സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Health

തലസ്ഥാനത്ത് ചികിത്സയിലിരിക്കെ മരിച്ച രണ്ടു പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ച രണ്ടുപേർക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഇന്നലെ മരിച്ച തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ 52 വയസ്സുള്ള സ്ത്രീക്കും ഞായറാഴ്ച മരിച്ച കൊല്ലം വെളിനല്ലൂർ സ്വദേശിയായ 91 വയസ്സുള്ള പുരുഷനുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചയായി ഇവർ ചികിത്സയിലായിരുന്നു. എവിടെ നിന്നാണ് ഇവർക്ക് രോഗം ബാധിച്ചതെന്നത് തുടർ പരിശോധനകളിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ 19 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആക്കുളത്തെ […]
Read more

സംസ്ഥാനത്ത് പത്ത് വയസുകാരിക്കും അമീബിക്ക് മസ്തിഷ്ക ജ്വരം രോഗം സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസുകാരിക്കാണ് രോഗബാധ. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടി രണ്ടാഴ്ച മുൻപ് നീന്തൽ കുളത്തിൽ കുളിച്ചിരുന്നതായി കുടുംബം അറിയിച്ചു. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ എണ്ണം പതിനൊന്നായി. രോഗം സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. വേനല്‍ക്കാലമായതിനാല്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് […]
Read more

എം.കെ.മുനീറിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഡോ. എം.കെ.മുനീര്‍ എംഎല്‍എയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അദ്ദേഹത്തിന്റെ നില മെച്ചപ്പെടുന്നുണ്ടെന്നും ആരോഗ്യാവസ്ഥ വിദഗ്ധരുടെ സംഘം നിരീക്ഷിക്കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവു കുറയുകയും പിന്നാലെ ഹൃദയാഘാതം ഉണ്ടാവുകയുമായിരുന്നു. കൊടുവള്ളി മണ്ഡലത്തില്‍ പരിപാടികളില്‍ പങ്കെടുത്തതിനു പിന്നാലെയാണ് മുനീറിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
Read more

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക്ക് മസ്തിഷ്‌കജ്വരം : ഏറ്റവും കൂടുതൽ കേസ് കേരളത്തിൽ

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌കജ്വരത്തെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം. ഇതുവരെ മലിനജലത്തിൽ കുളിക്കുന്നവർക്കാണ് രോഗം ബാധിക്കുന്നത്. എന്നാൽ കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗം ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം. ഈ വർഷം രോഗം ബാധിച്ച് 16 പേരാണ് മരിച്ചത്. പ്രതിരോധത്തിലും പഠനത്തിലും ഫലപ്രദമായ ഏകോപനമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ്. രോഗം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. ജലം ശുദ്ധീകരിക്കുന്നതിനുള്ള ക്യാമ്പയിൻ […]
Read more

അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് വീണ്ടും മരണം

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ ഒരു മാസത്തിനിടെ അമീബിക് മസിഷ്‌ക ജ്വരം ബാധിച്ച് ആറു പേരാണ് മരിച്ചത്. എന്നാല്‍ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കില്‍ ഈ വര്‍ഷം രണ്ടുപേര്‍ മാത്രമാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്. 12പേരുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമാണെന്ന സംശയമാണെന്നാണ് അധികൃതര്‍ പറയുന്നത്. 18പേര്‍ക്കാണ് രോഗം […]
Read more

വില്ലനായി ഷവർമ്മ : ഭക്ഷ്യവിഷബാധയേറ്റ് 14 കുട്ടികൾ ആശുപത്രിയിൽ

കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് 14 കുട്ടികൾ ആശുപത്രിയിൽ. കാസർകോട് പള്ളിക്കര പൂച്ചക്കാട് ആണ് സംഭവം. നബിദിന ആഘോഷങ്ങൾക്കുശേഷം ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. നബിദിന ആഘോഷങ്ങളുടെ ഭാഗമായി പള്ളിക്കമ്മിറ്റി ഭക്ഷണം ഏർപ്പെടുത്തിയിരുന്നു. എന്നാലിത് തികയാതെ വന്നപ്പോൾ 15 ഷവർമ്മ തൊട്ടടുത്തുള്ള ഹോട്ടലിൽ നിന്ന് വാങ്ങി. ഇത് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. അസ്വസ്ഥതകൾ അനുഭവപ്പെട്ട 14 പേരെ ആശുപത്രിയിൽ ചികിത്സ നാളിക്കുകയും ഇവരിൽ നാലുപേരെ അഡ്‌മിറ്റാക്കുകയും ചെയ്തു. പത്തുപേർ നിരീക്ഷണത്തിൽ കഴിയുകയാണ്. 13 പേരും പെൺകുട്ടികളാണ്. ഷവർമ്മയ്ക്കായി ഉപയോഗിച്ചത് പഴയ […]
Read more

കാന്‍സറിനെയും അതിജീവിക്കും; റഷ്യ വികസിപ്പിച്ച വാക്‌സിന്‍ പ്രാരംഭ മനുഷ്യ പരീക്ഷണങ്ങളില്‍ 100 ശതമാനം വിജയം

മോസ്കോ: കാന്‍സറുമായി പൊരുതുന്ന ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് പ്രതീക്ഷയുമായി റഷ്യ. റഷ്യയുടെ mRNA അധിഷ്ഠിത വാക്സിനായ ‘എന്ററോമിക്സ്’ പരീക്ഷണങ്ങളില്‍ വിജയിച്ചുവെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്‍ പ്രാരംഭ മനുഷ്യ പരീക്ഷണങ്ങളില്‍ 100 ശതമാനം സുരക്ഷിതത്വവും ഫലപ്രാപ്തിയും തെളിയിച്ചതായി പ്രഖ്യാപിച്ചു. രോഗികള്‍ക്ക് ട്യൂമര്‍ ചുരുങ്ങല്‍ അനുഭവപ്പെട്ടുവെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും റഷ്യ പ്രഖ്യാപിച്ചു. വലിയ മുഴകളെ ചുരുക്കുകയും കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയുമാണ് ഈ ചികിത്സയിലൂടെ ചെയ്യുന്നത്. ഇനി വാക്സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതികൂടി ലഭിച്ചാല്‍ മതിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് […]
Read more

കേരളത്തിലെ ശിശുമരണനിരക്ക് 5 ആയി കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിലെ ശിശുമരണനിരക്ക് 5 ആയി കുറഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്. ദേശീയ ശരാശരി 25 ആണ്. അമേരിക്കൻ ഐക്യനാടുകളുടെ ശിശു മരണ നിരക്ക് 5.6 ആണ്. അതായത് യു എസിന്റെ ശിശു മരണനിരക്കിനേക്കാൾ കേരളത്തിലെ ശിശു മരണ നിരക്ക് കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് ആണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തു വിട്ടത്. രാജ്യത്ത് ഗ്രാമീണ നഗര മേഖലകളില്‍ ശിശുമരണ നിരക്കിൽ വലിയ അന്തരമുണ്ട്. […]
Read more

കുട്ടികളുടെ പാനീങ്ങൾക്ക് നിയന്ത്രണം; 16 വയസിൽ താഴെയുള്ളവർക്ക് ഇനി വാങ്ങാനാകില്ല

പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് മനുഷ്യരുടെ ജീവിതശൈലിയിൽ വളരെയേറെ മാറ്റം സംഭവിച്ചിട്ടുണ്ട്. അതിനാൽത്തന്നെ പ്രായമേറിയവരിൽ കണ്ടിരുന്ന പല രോഗങ്ങളും ഇന്ന് കുട്ടികളെ ബാധിക്കുന്നു. ജങ്ക് ഫുഡുകൾ സ്ഥിരമായി കഴിക്കുന്നതും ശീതളപാനീയങ്ങൾ കുടിക്കുന്നതും വ്യായാമം ഇല്ലാത്തതുമെല്ലാം ഇതിനൊരു കാരണമാണ്. റെഡ് ബുൾ, മോൺസ്റ്റർ, പ്രൈം തുടങ്ങിയ ഉയർന്ന അളവിൽ കഫീൻ അടങ്ങിയിട്ടുള്ള എനർജി ഡ്രിങ്കുകൾ 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് വിൽക്കുന്നത് നിരോധിക്കാനൊരുങ്ങുകയാണ് യുകെ സർക്കാർ. ഇന്നലെയാണ് പുതിയ തീരുമാനത്തെ കുറിച്ച് സർക്കാർ അറിയിച്ചത്. വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങളും കുട്ടികളിലെ മരണം […]
Read more

വെറും മൂക്കൊലിപ്പല്ല : സിഎസ്‌എഫ് റൈനോറിയ ഉള്ളവർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം വരൻ സാധ്യത

കൊച്ചി : മൂക്കിൽ നിന്ന് വെള്ളം ഒലിക്കുന്നത് സിഎസ്‌എഫ് റൈനോറിയ ഉള്ളവർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം വരൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ. അമീബിക് മസ്തിഷ്‌ക ജ്വരത്തിനു ചികിത്സ തേടിയവരിൽ മൂന്നുപേർക്ക് സിഎസ്‌എഫ് റൈനോറിയ ഉണ്ടായിരുന്നുവെന്നും അത് നിസാരമല്ലന്നും ഇവർ പറയുന്നു. ജലദോഷം ഉണ്ടാകുമ്പോൾ വരുന്ന സ്രവത്തിനിൽ നിന്ന് വ്യത്യസ്തമായും വെള്ളത്തിന് സമാനമായും രീതിയിലുമാണ് സിഎസ്‌എഫ് റൈനോറിയ ബാധിച്ചവരുടെ മൂക്കിലൂടെ ഒഴുകുക.ഇത് മാത്രമല്ല തുമ്മലോ അനുബന്ധ ബുദ്ധിമുട്ടുകളോ ഉണ്ടാവുകയില്ല. അതിനാൽ തന്നെ അതീവ ജാഗ്രത പുലർത്തുകയും ഉടൻ ചികിത്സ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.