ചുമ മരുന്ന് ഉപയോഗിച്ച ശേഷം കുട്ടികൾ മരിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. മരുന്നുകളുടെ വിൽപ്പന സംബന്ധിച്ച് കർണാടക സർക്കാർ എല്ലാ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോടും കർശനമായ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Read more

കഫ് സിറപ്പിൽ നിബന്ധനകള്‍ കര്‍ശനമാക്കി കേരളം

തിരുവനന്തപുരം: കുട്ടികളിൽ കഫ് സിറപ്പ് ഉപയോഗത്തിൽ നിയന്ത്രണം ശക്തമാക്കി കേരള സർക്കാർ. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് നൽകാൻ പാടില്ലെന്നു ആരോഗ്യ വകുപ്പ് നിർദേശം നൽകി. പഴയ കുറിപ്പടികൾ അടിസ്ഥാനമാക്കിയുള്ള മരുന്ന് നൽകലും നിരോധിച്ചിരിക്കുകയാണ്. കുട്ടികളുടെ ചുമ മരുന്നുകളുടെ സുരക്ഷയും ഉപയോഗ രീതികളും പഠിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനായി മൂന്ന് അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവർ […]
Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറുവയസുകാരിയെ ശനിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിനോടകം രോഗ ബാധിതരുടെ എണ്ണം ആശുപത്രിയിൽ രണ്ട് ആയി ഉയർന്നു. അമീബിക് മസ്തിഷ്ക ജ്വരം, അഥവാ അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ്, നെഗ്ലേറിയ ഫൗലേറി, അകാന്തമീബ എന്നിവ പോലുള്ള ഏകകോശ അമീബകൾ തലച്ചോറിനെ ബാധിക്കുമ്പോഴുണ്ടാകുന്ന അതീവ ഗുരുതരമായ അണുബാധയാണ്. പ്രധാനമായും നെഗ്ലേറിയ ഫൗലേറിയാണ് പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസിന് കാരണക്കാരൻ. അമീബകൾ സാധാരണയായി മലിനമായ ചൂടുവെള്ളത്തിൽ കണ്ടുവരുന്നു. ഈ വെള്ളം […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.